നമസ്കാരം എങ്ങനെ നിര്‍വഹിക്കാം

ബാങ്ക് – ഇഖാ മത്ത്

നമസ്‌കാരസമയം അറിയിച്ചുകൊണ്ട് പള്ളിയില്‍ നിന്ന് നമസ്‌കാര സമയത്തിന്റെ തുടക്കത്തില്‍ നടത്താറുള്ള അറിയിപ്പാണ് ബാങ്ക്. അറബിയില്‍ ഇതിന് അദാന്‍ എന്ന് പറയും.

‘അല്ലാഹു അക്ബറുല്ലാഹു അക്ബര്‍’ (രണ്ടു തവണ) (അല്ലാഹു ഏറ്റവും മഹാന്‍), അശ്ഹദു അന്‍ലാ ഇലാഹ ഇല്ലല്ലാഹ് (രണ്ട് തവണ) (അല്ലാഹു മാത്രമാണ് ഇലാഹ് എന്നു ഞാന്‍ സാക്ഷ്യ പ്പെടുത്തുന്നു), അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ് (രണ്ടു തവണ) ( മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു), ഹയ്യ അലസ്സ്വലാത്ത് (രണ്ട് തവണ) ( നമസ്‌കാരത്തിലേക്ക് വരിക), ഹയ്യ അലല്‍ ഫലാഹ് (രണ്ട് തവണ) (വിജയത്തിലേക്ക് വരിക), അല്ലാഹു അക്ബര്‍(രണ്ടു തവണ). ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ഇലാഹില്ല). ഇതാണ് ബാങ്കിന്റെ ഉള്ളടക്കം. എന്നാല്‍ സുബ്ഹ് നമസ്‌കാരത്തിനുള്ള ബാങ്കില്‍ ‘ഹയ്യ അലല്‍ ഫലാഹ്’ എന്നതിന് ശേഷം ‘ അസ്സലാത്തുഖൈറുന്‍ മിനന്നൗം( നമസ്‌കാരം നിദ്രയെക്കാള്‍ ഉത്തമമാകുന്നു) എന്നു കൂടി രണ്ടു തവണ പറയണം
ബാങ്ക് വിളിച്ചു പറയുന്ന ആള്‍ക്ക് മുഅദ്ദിന്‍ എന്നു പറയുന്നു. ഖിബിലക്ക് അഭിമുഖമായി നിന്നു കൈകള്‍ ചെവിക്ക് നേരെ ഉയര്‍ത്തി ഉറക്കെ അദാന്‍ വിളിക്കണം. അദാന്‍ എന്നതിന്റെ ഉറുദുപദമാണ് ബാങ്ക്. ഈ പദം മലയാളത്തിലും ഉപയോഗിക്കുന്നു.

ബാങ്കുവിളിക്ക് ശേഷം നമസ്‌ക്കരിക്കുന്നതിന് തൊട്ടുമുമ്പ് നടത്തുന്നതാണ് ഇഖാമ അഥവാ ഇഖാമത്ത് എന്ന പേരിലറിയപ്പെടുന്നത്. ഇഖാമ എന്ന വാക്കിന് സ്ഥാപിക്കുക, നിലനിര്‍ത്തുക എന്നെല്ലാം അര്‍ത്ഥങ്ങളുണ്ട്. ബാങ്കുവിളിയുടെ ലഘുരൂപമായ ഇഖാമത്തിന്റെ അവസാനഭാഗത്ത്, അല്ലാഹു അക്ബര്‍… ലാ ഇലാഹ ഇല്ലല്ലാഹിന് മുമ്പായി ഖദ് ഖാമത്തിസ്സ്വലാത്ത് എന്ന് രണ്ട് തവണ ചൊല്ലുന്നു.

വുദൂഅ് (അംഗസ്‌നാനം)

നമസ്‌കാരം നിര്‍വഹിക്കുന്നതിന് മുമ്പായി ചെയ്യുന്ന അംഗസ്‌നാനമാണ് വുദൂഅ്. നമസ്‌കരിക്കുന്നതിനായി അംഗസ്‌നാനം ചെയ്യുന്നു എന്ന ഉദ്ദേശത്തോടെ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യലാണ് വുദൂഅിന്റെ രൂപം.

(1)കൈപ്പത്തികള്‍ രണ്ടും മൂന്നു പ്രാവശ്യം കഴുകുക.
(2)മൂന്നു പ്രാവശ്യം കൊപ്ലിക്കുക.
(3)മൂന്നു പ്രാവശ്യം മൂക്കില്‍ വെളളം കയറ്റി ചീറ്റുക.
(4)മുഖം നെറ്റിയുടെ മുകള്‍ ഭാഗം വരെയും ഒരു ചെവിക്കുന്നി മുതല്‍ മറ്റെ ചെവിക്കുന്നി വരെയുള്ള ഭാഗം – മൂന്നു പ്രാവശ്യം കഴുകുക.
(5)മുട്ടുള്‍പ്പടെ വലതു കൈയും ഇടതുകൈയും മൂന്നു പ്രാവശ്യം കഴുകുക. (6)തലമുടി മുഴുവനായി തടവുക.
(7)ചൂണ്ടു വിരലുകള്‍ കൊണ്ട് ചെവിയുടെ ഉള്‍ഭാഗവും തള്ളവിരലുകള്‍ കൊണ്ട് പുറംഭാഗവും തടവുക (കൈ നനഞ്ഞിരിക്കണം).
(8)വലതുകാലും ഇടതുകാലും കണങ്കാല്‍ വരെ മൂന്നു പ്രാവശ്യം കഴുകുക. കൈകാലുകള്‍ കഴുകുമ്പോള്‍ വലത്തേതിനു മുന്‍ഗണന കൊടുക്കണം. ഈ ക്രമം പാലിച്ച് ചെയ്താല്‍ വുദു പൂര്‍ത്തിയി. നമസ്‌കാരം തീരുന്നതുവരെ വുസുമുറിയാതെ നോക്കണം.

