1. ദൈവികത:
ജനങ്ങള്തങ്ങളുടെ നാഥനെ തിരിച്ചറിയുക എന്ന അടിസ്ഥാനത്തെ കേന്ദ്രീകരിച്ചാണ് ഇസ്ലാമിക ശരീഅത്ത്നിലകൊള്ളുന്നത്. വിശുദ്ധമായ ഈ ആത്മീയ ബന്ധമാണ് കേവല ഭൗതിക ഘടനയില്‍ നിലകൊള്ളുന്ന മനുഷ്യനെഉന്നതനാക്കുന്ന ശ്രേഷ്ഠതയിലും സൗന്ദര്യത്തിലും എത്തിക്കുന്നത്. ‘ജനങ്ങളേ, നിങ്ങളെയും മുന്‍ഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥന് വഴിപ്പെടുക.
നിങ്ങള്‍ ഭക്തരായിത്തീരാന്‍.’ ഭൗതികത മനുഷ്യരെ ബന്ധിച്ചിരിക്കുന്നഎല്ലാതരം ബന്ധനങ്ങളില്‍ നിന്നും മോചിപ്പിക്കാനുള്ള താക്കോലാണിത്. ഇതിലൂടെയല്ലാതെ പ്രശ്നങ്ങള്പരിഹരിക്കാനോ സംസ്കരണം യാഥാര്‍ഥ്യമാക്കാനോ സാധിക്കുകയില്ല.
2. വിശ്വ സാഹോദര്യം:
ഉത്തമ സമൂഹങ്ങള്‍ക്കായുള്ള സര്‍വ്വലോക സന്ദേശമാണ് ഇസ്ലാം. മനുഷ്യര്‍ക്കിടയില്‍ യാതൊരുവിധവിവേചനവുമത് അംഗീകരിക്കുന്നില്ല. വര്‍ഗ-വര്‍ണ്ണ വിവേചനങ്ങളെല്ലാം അവസാനിപ്പിക്കാനാണത്ആഹ്വാനം ചെയ്യുന്നത്. മനുഷ്യചരിത്രത്തില്‍ തന്നെ ആദ്യമായി സാര്‍വലൗകികതയുടെ പതാകയുയര്ത്തിവിശ്വ സാഹോദര്യം പ്രഖ്യാപിക്കുകയാണത്. ‘ജനങ്ങളേ, നിങ്ങളുടെ നാഥനോട്ഭക്തിയുള്ളവരാവുക. ഒരൊറ്റ സത്തയില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്‍നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിച്ചു. അവ രണ്ടില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയുംഅവന് വ്യാപിപ്പിച്ചു. ഏതൊരു അല്ലാഹുവിന്റെ പേരിലാണോ നിങ്ങള്‍ അന്യോന്യം അവകാശങ്ങള്‍
ചോദിക്കുന്നത് അവനെ സൂക്ഷിക്കുക; കുടുംബബന്ധങ്ങളെയും.തീര്‍ച്ചയായും അല്ലാഹു നിങ്ങളെ സദാ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നവനാണ്.’
ഒരിക്കല്‍ പ്രവാചന്പറഞ്ഞു: ‘ജാഹിലിയത്തിന്റെ പൊങ്ങച്ചംഅല്ലാഹു നിങ്ങളില്‍ നിന്ന് എടുത്തു കളഞ്ഞിരിക്കുന്നു. പിതാക്കന്മാരുടെയും പിതാമഹന്മാരുടെയുംപേരില് പെരുമ നടിക്കുന്നതും. മനുഷ്യരെല്ലാം ആദമില്‍ നിന്നാണ്, ആദം മണ്ണില്‍ നിന്നും. ദൈവ ഭക്തി കൊണ്ടല്ലാതെ അറബിക്ക്അനറബിയെക്കാളോ കറുത്തവന് വെളുത്തവനെ ക്കാളോ യാതൊരുവിധ ശ്രേഷ്ഠതയുമില്ല.’
