Main Menu
أكاديمية سبيلي Sabeeli Academy

ബദറിൽ സംഭവിച്ചത് എന്ത്?

ramdan

ബദറില്‍ സംഭവിച്ചത് എന്ത്?

ബദറിൽ സംഭവിച്ചത് എന്ത്?
പി.പി. അബ്ദുല്‍ റസാക്ക്

മക്കക്കാർ ആഗ്രഹിച്ച യുദ്ധം നടന്നു സത്യത്തിന്നും അസത്യത്തിന്നുമിടയിൽ കൃത്യമായ വേർതിരിവ് ഉണ്ടാക്കണമെന്നു തന്നെയാണ് അല്ലാഹു തീരുമാനിച്ചിരുന്നത്. ആദ്രതയും ദയയും കാരുണ്യവും സ്നേഹവും പഠിപ്പിക്കപ്പെട്ട മദീനയിലെ സമാധാന പ്രിയരായ ജനങ്ങളിൽ ഒരു വിഭാഗം യുദ്ധം ഒഴിവാക്കുവാൻ ആഗ്രഹിച്ചതും യുദ്ധത്തെ വെറുത്തതും സ്വാഭാവികം മാത്രമായിരുന്നു. അതാണ് വിശുദ്ധ ഖുർആൻ “സത്യ വിശ്വാസികളിൽ ഒരു വിഭാഗത്തിന്നു അരോചകമായിരിക്കെ താങ്കളെ സ്വവസതിയിൽ നിന്നും ആത്യന്തികമായി മക്കക്കാർ അടിച്ചെല്പിക്കുവാൻ പോകുന്ന യുദ്ധം നേരിടുന്നതിനു വേണ്ടി പുറപ്പെടുവിച്ചതിനെ” ( 8: 5) സംബന്ധിച്ച് പറഞ്ഞത്. പ്രത്യേകിച്ചും അവരുടെ കുടുംബ ക്കാരും ബന്ധുക്കളുമാണ് മക്കക്കാരുടെ പക്ഷത്തു ഉണ്ടായിരുന്നത്. ഇവിടെയാണ് ധർമ സംസ്ഥാപനത്തിന്നുവേണ്ടി തിന്മയേയും അധർമത്തെയും അക്രമത്തേയും പ്രതിരോധിക്കുവാനുള്ള പ്രചോദനവും പ്രേരണയും പ്രോത്സാഹനവും നൽകിക്കൊണ്ടുള്ള ഖുർആനിക സൂക്തങ്ങൾ പ്രസക്തമാകുന്നത്. മഹാഭാരതയുദ്ധ വേളയിൽ അർജുനൻ അനുഭവിച്ചതുപോലുള്ള ആശങ്കയും ധർമ സങ്കടവുമാണ് സ്നേഹവും കാരുണ്യവും ആർദ്രതയും ദയയും പഠിപ്പിക്കപ്പെട്ട മുസ്ലിംകളും ബദർ യുദ്ധവേളയിൽ അനുഭവിച്ചത്. ഭഗവത് ഗീതയിലൂടെ അർജുനനെ ശ്രീകൃഷ്ണൻ പ്രചോദി പ്പിച്ചതുപോലെയാണ് ഖുർആൻ പിച്ച വെച്ചു വരുകയായിരുന്ന മദീനയിലെ മുസ്ലിംകളെ പ്രചോദിപ്പിച്ചതും. ശാമിൽ നിന്നും മടങ്ങുന്ന അബൂ സുഫ്യാന്റെ 50,000 ദീനാറിന്റെ ചരക്കു ഉള്ക്കൊള്ളുന്ന കച്ചവട സംഘം ഒരു നിമിത്തം മാത്രമായി മാറുകയായിരുന്നു. തീര്ച്ചയായും മദീനയുടെ സാമ്പത്തീക സുരക്ഷിതത്ത്വം