Main Menu
أكاديمية سبيلي Sabeeli Academy

കുട്ടികളുടെ ഹജ്ജ്

 

 

حجالأطفالമറ്റു ഇബാദത്തുകള്‍ പോലെതന്നെ പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്കും ഹജ്ജ് നിര്‍ബന്ധമില്ല. എന്നാല്‍ കുട്ടികള്‍ ഹജ്ജ് നിര്‍ബന്ധമാണ്. ഹജ്ജിന്റെ ബാധ്യത കുട്ടിക്കാലത്തെ ഹജ്ജുകൊണ്ട് തീരുന്നില്ലെന്ന് സാരം.അടിമക്കും ഹജ്ജ് നിര്‍ബന്ധമില്ലെങ്കിലും അടിമയുടെയും ഹജ്ജ് സാധുവാണ്. സ്വതന്ത്രനായശേഷം കഴിവുണ്ടായാല്‍ അവനും വീണ്ടും ഹജ്ജ് നിര്‍വഹിക്കല്‍ നിര്‍ബന്ധമാണ്. നബി(സ) പറഞ്ഞതായി ഇബ്നു അബ്ബാസ് (റ) ഉദ്ധരിക്കുന്നു:ഏതൊരു കുട്ടിയും ഹജ്ജ് നിര്‍വഹിക്കുകയും പ്രായപൂര്‍ത്തിയെത്തുകയും ചെയ്താല്‍ അവന്‍ മറ്റൊരു ഹജ്ജുകൂടി നിര്‍വഹിക്കണം. ഏതൊരു അടിമയും ഹജ്ജ് നിര്‍വഹിക്കുകയും പിന്നെ മോചിതനാവുകയും ചെയ് താല്‍ അവന്‍ മറ്റൊരു ഹജ്ജുകൂടി നിര്‍വഹിക്കണം.കുട്ടി വിവേകപ്രായമെത്തിയവനെങ്കില്‍ സ്വയംതന്നെ ഇഹ്റാമില്‍ പ്രവേശിച്ച് ഹജ്ജിന്റെ കര്‍മങ്ങള്‍ നിര്‍വഹിക്കയാണ് വേണ്ടത്. വിവേക പ്രായമെത്തിയിട്ടില്ലെങ്കില്‍ അവനുവേണ്ടി ഇഹ്റാമില്‍ ഏര്‍പ്പെടേണ്ടതും തല്‍ബിയത്ത് ചൊല്ലേണ്ടതും അവനെയുംകൊണ്ട് ത്വവാഫും സഅ്യും നടത്തേണ്ടതും അറഫയില്‍ നില്‍ക്കേ ണ്ടതും കല്ലെറിയേണ്ടതുമൊക്കെ രക്ഷാകര്‍ത്താവാണ്. അറഫയില്‍ നില്‍ക്കുംമുമ്പ് കുട്ടിക്ക് പ്രായം തികയു കയോ, അടിമമോചിതനാവുകയോ ചെയ്താല്‍ അപ്പോള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ഹജ്ജ് മുഖേനതന്നെ നിര്‍ബന്ധ ബാധ്യത തീരും.

ഹജ്ജ് നിര്‍വഹിക്കാതെ മരിച്ചാല്‍

ഒരാള്‍ ഹജ്ജ് നിര്‍ബന്ധമായിരിക്കേ അത് നിര്‍വഹിക്കാന്‍ സാധിക്കാതെ മരിച്ചാല്‍ അയാളുടെ മറ്റ് കടങ്ങള്‍ പോലെതന്നെ ഈ ബാധ്യത നിര്‍വഹി ക്കാനും പരേതന്റെ കൈകാര്യാവകാശി ഏര്‍പ്പാടുചെയ്യേണ്ടതാണ്. അതാ യത് അയാളുടെമക്കളിലാരെങ്കിലും അയാള്‍ക്കുവേണ്ടി ഹജ്ജ് നിര്‍വഹി ക്കുകയോ വിശ്വസ്തനായ ഒരാളെ കണ്ടെത്തി ഏല്പിക്കുകയോ ചെയ്യണം. ഇബ്നു അബ്ബാസ് (റ) പറയുന്നു.ജൂഹൈന ഗോത്രത്തിലെ ഒരു സ്ത്രീ നബി(സ)യെ സമീപിച്ചുകൊണ്ട് പറഞ്ഞു: എന്റെ മാതാവ് ഹജ്ജ് നിര്‍വഹിക്കാന്‍ നേര്‍ച്ചയാക്കിയിട്ടുണ്ടായിരുന്നു. അവര്‍ ഹജ്ജ് നിര്‍വഹിക്കാനാവാതെ മരിച്ചു. അവര്‍ക്കുവേണ്ടി എനിക്ക് ഹജ്ജ് ചെയ്യാമോ?നബി (സ) പറഞ്ഞു : അതെ. നീ അവര്‍ക്കു  വേണ്ടി ഹജ്ജ് ചെയ്തു  കൊള്ളുക. നിന്റെ ഉമ്മാക്ക് ഋണബാധ്യതയുണ്ടായിരുന്നുവെങ്കില്‍ നീ അതു കൊടുത്ത് വീട്ടുമായിരുന്നില്ലേ? അല്ലാഹുവിനുള്ള കടം വീട്ടുക. കടം വീട്ടാന്‍ഏറെ അര്‍ഹന്‍ അല്ലാഹുവത്രെ.

ഹജ്ജ് നിര്‍ബന്ധമായ ശേഷം രോഗം, വാര്‍ധക്യം ആദിയായ കാരണങ്ങളാല്‍ അതു നിര്‍വഹിക്കാന്‍ കഴിയാത്തവിധം അവശനായാല്‍ തനിക്കു പകരം മറ്റൊരാളെ അയച്ച് ഹജ്ജ് നിര്‍വഹിപ്പിക്കേണ്ടതാണ്.

തനിക്കു പകരം മറ്റൊരാള്‍ ഹജ്ജ് നിര്‍വഹിച്ചശേഷം ഒരാള്‍ക്ക് ആരോഗ്യം വീണ്ടുകിട്ടിയാല്‍ അയാള്‍ വീണ്ടും ഹജ്ജ് നിര്‍വഹിക്കണമെന്നില്ല.

 

 

Related Post