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘വിശ്വസിച്ചവരേ, നമസ്‌കാരത്തിനൊരുങ്ങിയാല്‍, മുഖങ്ങളും, മുട്ടുവരെ കൈകളും കഴുകേണ്ടതാകുന്നു. ശിരസ്സുകള്‍ കൈകൊണ്ട് തടവുകയും വേണം. ഞെരിയാണിവരെ കാലുകളും കഴുകേണ്ടതാകുന്നു.’ (അല്‍മാഇദ – 6)

മലം, മൂത്രം, കീഴ് വായു എന്നിവയുടെ വിസര്‍ജ്ജനം, ശരീരത്തില്‍ നിന്നു രക്തമോ ചലമോ മറ്റോ ഒലിക്കുക, ഛര്‍ദ്ദി, ഉറക്കം, സംഭോഗം, ലൈംഗികാവയവങ്ങള്‍ സ്പര്‍ശിക്കുക, മരുന്നോ ലഹരിയോ കാരണം ബോധം നഷ്ടപ്പെടുകയോ മുതലായവ സംഭവിച്ചാല്‍ വുദു മുറിയും.

നമസ്‌കാരത്തിന്റെ നിബന്ധനകള്‍

തന്നെ സൃഷ്ടിച്ച സര്‍വലോകരക്ഷിതാവിനോട് ആശയവിനിമയത്തിനും ബഹുമാനാദരവുകള്‍ പ്രകടിപ്പിക്കുന്നതിനും ആരാധനകളടക്കമുള്ള കീഴ്‌വണക്കം കൈക്കൊള്ളാനും സൃഷ്ടികള്‍ക്ക് ആഗ്രഹവും താല്‍പര്യവും ഉണ്ടായിരിക്കും. അതിനുള്ള രീതികള്‍ സൃഷ്ടികള്‍ സ്വയം ആവിഷ്‌കരിച്ചുകൊള്ളട്ടെ എന്ന് പറഞ്ഞ് അവരെ ആശയക്കുഴപ്പത്തിലാക്കുകയല്ല നാഥന്‍ ചെയ്തത്. മറിച്ച്, അതിന്റെ രീതിശാസ്ത്രം എന്തെന്നു തന്റെ ദൈവദൂതനിലൂടെ പഠിപ്പിച്ചുകൊടുക്കുകയാണ് അവന്‍ ചെയ്തത്. അത്തരം ആരാധനയുടെ പ്രകടരൂപങ്ങളിലൊന്നായ നമസ്‌കാരം പ്രപഞ്ചനാഥനുമായുള്ള വ്യക്തിയുടെ അഭിമുഖഭാഷണമാണ്. അത് നിര്‍വഹിക്കുന്ന രീതിയാണ് ചുവടെ കൊടുത്തിരിക്കുന്നത്.

നമസ്‌കാരം ദീനില്‍ സ്വീകാര്യമാകണമെങ്കില്‍ ചില നിബന്ധനകളുണ്ട്. അവ താഴെ കൊടുക്കുന്നു
1. മുസ്‌ലിംആയിരിക്കുക: ഇസ്‌ലാമിനെ ആദര്‍ശമായി അംഗീകരിക്കാത്ത ഒരാള്‍ നമസ്‌കാരം അതിന്റെ ഘടനയില്‍ കൃത്യമായി നിര്‍വഹിച്ചാല്‍ പോലും അത് സ്വീകാര്യമല്ല.
2. ബുദ്ധിസ്ഥിരതയുള്ള ആളായിരിക്കുക.
മാനസികരോഗങ്ങള്‍ കാരണമായോ, ലഹരിബാധകൊണ്ടോ ബുദ്ധി മറഞ്ഞുപോയ അവസ്ഥയില്‍ നമസ്‌കാരം ശരിയാവുകയില്ല.
3. ഗ്രഹണശേഷി ആര്‍ജ്ജിച്ചിട്ടുണ്ടായിരിക്കുക: നമസ്‌കാരത്തില്‍ ഉരുവിടുന്ന പ്രാര്‍ഥനകള്‍ എന്താണെന്നും അവയുടെ ആശയമെന്തെന്നും മനസ്സിലാകുന്ന ആളുടെ നമസ്‌കാരമേ സ്വീകരിക്കപ്പെടുകയുള്ളൂ. ഏഴുവയസ്സാകുന്നതോടെ ഗ്രഹണശേഷി സ്വായത്തമാകുമെന്ന് പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു.
4. ശുദ്ധിയുണ്ടായിരിക്കുക: ഇന്ദ്രിയസ്ഖലനം മൂലമോ സ്ത്രീ-പുരുഷശാരീരികസംസര്‍ഗംമൂലമോ വലിയ അശുദ്ധി ഉണ്ടാകാതിരിക്കുക. അങ്ങനെയെങ്കില്‍ അതില്‍നിന്ന് ശുദ്ധമാകാന്‍ കുളിച്ചാല്‍ മതിയാകും. ചെറിയ അശുദ്ധിയില്‍നിന്ന് മുക്തമാകാന്‍ വുളൂഅ് മതിയാകും. വലിയ അശുദ്ധിയില്‍നിന്ന് മുക്തമാകാതെ വുളൂഅ് മാത്രം കൊണ്ട് ശുദ്ധി കൈവരിക്കാന്‍ കഴിയില്ല. നമസ്‌കാരം ശരിയാകണമെങ്കില്‍ വുളൂഅ് ഉണ്ടായിരിക്കല്‍ നിര്‍ബന്ധമാണ്.

5. നമസ്‌കാരം നിര്‍വഹിക്കുന്ന സ്ഥലവും ഇടവും ധരിച്ചിരിക്കുന്ന വസ്ത്രവും മാലിന്യങ്ങളില്‍നിന്ന് വിമുക്തമായിരിക്കണം. ഹറാമായ വസ്തുക്കള്‍, ഒഴുകുന്ന രക്തം, പറവകളുടെയും മൃഗങ്ങളുടെയും അടക്കമുള്ള ജന്തുവിസര്‍ജ്യങ്ങള്‍ എന്നിവയില്‍നിന്ന് മുക്തമായിരിക്കണം മേല്‍പറഞ്ഞവയെല്ലാം.
6. നഗ്നത മറയ്ക്കുക : പുരുഷന്‍മാരെ സംബന്ധിച്ചിടത്തോളം അവര്‍ നിര്‍ബന്ധമായും മറക്കേണ്ട ഭാഗം പൊക്കിള്‍ മുതല്‍ കാല്‍മുട്ടുള്‍പ്പെടെയുള്ള ശരീരമാണ്. സ്ത്രീകള്‍ക്കത് മുഖവും മുന്‍കയ്യും ഒഴിച്ചുള്ള മുഴുവന്‍ ശരീരവുമാണ്.

