mal.newmuslim.net
തൊഴിലിടങ്ങളില്‍ ആരാധന
ഞാനെന്റെ കാബിനില്‍ ഇരിക്കുകയായിരുന്നു. മിനിറ്റുകള്‍ ഹൃദയമിടിപ്പുകളിലൂടെ കടന്നുപോയി. ഇപ്പോളതുചെയ്തില്ലെങ്കില്‍ അതെനിക്ക് നഷ്ടപ്പെടും. ആരോടെങ്കിലും ചോദിക്കാന്‍ കഴിഞ്ഞെങ്കിലെന്ന് ആശിച്ചു. പക്ഷേ, ഇവിടെ ജോലിക്ക് കയറിയതേയുള്ളൂവല്ലോ. അക്കാര്യം ചോദിക്കാമെന്നുവെച്ചാല്‍ തന്നെ ആരെയും പരിചയമില്ലതാനും. ചുറ്റും കണ്ണോടിച്ചു. ഇപ്പോള്‍ ചെയ്യാമെന്നുവെച്ചാല്‍ തന്നെ ആരുടെയെങ്കിലും ശ്രദ്ധയില്‍ പെടാന്‍ സാധ്യതയുണ്ട്. അങ്ങനെവന്നാല്‍ അതിന്റെ ഭവിഷ്യത്ത് വളരെ ഗുരുതരമായിരിക്കും. എങ്കിലും ‘നിങ്ങളെവിടെയായിരുന്നു’വെന്ന പതിവുചോദ്യവുമായി ആരും വരില്ലെന്ന പ്രതീക്ഷയോടെ മക്കന എടുത്തണിഞ്ഞു. ഒരു വിധത്തില്‍ ളുഹ്ര്‍ നമസ്‌കരിച്ചു. ഒരു മുസ്‌ലിമിന് നമസ്‌കരിക്കാന്‍ തയ്യാറെടുക്കുകയെന്നത് അത്രപ്രയാസകരമായ ഒന്നല്ല. വൃത്തിയുള്ള […]
Abdul Razak