മുഹമ്മദ് നബി: ഒരു ഹൈന്ദവ പണ്ഡിതന്റെ കാഴ്ചപ്പാടില്‍

By:
ഫര്‍ഹാന്‍ ഇഖ്ബാല്‍

ഇസ്‌ലാം ഒരത്ഭുത മതവും, പ്രവാചകനായ മുഹമ്മദ് muhammadമാനവരാശിയിലെ ഏറ്റവും മഹാനായ വ്യക്തിയുമാണെന്ന്, ഒരു പ്രമുഖ ഹിന്ദു പണ്ഡിതന്‍. ഇസ്‌ലാമിനെ പഠിക്കാനും മനസ്സിലാക്കാനും പ്രവാചക ചരിത്രത്തെയും അധ്യാപനങ്ങളെയുമാണ് ആശ്രയിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹൈന്ദവ പണ്ഡിതനായ സ്വാമി ലക്ഷ്മി ശങ്കരാചാര്യ പറയുകയാണ് : പ്രവാചകനായ മുഹമ്മദിനെ കുറിച്ചാണ് നാം സംസാരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും മഹാനായ ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് നാം അനുസ്മരിക്കേണ്ടതുണ്ട്. ഇസ്‌ലാമിനെ പഠിക്കാനാഗ്രഹിക്കുന്നവര്‍, പ്രവാചക ജീവിതവും അധ്യാപനങ്ങളും മുമ്പില്‍ വെച്ചു കൊണ്ടായിരിക്കണം അതിനെ വിധിക്കേണ്ടത്.

പാറ്റ്‌നയില്‍ സംഘടിപ്പിച്ച ‘സീറത്തുന്നബി’ കോണ്‍ഫ്രന്‍സില്‍ സംസാരിക്കവെ, ‘ജന്‍ ഏക്താ മഞ്ജ്’ സ്ഥാപകന്‍ കൂടിയായ സ്വാമി, സമാധാനവും മാനവികതയുമാണ് ഇസ്‌ലാമികാധ്യാപനങ്ങളുടെ കാതല്‍, എന്നു പറയുകയുണ്ടായി. എന്നാല്‍, ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, അധിക മുസ്‌ലിംകളും, ഇസ്‌ലാമികാധ്യാപനങ്ങള്‍ അനുധാവനം ചെയ്യുകയോ, പ്രവാചക ചരിത്രത്തില്‍ നിന്ന് പഠിക്കുകയൊ ചെയ്യുന്നില്ല.

മാനവികതയുടെ സംരക്ഷണം ഓരൊ മുസ്‌ലിമിന്റെയും ബാധ്യതയാണ്’. മുസ്‌ലിംകളോട് അദ്ദേഹം ഉണര്‍ത്തി. ‘തന്നെ ഉപദ്രവിക്കുന്ന ശത്രുക്കള്‍ക്ക് പൊറുത്തു കൊടുക്കുകയും അവരോട് ക്ഷമ പ്രകടിപ്പിക്കുകയുമാണ് പ്രവാചകന്‍ ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ ഈ ധാര്‍മികാധ്യാപനങ്ങളായിരുന്നു ഇസ്‌ലാമിനെ ഒരു ആഗോള മതമാക്കി മാറ്റിയത്. മക്കാ വിജയ വേളയില്‍ മുസ്‌ലിംകള്‍ യുദ്ധ തടവുകാരായി പിടിച്ച ശത്രുക്കള്‍ക്ക് അദ്ദേഹം മാപ്പു ചെയ്യുകയായിരുന്നു. നിരപരാധികളെ വധിക്കുന്നതും ഭീകരതയും ‘ജിഹാദുമ’മായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ‘യുദ്ധത്തിന്ന് ഇരയാകുന്നവര്ക്ക് , അവര്‍ മര്‍ദ്ദിിതരായതിനാല്‍ (തിരിച്ചടിക്കാന്‍) അനുവാദം നല്കനപ്പെട്ടിരിക്കുന്നു. (22: 39) എന്ന ഖുര്‍ആനിക സൂക്തത്തിലാണ്, ആയുധമെടുക്കാനുള്ള അനുമതി ആദ്യമായി മുസ്‌ലിംകള്‍ക്ക് നല്‍കിയത്. ഖുര്‍ആന്‍ ഇത്ര കൂടി പറയുന്നുണ്ട്; നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ നിങ്ങള്‍ പരിധിവിട്ട് പ്രവര്‍ത്തിക്കരുത്. പരിധിവിട്ട് പ്രവര്‍ത്തിുക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല തന്നെ. (2: 190)

