മുഹമ്മദ്‌ നബി പ്രമുഖരുടെ ദൃഷ്ടിയില്‍

 

غانديമഹാത്മാ ഗാന്ധി ഇന്ന് മനുഷ്യവര്‍ഗത്തിലെ ജനലക്ഷങ്ങളുടെ ഹൃദയങ്ങളില്‍ നിര്‍വിവാദമായ ആധിപത്യം പുലര്‍ത്തുന്ന ഒരാളുടെ ജിവിത്തിന്റെ ഏറ്റവും ഉത്തമമായ വശം അറിയാന്‍ ഞാന്‍ ആഗ്രഹിച്ചു… അക്കാലത്ത് ജീവിതത്തിന്റെ സരണിയില്‍ ഇസ്ലാമിനൊരു സ്ഥാനം നേടിക്കൊടുത്തത് ഖഡ്ഗമായിരുന്നില്ലെന്ന് മുമ്പെന്നത്തേക്കാളും എനിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. പ്രവാചകന്റെ അചഞ്ചലമായ ലാളിത്യവും ഉദാത്തമായ ആത്മലയവും പ്രതിജ്ഞകളോടുള്ള സുദൃഢമായ പ്രതിബദ്ധതയും കൂട്ടുകാരോടും അനുയായികളോടുമുള്ള മഹത്തായ അര്‍പ്പണവും നിര്‍ഭയത്വവും ദൈവത്തിലും തന്റെ സ്വന്തം ദൌത്യത്തിലുമുള്ള പരമമായ വശ്വാസവുമായിരുന്നു. ഖഡ്ഗം ആയിരുന്നില്ല എല്ലാറ്റിനെയും അവരുടെ മുമ്പിലേക്ക് നയിച്ചതും എല്ലാ തടസ്സങ്ങളെയും അതിജീവിക്കാന്‍ സഹായിച്ചതും.ലിയോ ടോള്‍സ്റോയ് മഹാന്മാരായ പരിഷ്കര്‍ത്താക്കളില്‍ ഒരാളാണ് മുഹമ്മദ് നബി. അദ്ദേഹം മനുഷ്യ സമൂഹത്തിന് വലിയ സേവനങ്ങളാണ് ചെയ്തത്. ഒരു സമൂഹത്തെ ഒന്നടങ്കം അദ്ദേഹം സന്മാര്‍ഗ്ഗത്തിലേക്ക് നയിച്ചു. ശാന്തിയിലേക്കും സമാധാനത്തിലേക്കും അവരെ വഴി നടത്തി. അവരെ ഇഹലോകവിരക്തിയോടെ ജീവിക്കാന്‍ പഠിപ്പിച്ചു. രക്തം ചിന്തുന്നതു തടഞ്ഞു. മനുഷ്യബലിക്ക് അറുതിവരുത്തി. നാഗരികതയുടെയും വികസനത്തിന്റെയും പാത തുറന്നിട്ടു. ഒരു മഹാവ്യക്തിത്വത്തിനു മാത്രമേ ഇതൊക്കെ നിര്‍വഹിക്കാന്‍ സാധിക്കൂ. അത്തരമൊരു വ്യക്തി നമ്മുടെയൊക്കെ ആദരവിന് എന്തുകൊണ്ടും അര്‍ഹനാണ്.

സ്റാന്‍ലി ലെയിന്‍പൂള്‍ ഭാവനയുടെയും മാനസിക ഔന്നത്യത്തിന്റെയും ആര്‍ദ്രതയുടെയും വികാരനൈര്‍മല്യത്തിന്റെയും ബൃഹത്ശക്തികളാല്‍ അനുഗ്രഹീതനായിരുന്നു അദ്ദേഹം. മറയ്ക്കുപിന്നിലെ കന്യകയെക്കാള്‍ ലജ്ജാശീലനായിരുന്നു അദ്ദേഹം എന്ന് പ്രവാചകനെകുറിച്ച് പറയാറുണ്ടായിരുന്നു. തന്നെക്കാള്‍ താഴെയുള്ളവരോട് പ്രവാചകന്‍ വളരെയേറെ വിട്ടുവീഴ്ചയുള്ളവനായിരുന്നു. തന്റെ സംരക്ഷണത്തില്‍ ഏറ്റവും മധുരോദാരനും. കണ്ടവര്‍ അദ്ദേഹത്തെ അതിരറ്റ് ആദരിച്ചു. കേട്ടവര്‍ അദ്ദേഹത്തെ സ്നേഹിച്ചു. അദ്ദേഹത്തെ വര്‍ണിച്ച് അവര്‍ പറയുമായിരുന്നു. പ്രവാചകനെപ്പോലെ ഒരാളെ ഞാന്‍ മുമ്പോ പിമ്പോ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം മൌനഗംഭീരമായിരുന്നു. എന്നാല്‍, സംസാരിക്കുമ്പോള്‍ അദ്ദേഹം വാഗ്മിയും വാക്ചാതുരനുമായി. അദ്ദേഹം പറഞ്ഞത് ആര്‍ക്കും മറക്കാന്‍ കഴിയുമായിരുന്നില്ല.