ലോകത്തെ നേതാക്കളെല്ലാംഈ വിശ്വസാഹോദര്യത്തെ പറ്റിയാണ് സന്തോഷ വാര്‍ത്ത യറിയിക്കുന്നത്. ശാന്തിയിലും സമാധാനത്തിലും നീതിയിലും സൗഹാര്‍ദ്ദത്തിലും അധിഷ്ഠിതമായ സന്തുഷ്ടമായ ഒരു ലോകത്തിന് വേണ്ടിയാണവര്‍ മുദ്രാവാക്യം മുഴക്കുന്നത്. എന്നാല്‍ അത് നേടിയെടുക്കുന്നതില്‍ അവര്‍ക്കെന്ത് ചെയ്യാന്‍സാധിച്ചു വെന്ന് നാം പരിശോധിക്കേണ്ടതുണ്ട്. തെക്കെ ആഫ്രിക്കയിലെ ഒരു നാട്ടിലെ ആളുകള്‍ക്കെങ്കിലും
അവകാശ സമത്വം നല്‍കുന്നതിന് ഐക്യരാഷ്ട്ര സഭക്ക് സാധിച്ചിട്ടുണ്ടോ? അമേരിക്കയില്‍ നിലനില്‍ക്കുന്ന നികൃഷ്ടമായ വര്‍ണ്ണവിവേചനം ഇല്ലായ്മ ചെയ്യാന്‍ അതിന് സാധിച്ചുവോ? പരിശുദ്ധവും മധുവാര്‍ന്നതുമായി ദിവ്യ ബോധനം കൊണ്ടു മനസ്സുകളെ ശുദ്ധീകരിച്ചാല്മാത്രമേ അത് സാധ്യമാവുകയുള്ളൂ. സാഹോദര്യത്തിന്റേയും ഐക്യ ത്തിന്റെയും മാനവികതയുടെയുംമതമായ ഇസ്ലാം കൊണ്ടു മാത്രമേ അത് സാധിക്കു കയുള്ളൂ.
3. സമഗ്രനീതി:
ഇസ്ലാമികരാഷ്ട്രീയത്തിലെ സുപ്രധാന തത്വമാണ് നീതി. സമാധാനവും സത്യവും പുലരാന്‍ അത് അനിവാര്യമാണ്.
അത് ഐക്യത്തിലേക്കും അനുസരണത്തിലേക്കും ക്ഷണിക്കുന്നതാണ്. എല്ലാ തരത്തിലും പുരോഗതിപ്രാപിക്കുന്ന അവിടെ ഭരണാധികാരികള്‍ നിര്‍ഭയരുമാവുന്നു. യാതൊരു സുരക്ഷയുമില്ലാതെ കിടന്നുറങ്ങിയഉമര്(റ)നോട് പേര്‍ഷ്യന്‍ പ്രതിനിധി പറഞ്ഞവാക്കുകള്‍ പ്രസിദ്ധമാണ് ‘താങ്കള്‍ വിധികല്പ്പിച്ചപ്പോള് നീതി കാണിച്ചു.
അതിനാല്‍ തന്നെ താങ്കള്‍ നിര്‍ഭയനായി കിടന്നുറങ്ങുകയും ചെയ്തു.’
സമൂഹത്തിലെ എല്ലാവരോടും നീതി കല്പ്പിക്കാനാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. അതില്‍ ഭരണാധികാരിയെന്നോ ഭരണീയനെന്നോ,ധനികനെന്നോ ദരിദ്രനെന്നോ, മുസ്ലിമെന്നോ അമുസ്ലിമെന്നോ വിവേചനമില്ല. ‘വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി നേരാംവിധം നിലകൊള്ളുന്നവരാവുക. നീതിക്ക്
സാക്ഷ്യം വഹിക്കുന്നവരും. ഒരു ജനതയോടുള്ള വിരോധം നീതി നടത്താതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ.നീതി പാലിക്കുക. അതാണ് ദൈവഭക്തിക്ക് ഏറ്റം പറ്റിയത്.'(അല്‍ മാഇദ: 8)
4.സമത്വം:
അവകാശങ്ങളിലുംബാധ്യതകളിലുമുള്ള സമത്വം ഇസ്ലാമിന്റെ അടയാളമാണ്. വര്‍ഗ-വര്‍ണ്ണ-വിശ്വാസങ്ങള്ക്കതീതമായിമനുഷ്യവര്ഗ ത്തെയാണ് ഇസ്ലാം ആദരിക്കുന്നത്. ‘ഉറപ്പായും ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു. അവര്‍ക്കുനാം കടലിലും കരയിലും സഞ്ചരിക്കാനായി വാഹനങ്ങളൊരുക്കി. ഉത്തമ വിഭവങ്ങള്‍ ആഹാരമായി നല്കി.നാം സൃഷ്ടിച്ച നിരവധി സൃഷ്ടികളെക്കാള്‍ നാമവര്‍ക്ക് മഹത്വമേകുകയും ചെയ്തു.'(അല്‍ ഇസ്രാഅ്: 70)
ഇസ്ലാം ഭരണാധികാരികള്ക്കുംഭരണീയര്ക്കുമിടയില് വേര്‍തിരിവ് കല്‍പ്പിക്കുന്നില്ല.മാത്രമല്ല ഇസ്ലാമില്‍ ഭരണാധികാരികൂലിക്കാരന് മാത്രമാണ്. ഹേ, കൂലിക്കാരാ,താങ്കള്‍ക്ക് അല്ലാഹുവിന്റെ രക്ഷയും സമാധാനവുമുണ്ടാവട്ടെഎന്നു പറഞ്ഞു കൊണ്ട് അബൂ മുസ്ലിം ഒരിക്കല്‍ മുആവിയയുടെ സദസില്‍ പ്രവേശിച്ചു. അപ്പോള്‍അവിടെ ഉണ്ടായിരുന്ന സദസ്യര്‍ അദ്ദേഹത്തോട് മിണ്ടാതിരിക്കാന്‍ പറഞ്ഞു. അദ്ദേഹം പറയുന്നകാര്യത്തില്‍ തികഞ്ഞ ജ്ഞാനമുള്ളവനാണ് എന്നാണ് മുആവിയ അതിനോട് പ്രതികരിച്ചത്. അല്ലാഹുവിന്റെമുമ്പില്‍ സൃഷ്ടികളെല്ലാം സമന്മാരാണ്.