7. നമസ്‌കാരസമയമാകല്‍: ഓരോ നിശ്ചിതനമസ്‌കാരത്തിനും അതിന്റെ സമയം ആയെന്ന് ഉറപ്പുവരുത്തുക.
8. ഖിബ്‌ലയെ അഭിമുഖീകരിക്കുക: മക്കയിലെ കഅ്ബയ്ക്ക് അഭിമുഖമാകുംവിധം ദിക്കിലേക്ക് തിരിഞ്ഞുനിന്നുകൊണ്ടാണ് നമസ്‌കരിക്കേണ്ടത്.
9. നമസ്‌കാരം ഉദ്ദേശിച്ച് നില്‍ക്കുക: നിയ്യത് എന്നാണ് ഇതിനെ പറയുന്നത്. നാവുകൊണ്ട് ഉച്ചരിക്കുകയെന്നതിനേക്കാള്‍ പ്രാധാന്യം ഹൃദയത്തിന്റെ അംഗീകാരത്തിനാണ്. നമസ്‌കരിക്കാന്‍ പോകുന്നുവെന്ന് മനസ്സില്‍ കരുതുകയെന്ന് ചുരുക്കം.

നമസ്‌കാരത്തിന്റെ പൂര്‍ണരൂപം

തന്നെ സൃഷ്ടിച്ച സര്‍വലോകരക്ഷിതാവിനോട് ആശയവിനിമയത്തിനും ബഹുമാനാദരവുകള്‍ പ്രകടിപ്പിക്കുന്നതിനും ആരാധനകളടക്കമുള്ള കീഴ്‌വണക്കം കൈക്കൊള്ളാനും സൃഷ്ടികള്‍ക്ക് ആഗ്രഹവും താല്‍പര്യവും ഉണ്ടായിരിക്കും. അതിനുള്ള രീതികള്‍ സൃഷ്ടികള്‍ സ്വയം ആവിഷ്‌കരിച്ചുകൊള്ളട്ടെ എന്ന് പറഞ്ഞ് അവരെ ആശയക്കുഴപ്പത്തിലാക്കുകയല്ല നാഥന്‍ ചെയ്തത്. മറിച്ച്, അതിന്റെ രീതിശാസ്ത്രം എന്തെന്നു തന്റെ ദൈവദൂതനിലൂടെ പഠിപ്പിച്ചുകൊടുക്കുകയാണ് അവന്‍ ചെയ്തത്. അത്തരം ആരാധനയുടെ പ്രകടരൂപങ്ങളിലൊന്നായ നമസ്‌കാരം പ്രപഞ്ചനാഥനുമായുള്ള വ്യക്തിയുടെ അഭിമുഖഭാഷണമാണ്. അത് നിര്‍വഹിക്കുന്ന രീതിയാണ് ചുവടെ കൊടുത്തിരിക്കുന്നത്.

നമസ്‌കാരം ദീനില്‍ സ്വീകാര്യമാകണമെങ്കില്‍ ചില നിബന്ധനകളുണ്ട്. അവ താഴെ കൊടുക്കുന്നു

1. മുസ്‌ലിംആയിരിക്കുക: ഇസ്‌ലാമിനെ ആദര്‍ശമായി അംഗീകരിക്കാത്ത ഒരാള്‍ നമസ്‌കാരം അതിന്റെ ഘടനയില്‍ കൃത്യമായി നിര്‍വഹിച്ചാല്‍ പോലും അത് സ്വീകാര്യമല്ല.
2. ബുദ്ധിസ്ഥിരതയുള്ള ആളായിരിക്കുക.
മാനസികരോഗങ്ങള്‍ കാരണമായോ, ലഹരിബാധകൊണ്ടോ ബുദ്ധി മറഞ്ഞുപോയ അവസ്ഥയില്‍ നമസ്‌കാരം ശരിയാവുകയില്ല.
3. ഗ്രഹണശേഷി ആര്‍ജ്ജിച്ചിട്ടുണ്ടായിരിക്കുക: നമസ്‌കാരത്തില്‍ ഉരുവിടുന്ന പ്രാര്‍ഥനകള്‍ എന്താണെന്നും അവയുടെ ആശയമെന്തെന്നും മനസ്സിലാകുന്ന ആളുടെ നമസ്‌കാരമേ സ്വീകരിക്കപ്പെടുകയുള്ളൂ. ഏഴുവയസ്സാകുന്നതോടെ ഗ്രഹണശേഷി സ്വായത്തമാകുമെന്ന് പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു.
4. ശുദ്ധിയുണ്ടായിരിക്കുക: ഇന്ദ്രിയസ്ഖലനം മൂലമോ സ്ത്രീ-പുരുഷശാരീരികസംസര്‍ഗംമൂലമോ വലിയ അശുദ്ധി ഉണ്ടാകാതിരിക്കുക. അങ്ങനെയെങ്കില്‍ അതില്‍നിന്ന് ശുദ്ധമാകാന്‍ കുളിച്ചാല്‍ മതിയാകും. ചെറിയ അശുദ്ധിയില്‍നിന്ന് മുക്തമാകാന്‍ വുളൂഅ് മതിയാകും. വലിയ അശുദ്ധിയില്‍നിന്ന് മുക്തമാകാതെ വുളൂഅ് മാത്രം കൊണ്ട് ശുദ്ധി കൈവരിക്കാന്‍ കഴിയില്ല. നമസ്‌കാരം ശരിയാകണമെങ്കില്‍ വുളൂഅ് ഉണ്ടായിരിക്കല്‍ നിര്‍ബന്ധമാണ്.