തോമസ് കാര്‍ലൈന്‍ മുഹമ്മദിനെക്കുറിച്ച് എന്തെല്ലാം പറയാന്‍ കഴിഞ്ഞാലും അദ്ദേഹം ഒരു വികാര ജീവിയായിരുന്നില്ല. ഏതെങ്കിലും തരത്തിലുള്ള ആസ്വദനങ്ങളില്‍ ഉല്‍സുകനായ വെറും വിഷയാസക്തനായിരുന്നു ഈ മനുഷ്യനെന്ന് നാം കരുതുകയാണെങ്കില്‍ അദ്ദേഹത്തിന്റെ ഗൃഹജീവിതം നാം കരുതുകയാണെങ്കില്‍ നമുക്ക് വലുതായ അബദ്ധം പിണയും. അദ്ദേഹത്തിന്റെ ഗൃഹജീവിതം അങ്ങേയറ്റം മിതവ്യയാധിഷ്ഠിതമായിരുന്നു. ഗോതമ്പുറൊട്ടിയും വെള്ളവുമായിരുന്നു അദ്ദേഹത്തിന്റെ സാധാരണ ഭക്ഷണം. ചിലപ്പോള്‍ മാസങ്ങളോളം അദ്ദേഹത്തിന്റെ അടുപ്പില്‍ ഒരുക്കല്‍ പോലും തീപുകയാറുണ്ടായിരുന്നില്ല. തന്റെ പാദരക്ഷകള്‍ അദ്ദേഹം സ്വയം തുന്നിയും വസ്ത്രങ്ങള്‍ കഷ്ണംവെച്ചതും അവര്‍ അഭിമാനപൂര്‍വ്വം രേഖപ്പെടുത്തുന്നു. താന്‍ സ്വയം തുന്നിക്കൂട്ടിയ കോട്ട് ധരിച്ച് ഈ മനുഷ്യന്‍ അനുസരിക്കപ്പെട്ടപോലെ കരീടമണിഞ്ഞ ഒരു ചക്രവര്‍ത്തിയും അനുസരിക്കപ്പെടുകയുണ്ടായില്ല. പരുഷവും യാഥാര്‍ത്ഥ്യവുമായ പരിശോധനയുടെ 23 വര്‍ഷങ്ങള്‍ക്കുള്ളില്‍ എനിക്കാവശ്യമായ ഒരു യഥാര്‍ത്ഥ ഹീറോവിനെ ഞാന്‍ കണ്ടെത്തുന്നു.

വാഷിംഗ്ടണ്‍ ഇര്‍വിംഗ് അദ്ദേഹത്തിന്റെ സൈനിക വിജയങ്ങള്‍ അഹന്തയോ ദുരഭിമാനമോ ഉയര്‍ത്തുകയുണ്ടായില്ല. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടിയായിരുന്നു അവ നേടിയിരുന്നെതെങ്കില്‍ അങ്ങനെ സംഭവിക്കേണ്ടതായിരുന്നു. തനിക്ക് ഏറ്റവും വലിയ അധികാരം ലഭ്യമായ കാലത്തും അതില്ലാതിരുന്ന കാലത്തെ സ്വഭാവ ലാളിത്യവും ഭാവവും അദ്ദേഹം നിലനിര്‍ത്തി. താന്‍ ഒരു മുറിയില്‍ പ്രവേശിച്ചാല്‍ ബഹുമാനത്തിന്റെ അസാധാരണമായ വല്ല ആചാരവും പ്രകടിപ്പിക്കപ്പെട്ടാല്‍ അദ്ദേഹം അസന്തുഷ്ടനായിരുന്നു. സാര്‍വ്വ ലൌകികമായ അധിപത്യം അദ്ദേഹം ഉദ്ദേശിച്ചുവെങ്കില്‍ അത് വിശ്വാസത്തിന്റെ ആധിപത്യം മാത്രമായിരുന്നു. തന്റെ പക്കല്‍ വളര്‍ന്നുവന്ന താല്‍ക്കാലികമായ അധികാരം യാതൊരുനാട്യവുമില്ലാതെയാണ് അദ്ദേഹം ഉപയോഗിച്ചത്. അതിനാല്‍, തന്റെ കുടുംബത്തില്‍ അത് നിലനിര്‍ത്താന്‍ ഒരു നടപടിയും അദ്ദേഹം സ്വീകരിക്കുകയുണ്ടായില്ല.