അപ്പോഴത്തെ പ്രധാന പ്രശ്നം തന്നെ ആയിരുന്നു. മക്കയിൽ നിന്നും വന്ന മുഹാജിറുകളുടെ സ്വത്തുകൾ മുഴുവൻ അന്യായ മായി കൈവശം വെച്ചിരിക്കുന്ന മക്കക്കാരിൽ ഏറെക്കുറെ എല്ലാവര്ക്കും പങ്കുണ്ടായിരുന്ന അബൂ സുഫ്യാന്റെ ചരക്കുകൾ അതുകൊണ്ട് തന്നെ മദീനയിലെ മുഹാജിറുകൾക്ക് പിടിച്ചെടുക്കുവാൻ സാധിക്കുമെങ്കിൽ അതിൽ അന്യായമായി ഒന്നുമുണ്ടായിരുന്നില്ല. പക്ഷെ അബൂ സുഫ്യാനും സംഘവും മദീന വഴി മടങ്ങുന്നത്ന്നു പകരം പടിഞ്ഞാറ് യന്ബൂ വഴി തന്റെ കച്ചവട സംഘത്തെ തിരിച്ചുവിടുക സ്വാഭാവികം മാത്രമായിരുന്നു. എങ്കിലും അബൂ സുഫ്യാൻ തന്റെ ദൂതനെ അയച്ചു മക്കക്കാരെ വിവരം അറിയിച്ചത് അന്തിമമായി മക്കക്കാർ മദീനക്കെതിരെ യുദ്ധം ചെയ്യുന്നതിന്നുള്ള അവസരം ആയി ഇതു ഉപയോഗിക്കുവാൻ നിമിത്തമായി. അബൂ സുഫ്യാനും സംഘവും രക്ഷപ്പെട്ട ശേഷവും യുദ്ധ തീരുമാനവുമായി മുന്നോട്ടു പോകുവാൻ അബൂ ജഹൽ ഏക പക്ഷീയമായി തീരുമാനിച്ചത് മക്കൻ സൈന്യത്തിൽ ഭിന്നതയുണ്ടാക്കിയപ്പോൾ പ്രവാചകന്റെ നേതൃത്ത്വത്തിലുള്ള സൈന്യം എണ്ണത്തിലും വണ്ണത്തിലും തുലോം കുറവായിരുന്നെങ്കിലും പൂര്ണ ഐക്യത്തോടെ മുന്നോട്ടു നീങ്ങി. ഒരു പക്ഷെ, അബൂ സുഫ്യാന്റെ കച്ചവട സംഘത്തിന്റെ പശ്ചാത്തലത്തിലായിരുന്നില്ല മക്കക്കാർ യുദ്ധം ചെയ്യുവാൻ പുറപ്പെട്ടിരുന്നതെങ്കിൽ അവരിൽ ഈ അനൈക്യവും അതുമുഖേനയുണ്ടായ വീര്യ ചോര്ച്ചയും ഉണ്ടാകുമായിരുന്നില്ല. ഇവിടെയാണ് പ്രാവചകന്റെ ഓരോ ഏക്ശൻ എടുക്കുമ്പോഴുമുള്ള സെൻസ് ഓഫ് ടൈമിംങിനെ കുറിച്ചു നാം മനസ്സിലാക്കേണ്ടത്. ഇതാണ് വിശുദ്ധ ഖുർആൻ ” തന്റെ പരീക്ഷണങ്ങൾ വഴി സത്യത്തെ സത്യമായി കാണിക്കുവാനും നിഷേധികളുടെ വെരറുക്കുവാനും ആയിരുന്നു അല്ലാഹു ഉദ്ദേശിച്ചത്” (8:7) എന്ന് പറഞ്ഞതിലൂടെ വ്യക്തമാക്കിയത്. പ്രവാചകന്റെ ഈ സെന്സ് ഓഫ് റ്റൈമിംഗ് മക്ക കീഴടക്കൽ, ഹുനൈൻ, തബൂക് ഉള്പടെയുള്ള