mal.newmuslim.net
ഇസ്‌ലാമിക പ്രബോധനവും
മുസ്‌ലിം ജീവിതം പുതിയ സാഹചര്യത്തില്‍ പ്രബോധകന്‍ എന്ന സ്വത്വത്തില്‍ ജീവിക്കുന്ന മുസ്‌ലിം, താനറിയാതെ ഇതരമതവിശ്വാസികള്‍ക്കു ഇസ്‌ലാമിലേക്കുള്ള വഴി കാട്ടിയായി മാറി. ബൗദ്ധികവ്യായാമങ്ങളില്‍ നിന്നും ദൈനംദിന ജീവിതവ്യവഹാരങ്ങളിലേക്കു ഇസ്‌ലാമിന്റെ അധ്യാപനങ്ങളും മൂല്യങ്ങളും സന്നിവേശിക്കപ്പെട്ടു. മിമ്പറുകളിലെ ഇസ്‌ലാമിന്റെ അക്ഷരങ്ങള്‍ക്കും ആശയങ്ങള്‍ക്കും ചന്തകളിലും പള്ളിക്കൂടങ്ങളിലും ഓഫീസുകളിലും പ്രായോഗികാവിഷ്‌ക്കാരങ്ങള്‍ കണ്ടു. ഏകശിലയുടെയും ഏകസ്വരത്തിന്റെയും അധ്യാപനങ്ങളേക്കാള്‍ ബഹുസ്വരതയുടെയും ഉള്‍ക്കൊള്ളല്‍ രാഷ്ട്രീയത്തിന്റെയും ഇസ്‌ലാമികപാഠങ്ങള്‍ സമൂഹത്തില്‍ മേല്‍കൈ നേടി. എത്രത്തോളമെന്നാല്‍ മുസ്‌ലിം ഐഡന്റിറ്റി മാത്രം മതിയായിരിക്കുന്നു, ലോകത്ത് ഒരു മുസ്‌ലിം സൂക്ഷ്മമായി നിരീക്ഷിക്കപ്പെടാന്‍ എന്ന അവസ്ഥ സംജാതമായി. […]
Abdul Razak