ലാമാര്‍ട്ടിന്‍ ലക്ഷ്യത്തിന്റെ മാഹാത്മ്യവും ഉപാധികളുടെ പരിമിതിയും അമ്പരപ്പിക്കുന്ന ഫലങ്ങളുമാണ് മനുഷ്യപ്രതിഭയുടെ മൂന്ന് ഉരകല്ലുകളെങ്കില്‍ ആധുനിക ചരിത്രത്തില്‍ വല്ല മഹാനെയും മുഹമ്മദിനോട് താരതമ്യം ചെയ്യാന്‍ ആരെങ്കിലും ധൈര്യപ്പെടുമോ? ഏറ്റവും മഹാനെയും മുഹമ്മദിനോട് താരതമ്യം ചെയ്യാന്‍ ആരെങ്കിലും ധൈര്യപ്പെടുമോ? ഏറ്റവും പ്രശസ്തരായ ആളുകള്‍ ആയുധങ്ങളോ നിയമങ്ങളോ സാമ്രോജ്യങ്ങളോ മാത്രം സൃഷ്ടിച്ചവരാണ്. അവര്‍ വല്ലതും സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ അത് മിക്കപ്പോഴും സ്വന്തം കണ്‍മുമ്പാകെ വഴുതിപ്പോയ ഭൌതികാധികാരങ്ങളെക്കാള്‍ കൂടുതലൊന്നുമല്ല. ഈ മനുഷ്യനാകട്ടെ സൈന്യങ്ങളെയും നിയമനിര്‍മ്മാണങ്ങളെയും സാമ്രാജ്യങ്ങളെയും ജനതകളെയും അധികാരപീഠങ്ങളെയും മാത്രമല്ല. അന്നത്തെ ലോകത്തിന്റെ മൂന്നിലൊന്നില്‍ താമസിച്ച് കോടിക്കണക്കിന് ജനങ്ങളെകൂടിയാണ് ചലിപ്പിച്ചത്. സര്‍വോപരി ആള്‍ത്താരകളെയും ദൈവങ്ങളെയും വിശ്വാസങ്ങളെയും ആത്മാവുകളെയും അദ്ദേഹം ചലിപ്പിച്ചു. അതിലെ ഓരോ അക്ഷരവും നിയമമായിത്തീര്‍ന്ന ഒരു ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍, എല്ലാ ഭാഷക്കാരും എല്ലാ വംശക്കാരുമായ ജനതകളെ കോര്‍ത്തിണക്കിയ ഒരു ആത്മീയ ദേശീയത അദ്ദേഹം സൃഷ്ടിച്ചു. ദാര്‍ശനികന്‍, പ്രസംഗകന്‍, പ്രവാചകന്‍, നിയമനിര്‍മാതാവ്, യോദ്ധാവ്, ആശയങ്ങളുടെ ജേതാവ്, യുക്തിസിദ്ധാങ്ങളുടെ പുനഃസ്ഥാപകന്‍, ഭാവനകളില്ലാത്ത ഭാവത്തോടുകൂടിയവന്‍, ഇരുപത് ഭൂപ്രദേശ സാമ്രാജ്യങ്ങളെയും ഒരു ആത്മീയ സാമ്രാജ്യത്തിന്റെയും സ്ഥാപകന്‍, അതാണ് മുഹമ്മദ്. മനുഷ്യ മാഹാത്മ്യത്തിന്റെ എല്ലാ മാനദണ്ഡങ്ങളും വച്ചു നോക്കിയാല്‍ നമുക്കു ചോദിക്കാം അദ്ദേഹത്തേക്കാള്‍ മഹാനായി ആരെങ്കലുമുണ്ടോ?.

ജെയിംല് എ. മിച്ചനര്‍ തന്റെ അസാധാരണമായ വ്യക്തിത്വത്തിന്റെ ശക്തിയിലൂടെ മുഹമ്മദ് അറേബ്യയുടെയും മുഴുവന്‍ പൌരസത്യ ദേശത്തിന്റെയും ജീവിതത്തില്‍ വിപ്ളവം സൃഷ്ടിച്ചു. മരുഭൂമിയിലെ ആചാരങ്ങള്‍ ചുറ്റിവരിഞ്ഞ കെട്ടില്‍ നിന്ന് അദ്ദേഹം സ്ത്രീകളെ ഉയര്‍ത്തുകയും പൊതുവായ സാമൂഹിക നീതി പ്രബോധനം നടത്തുകയും ചെയ്തു. മുഹമ്മദ് ഭോഗാസക്തമായ ഒരു മതമാണ് സ്ഥാപിച്ചതെന്ന പാശ്ചാത്യ എഴുത്തുകാര്‍ ആരോപിക്കുമ്പോള്‍, അത് ഒരു വിരോധാഭാസമായി വിശേഷിച്ചും മുസ്ലിംകള്‍ കരുതുന്നു. മദ്യാസക്തരില്‍ നിന്ന് അദ്ദേഹം മദ്യത്തെ ഉന്മൂലനം ചെയ്തു. തന്മൂലം ഇന്നും എല്ലാ നല്ല മുസ്ലിംകളും മദ്യവിരോധികളാണ്. മടിയന്മാര്‍ക്കിടയില്‍ ദിനേന അഞ്ചുനേരത്തെ വ്യക്തിപരമായ പ്രാര്‍ത്ഥന അദ്ദേഹം ഏര്‍പ്പെടുത്തി. സദ്യയൊരുക്കുന്നതില്‍ ആഹ്ളാദിച്ചുവന്ന ഒരു ജനതയില്‍ വര്‍ഷത്തിലൊരു മാസം പൂര്‍ണമായും പകല്‍ മുഴുവന്‍ നീണ്ടുനീല്‍ക്കുന്ന കര്‍ശനമായ ഉപവാസം അദ്ദേഹം സ്ഥാപിച്ചു. സ്ത്രീകളുടെ പ്രശ്നത്തിലാണ് പാശ്ചാത്യന്‍ എഴുത്തുകാര്‍ മുഖ്യമായും ഭോഗാസക്തിയെക്കുറിച്ച തങ്ങളുടെ ആരോപണങ്ങളെ അടിയുറപ്പിച്ചിരിക്കുന്നത്. എന്തുതന്നെയായാലും മുഹമ്മദിനുമുമ്പ് പുരുഷന്മാര്‍ അസംഖ്യം ഭാര്യമാരെ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നു. അദ്ദേഹമത് നാലാക്കി പരിമിതപ്പെടുത്തുകയാണ് ചെയ്തത്. രണ്ടോ അതിലധികമോ ഭാര്യമാര്‍ക്കിടയില്‍ കണിശമായ സമത്വം പാലിക്കാന്‍ കഴിയാത്തവര്‍ ഒന്നുമാത്രമാക്കി ചുരുക്കണമെന്ന് ഖുര്‍ആന്‍ വ്യക്തമായി അനുശാസിക്കുകയും ചെയ്യുന്നു.

ബോസ്വര്‍ത്ത് സ്മിത്ത് മൊത്തത്തില്‍ എന്നെ അത്ഭുതപ്പെടുത്തിയത് വ്യത്യസ്ത സാചര്യങ്ങളില്‍ മുഹമ്മദ് എന്തുമാത്രം വിരളമായേ സ്വയം വ്യത്യാസപ്പെട്ടുള്ളൂ എന്ന കാര്യമാണ്. മരുഭൂമിയിലെ ഇയനില്‍, സിറിയയിലേക്ക് പോയ കച്ചവടക്കാരനില്‍, ഹിറാ വര്‍വ്വതത്തിലേക്കുപോയ ധ്യാനനിരതനില്‍, ഒരാള്‍മാത്രമായി ഒരു ന്യൂനപക്ഷത്തിന്റെ പരിഷ്കര്‍ത്താവില്‍, മദീനയിലെ വിപ്രവാസ്ത്തില്‍, അംഗീകൃതനായ ജോതാവില്‍, പേര്‍ഷ്യന്‍ ഖുസ്രുമാരുടെയും ഗ്രീക്ക് ഹെര്‍ക്കുലീസിന്റെയും സമശീര്‍ഷനില്‍ മൌലികമായോരേകത നമുക്ക് കണ്ടെത്താനാകും. മറ്റേതെങ്കിലും ഒരു മനുഷ്യന്‍ ബാഹ്യമായ പരിസ്ഥിതികള്‍ ഇത്രത്തോളം മാറ്റങ്ങള്‍ക്ക് വിധേയമായിരിക്കെ അവയെ നേരിടാന്‍ ഇത്രമാത്രം കുറഞ്ഞ അളവില്‍ പരിവര്‍ത്തന വിധേയമായിട്ടുണ്ടോയെന്ന് ഞാന്‍ സംശയിക്കുന്നു. ഒരേസമയം പള്ളിയുടെയും രാഷ്ട്രത്തിന്റെയും ഭരണം കൈയാളിയിരുന്ന മുഹമ്മദ് സീസറും പോപ്പുമായിരുന്നു. പട്ടാളമില്ലാത്ത സീസറും സ്ഥാനചിഹ്നമില്ലാത്ത പോപ്പും. കാവല്‍പ്പടയില്ലാതെ, സ്ഥിരം വരുമാനമില്ലാതെ രാജ്യഭരണം കൈയാളിയ മഹാന്‍ മുഹമ്മദ് മാത്രമാണ്.