മുഴുവൻ സംരംഭങ്ങളിലും നമ്മുക്ക് ദർശിക്കുവാൻ സാധിക്കുന്ന കാര്യമാണ്. ശത്രുക്കളെ യുദ്ധത്തിന്റെ കാരണക്കാരായി നിലനിര്ത്തുകയും പ്രതിരോധാവശ്യാർത്ഥം മാത്രമാണ് യുദ്ധം ചെയ്യുന്നതെങ്കിൽ പോലും അത് പ്രവാചകൻ ഉദ്ദേശിക്കുന്ന സമയത്തും സ്ഥലത്തും വെച്ചു തന്നെയായിരിക്കുക എന്നതാണ് യുദ്ധ വിഷയത്തിലെ ഈ സെൻസ് ഓഫ് റ്റൈമിങ്ങിന്റെ പ്രത്യേകത. ആധുനിക കാലത്ത് മുസ്ലിംകൾക്കെതിരെ ശതുക്കൾ ഈ റ്റാക്ട്ടിക് ധാരാളമായി പ്രയോഗിക്കുന്നുണ്ട്. യുദ്ധത്തിന്റെ കാരാണക്കാരായി മുസ്ലിംകളെ മാറ്റുന്നു. ഇനി മുസ്ലിംകൾ ഒന്നും ചെയ്തില്ലെങ്കിൽ പോലും മുസ്ലിംകൾക്ക് വേണ്ടി ശത്രുക്കൾ തന്നെ ചെയ്തു പിന്നെ പ്രചണ്ഡമായ മീഡിയ പ്രചാരണത്തിലൂടെ മുസ്ലിംകളെ കാരണക്കാരായി ചിത്രീകരിക്കുന്നു. എന്നാൽ യുദ്ധം ചെയ്യുന്നതാകട്ടെ ശത്രുക്കൾ ഉദ്ദേശിക്കുന്ന സമയത്തും സ്ഥലത്തുമായിരിക്കും.
ശാമിൽ നിന്നും 50,000 ദീനാറിന്റെ ചരക്കു മായി മടങ്ങുകയായിരുന്ന അബൂ സുഫ്യാന്റെ കച്ചവട സംഘം രക്ഷപ്പെട്ടു എന്നറിഞ്ഞ ശേഷവും അവർക്കിടയിൽ തന്നെ ഉയറ്ന്നു വന്ന എല്ലാ എതിര്പ്പുകളെയും മറികടന്നു മക്കൻ സൈന്യത്തിന്റെ കമ്മാന്ടെർ ഇന് ചീഫ് ആയിരുന്ന അബൂ ജഹൽ യുദ്ദവുമായി മുന്നോട്ടു പോകുവാൻ തീരിമാനിച്ചപ്പോൾ അവിടെ നാം കാണുന്നത് പ്രവാചകന്റെ സൈനിക രംഗത്തും രാഷ്ട്രീയ രംഗത്തും ഉള്ള നേതൃ പാടവത്തിന്റെ വേറെക്കുറെ പാഠങ്ങളാണ്. തീരുമാനങ്ങൾ ഏറ്റവും ജനായത്ത രൂപത്തിൽ ഏകഖണ്ഡമായിരിക്കുവാൻ പ്രാവാചകൻ അദ്ദേഹത്തിൻറെ കൂടെ യുണ്ടായിരുന്ന മുഴുവൻ മുഹാജിറുകളുടെയും അന്സാറുകളുടെയും യോഗം വിളിക്കുന്നു. അവരെ സാഹചര്യത്തിന്റെ ഗൌരവം ബോധ്യപ്പെടുത്തുന്നു. അവരുമായി ഇന്റെരാക്റ്റ് ചെയ്യുന്നു. കമ്മ്യൂണിക്കേഷൻ രംഗത്ത് ഒരു ബ്രൈക് ഡൌണും ഉണ്ടാവരുത് എന്നത് എല്ലാ കാര്യത്തിലും പ്രവാചകന്റെ നിര്ബന്ധമാണ്. അവരുടെ അഭിപ്രായം ആരായുന്നു.. അവരുടെ പ്രതിനിധികൾ സംസാരിക്കുന്നു. തീരുമാന ബോട്ടം-അപ്പ് പ്രക്രിയയിലൂടെ ഏകഖണ്ഡമായി രൂപപ്പെടുത്തുന്നു. സൈന്യത്തെ പൊസിഷൻ ചെയ്യുന്നതുമായി ബന്ധപ്പെട്ടു തന്റെ അനുചരന്മാരുടെ അഭിപ്രായം മെരിറ്റിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്നു. ശത്രുക്കളുടെ സൈനിക നീക്കങ്ങളെ സംബന്ധിച്ച നീക്കങ്ങൾ അറിയുന്നതിന്നും അവരുടെ ശക്തി ദൗർബല്യങ്ങൾ അറിയുന്നതിന്നും വിവരങ്ങൾ സമാഹരിക്കുന്നതിന്നുള്ള സംവിധാനം ചെയ്യുന്നു. തല്ഹ ബിന് ഉബൈദുല്ലയെയും സഈദ് ബിന് സൈദിനെയും വിവരം സമാഹരിക്കുന്നതിന്നു വേണ്ടി അയക്കുന്നു. ഹൗറാ യിലെത്തി ലഭ്യമായ വിവരവുമായി അവർ മദീനയിലേക്ക് തിരിച്ചെത്തുന്നു. ശത്രുക്കളുടെ പൊസിഷനിംഗ് പഠിക്കുവാൻ അലിയ്യുബിൻ അബീ താലിബിനെയും സുബൈര് ഇബ്ൻ അവ്വാമിനെയും സാദ് ബിന് അബീ വഖാസിനെയും അയക്കുന്നു. അവർ ബദെറിലെ കിണറ്റിൽനിന്നും മക്കൻ സൈന്യത്തിന്നു വേണ്ടി വെള്ളം ശേഖരിക്കുകയായിരുന്ന രണ്ടു പേരെ അറസ്റ്റ് ചെയ്തു നബിയുടെ അടുത്തു കൊണ്ട് വരുന്നു. പ്രവാചകൻ അവരോടു നേരിട്ട് സംസാരിച്ചു ശത്രുക്കളുടെ പൊസിഷനിംഗ് സംബന്ധമായും അവരുടെ നേതാക്കളെയും അംഗ സംഖ്യയെയും കുറിച്ചും വിവരങ്ങൾ ശേഖരിക്കുന്നു. അപ്പോഴാണ് നബി പറഞ്ഞത്: ഖുറൈഷികൾ അവരിലെ ഏറ്റവും വില കൂടിയ ജീവനുകളെയാണ് നിങ്ങളിലേക്ക് അയച്ചിട്ടുള്ളത്” എന്ന് പറഞ്ഞത്. ഓരോ സ്റ്റെപ് മുന്നോട്ടുവെക്കുന്നതിന്നു മുമ്പും ആവശ്യമായ കൂടിയാലോചനയും കണ്സൽറ്റെഷനും നടത്തുന്നു. തന്റെ കയ്യിൽ ഉള്ള പരിമിതമായ വിഭവങ്ങളെ ഏറ്റവും കാര്യക്ഷമവും ഒപ്റ്റിമലും ആയ രൂപത്തിൽ ഉപയോഗിക്കുന്നു. ഓരോരുത്തരുടെയും കഴിവും യോഗ്യതയും പരിഗണിച്ചു യോജിച്ച ഉത്തരവാദിത്ത്വങ്ങൽ ഏല്പിക്കുന്നു. ശത്രുക്കളിൽ നിന്നും സമാഹരിച്ച വിവരങ്ങൾ സൈനിക