5. നമസ്‌കാരം നിര്‍വഹിക്കുന്ന സ്ഥലവും ഇടവും ധരിച്ചിരിക്കുന്ന വസ്ത്രവും മാലിന്യങ്ങളില്‍നിന്ന് വിമുക്തമായിരിക്കണം. ഹറാമായ വസ്തുക്കള്‍, ഒഴുകുന്ന രക്തം, പറവകളുടെയും മൃഗങ്ങളുടെയും അടക്കമുള്ള ജന്തുവിസര്‍ജ്യങ്ങള്‍ എന്നിവയില്‍നിന്ന് മുക്തമായിരിക്കണം മേല്‍പറഞ്ഞവയെല്ലാം.
6. നഗ്നത മറയ്ക്കുക : പുരുഷന്‍മാരെ സംബന്ധിച്ചിടത്തോളം അവര്‍ നിര്‍ബന്ധമായും മറക്കേണ്ട ഭാഗം പൊക്കിള്‍ മുതല്‍ കാല്‍മുട്ടുള്‍പ്പെടെയുള്ള ശരീരമാണ്. സ്ത്രീകള്‍ക്കത് മുഖവും മുന്‍കയ്യും ഒഴിച്ചുള്ള മുഴുവന്‍ ശരീരവുമാണ്.

7. നമസ്‌കാരസമയമാകല്‍: ഓരോ നിശ്ചിതനമസ്‌കാരത്തിനും അതിന്റെ സമയം ആയെന്ന് ഉറപ്പുവരുത്തുക.
8. ഖിബ്‌ലയെ അഭിമുഖീകരിക്കുക: മക്കയിലെ കഅ്ബയ്ക്ക് അഭിമുഖമാകുംവിധം ദിക്കിലേക്ക് തിരിഞ്ഞുനിന്നുകൊണ്ടാണ് നമസ്‌കരിക്കേണ്ടത്.
9. നമസ്‌കാരം ഉദ്ദേശിച്ച് നില്‍ക്കുക: നിയ്യത് എന്നാണ് ഇതിനെ പറയുന്നത്. നാവുകൊണ്ട് ഉച്ചരിക്കുകയെന്നതിനേക്കാള്‍ പ്രാധാന്യം ഹൃദയത്തിന്റെ അംഗീകാരത്തിനാണ്. നമസ്‌കരിക്കാന്‍ പോകുന്നുവെന്ന് മനസ്സില്‍ കരുതുകയെന്ന് ചുരുക്കം.

നമസ്‌കാരത്തിന്റെ ഓരോ ഘടകങ്ങളാണ് ഇനി വിവരിക്കുന്നത്

1.നമസ്‌കാരത്തിനായി നില്‍ക്കുക. അതിന് കഴിയാത്തവര്‍ രോഗിയോ വികലാംഗരോ ആണെങ്കില്‍ ഇരിക്കുകയോ കിടക്കുകയോ ചെയ്യാം.
2. അല്ലാഹു അക്ബര്‍ (അറബി നല്‍കുക)എന്ന് ഉച്ചരിച്ച് കൈരണ്ടും തോളൊപ്പം ഉയര്‍ത്തി നെഞ്ചത്ത് ഇടതുകയ്യിനുമുകളില്‍ വലതുകൈ വരത്തക്കവിധം കെട്ടുക. ഇതിനെ തക്ബീറതുല്‍ ഇഹ്‌റാം എന്ന് പറയുന്നു.

3. മയ്യിത്ത നിസ്‌കാരം ഒഴികെയുള്ള ഫര്‍ളും സുന്നത്തും ആയ എല്ലാ നമസ്‌കാരത്തിലും തക്ബീറത്തുല്‍ ഇഹ്‌റാമിന് ശേഷം പ്രാരംഭ പ്രാര്‍ഥന (വജ്ജഹ്തു..)ഓതല്‍ സുന്നത്താണ്. എന്നാല്‍ തക്ബീറത്തുല്‍ ഇഹ്‌റാമിന് ശേഷം ഫാതിഹയോ അതിന് മുന്നോടിയായി അഊദുവോ ഓതിത്തുടങ്ങിയാല്‍ മറന്നിട്ടാണെങ്കിലും പിന്നെ വജ്ജഹ്തു ഓതല്‍ സുന്നത്തില്ല.

ഇമാമും മഅ്മൂമും ഒറ്റക്ക് നമസ്‌കരിക്കുന്നവരും വജ്ജഹ്തു ഓതണം.

وجهت وجهي للذي فطر السماوات والأرض حنيفا وما أنا من المشركين . إن صلاتي ونسكي ومحياي ومماتي لله رب العالمين لا شريك له وبذلك أمرت وأنا من المسلمين

വജ്ജഹ്ത്തു വജ്ഹിയലില്ലദീ ഫത്വറസ്സമാവാത്തി വല്‍ അര്‍ദ ഹനീഫന്‍ മുസ് ലിമന്‍ വമാ അന മിനല്‍മുശ് രികീന്‍. ഇന്ന സ്വലാത്തീ വ നുസുകീ വ മഹ് യായ വ മമാത്തീ ലില്ലാഹി റബ്ബില്‍ ആലമീന്‍. ലാ ശരീക ലഹു വബിദാലിക ഉമിര്‍ത്തു വ അന മിനല്‍ മുസ് ലിമീന്‍.

അര്‍ത്ഥം: ‘ആകാശ ഭൂമികളെ സൃഷ്ടിച്ച അല്ലാഹുവിന്റെ നേരെ ഞാനിതാ മുഖം (ശരീരം )തിരിച്ചിരിക്കുന്നു. ഞാന്‍ വക്രതയില്ലാത്തവനും അല്ലാഹുവിനോട് അനുസരണയുള്ളവനുമാകുന്നു. ഞാന്‍ ബഹുദൈവ വിശ്വാസികളില്‍പ്പെട്ടവനല്ല. എന്റെ നമസ്‌കാരവും മറ്റു ആരാധനകളും ജീവിതവും മരണവുമെല്ലാം സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവിന് അധീനപ്പെട്ടതാണ്. അവനു പങ്കുകരായി ആരും തന്നെയില്ല. ഇങ്ങനെ ജീവിക്കണമെന്നാണ് എന്നോട് കല്‍പ്പിച്ചിരിക്കുന്നത്. അല്ലാഹുവിനോട് അനുസരണയുള്ളവരില്‍ പ്പെട്ടവനാണ് ഞാന്‍’

