mal.newmuslim.net
ഇസ്‌ലാമിക നിയമസംഹിത
മൂസാ പ്രവാചകന് നല്‍കപ്പെട്ട അമാനുഷ ദൃഷ്ടാന്തങ്ങളില്‍ പ്രധാനം അത്ഭുത സിദ്ധിയുള്ള വടിയായിരുന്നു. മുഹമ്മദ് നബിക്ക് ലഭിച്ച അമാനുഷ ദൃഷ്ടാന്തമാകട്ടെ വിശുദ്ധ ഖുര്‍ആനും. എന്തുകൊണ്ടാണ് മൂസാനബിക്ക് ഖുര്‍ആനും മുഹമ്മദ്‌നബിക്ക് വടിയും നല്‍കാതിരുന്നത്? ഉത്തരം വ്യക്തമാണ്; ആഭിചാരകന്മാരുടെ കാലത്തും ദേശത്തുമാണ് മൂസാനബി നിയുക്തനായത്. മുഹമ്മദ്‌നബി ആഗതനായതാകട്ടെ സാഹിത്യ പടുക്കളുടെ ഇടയിലും. കാലദേശങ്ങളുടെയും സാമൂഹിക സാഹചര്യങ്ങളുടെയും അവസ്ഥാന്തരങ്ങള്‍ പരിഗണിച്ചുകൊണ്ട് മനുഷ്യനെ അഭിസംബോധന ചെയ്യുന്നുവെന്ന ഇസ്‌ലാമിന്റെ മൗലിക സവിശേഷതയെയാണ് ഈ ചരിത്രം അടയാളപ്പെടുത്തുന്നത്. ഇസ്‌ലാംദര്‍ശനത്തിന്റെ പ്രബോധനവും നിയമവ്യവസ്ഥയുടെ പ്രയോഗവല്‍ക്കരണവും നിര്‍വഹിക്കുന്നത് മനുഷ്യരുടെ ബൗദ്ധിക […]
Abdul Razak