ഖുര്‍ആന്‍ കഥകള്‍

 

വിശുദ്ധ ഖുര്‍ആന്‍ കഥാവിവരണംഉള്‍ക്കൊള്ളുന്ന 

ചിന്തകള്‍

Largest-Quran-in-World-Islamic-Images-2

quran story

1. മനസ്സില്‍ ആദര്‍ശം ഉറപ്പിച്ചുനിര്‍ത്തുന്നതിനും, അതുമുഖേന ബുദ്ധിക്ക് ഉള്‍ക്കാഴ്ചയും ഹൃദയത്തിന് ചൈതന്യവും ഉണ്ടാകുന്നതിനും ചരിത്രകഥനം ഉപകരിക്കുന്നു. ഏകദൈവത്വം, സന്ദേശം, പരലോകം തുടങ്ങി മൂന്ന് അടിസ്ഥാനങ്ങളും ഒട്ടേറെ മുഖ്യപ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. അല്ലാഹുവിന്റെ കഴിവ്, അവന്റെ നീതി, ഏകത്വം, യുക്തി, അടിമകളോടുള്ള സ്‌നേഹം തുടങ്ങിയവ ഉള്‍ക്കൊള്ളുന്നവയാണ് പ്രസ്തുത കഥകള്‍.
സന്ദേശവുമായി ബന്ധപ്പെട്ട പ്രവാചകന്‍മാരുടെ ഉന്നത സ്വഭാവഗുണങ്ങള്‍ പ്രകടമാകുന്ന സംഭവങ്ങള്‍ ഉദ്ധരിക്കുന്നുണ്ട് വിശുദ്ധ ഖുര്‍ആന്‍. ജനങ്ങള്‍ അവരില്‍ മാതൃക കണ്ടെത്താനും, അവരെ ആദരിക്കാനും പിന്‍പറ്റാനുമാണ് അത്. പരലോകത്തെ കുറിച്ച ചര്‍ച്ച, അവിടത്തെ സംഭവവികാസങ്ങളുടെയും കണക്കുതീര്‍ക്കലുകളുടെയും ചെറുമാതൃകകള്‍ അവതരിപ്പിച്ചുകൊണ്ടാണ് .

2.  മൃഗസഹജമെന്ന് തെറ്റുധരിക്കാവുന്ന ചില ഗുണങ്ങളില്‍ നിന്ന് മനുഷ്യന്‍ വേറിട്ടുനില്‍ക്കാന്‍ പ്രസ്തുത കഥകള്‍ വഴികാണിക്കുന്നു. മനുഷ്യന്റെ ആത്മീയവും, സ്വഭാവപരവും മാനസികവുമായ ഔന്നത്യമാണ് ഇതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ഈ മഹത്തായ പദവിയിലേക്ക് മനുഷ്യനെ എത്തിക്കുന്നതില്‍ ഖുര്‍ആന്‍ കഥകള്‍ നിര്‍ണായക പങ്കുവഹിക്കുന്നു.

3. ശക്തിയുടെ മാര്‍ഗങ്ങള്‍, അതെത്തിപ്പിടിക്കാനുള്ള വഴികള്‍ തുടങ്ങിയ ഭൗതിക മാനദണ്ഡങ്ങളിലേക്കുള്ള സൂചനയും ഈ കഥകള്‍ നിര്‍ണയിക്കുന്നുണ്ട്. കാരണം മനുഷ്യജീവിതത്തിന്റെ സുപ്രധാനമായ ഘടകം തന്നെയാണ് ഭൗതികശക്തിയുടെ മാനദണ്ഡങ്ങള്‍.

4. സമൂഹങ്ങളുടെയും, വിവിധ വിഭാഗങ്ങളുടെയും നാശത്തിന് വഴിയൊരുക്കുന്ന കാരണങ്ങള്‍ അപഗ്രഥിക്കാനും അവ മനസ്സിലാക്കാനും ചരിത്രകഥനങ്ങളേക്കാള്‍ ഉത്തമമായ മാര്‍ഗങ്ങളില്ല. വിശുദ്ധ ഖുര്‍ആന്‍ അല്‍ഭുതകരവും അത്യാകര്‍ഷകവുമായ വിധത്തില്‍ ഇക്കാര്യം വിശദീകരിച്ചിരിക്കുന്നു. ആഢംബരം, ധിക്കാരം, അഹങ്കാരം, അക്രമം, തീവ്രവാദം, ചിന്താദാരിദ്ര്യം, അധികാരപ്രമത്തത തുടങ്ങിയ ഒട്ടേറെ ഉദാഹരണങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ എണ്ണിപ്പറഞ്ഞിട്ടുണ്ട്.

5. പ്രായോഗിക ജീവിതത്തില്‍ നിന്ന് വേറിട്ടുനിര്‍ത്താനാകാത്തതാണ് യഥാര്‍ത്ഥ മതബോധമെന്ന് ഈ കഥകള്‍ വ്യക്തമാക്കുന്നു. അവ രണ്ടും പരസ്പരം ബന്ധിതവും പൂരകങ്ങളുമാണ്.

6. ആത്മീയ സൗഖ്യത്തിന്റെ വഴികളും, ഭൗതിക പുരോഗതിയുടെ കാരണങ്ങളും ഈ കഥകള്‍ വ്യക്തമാക്കുന്നുണ്ട്. ഈ കഥകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് വിശ്വാസി ഇഹ-പര ലോകങ്ങളില്‍ സൗഖ്യപൂര്‍ണമായ ജീവിതം നയിക്കാനാണ് അത്.

7. പ്രപഞ്ചം, മനുഷ്യന്‍, ജീവിതം, ആകാശ-ഭൂമികളിലെ ജീവജാലങ്ങള്‍ തുടങ്ങിയവയെക്കുറിച്ച ഒട്ടേറെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഈ കഥകള്‍ വിരല്‍ ചൂണ്ടുന്നു. ഓരോ ദിവസം കഴിയും തോറും ഇക്കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത കൈവരികയാണ് ചെയ്യുന്നത്.

8. മനോഹരമായ ശൈലി, ആകര്‍ഷകമായ ഘടന, അഴകാര്‍ന്ന ഭാവന തുടങ്ങി സാഹിത്യകാരന്മാരുടെ ഹൃദയം കവരുന്ന അവതരണ രീതിയാണ് വിശുദ്ധ ഖുര്‍ആന്‍ ചരിത്രകഥനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
വിശുദ്ധ ഖുര്‍ആന്റെ കഥാകഥനം മനുഷ്യചരിത്രത്തിന് ഒരു പുതിയ അനുഭവം തന്നെയായിരുന്നു. പൂര്‍വവേദങ്ങളിലെ കഥാപരാമര്‍ശങ്ങളാകട്ടെ വിശുദ്ധ ഖുര്‍ആന്റെ ശൈലിയില്‍ നിന്ന് തീര്‍ത്തും ഭിന്നമാണ്.

Related Post