4. അഊദുബില്ലാഹി മിനശ്ശൈത്ത്വാനിര്‍റജീം

أعوذ بالله من الشيطان الرجيم

(ശപിക്കപ്പെട്ട പിശാചില്‍നിന്ന് ഞാന്‍ അല്ലാഹുവില്‍ ശരണംതേടുന്നു) എന്ന് ഓതി ശേഷം ഫാതിഹ അധ്യായം ഓതുക. ബിസ്മി ഫാതിഹയുടെ ഭാഗമായതിനാല്‍ അതും ഓതേണ്ടതാണ്. ഓരോ മുസ്ലിമും ഇമാമോ മഅ്മൂമോ ആയി നില്‍ക്കുകയാണെങ്കില്‍ പോലും നിസ്‌ക്കാരത്തില്‍ കണിശമായും പാരായണം ചെയ്യേണ്ട അദ്ധ്യായം കൂടിയാണ് ഫാതിഹ. ”ഫാതിഹ ഓതാത്തവന് നിസ്‌ക്കാരം ഇല്ല” എന്ന ഹദീസ് ആണ് ഇതിന് തെളിവ്. അതിനാല്‍ ഓരോ മുസ്ലിമും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ് ഫാതിഹ: ഫാതിഹ ഉള്‍പ്പെടെ എപ്പോള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോഴും പിശാചില്‍ നിന്ന് കാവല്‍ തേടുന്ന അഊദു ഓതുന്നത് നല്ലതാണ്.

അഊദു ബില്ലാഹി മിനശ്ശൈത്വാനിര്‍റജീം
ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവില്‍ ഞാന്‍ അഭയം തേടുന്നു എന്നാണ് അതിന്റെ അര്‍ത്ഥം

(ഫഇദാ ഖറഅ്തല്‍ ഖുര്‍ആന ഫസ്തഇദ് ബില്ലാഹി മിനശ്ശൈത്വാനി ര്‍റജീം)നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നുവെങ്കില്‍ ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവോട് കാവല്‍ തേടുവീന്‍ (അന്നഹ്ല്‍ 98)

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം
പരമ കാരുണികനും കരുണാ നിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ ഞാന്‍ ആരംഭിക്കുന്നു.

ٱلْحَمْدُ لِلَّهِ رَبِّ ٱلْعَٰلَمِينَ

(അല്‍ ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍ )
സര്‍വ്വസ്തുതിയും ലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു.

ٱلرَّحْمَٰنِ ٱلرَّحِيمِ

അര്‍റഹ്മാനിര്‍റഹീം
(പരമ കാരുണികനും കരുണാ നിധിയുമായ)

مَٰلِكِ يَوْمِ ٱلدِّينِ
മാലികി യൗമിദ്ദീന്‍
പ്രതിഫല ദിനത്തിന്റെ ഉടമസ്ഥനായ

إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
ഇയ്യാക നഅ്ബുദു വഇയ്യാക നസ്തഈന്‍
നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുകയും നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു.

ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ
ഇഹ്ദിന സ്സ്വിറാത്വല്‍ മുസ്തഖീം
ഞങ്ങളെ നീ ശരിയായ മാര്‍ഗത്തില്‍ നയിക്കേണമേ!

صِرَٰطَ ٱلَّذِينَ أَنْعَمْتَ عَلَيْهِمْ
സ്വിറാത്വല്ലദീന അന്‍അംത അലൈഹിം
നിന്റെ അനുഗ്രഹത്തിന് പാത്രമായവരുടെ മാര്‍ഗത്തില്‍

غَيْرِ ٱلْمَغْضُوبِ عَلَيْهِمْ وَلَا ٱلضَّآلِّينَ
ഗൈരില്‍ മഗ്ദൂബി അലൈഹിം വല ദ്ദ്വാല്ലീന്‍
നിന്റെ കോപത്തിനു ഇരയായവരും വഴിതെറ്റിയവരും അല്ലാത്തവരുടെ മാര്‍ഗത്തില്‍

أمين
ആമീന്‍
(അല്ലാഹുവേ) ഞങ്ങളുടെ പ്രാര്‍ത്ഥന നീ സ്വീകരിക്കേണമേ!

ശേഷം ഖുര്‍ആനില്‍നിന്ന് ഏതെങ്കിലും അധ്യായത്തിലെ ഭാഗങ്ങള്‍ ഓതുക. ഖുര്‍ആന്റെ അവസാനഭാഗത്തുള്ള ചെറിയ അധ്യായങ്ങളില്‍ ഏതെങ്കിലും ഒന്ന് മതിയാകും.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

قُلْ يَٰٓأَيُّهَا ٱلْكَٰفِرُونَ

لَآ أَعْبُدُ مَا تَعْبُدُونَ

وَلَآ أَنتُمْ عَٰبِدُونَ مَآ أَعْبُدُ

وَلَآ أَنَا۠ عَابِدٌ مَّا عَبَدتُّمْ

وَلَآ أَنتُمْ عَٰبِدُونَ مَآ أَعْبُدُ

لَكُمْ دِينُكُمْ وَلِىَ دِينِ
ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം
പരമ കാരുണ്ണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

ഖുല്‍ യാ അയ്യുഹല്‍ കാഫിറൂന്‍
താങ്കള്‍ പറയുക. അല്ലയോ സത്യനിഷേധികളേ,

ലാ അഅ്ബുദു മാ തഅ്ബുദൂന്‍
നിങ്ങള്‍ ആരാധിക്കുന്നവയെ ഞാന്‍ ആരാധിക്കുന്നില്ല.

വലാ അന്‍തും ആബിദൂന മാ അഅ്ബുദു
ഞാന്‍ ആരാധിക്കുന്നതിനെ നിങ്ങളും ആരാധിക്കുകയില്ല.

വലാ അന ആബിദുമ്മാ അബദ്തും
നിങ്ങള്‍ ആരാധിച്ചതിനെ ഞാന്‍ ആരാധിക്കുന്നവനല്ല.

വലാ അന്‍തും ആബിദൂന മാ അഅ്ബുദു
ഞാന്‍ ആരാധിക്കുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.

ലകും ദീനുകും വ ലിയ ദീന്‍
നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്റെ മതം.

