ചോദ്യം: ധനം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വിനിയോഗിക്കുന്നതും ദാനം ചെയ്യുന്നതും ഇസ് ലാമില്‍ വളരെ പുണ്യകരമായ കര്‍മ്മങ്ങളാണ്. വിശ്വാസിയുടെ ദാനം അല്ലാഹു അവന്റെ വലതുകരം കൊണ്ട് സ്വീകരിക്കുന്നുവെന്നും എഴുപത് മുതല്‍ എഴുന്നൂറ് ഇരട്ടിവരെ പ്രതിഫലം നല്‍കുമെന്നും നബിവചനങ്ങളില്‍ കാണാം. അങ്ങനെയെങ്കില്‍, രക്തദാനം, പണം ദാനം ചെയ്യുന്നതിനെക്കാള്‍ മഹത്തരമായ ദാനധര്മ്മമല്ലേ ? കാരണം, ആ ദാനം വഴി ഒരാളുടെ ജീവനാണ് രക്ഷപ്പെടുന്നത്. മനുഷ്യന്റെ സമ്പത്തിക പ്രയാസം നീക്കുന്നതിനെക്കാള്‍ എന്തുകൊണ്ടും ശ്രേഷ്ഠമല്ലേ മനുഷ്യന്റെ ജീവന് രക്ഷിക്കുക എന്നത്. ഈ വിഷയത്തില്‍ ഇസ് ലാമിന്റെ കാഴ്ചപ്പാട് എന്താണ് ?
രോഗിക്ക് രക്തം ആവശ്യമായി വരുന്ന ശസ്ത്രക്രിയ ചികിത്സ പോലുള്ള കാര്യങ്ങളില്‍ രക്തദാനം തീര്‍ച്ചയായും മഹത്തായ പ്രതിഫലം ലഭ്യമാകുന്ന പുണ്യകര്‍മമാണ്. ഇത്തരം സന്ദര്‍ഭത്തില്‍ രോഗിക്ക് രക്തം ദാനം ചെയ്യുന്നത് രോഗിയുടെ ജീവന് രക്ഷിക്കാന്‍ പര്യാപ്തമാണ്
രോഗിക്ക് രക്തം ആവശ്യമായി വരുന്ന ശസ്ത്രക്രിയ ചികിത്സ പോലുള്ള കാര്യങ്ങളില്‍ രക്തദാനം തീര്‍ച്ചയായും മഹത്തായ പ്രതിഫലം ലഭ്യമാകുന്ന പുണ്യകര്‍മമാണ്. ഇത്തരം സന്ദര്‍ഭത്തില്‍ രോഗിക്ക് രക്തം ദാനം ചെയ്യുന്നത് രോഗിയുടെ ജീവന് രക്ഷിക്കാന്‍ പര്യാപ്തമാണ്
രോഗിക്ക് രക്തം ആവശ്യമായി വരുന്ന ശസ്ത്രക്രിയ ചികിത്സ പോലുള്ള കാര്യങ്ങളില്‍ രക്തദാനം തീര്‍ച്ചയായും മഹത്തായ പ്രതിഫലം ലഭ്യമാകുന്ന പുണ്യകര്‍മമാണ്. ഇത്തരം സന്ദര്‍ഭത്തില്‍ രോഗിക്ക് രക്തം ദാനം ചെയ്യുന്നത് രോഗിയുടെ ജീവന് രക്ഷിക്കാന്‍ പര്യാപ്തമാണ്. മനുഷ്യാത്മാവിന്റെ പവിത്രതയെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ പറയുന്നു: ‘അന്യായമായോ കുഴപ്പം സൃഷ്ടിക്കുവാന്‍ വേണ്ടിയോ ഒരാള്‍ മറ്റൊരാളെ വധിക്കുന്നുവെങ്കില്‍ അവന് മുഴുവന്‍ മനുഷ്യരെയും വധിച്ചതുപോലെയാണ്. ഇനി അവന് ഒരു മനുഷ്യാത്മാവിനെ രക്ഷപ്പെടുത്തിയാല്‍ മുഴുവന്‍ മനുഷ്യരെയും രക്ഷപ്പെടുത്തിയത് പോലെയാണ്.’ (അല്‍ മാഇദ: 32)
സമ്പത്ത് ദാനംചെയ്യുന്നതിന് മഹത്തായ ശ്രേഷ്ഠത കല്പിക്കുന്ന മതമാണ് ഇസ് ലാം. എങ്കില്‍ ഒരാളുടെ ജീവന് നിലനിര്‍ത്താന്‍ സഹായകമാകുന്ന രക്തദാനം അതിനേക്കാള്‍ മഹത്തരവും പുണ്യകരവുമായ കര്മമാകേണ്ടതല്ലേ എന്ന സഹോദരന്റെ ചോദ്യം വളരെ പ്രസക്തമാണ്. സംശയം വേണ്ട, രക്തദാനം ഇസ് ലാം വളരെ പുണ്യകരമായി കാണുന്ന ഒരു കര്‍മമാണ്. രക്തം ദാനം ചെയ്യുന്നവന് തന്റെ സഹോദരന് ശരീരത്തിലെ ഒരു ഭാഗം തന്നെ നല്കുന്നുവെന്നത് ഈ സല്ക്കര്മ്മത്തിന്റെ മൂല്യം വര്ദ്ധിപ്പിക്കുന്നേയുള്ളൂ. ഈ കര്‍മത്തിലൂടെ രക്തം ദാനം ചെയ്യുന്നാള്‍ നിരാലംബനായ തന്റെ സഹോദരനെ സഹായിക്കുകയും അവന്റെ പ്രയാസത്തെ ദുരീകരിക്കുകയുമാണ്. ‘ആര് തന്റെ സഹോദരന്റെ പ്രയാസം ദുരീകരിക്കുന്നുവോ അവന്റെ പ്രയാസം അല്ലാഹു അന്ത്യദിനത്തില്‍ ദുരീകരിക്കും’ എന്ന നബിവചനം പ്രസിദ്ധമാണ്.
ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി വിശന്ന് വലയുന്ന ഒരു മൃഗത്തെ സഹായിക്കുന്നത് പോലും മഹത്തായ പുണ്യമാണെന്ന് അരുളി പ്രവാചകന്(സ). ദാഹിച്ച് വലഞ്ഞ നായക്ക് ദാഹജലം നല്കിയ നല്ല മനുഷ്യനെക്കുറിച്ചുള്ള പ്രവാചകന്റെ ഹദീസ് നാമെല്ലാം പഠിച്ചതാണല്ലോ. അയാളെക്കുറിച്ച് തിരുമേനി പറഞ്ഞത്, അദ്ദേഹത്തിന്ന് അല്ലാഹു അനുഗ്രഹം വര്‍ഷിക്കുകയും പൊറുത്ത് കൊടുക്കുകയും ചെയ്തുവെന്നാണ്. അപ്പോള്‍ അനുചരര്‍ ആശ്ചര്യത്തോടെ ചോദിച്ചു: കന്നുകാലികളുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് പ്രതിഫലമുണ്ടോ റസൂലേ? തിരുമേനി പറഞ്ഞു: തീര്‍ച്ചയായും ഉണ്ട്. പച്ചകരളുള്ള ഏത് ജീവിയോടും നിങ്ങള്‍ കാണിക്കുന്ന നന്മയില് പ്രതിഫലമുണ്ട്.
മിണ്ടാപ്രാണികളായ മൃഗങ്ങളുടെ കാര്യത്തില്‍ പോലും ഇത്രയധികം പ്രതിഫലം ഇസ്്ലാം വാഗ്ദാനം ചെയ്യുന്നുവെങ്കില്‍ മനുഷ്യന്റെ കാര്യത്തില്‍ എന്തായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. സഹായം ചെയ്യപ്പെടുന്നവന് ഒരു വിശ്വാസിയാണെങ്കില്‍ സഹായം ചെയ്തവനുള്ള പ്രതിഫലം പറയുകയും വേണ്ട.
ചുരുക്കത്തില്‍, മഹത്തായ പ്രതിഫലമുള്ള ഒരു പുണ്യകര്‍മ്മം തന്നെയാണ് രക്തദാനം. അടുത്ത ബന്ധുവിനാണ് ഈ ദാനമെങ്കില്‍ അതിന് പ്രതിഫലം കൂടും. കാരണം, കേവലമൊരു ദാനം മാത്രമല്ലത്, കുടുംബബന്ധം ചേര്‍ക്കല്‍ കൂടിയാണ്. ഒരു നബിവചനം ഇങ്ങനെയാണ്: ‘ദരിദ്രനെ സഹായിക്കല്‍ പുണ്യകരമാണ്. അവന് നിങ്ങളുടെ ബന്ധുവാണെങ്കില്‍ നിങ്ങള്‍ക്ക് രണ്ട് പ്രതിഫമുണ്ട്. ഒന്ന് ദാനത്തിന്റെയും രണ്ട് കുടുംബ ബന്ധം ചേര്‍ക്കലിന്റെയും.’
പരസ്പരം കലഹിച്ചുനിന്നിരുന്ന ബന്ധുക്കള്ക്കിടയിലാണ് ഈ ദാനമെങ്കില്‍ പ്രതിഫലം വീണ്ടും വര്‍ദ്ധിക്കും. കാരണം, അവര്‍ക്കിടയില്‍ നിലനിന്നിരുന്ന വിദ്വേഷവും പകയും ഈ ദാനത്തോടുകൂടി അവസാനിക്കുകയാണ്. അവര്‍ക്കിടയിലുള്ള പിശാചിനെ ആട്ടിപ്പുറത്താക്കുകയാണ്. അപ്രകാരം, രക്തം സ്വീകരിക്കുന്നവന്റെ ആവശ്യകതയനുസരിച്ച് രക്തം നല്കുന്നവന് കൂടുതല്‍ പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കും.