Main Menu
أكاديمية سبيلي Sabeeli Academy

ഹജ്ജിന്റെ സവിശേഷതകള്‍

 

 

الحجഇസ്ലാമിലെ അടിസ്ഥാന ആരാധനാ കര്‍മങ്ങളില്‍ നമസ്കാരവും നോമ്പും ശാരീരികമായി അനുഷ്ഠിക്കേണ്ട ബാധ്യതകളാണ്. സകാത്ത് സാമ്പത്തിക ബാധ്യതയും. ഹജ്ജാവട്ടെ ഒരേസമയത്ത് ശാരീരികവും സാമ്പ ത്തികവുമായ ബാധ്യതയാണ്. നമസ്കാരവും നോമ്പും സകാത്തുമെല്ലാം അവരവരുടെ നാടുകളില്‍വെച്ചു നിര്‍വഹിക്കുന്ന കര്‍മങ്ങളാണ്. ഹജ്ജാവട്ടെ, ലോകത്തിന്റെ ഏതുഭാഗത്ത് ജീവിക്കുന്നവരായാലും അറ്യേയിലെ മക്കയില്‍ വന്ന് നിര്‍വഹിക്കേണ്ടതാണ്.പ്രവാചകവര്യനായ ഇബ്രാഹിം നബി(അ), പത്നി ഹാജിറ(അ), പുത്രന്‍ ഇസ്മാഇല്‍ നബി(അ) എന്നിവരുടെ ത്യാഗപൂര്‍ണമായ ജീവിത സംഭവങ്ങളുടെ ഓര്‍മകളുണര്‍ത്തുന്നതാണ് ഹജ്ജിലെ ഓരോ കര്‍മവും. അപ്രകാരം തന്നെ അന്ത്യപ്രവാചകന്‍ മുഹമ്മദുനബി (സ.അ)യും മഹാന്‍മാരായ സഹാബികളും ജീവിക്കുകയും ദൈവമാര്‍ഗത്തില്‍ സ്വദേഹങ്ങളെ അര്‍പ്പിക്കുകയും ചെയ്ത പുണ്യഭൂമിയിലാണ് ഹജ്ജ് നിര്‍വ്വഹിക്കപ്പെടുന്നത്.ലോകത്തെങ്ങുമുള്ള മുസ്ലിംകളുടെ പ്രതിനിധികള്‍ വര്‍ഷത്തി ലൊരിക്കല്‍ ഒത്തുകൂടുന്ന ആഗോള മുസ്ലിം സമ്മേളനമാണ് ഹജ്ജ്. ധനിക-ദരിദ്ര വ്യത്യാസം കൂടാതെ എല്ലാവരും ലളിതമായ ഒരേ വസ്ത്രമ ണിഞ്ഞ് അല്ലാഹുവിന്റെ ഭവനത്തില്‍ ഒത്തുചേരുന്നത് ഇസ്ലാമിലെ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും വിളംബരം കൂടിയാണ്.ലോകാവസാനം വരെ ഏതു കാലഘട്ടത്തിലും ഏതു നാട്ടിലും ജീവി ക്കുന്ന മുസ്ലിംകളെ ഇബ്രാഹിം നബി തൊട്ട് മുഹമ്മദുനബിവരെയും ശേഷവുമുള്ള ഇസ്ലാമിക പൈതൃകവുമായി ബന്ധിപ്പിക്കുന്ന കണ്ണിയുമാണ് വര്‍ഷംതോറുംആവര്‍ത്തിക്കുന്ന ഹജ്ജ്.

Related Post