5. അല്ലാഹു അക്ബര്‍ എന്നുച്ചരിച്ച് കുമ്പിടുക(റുകൂഅ്). ഈ അവസ്ഥയില്‍ മുതുക് വളക്കാതെ രണ്ടുകൈപ്പത്തിയും മുട്ടുകാലില്‍ ഉറപ്പിച്ച് കുനിഞ്ഞുനില്‍ക്കുകയാണ് വേണ്ടത്. ശേഷം താഴെക്കാണുന്ന ദിക് ര്‍ 3 പ്രാവശ്യം ചൊല്ലുക

سبحان ربي العظيم وبحمده

സുബ്ഹാന റബ്ബിയല്‍ അളീം വ ബിഹംദിഹി
എന്റെ മഹാനായ രക്ഷിതാവിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു

6. റുകൂഇല്‍നിന്ന് നേരെ നിവര്‍ന്ന്

سمع الله لمن حمده – സമിഅല്ലാഹു ലിമന്‍ ഹമിദഹു (അല്ലാഹുവിനെ സ്തുതിച്ചവനെ അവന്‍ കേട്ടിരിക്കുന്നു) എന്ന് പറഞ്ഞുകൊണ്ട് (തക്ബീറതുല്‍ ഇഹ്‌റാമിലെപ്പോലെ) കൈകള്‍ മുകളിലേക്ക് ഉയര്‍ത്തി താഴ്ത്തിയിടുക. ഈ ഘട്ടത്തെ ഇഅ്തിദാല്‍ എന്നുപറയുന്നു. ഇതില്‍ ചൊല്ലേണ്ട പ്രാര്‍ഥന ഇതാണ്:

ربنا لك الحمد ملء السماوات وملء الأرض وملء ما شئت من شيء بعده – റബ്ബനാലകല്‍ ഹംദു മില്‍അ സ്സമാവാതി വല്‍ അര്‍ദി വ മില്‍അ മാ ശിഅ്ത മിന്‍ ശൈഇന്‍ ബഅ്ദു (ആകാശങ്ങള്‍ നിറയെയും ഭൂമി നിറയെയും ,ശേഷം നീ ഉദ്ദേശിച്ച വസ്തുക്കള്‍ നിറയെയും സര്‍വസ്തുതിയും നിനക്കാണ്)

7.ശേഷം അല്ലാഹുഅക്ബര്‍ എന്ന് ചൊല്ലിക്കൊണ്ട് സാഷ്ടാംഗപ്രണാമത്തിന്റെ(സുജൂദ്)ഘട്ടത്തിലേക്ക് പ്രവേശിക്കുക. അതായത് കൈപ്പത്തി കാല്‍മുട്ടില്‍ താങ്ങി താഴ്ന്നുചെന്ന് കാല്‍മുട്ട് നിലത്തുകുത്തിയശേഷം കൈപ്പത്തി വിരലുകള്‍ ചേര്‍ന്നുനില്‍ക്കുംവിധം തറയില്‍ വെക്കുകയും നെറ്റി നാസികാഗ്രം(മൂക്ക്)ഭൂമിയില്‍ സ്പര്‍ശിക്കുംവിധം വെക്കുകയുംചെയ്യുക. തുടര്‍ന്ന് പ്രാര്‍ഥന 3 പ്രാവശ്യം ചൊല്ലുക.

سبحان ربي الأعلى  وبحمده

സുബ്ഹാന റബ്ബിയല്‍ അഅ്‌ലാ വ ബിഹംദിഹി
(എന്റെ അത്യുന്നതനായ രക്ഷിതാവിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു)

8. സുജൂദില്‍നിന്ന് തലയുയര്‍ത്തി അല്ലാഹു അക്ബര്‍ എന്നുചൊല്ലി ഇരിക്കുക. ഇടതുകാലിന്റെ പാദം പരത്തി അതിന്‍മേലാണ് ഇരിക്കേണ്ടത്. അതേസമയം വലതുപാദം കുത്തിവെക്കുകയും വേണം. കൈവിരലുകള്‍ പരത്തി കൈപ്പത്തികള്‍ തുടയിന്‍മേല്‍ വെക്കണം. ഈ തരത്തിലുള്ള ഇരുത്തത്തിന് ഇഫ്തിറാശ് എന്നാണ് പറയുക. രണ്ടുസുജൂദുകള്‍ക്കിടയിലുള്ള ഈ ഇരുത്തം അധികം ദീര്‍ഘിപ്പിക്കാന്‍ പാടില്ല. പൃഷ്ഠഭാഗം കാല്‍മടമ്പില്‍ വെച്ച് കാല്‍മുട്ടുകളെ നിലത്ത് കുത്തിക്കൊണ്ട് ഇരിക്കുന്നതിനും വിരോധമില്ല. എങ്കിലും ഏറ്റവും നല്ലത് ഇഫ്തിറാശിന്റെ ഇരുത്തം തന്നെ.
തുടര്‍ന്ന് ഈ പ്രാര്‍ഥന ചൊല്ലുക.

رب اغفر لي وارحمني واجبرني وارفعني  وارزقني واهدني وعافني واعف عني

റബ്ബിഗ്ഫിര്‍ ലീ വര്‍ഹംനീ വജ്ബുര്‍നീ വര്‍ഫഅ്‌നീ വര്‍സുഖ്‌നീ വഹ്ദിനീ വ ആഫിനീ വ അ്ഫു അന്നീ(എന്റെ നാഥാ എനിക്ക് നീ പൊറുത്തുതരേണമേ, എന്റെ കുറവുകള്‍ പരിഹരിക്കേണമേ, എന്റെ പദവി ഉയര്‍ത്തണമേ, എനിക്ക് ഭക്ഷണം നല്‍കേണമേ, എന്നെ നീ സന്‍മാര്‍ഗത്തിലാക്കേണമേ, എനിക്ക് സൗഖ്യം നല്‍കേണമേ..)

