സുന്നത് നമസ്കാരങ്ങള്‍

 

റവാതിബ് സുന്നത്

الصلاةഒരു ദിവസത്തെ റവാതിബ് ആകെ ഇരുപത്തിരണ്ടാണ്. ഇതില്‍ വെള്ളിയാഴ്ചയും ഒഴിവല്ല. റവാതിബുകള്‍ ളുഹ്റിന് മുമ്പ് 4, ശേഷവും 4, അസ്വ്റിമു മുമ്പ് 4, മഗ്രിബിന് മുമ്പ് 2, ശേഷം 2. ഇശാഇന് മുമ്പ് 2, ശേഷം 2, സ്വുബ്ഹിന് മുമ്പ് 2.

വീത്റ് നമസ്കാരം

എല്ലാ രാത്രിയിലും വീത്റ് നിസ്കാരമുണ്ട്. ഏറ്റം കുറഞ്ഞത് ഒരു റക്അത്. കൂടിയാല്‍ 11 റക്അത്. വിത്റ് ശക്തമായ സുന്നതാണെന്ന് ഇമാംശാഫി ഈ(റ)പറയുമ്പോള്‍ വാജിബാണെന്ന് അബൂഹനീഫഃ(റ)പറയുന്നു. ആകയാല്‍ ഉപേക്ഷിക്കരുത്. വിത്റ് നി സ്കരിച്ചേ വേദി വിട്ടുപോകാവൂ. വിത്റിന്റെ സമയം ഇശാ നിസ്കരിച്ചശേഷം ഫജ്റുസ്സ്വാദിഖ് വരെയാണ്. വിത്റ് നിസ്കരിച്ചശേഷം തന്റെ ഇശാഅ് ബാത്വിലായിരുന്നു എന്ന് ബോദ്ധ്യപ്പെട്ടാല്‍ വിത്റിനെ മടക്കി നിസ്കരിക്കണം. വിത്റ് റമളാനില്‍ ജമാഅതായി നിര്‍വ്വഹിക്കല്‍ സുന്നതാണ്. മറ്റു മാസങ്ങളില്‍ ഒറ്റക്ക് നിസ്കരിക്കണം.

തഹജ്ജുര്‍ദ് നിസ്കാരം രാത്രിയില്‍ ഉറങ്ങിയെഴുന്നേറ്റ് നിസ്കരിക്കുന്നതാണ്. എത്രയുമാവാം. പെരുന്നാള്‍ നിസ്കാരം, രണ്ടു ഗ്രഹണ നിസ്കാരം, മഴയെ തേടുന്ന നിസ്കാരം, തറാവീഹ് നിസ്കാരം തുടങ്ങിയവ ജമാഅത്ത് സുന്നതുള്ള നിസ്കാരമാണ്.

തഹിയ്യത് നിസ്കാരം.

പള്ളിയില്‍ കയറിയാല്‍ ഇരിക്കുന്നതിന് മുമ്പ് രണ്ട് റക്അത് നിസ്കാരമുണ്ട്. പേര് തഹിയ്യത് നിസ്കാരം. പള്ളിയില്‍ ജമാഅത് തുടങ്ങാന്‍ സമയമടുത്തുവെങ്കില്‍ ഇതില്‍ പ്രവേശിക്കരുത്.തഹിയ്യത്, ഇസ്തിഖാറതിന്റെ രണ്ട്റക്അത്, ഇഹ്റാമിന്റെ മുമ്പായുള്ള രണ്ട് റക്അത്, വുളുവിന്റെ രണ്ട്റക്അത് ഇവയെല്ലാം ഒരു ഫര്‍ളിന്റെയോ ഇതര സുന്നതിന്റെയോ ഉള്ളില്‍ കൂടി പ്രതിഫലം നേടാനാവുന്ന നിസ്കാരങ്ങളാണ്.

 

 

Related Post