നീക്കത്തിന്റെ കാര്യക്ഷമത വര്ധിപ്പിക്കുന്നതിന്നു ഉപയോഗിക്കുന്നു. മരുഭൂ യുദ്ധത്തിന്നു വേണ്ടിയുള്ള പ്രത്യേക സ്ട്രാറ്റെജി ആവിഷ്കരിച്ചു ഖുറൈഷികളിൽ നിന്നും വ്യത്യസ്തമായി താഴ്ന്ന മണൽ പ്രദേശത്തു ക്യാമ്പ് ചെയ്തു. രണ്ടു ബാറ്റാല്യനിലായി സഅദു ബിന് മുആദിന്റെയും അലിയ്യുബിൻ അബീ താലിബിന്റെയും നേതൃത്ത്വത്തിൽ സൈന്യത്തെ അണി നിരത്തുന്നു. വെറും രണ്ടു അശ്വ ഭടന്മാരെ ഉണ്ടായിരുന്നുള്ളൂ. സുബൈര് ഇബ്ൻ അവ്വാമും മിഖ്ദാദുബിൻ അമ്റും. അവരെ രണ്ടു പേരെയും ഇടത്തും വലത്തും വിന്യസിക്കുന്നു. പിന് നിരയുടെ ഉത്തരവാദിത്തം ഖൈസ് ബിന് ഉബയ്യിനെ ഏൽപ്പിക്കുന്നു. പ്രവാചകന്റെ പൂര്ണ മേൽനോട്ടത്തിൽ സൈനികമായ കമ്മാണ്ടും കണ്ട്രോളും സ്ഥാപിക്കുന്നു. ഇതിനെല്ലാം പുറമെയാണ് പ്രവാചകന്നും അനുയായികൽക്കുമിടയിലുണ്ടായിരുന്ന വിടവില്ലാത്ത നേതൃ നീത ബന്ധവും സ്നേഹ പൂര്ണമായ അച്ചടക്കവും അനുസരണവും . അതിന്റെ നിരവധി മാതൃകകളും ബദെർ യുദ്ധത്തിൽ കാണുവാൻ സാധിക്കും. ലേഖനത്തിന്റെ ദൈര്ഘ്യ ഭയം കാരണം ചുരുക്കുകയാണ്. ഇങ്ങനെ കാര്യ കരണ ബന്ധങ്ങള്ക്ക് വിധേയമായി തന്നാലവുന്നതല്ലാം ചെയ്യുകയും ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും ചെയ്ത ശേഷം മാത്രമാണ് പ്രവാചകൻ ഈ വിഷയത്തിൽ അവസാനം അല്ലാഹുവിനോട് പ്രാർത്ഥിച്ചത്. മൂന്നിരട്ടി യിലേറെ സൈനികശക്തിയും അതിലുമെത്രയോ ഇരട്ടി ആയുധ ശക്തിയും സാമ്പത്തീക ശേഷിയും ഉണ്ടായിരുന്ന, ബാഹ്യ ശക്തികളുടെ പിന്തുണയും പിന്ബലവും ഉണ്ടായിരുന്ന മക്കൻ സൈന്യം ബദറിൽ മദീനയിലെ കൊച്ചു സംഘത്തോട് പരാജയപ്പെട്ടത് അങ്ങനെയാണ്. റമദാൻ പതിനേഴിന്നു ഖുർആൻ വിശേഷിപ്പിച്ച ആ സത്യാസത്യ വിവേചനത്തിന്റെ ദിവസത്തിലാണ് ഏ തൊരു ആശയമാണ് ഈ ഭൂമിയിൽ അതിജീവിക്കേണ്ടത് എന്നും എന്താണ് തുലയേണ്ടത് എന്നും തീരുമാനിക്കപ്പെട്ടത്.

Related Post