5. കാരുണ്യം:
ഇസ്ലാംകാരുണ്യത്തിന്റെ മതമാണ്. ലോകത്തിന് കാരുണ്യമായിട്ടു മാത്രമാണ് നബി(സ)യെ അയച്ചതെന്ന്ഖുര്ആന് വ്യക്തമാക്കിയിട്ടുണ്ട്. ദാഹിച്ചു വലഞ്ഞ നായക്ക് വെള്ളം കൊടുത്തയാള്ക്ക്മുമ്പില് സ്വര്‍ഗ കവാടങ്ങള്‍ തുറക്കപ്പെട്ടു. പൂച്ചയെ കെട്ടിയിട്ട് പീഢിപ്പിച്ച സ്ത്രീനരകാവകാശിയാവുകയും ചെയ്തു. ഇസ്ലാം കാരുണ്യത്തിന് നല്കുന്ന പ്രാധാന്യമാണിത് വ്യക്തമാക്കുന്നത്.
6.കൂടിയാലോചന:
ഇസ്ലാമികശരീഅത്തിന്റെ അടിസ്ഥാനമാണ് കൂടിയാലോചന. തങ്ങളുടെ കാര്യങ്ങള്‍ കൂടിയാലോചിക്കുന്നവരെന്ന്ഖുര്ആന് വിശ്വാസികളെ വിശേഷിപ്പിച്ചത് അതിന്റെ മഹത്വത്തെയാണ് കുറിക്കുന്നത്. നബി(സ)നമ്മോട് കല്‍പ്പിച്ചിട്ടുള്ള കാര്യവുമാണത്. കൂടിയാലോചന എന്ന ഒരു അടിസ്ഥാനം മുന്നില്‍വെക്കുകയാണ് ഇസ്ലാം. അതിന്റെ രൂപമോ ശൈലിയോ എങ്ങനെയായിരിക്കണമെന്ന് അത് പറഞ്ഞ് തന്നിട്ടില്ല.
കാരണം സ്ഥല-കാല സാമൂഹിക മാറ്റങ്ങള്‍ക്കനുസരിച്ച് മാറുന്ന ഒന്നാണ്. ഇസ്ലാമിന്റെ തുടക്കത്തില്ഉണ്ടായിരുന്ന രീതി ശാസ്ത്ര സാങ്കേതിക രംഗത്ത് വളരെയധികം പുരോഗതി പ്രാപിച്ച ഇക്കാലത്തിന്യോജിക്കുകയില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ മുസ്ലിംകള്ക്ക് പ്രതിനിധി സഭകള്‍ രൂപീകരിക്കാം.ഒരു സംഘത്തിന്റെ അഭിപ്രായം അറിയാന്‍ ഇതിലേറെ ഉത്തമമായ മാര്‍ഗമില്ല. ഈ വിശാലതയും അഭിപ്രായസ്വാതന്ത്ര്യവുമാണ് ഇസ്ലാമിനെ എക്കാലത്തേക്കും എല്ലാ സ്ഥലങ്ങളിലേക്കും അനുയോജ്യമാക്കുന്നത്.
7. സ്ഥൈര്യം:
മനുഷ്യനിര്‍മ്മിത വ്യവസ്ഥകള്‍ മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമാണ്. എന്നാല്‍ ഇസ്ലാമിക വ്യവസ്ഥസ്ഥിരതയുള്ളതാണ്. കാരണമവ അല്ലാഹുവില്‍ നിന്നുള്ളതാണ്. അവനാണ് തന്റെ സൃഷ്ടികളെയും അവരുടെആവശ്യങ്ങളെയും കുറിച്ച് ഏറ്റവും നന്നായി അറിയുന്നവന്. അവന്റെ അറിവ് എല്ലാ കാര്യങ്ങളെയും
ചൂഴ്ന്നു നില്‍ക്കുന്നതായതു കൊണ്ടുതന്നെ അവന്റെ വ്യവസ്ഥ സമ്പൂര്‍ണ്ണമായിരിക്കും.
