mal.newmuslim.net
ഇന്റര്‍നെറ്റിലെ സാധ്യതകള്‍
ഇന്‍ഫര്‍മേഷന്‍ സാങ്കേതിക വിദ്യയിലുണ്ടായ പുരോഗതി മൂലം കഴിഞ്ഞ ഏതാനും ദശകങ്ങളായി ആശയവിനിമയ രംഗത്ത് അഭൂതപൂര്‍വമായ വളര്‍ച്ചയാണ് മനുഷ്യന്‍ കൈവരിച്ചിരിക്കുന്നത്. ഇത് നമ്മുടെ ജീവിത ശൈലിയെത്തന്നെ അടിമുടി മാറ്റിയിട്ടുണ്ട്. ആശയവിനിമയത്തിന് ദൂരവും സമയവും ഭാഷയും രാഷ്ട്രങ്ങളുടെ അതിരുകളും തടസ്സമല്ലാതായിരിക്കുന്നു. അതോടൊപ്പം വിജ്ഞാനത്തിന്റെയും അറിവിന്‍െയും മഹാസാഗരം തന്നെ നമ്മുടെ മുമ്പില്‍ തുറക്കപ്പെട്ടിരിക്കയാണ്. സാങ്കേതിക വിദ്യയുടെ ഈ വളര്‍ച്ച ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളില്‍ പ്രയോജനപ്പെടുത്തുന്നതില്‍ മുസ്ലിംകള്‍ ഇപ്പോഴും വളരെ പിന്നിലാണെന്ന് പറയേണ്ടിയിരിക്കുന്നു. ഇന്റര്‍നെറ്റിലെ ഇസ്ലാമിന്റെ സാന്നിധ്യം ഒട്ടും ആശാവഹമല്ലെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. […]
Abdul Razak