9. വീണ്ടും അല്ലാഹുഅക്ബര്‍ എന്ന് ചൊല്ലി സുജൂദ് ചെയ്യുക. سبحان ربي الأعلى  وبحمده – സുബ്ഹാന റബ്ബിയല്‍ അഅ്‌ലാ വ ബിഹംദിഹി എന്ന
പ്രാര്‍ഥന 3 വട്ടം ചൊല്ലുക

10. സുജൂദ് കഴിഞ്ഞാല്‍ ഒരു റക്അത് പൂര്‍ത്തിയായി. വീണ്ടും അല്ലാഹുഅക്ബര്‍ എന്നുച്ചരിച്ച് തക്ബീറതുല്‍ ഇഹ്‌റാമിലെന്നപോലെ നില്‍ക്കുകയും നേരത്തേ ചെയ്തതെല്ലാം ആവര്‍ത്തിക്കുകയുംചെയ്യുക. അങ്ങനെ രണ്ടു റക്അത് പൂര്‍ത്തിയായാല്‍ സുജൂദില്‍നിന്ന് അല്ലാഹുഅക്ബര്‍ എന്ന് ചൊല്ലി എഴുന്നേറ്റ് ഇരിക്കുക. ഇഫ്തിറാശിന്റെ ഇരുത്തമാണ് ഈ ഘട്ടത്തിലും വേണ്ടത്. തുടര്‍ന്ന് അത്തഹിയ്യാത് ഓതുക.

التحيات لله والصلوات والطيبات ، السلام عليك أيها النبي ورحمة الله وبركاته ، السلام علينا وعلى عباد الله الصالحين ، أشهد أن لا إله إلا الله وأشهد أن محمدًا رسول الله

അത്തഹിയ്യാത്തു അല്‍ മുബാറകാത്തു സ്സ്വലവാത്തു ത്ത്വയ്യിബാത്തു ലില്ലാഹി അസ്സലാമു അലൈക അയ്യുഹന്നബിയ്യു വ റഹ്മത്തുല്ലാഹി വ ബറകാതുഹു അസ്സലാമു അലൈനാ വ അലാ ഇബാദില്ലാഹി സ്സ്വാലിഹീന്‍. അശ്ഹദു അന്‍ ലാ ഇലാഹ ഇല്ല ല്ലാഹു. വ അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹി..

(എല്ലാ തിരുമുല്‍ കാഴ്ചകളും ബറകത്തുകളും നമസ്‌കാരങ്ങളും മറ്റുസല്‍കര്‍മങ്ങളും എല്ലാം അല്ലാഹുവിനാകുന്നു. നബിയേ, അങ്ങയുടെ മേല്‍ അല്ലാഹുവിന്റെ രക്ഷയും കരുണയും അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. ഞങ്ങള്‍ക്കും അല്ലാഹുവിന്റെ സജ്ജനങ്ങളായ അടിമകള്‍ക്കും അല്ലാഹുവിന്റെ രക്ഷയുണ്ടാകട്ടെ. അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. തീര്‍ച്ചയായും മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ ദൂതനാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവേ, ഞങ്ങളുടെ നേതാവായ മുഹമ്മദ് നബി(സ)യുടെ മേല്‍ നീ ഗുണംചെയ്യേണമേ.)
ഈ ഇരുത്തം രണ്ടിലധികം റക്അത് ഉള്ള നമസ്‌കാരത്തിലെ ആദ്യത്തേതാണെങ്കില്‍ വീണ്ടും അല്ലാഹു അക്ബര്‍ എന്നുചൊല്ലി ബാക്കിയുള്ള റക്അത്തിലേക്ക് കടക്കുക.

11. ഇനി അവസാനത്തെ ഇരുത്തമാണെങ്കില്‍ അതിലെ അത്തഹിയ്യാത്തിനും സ്വലാത്തിനുംവേണ്ടി തവര്‍റുക്കിന്റെ ഇരുത്തമാണ് ഇരിക്കേണ്ടത്. കൈപ്പത്തികള്‍ രണ്ടും കാല്‍മുട്ടുകള്‍ക്കടുത്തായി തുടകളുടെ മേല്‍ വെക്കണം. അത്തഹിയ്യാത്ത് ഓതുമ്പോള്‍ ‘ലാ ഇലാഹഇല്ലല്ലാഹു ‘ എന്ന് പറയുന്ന സമയത്ത് വലതുകയ്യിന്റെ ചൂണ്ടുവിരല്‍ അല്‍പം ഉയര്‍ത്തുകയും സലാം ചൊല്ലുന്നതുവരെ നിവര്‍ത്തിപ്പിടിക്കുകയും ചെയ്യണം. ശേഷം നബിയുടെ പേരിലുള്ള ഇബ്‌റാഹീമി സ്വലാത്ത് ചൊല്ലുക.

اللهم صل على محمد وعلى آل محمد كما صليت على إبراهيم وعلى آل إبراهيم وبارك على محمد وعلى آل محمد كما باركت على إبراهيم وآل إبراهيم  في العالمين إنك حميد مجيد

അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വ അലാ ആലി മുഹമ്മദിന്‍, കമാ സ്വല്ലയ്ത്ത അലാ ഇബ്‌റാഹീമ വ അലാ ആലി ഇബ്‌റാഹീമ വ ബാരിക് അലാ മുഹമ്മദിന്‍ വ അലാ ആലി മുഹമ്മദിന്‍ കമാ ബാറക്ത അലാ ഇബ്‌റാഹീമ വ അലാ ആലി ഇബ്‌റാഹീം ഫില്‍ആലമീന ഇന്നക്ക ഹമീദുന്‍ മജീദ്..

(മുഹമ്മദ് നബി (സ)ക്കും കുടുംബത്തിനും നീ ഗുണം ചെയ്യേണമേ, ഇബ്‌റാഹീം നബിക്കും കുടുംബത്തിനും ഗുണംചെയ്തതുപോലെ . മുഹമ്മദ് നബിക്കും കുടുംബത്തിനും നീ ബര്‍കത്ത് ചെയ്യേണമേ, ഇബ്‌റാഹീം നബിക്കും കുടുംബത്തിനും ബര്‍കത് ചെയ്തതുപോലെ. ലോകരില്‍ നിന്ന് നീ പ്രകീര്‍ത്തനത്തിന് അര്‍ഹനും ഉന്നതപദവിയുമുള്ളവനുമാകുന്നു.)

