മുഹമ്മദ് നബി(സ)യുടെ ജീവിതം

മുഹമ്മദ് നബി(സ)യുടെ ജീവിതം പകര്‍ത്തുന്ന മാജിദ് മജീദിയുടെ സിനിമ പ്രദര്‍ശനത്തിന്

 

പ്രശസ്ത ഇറാന്‍ സംവിധായകനായ മജീദി മജീദി സംവിധാനം നിര്‍വഹിച്ച, മുഹമ്മദ് നബിയുടെ ജീവിതം പകര്‍ത്തുന്ന സിനിമ പ്രദര്‍ശനത്തിനൊരുങ്ങുന്നു. മുഹമ്മദ് നബിയുടെ മുഖം കണിക്കാത്ത തരത്തിലാണ് മജീദി മജീദി സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. മുഹമ്മദ് നബിയുടെ ജീവിതം പകര്‍ത്തുന്ന ത്രയങ്ങളില്‍ ആദ്യത്തേതാണ് പ്രദര്‍ശനത്തിന് ഒരുങ്ങിയിരിക്കുന്നത്. അഞ്ച് വര്‍ഷമെടുത്താണ് മജീദി മജീദി ചിത്രം ഒരുക്കിയത്. മുഹമ്മദ് നബിയുടെ ജനനം മുതല്‍ 12 വയസ്സു വരെയുള്ള ജീവിതമാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

30 മില്ല്യണ്‍ ഡോളര്‍ ചെലവ് വരുന്ന സിനിമക്ക് വേണ്ടി ഇറാന്‍ സര്‍ക്കാറാണ് പണം മുടക്കുന്നത്. മുഹമ്മദ് നബിയുടെ കൗമാരകാലത്തുനിന്ന് തുടങ്ങുന്ന കഥയില്‍ ഫ്‌ളാഷ്ബാക്കിലൂടെയാണ് ബാല്യം ചിത്രീകരിക്കുന്നത്. മൂന്നു തവണ ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ഇറ്റാലിയന്‍ ഛായാഗ്രാഹകനായ വിറ്റോറിയോ സ്‌റ്റൊറാറൊയുമായി ചേര്‍ന്നൊരുക്കിയ ഇരുട്ടും വെളിച്ചവും സംയോജിപ്പിച്ചുള്ള നിരവധി കോമ്പിനേഷനുകളും എ.ആര്‍ റഹ്മാന്റെ സംഗീതവും ചിത്രത്തിന്റെ പ്രത്യേകതകളാണ്. മാര്‍ച്ചില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ചിത്രം ഇസ് ലാമിനെ കുറിച്ചും ഇറാനെ കുറിച്ചുമുള്ള തെറ്റായ ധാരണകളെ മാറ്റിയെഴുതുമെന്ന പ്രതീക്ഷയിലാണ് മജീദി മജീദി. സിറിയന്‍ സംവിധായകനായ മുസ്തഫ അക്കാദ് സംവിധാനം ചെയ്ത 1976ലെ സിനിമ ‘ദി മെസേജ്’ ആണ് നേരത്തെ മുഹമ്മദ് നബിയുടെ ജീവിതം പകര്‍ത്തിയ ശ്രദ്ധേയമായ സിനിമ.

Related Post