ആര്‍തര്‍ ഗില്‍മാന്‍ ഈ സന്ദര്‍ഭത്തില്‍ (മക്കാവിജയവേളയില്‍), മുഹമ്മദിനെ കഴിഞ്ഞകാലത്തെ ദുരനുഭവങ്ങള്‍ നിമിത്തമുള്ള അമര്‍ഷം സ്വാഭാവികമായും പ്രതികാരത്തിന് പ്രേരിപ്പിച്ചിരിക്കുമെങ്കിലും തന്റെ സൈന്യത്തെ രക്തച്ചൊരിച്ചിലില്‍ നിന്ന് അദ്ദേഹം തടഞ്ഞതും അല്ലാഹവിന്റെ അനുഗ്രഹത്തിനുള്ള നന്ദിയും വിനയവും മാത്രം പ്രദര്‍ശിപ്പിച്ചതും അദ്ദേഹം വലുതായി പ്രശംസിക്കപ്പെടാന്‍ അര്‍ഹത നല്‍കുകയാണ്. മുമ്പൊരു സന്ദര്‍ഭത്തില്‍ തനി കാട്ടാളത്തം പ്രകടിപ്പിച്ച പത്തോ പന്ത്രണ്ടോ പേര്‍ മാത്രമേ കുറ്റവാളികളായി പ്രഖ്യാപിക്കപ്പെട്ടുള്ളൂ. അവരില്‍ തന്നെ കേവലം നാലുപേരാണ് വധിക്കപ്പെട്ടത്. എന്നാല്‍ മറ്റു ജേതാക്കളുടെ ചെയ്തികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് അങ്ങേയറ്റം മനുഷ്യത്വപരമായി എണ്ണേണ്ടതുണ്ട്. ഉദാഹരണമായി കുരിശു യോദ്ധാക്കളുടെ ക്രൂരതയുമായി തുലനം ചെയ്യുമ്പോള്‍ 1099ല്‍ അവരുടെ കരങ്ങളാല്‍ ജറുസലത്തിന്റെ പതനം സംഭവിച്ചപ്പോള്‍ 70000 മുസ്ലിം സ്ത്രീ പുരുഷന്മാരെയും നിസ്സഹായരായ കുട്ടികളെയുമാണ് കൊന്നുകളഞ്ഞത്. അല്ലെങ്കില്‍ 1874 ഗോള്‍ഡ് കോസ്റ് യുദ്ധത്തില്‍ കുരിശിനുകീഴില്‍ തന്നെ പൊരുതിയ ഇംഗ്ളീഷ് പട്ടാളം ഒരു ആഫ്രിക്കന്‍ തലസ്ഥാനം കത്തിച്ചു കളഞ്ഞ സംഭവത്തോടും തുലനം ചെയ്യാവുന്നതാണ്. അഹങ്കാരികളായ ഖുറൈശി പ്രമുഖന്മാര്‍ തന്നെ സമീപിച്ചപ്പോള്‍ അദ്ദേഹം ചോദിച്ചു: “ഞാന്‍ എന്തു ചെയ്യുമെന്നാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്”. “ഉദാരനായ സഹോദരാ, മാപ്പ്” അവര്‍ പറഞ്ഞു. അങ്ങനെ തന്നെയാകട്ടെ നിങ്ങള്‍ സ്വതന്ത്രരാകുന്നു.