ശേഷം താഴെക്കാണുന്ന പ്രാര്‍ഥന ചൊല്ലുക:

അല്ലാഹുമ്മ ഗ്ഫിര്‍ലീ മാ ഖദ്ദംതു വ മാ അഖ്ഖര്‍ത്തു വ മാ അസ്‌റര്‍ത്തു വ മാ അഅ്‌ലന്‍ത്തു വ മാ അസ്ഫര്‍ത്തു വ മാഅന്‍ത അഅ്‌ലമു ബിഹീ മിന്നീ ഇന്നക്ക അന്‍തല്‍ മുഖദ്ദിമു വ അന്‍തല്‍ മുഅഖ്ഖിറു ലാ ഇലാഹ ഇല്ലാ അന്‍ത അല്ലാഹുമ്മ ഇന്നീ അഊദുബിക മിന്‍ അദാബി ല്‍ഖബ് രി വ മിന്‍ അദാബിന്നാരി വമിന്‍ ഫിത്‌നത്തില്‍ മഹ് യാ വല്‍മമാത്തി വമിന്‍ ഫിത്‌നത്തില്‍ മസീഹിദ്ദജ്ജാല്‍.

اللهم اغفر لي ما قدمت وما أخرت، وما أسررت وما أعلنت، وما أسرفت، وما أنت أعلم به مني، أنت المقدم وأنت المؤخر، لا إله إلا أنت  اللهم إني أعوذ بك من عذاب القبر ومن عذاب النار ومن فتنة المحيا والممات ومن فتنه المسيح الدجال

(അല്ലാഹുവേ ഞാന്‍ മുമ്പുചെയ്തതും പിന്നീട് ചെയ്തുപോകുന്നതുമായ പാപങ്ങളെ എനിക്ക് നീ പൊറുത്തുംതരേണമേ..രഹസ്യമായും പരസ്യമായും ചെയ്യുന്നതും അവിവേകമായി ചെയ്തുപോകുന്നതുമായ പാപങ്ങളെ എനിക്ക് പൊറുത്തുതരേണമേ അവയെപ്പറ്റി എന്നേക്കാള്‍ നന്നായി അറിയുന്നവന്‍ നീയാണ്. നീയാണ് മുന്തിക്കുന്നവന്‍. നീ തന്നെയാണ് പിന്തിക്കുന്നവന്‍. നീയല്ലാതെ ഒരാരാധ്യനുമില്ല. അല്ലാഹുവേ, ഞാന്‍ നിന്നോട് കാവല്‍തേടുന്നു. ഖബ്ര്‍ ശിക്ഷയില്‍നിന്നും നരകശിക്ഷയില്‍നിന്നും മരണത്തിന്റെയും ജീവിതത്തിന്റെയും ഫിത്‌നകളില്‍നിന്നും മസീഹുദ്ദജ്ജാലിന്റെ ഫിത്‌നകളില്‍നിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു.
12. അസ്സലാമുഅലൈകും വറഹ്മത്തുല്ലാഹ് എന്ന് ചൊല്ലി വലത്തോട്ട് തലതിരിക്കുക. വീണ്ടും അസ്സലാമുഅലൈകും വറഹ് മത്തുല്ലാഹ് എന്ന് ചൊല്ലി തന്റെ ഇടതുവശത്തേക്ക് തല തിരിക്കുക. ഇതോടെ നമസ്‌കാരം പൂര്‍ത്തിയായി.

ഫര്‍ദ് നമസ്‌കാരങ്ങള്‍

പ്രായപൂര്‍ത്തിയെത്തിയ വകതിരിവുള്ള ഒരോ മനുഷ്യനും നമസ്‌കാരം നിര്‍ബന്ധമാണ്. കുട്ടികള്‍ക്ക് നമസ്‌കരിക്കുക നിര്‍ബന്ധമല്ലെങ്കിലും അവരെ അതു പരിശീലിപ്പിക്കണം. ഏഴു വയസ്സായാല്‍ അവരോടു നമസ്‌കരിക്കാന്‍ കല്‍പിക്കണം. പത്തു വയസ്സു തികഞ്ഞിട്ടും നമസ്‌കരിച്ചില്ലെങ്കില്‍ അവര്‍ക്കു പ്രഹരശിക്ഷ നല്‍കണം

നിര്‍ബന്ധ നമസ്‌കാരങ്ങള്‍ (ഫര്‍ദ്) അഞ്ചെണ്ണമാണെന്ന് പണ്ഡിതന്മാര്‍ ഏകോപിച്ചു പറഞ്ഞിരിക്കുന്നു. ഓരോ നമസ്‌കാരത്തിനും നിര്‍ണിത സമയമുണ്ട്. ഖുര്‍ആന്‍ പറയുന്നു: തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്ക് നമസ്‌കാര സമയം നിശ്ചയിക്കപ്പെട്ട നിര്‍ബന്ധകര്‍ത്തവ്യമാകുന്നു. ഈ നിശ്ചിത സമയങ്ങളെക്കുറിച്ച് ഖുര്‍ആന്‍ ഇങ്ങനെ സൂചിപ്പിക്കുന്നു: പകലിന്റെ രണ്ടറ്റങ്ങളിലും (പ്രഭാതത്തിലും ആസര്‍ സമയത്തും) രാവിന്റെ ആദ്യ ദശകളിലും (മഗ് രിബ്, ഈശാ) മുറപ്രകാരം നമസ്‌കാരമനുഷ്ടിക്കുക. സത്യത്തില്‍, നന്മകള്‍ തിന്മകളെ ദൂരീകരിക്കുന്നു. ഇത് ദൈവവിചാരമുള്ളവര്‍ക്ക് ഒരു ഉദ്‌ബോധനമാകുന്നു.(ഹൂദ് – 114)

സൂര്യന്‍ (മദ്ധ്യത്തില്‍ നിന്നു) തെറ്റുമ്പോഴും (ളുഹ്‌റ് സമയ്ത്തും) രാത്രിയിലെ ഇരുട്ടിന്റെ ആരംഭം വരെയും (അസര്‍, മഗ്‌രിബ് ഇശാഅ് എന്നീ സമയങ്ങളിലും) പ്രഭാതത്തിലും നമസ്‌കാരം നിലനിര്‍ത്തുക. എന്തുകൊണ്ടെന്നാല്‍ പ്രഭാതത്തിലെ ഖുര്‍ആന്‍ പാരായണം (മലക്കുകളാല്‍) സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു (അല്‍ഇസ്‌റാഅ് – 79)

 

Related Post