വുളൂഅ് ഇല്ലത്താവര്‍ക്ക് നിഷിദ്ധമായ കാര്യങ്ങള്‍

ما يحرم على المحدثവുളൂഅ് ഇല്ലാതെ നിര്‍വ്വഹിക്കാന്‍ പാടില്ലാത്ത കുറ്റകരമായ ചില കാര്യങ്ങളുണ്ട്. (1)നിസ്കാരം. ഇക്കാര്യത്തില്‍ വീക്ഷണ വ്യത്യാസങ്ങളില്ല. നബി(സ്വ) പ്രഖ്യാപിക്കുന്നു: വുളൂഅ് ഇല്ലെങ്കില്‍ വുളൂഅ് നിര്‍വ്വഹിക്കുന്നത് വരെ നിങ്ങളില്‍ ഒരാളുടെയും നിസ്കാരം അല്ലാഹു സ്വീകരിക്കുകയില്ല (ബു.മു). (2)ഖുര്‍ആന്‍ പാരായണ സുജൂദും മയ്യിത്ത് നിസ്കാരവുമെല്ലാം നിസ്കാരം ഹറാമാണെന്ന നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുമെന്ന് പണ്ഢിതന്മാര്‍ വിശദീകരിച്ചിരിക്കുന്നു.

(3) ത്വവാഫിന് (കഅബ പ്രദക്ഷിണം ചെയ്യുന്നതിന്) വുളൂഅ് നിര്‍ബന്ധമാണ്. വുളൂഅ് ഇല്ലാതെ ത്വവാഫ് ചെയ്യുന്നത് ഹറാമാണ്. നബി(സ്വ) പറഞ്ഞു: അല്ലാഹു സംസാരത്തെ അനുവദിച്ചു എന്നതൊഴിച്ചാല്‍ ത്വവാഫ് നിസ്കാരത്തിന്റെ സ്ഥാനത്താണ്. ആരെങ്കിലും ത്വവാഫ് സമയത്ത് സംസാരിക്കുന്നുവെങ്കില്‍ അവന്‍ നല്ലതല്ലാതെ സംസാരിക്കരുത്. ഈ ഹദീസ് ഹാകിം(റ) റിപ്പോ ര്‍ട്ട് ചെയ്തിരിക്കുന്നു.

(4, 5) മുസ്വ്ഹഫ് ചുമക്കലും അതിന്റെ കടലാസ് പോലും തൊടലും വുളൂഅ് ഇല്ലെങ്കില്‍ ഹറാമാകും. “ശുദ്ധിയുള്ളവരല്ലാതെ ഖുര്‍ആന്‍ സ്പര്‍ശിക്കരുതെന്ന്” വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞതിന്റെ താല്‍പര്യത്തില്‍ വുളൂഅ് ഇല്ലാതെ മുസ്വ്ഹഫ് തൊടുകപോലും ചെയ്യരുതെന്ന ആശയം ഉള്‍ക്കൊള്ളുന്നതായി പണ്ഢിതലോകം പ്രഖ്യാപിച്ചിട്ടുണ്ട്. മുസ്വ്ഹഫുള്ള ഉറയും ബോക്സും പഠിക്കാന്‍ വേണ്ടി ഖുര്‍ആന്‍ എഴുതപ്പെട്ട പലകയുമെല്ലാം തൊടുന്നതും ചുമക്കുന്നതും പാടില്ലെന്നാണ് പ്രബല വീക്ഷണം. ഖുര്‍ആന്‍ എഴുതപ്പെട്ട നാണയങ്ങളും, തഫ്സീറുകളും (വ്യാ ഖ്യാനം ഖുര്‍ആന്‍ വാക്യങ്ങളെക്കാള്‍ കൂടുതലുള്ള) ചുക്കുന്നതിനോ തൊടുന്നതിനോ വിരോധമില്ല. ചരക്കുകളെന്ന നിലക്ക് മറ്റു ചരക്കുകളുടെ കൂടെ മുസ്വ്ഹഫ് ചുമക്കുന്നത് വിരോധമില്ലെന്നാണ് പ്രബലമായ വീക്ഷണം. അതുപോലെ ജുമുഅയുടെ ഖുത്വുബയും വുളൂഇല്ലാതെ നിര്‍വ്വ ഹിക്കാന്‍ പാടില്ലാത്തതാണ്.

 

Related Post