images (2)   പ്രൊ. കെ.എസ്. രാമകൃഷ്ണ റാവു എല്ലാ പ്രവാചകന്മാരിലും മതനേതാക്കളിലും വെച്ച് ഏറ്റവും അധികം വിജയശ്രീലാളിതനായ പ്രവാചകന്‍ മുഹമ്മദാണ്. എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്ക പറയുന്നു. ഈ വിജയം യാദൃശ്ചികമായിരുന്നില്ല. ഭാഗ്യാധിരേകവുമായിരുന്നില്ല. സമകാലികര്‍ അദ്ദേഹത്തിന്റെ സല്‍ഗുണ സമ്പന്നതയ്ക്ക് നല്‍കിയ അംഗീകാരമായിരുന്നു. ഉജ്ജ്വലവും ആകര്‍ഷകവുമായ ആ വ്യക്തിത്വത്തിന്റെ വിജയമായിരുന്നു അത്. മുഹമ്മദിന്റെ വ്യക്തിത്വം! അതിനെ മുഴുവന്‍ കണ്ടെത്തുക പ്രയാസം! ഒരു ചെറിയ അംശം മാത്രമേ എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞുള്ളൂ. എത്രമാത്രം ഹൃദായാവര്‍ജകമായ ബഹുമുഖത്വം! എന്തുമാത്രം നാടകീയ രംഗങ്ങള്‍! മുഹമ്മദ് പ്രവാചകന്‍! മുഹമ്മദ് എന്ന സര്‍വ്വ സൈന്യാധിപന്‍! മുഹമ്മദ് എന്ന പടയാളി! മുഹമ്മദ് എന്ന ഭരണാധികാരി! മുഹമ്മദ് എന്ന കച്ചവടക്കാരന്‍! മുഹമ്മദ് എന്ന പ്രഭാഷകന്‍! മുഹമ്മദ് എന്ന തത്വജ്ഞാനി! മുഹമ്മദ് എന്ന രാഷ്ട്ര തന്ത്രജ്ഞന്‍! മുഹമ്മദ് എന്ന പ്രസംഗകന്‍! മുഹമ്മദ് എന്ന അടിമവിമോചകന്‍! മുഹമ്മദ് എന്ന സ്ത്രീവിമോചകന്‍! മുഹമ്മദ് എന്ന നിയമജ്ഞന്‍! മുഹമ്മദ് എന്ന ന്യായാധിപന്‍! മുഹമ്മദ് എന്ന പുണ്യവാളന്‍! ഉജ്ജ്വലമായ ഈ വശങ്ങളിലെല്ലാം മനുഷ്യ ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന ഈ വകുപ്പുകളിലെല്ലാം ഒരു ഹീറോ തന്നെയായിരുന്നു അദ്ദേഹം! അനാഥത്വം നിസ്സഹായതയുടെ പാരമ്യമാണ്. അദ്ദേഹം ജീവിതം തുടങ്ങിയത് അങ്ങനെയാണ്. രാജത്വം ലൌകികശക്തിയുടെ ഉത്തുംഗതയാണ്. ആ ജീവിതം അവസാനിച്ചതങ്ങനെയാണ്. അനാഥനായി ജീവിതം തുടങ്ങി പീഡിതനായ ഒരു അഭയാര്‍ത്ഥിയായി ഒരു ജനതയുടെ  ലൌകികനേതാവും ആത്മീയ ഗുരുവും വിധാതാവുമായി മാറി, അദ്ദേഹം.  ആ ജനതയുടെ പരീക്ഷണ ഘട്ടങ്ങളിലും മാര്‍ഗ്ഗഭ്രംശങ്ങളിലും ഇരുട്ടിലും വെളിച്ചത്തിലും ഉല്‍ക്കര്‍ഷത്തിലും ഭയത്തിലും സമാധാനത്തിലും അഗ്നി പരീക്ഷണങ്ങളിലൂടെ കടന്നുപോന്ന പ്രവാചകന്‍ ജീവിതത്തിന്റെ സമസ്ത മേഖലകളിലും മാതൃക കാണിക്കാന്‍ വേണ്ടി പൊള്ളലേല്‍ക്കാതെ പുറത്തുവരികതന്നെ ചെയ്തു. അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ ജീവിതത്തിന്റെ ഒരു വശത്തുമാത്രം പരിമിതമല്ല, മനുഷ്യജീവിതത്തിന്റെ മുഴുവന്‍ അവസ്ഥാന്തരങ്ങളെയും അത് ചൂഴ്ന്നു നില്‍ക്കുന്നു.

 

Related Post