ഉംറ എന്ന വാക്കിനര്‍ത്ഥം സന്ദര്‍ശനം എന്നാകുന്നു. പരിശുദ്ധ കഅ്ബയും സ്വഫാ മര്‍വാ എന്നീ അനുബന്ധ സ്ഥലങ്ങളും സന്ദര്‍ശിച്ച് നിര്‍വഹിക്കുന്ന കര്‍മമായത് കൊണ്ടാണ് ഉംറക്ക് ആ പേര് ലഭിച്ചത്.
ഇസ്‌ലാമില്‍ പുണ്യകര്‍മമാണ് ഉംറ. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: ‘ ഹജ്ജും ഉംറയും നിങ്ങള്‍ അല്ലാഹുവിന് വേണ്ടി പൂര്‍ത്തിയാക്കി ചെയ്യുക.’ (അല്‍ ബഖറ: 196)
ഉംറയുടെ ഭൗതികവും ആത്മീയവുമായ സദ്ഫലങ്ങള്‍ സംബന്ധിച്ച് വിവിധ നബി വചനങ്ങള്‍ വന്നിട്ടുണ്ട്. നബി(സ) പറഞ്ഞതായി അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ‘ നിങ്ങള്‍ ഹജ്ജും ഉംറയും പരസ്പരം തുടര്‍ത്തി ചെയ്യുക. കാരണം അത് രണ്ടും ദാരിദ്ര്യത്തെയും പാപങ്ങളെയും ദുരീകരിക്കും – ഉല ഇരുമ്പ്, സ്വര്‍ണം,വെള്ളി എന്നിവയിലെ അഴുക്ക് ദുരീകരിക്കുന്നത് പോലെ.’ (തിര്‍മുദി, നസാഇ)
അബൂഹുറൈറ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: നബി(സ) പ്രസ്താവിച്ചു: ‘ ഒരു ഉംറ ചെയ്ത ശേഷം സംഭവിക്കുന്ന പാപങ്ങള്‍ അടുത്ത ഉംറയോടുകൂടി മായ്ക്കപ്പെടുന്നതാണ്. ‘ (ബുഖാരി, മുസ്‌ലിം)
ഹജ്ജ് തീര്‍ത്ഥാടകരും ഉംറ നിര്‍വഹിക്കുന്നവരും അല്ലാഹുവിന്റെ നിവേദക സംഘമാണ്. അവര്‍ അവനോട് പ്രാര്‍ത്ഥിച്ചാല്‍ ഉത്തരം ചെയ്യുകയും പാപമുക്തിക്ക് അര്‍ഥിച്ചാല്‍ പാപമുക്തി നല്‍കുകയും ചെയ്യും എന്ന് നബി(സ) പറഞ്ഞതായി അബൂഹുറൈറ (റ) ഉദ്ധരിക്കുന്നു. (ഇബ്‌നു മാജ, നസാഇ).
Arabic
English
Spanish
Russian
Romanian
Hindi
Tagalog
Bengali
Sinhalese
Nepali