aathang

ഭൂമിയില്‍ സമാധാനം സ്ഥാപിക്കാനുള്ള ഇസ്‌ലാമിന്റെ ഉദ്യമത്തെ ഹൈന്ദവ വേദങ്ങളെ ഉദ്ദരിച്ചു കൊണ്ട് അദ്ദേഹം സ്ഥിരീകരിച്ചു. ആദ്യം, ഇസ്‌ലാമിനെയും അതിന്റെ ജിഹാദ് സങ്കല്പത്തെയും വളരെ വിമര്‍ശിച്ചിരുന്ന ആളായിരുന്നു ഈ ഹിന്ദു പണ്ഡിതനെന്നത് ശ്രദ്ധേയമാണ്. ആഗോള ഭീകരവാദത്തിന്റെ മൂലഹേതുവായായിരുന്നു ഇസ്‌ലാമിനെ അദ്ദേഹം കണ്ടിരുന്നത്. ഇസ്‌ലാമിനെ കുറിച്ച പ്രതികൂല ജല്പനങ്ങളെ കുറിച്ച പഠനവും ചില മുസ്‌ലിംകളുടെ സ്വഭാവങ്ങളുമായിരുന്നു അതിന്നു കാരണം. The History of Islamic Terrorism എന്ന പേരില്‍ ഒരു കൃതിയും അദ്ദേഹം എഴുതിയിരുന്നു. പക്ഷെ, ഇസ്‌ലാമിനെ യഥാര്‍ത്ഥ സ്രോതസ്സില്‍ നിന്നു പഠിക്കണമെന്ന ത്വരയുണ്ടായപ്പോള്‍, സ്വാമി വിശുദ്ധ ഖുര്‍ആന്‍ ആദ്യന്തം വായിക്കുകയായിരുന്നു. പ്രവാചക ചരിത്രവും അദ്ദേഹം പഠന വിധേയമാക്കി. അപ്പോഴാണ് താന്‍ ഇസ്‌ലാമിനെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. അബദ്ധം മനസ്സിലാക്കിയ അദ്ദേഹം Islam Terror or Ideal Path എന്ന മറ്റൊരു കൃതി അദ്ദേഹം രചിച്ചു. ഇസ്‌ലാമിന്ന് പ്രതികൂലമായ ജല്പനങ്ങള്‍ക്ക് അതിലദ്ദേഹം മറുപടി എഴുതുകയും ചെയ്തു. ‘ഇസ്‌ലാം – ആട്ടാങ്ക് യാ ആദര്‍ശ്’ എന്നാണ് ഈ പുസ്തകത്തിന്റെ ഹിന്ദി പതിപ്പിന്റെ നാമം. ജിഹാദിന്റെ യഥാര്‍ത്ഥ അര്‍ത്ഥവും ഇസ്‌ലാം സമാധാന മതമായതെങ്ങനെയെന്നും ഈ പുസ്തകത്തില്‍ അദ്ദേഹം സ്പഷ്ടമാക്കുന്നുണ്ട്.
(സയ്യിദ് ഹാമിദ് മുഹ്‌സിന്‍ രചിച്ച Follow me God Will Love You എന്ന കൃതിയില്‍ നിന്ന്)

വിവ : കെ.എ. ഖാദര്‍ ഫൈസി

Related Post