ആരോഗ്യം, മാര്‍ഗസുരക്ഷി തത്വം, വാഹനത്തി ന്റെയും പാഥേയത്തി ന്റെ യും ലഭ്യത എന്നി വയാണ് കഴിവ് എന്നതുകൊണ്ടുള്ള വിവക്ഷ. യാത്രയ്ക്കു തടസ്സമാകും വിധമുള്ള രോഗം, വാര്‍ധക്യം എന്നീ കാരണങ്ങളാല്‍ ഹജ്ജിന് സാധ്യമാവാതെ വന്നാല്‍ മറ്റാരെയെങ്കിലും തനിക്കുവേണ്ടി ഹജ്ജ് നിര്‍വ ഹിക്കാന്‍ ഏര്‍പ്പാട് ചെയ്യേണ്ടത് സാമ്പത്തിക കഴിവുള്ളവര്‍ക്ക് നിര്‍ബന്ധമാണ്. ജീവന്‍, സ്വത്ത് എന്നിവക്കു ഭീഷണിയുണ്ടെന്ന് വന്നാലും വഴിയില്‍ ബന്ധിതനാവുമെന്നോ, ആക്രമണത്തിന് ഇരയാവുമെന്നോ ഭയന്നാലും ആ അവസ്ഥ നീങ്ങുംവരെ അത്തരക്കാര്‍ക്ക് ഹജ്ജ് നിര്‍ബന്ധമില്ല.ഹജ്ജ് ചെയ്തു തിരിച്ചെത്തുംവരെ തനിക്കും തന്റെ ബാധ്യതയിലുള്ള വര്‍ക്കും ആവശ്യമായ നിത്യച്ചെലവിനും വസ്ത്രം, താമസസൌകര്യം ആദിയായവയ്ക്കും വേണ്ട വക ഉണ്ടാവുക എന്നതാണ് പാഥേയം കൊണ്ടുള്ള വിവക്ഷ.വാഹനം എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം കര, കടല്‍, വ്യോമം എന്നീ മാര്‍ഗങ്ങളിലേതെങ്കിലും വഴി പോയിവരാന്‍ സൌകര്യപ്പെടുക എന്നതാണ്. അകലം കാരണം മക്കയിലേക്ക് കാല്‍നടയായി യാത്ര സാധ്യമല്ലാത്തവര്‍ ക്കാണിത്.കാല്‍നടയായി യാത്രചെയ്തു മടങ്ങാന്‍ സാധിക്കുന്നവിധം മക്കയുടെ സമീപപ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്കു വാഹനം ഉണ്ടാവണമെന്നത് കഴിവിന്റെ ഭാഗമായി വരുന്നില്ല.
ഹജ്ജിന് പോയിവരാന്‍ വേണ്ട സംഖ്യ കൈവശമുണ്ടായിരിക്കേ കടം വീട്ടേണ്ട ബാധ്യതയുള്ള ആള്‍ക്ക് രണ്ടിനുംകൂടി സംഖ്യ തികയില്ലെങ്കില്‍ ഹജ്ജ് നിര്‍ബന്ധമില്ല. അയാള്‍ ആദ്യം ചെയ്യേണ്ടതു കടംവീട്ടുകയാണ്. ഇതുതന്നെയാണ്
താമസിക്കാന്‍ വീടോ, വിവാഹമോ, തൊഴിലോ വേണ്ടവരുടെ അവസ്ഥയും. അവര്‍ക്കും ഹജ്ജ് നിര്‍ബന്ധമില്ല. ഹജ്ജ് യാത്രക്കാവ ശ്യമായ സംഖ്യ സ്വന്തം മക്കളല്ലാത്ത ആരെങ്കിലും നല്‍കിയാല്‍ അതു സ്വീ കരിക്കല്‍ നിര്‍ബന്ധമില്ല. അതു
മറ്റുള്ളവരുടെ ഔദാര്യം സ്വീകരിക്കലാവു മെന്നതാണ് കാരണം. എന്നാല്‍ സ്വന്തം മക്കളാണ് അങ്ങനെ നല്‍കുന്നതെങ്കില്‍ അതില്‍ അത്തരം ഒരു പ്രശ്നം വരുന്നില്ല എന്നതുകൊണ്ട് അതു സ്വീകരിക്കല്‍ നിര്‍ബന്ധമാണെന്നത്രെ ശാഫിഈ പണ്ഡിതന്മാര്‍ പറയുന്നത്.
|