മനുഷ്യന്റെ അറിവ്പരിമിതമായതു കൊണ്ടുതന്നെ അവനുണ്ടാക്കുന്ന വ്യവസ്ഥകള്‍ക്ക് ന്യൂനതയുണ്ടാവുകയും മാറ്റത്തിരുത്തല്ആവശ്യമായി വരികയും ചെയ്യും. ഓരോ സമൂഹവും സ്വീകരിച്ച നിയമങ്ങള്‍ പരിശോധിച്ചാലത് വ്യക്തമാകും.തദ്ദേശിയര്‍ക്ക് മറ്റുള്ളവരേക്കാള്‍ പ്രാധാന്യം നല്‍കുന്നവയായിരിക്കുമത്. അതിന് വേണ്ടി
എത്ര ആളുകളെ ഇല്ലാതാക്കാനും അവര്‍ മടിക്കുകയില്ല. അമേരിക്ക അഫാഗാനിലും ഇറാഖിലുമെല്ലാംനടത്തിയ നരനായാട്ടിനെക്കുറിച്ച് നമുക്കെല്ലാം അറിവുള്ളതാണ്. മനുഷ്യ കുലത്തിന് തന്നെഅപമാനമാണ് ഫലസ്തീനില്‍ നടക്കുന്ന കാര്യങ്ങള്‍.
വ്യക്തി താല്പര്യങ്ങള്ക്കുംപൊതുതാല്പര്യങ്ങള്ക്കിടയിലും സന്തുലിതത്വം പാലിക്കുക. വ്യക്തി താല്പര്യങ്ങളേക്കാള്സമൂഹത്തിന്റെ താല്പര്യങ്ങളാണ് പരിഗണനീയം. വളരെ സൂക്ഷ്മമായ സന്തുലനത്തിലൂടെയാണ് ഇസ്ലാം
വ്യക്തിയെയും സമൂഹത്തെയും കൈകാര്യം ചെയ്യുന്നത്.
8. സമാധാനം:
സമാധാനത്തിന്റെമതമാണ് ഇസ്ലാം. ശഹീദ് ഹസനുല്‍ ബന്നാ പറയുന്നു: ‘ഇസ്ലാം സമാധാനത്തിന്റെ വ്യവസ്ഥയാണ്. അത് കാരുണ്യത്തിന്റെ മതമാണെന്നതില്‍
സംശയമില്ല. അതിന്റെ വിധികളെ കുറിച്ച് അറിയാത്തവനല്ലാതെ അതിനോട് വിയോജിക്കില്ല. അല്ലെങ്കില്അതിനോട് പകയുള്ളവനോ അഹങ്കാരിയോ ആയിരിക്കുമവന്‍. അവന് തെളിവുകള്‍ അംഗീകരിക്കുകയോ തൃപ്തനാവുകയോ
ഇല്ല. ‘സലാം’ (സമാധാനം) എന്ന പദത്തില്‍ നിന്നാണ് ഇസ്ലാം ഉണ്ടായിട്ടുള്ളത്.
അതില്‍ വിശ്വസിക്കുന്നവരെയാണ് മുസ്ലിങ്ങള്‍ എന്നു വിളിക്കുന്നത്. ലോകനാഥന് കീഴ്പ്പെടലാണ്ഈ ദര്‍ശനത്തിന്റെ അടിസ്ഥാനം. ഇസ്ലാമിന്റെ ആളുകളുടെ അഭിവാദ്യം സമാധാനമുണ്ടാകട്ടെ എന്നുപറഞ്ഞുകൊണ്ടാണ്. നമസ്കാരം അവസാനിപ്പിക്കുന്നതും സലാം പറഞ്ഞു കൊണ്ടു തന്നെ. സര്‍വ്വജ്ഞനായ
അല്ലാഹുമായുള്ള സംഭാഷണത്തിനായി ആളുകളില്‍ നിന്ന് മാറി നില്ക്കുന്ന അവന് തിരിച്ച്ചെല്ലുന്നതും സലാം പറഞ്ഞുകൊണ്ടാണ്.’
ഇത് നമ്മുടെ ദര്ശനവുംവിശ്വാസവും നാഗരികതയുമാണ്. നീതിയുടെ സംസ്ഥാപനം, സമത്വം, കാരുണ്യം തുടങ്ങിയവയാണ്അതിന്റെ അടിസ്ഥാനം. അതില്‍ അഭയം തേടുന്നവരുടെ വിശ്വാസത്തിനും ശരീരത്തിനും ധനത്തിനുംഅഭിമാനത്തിനുമത് സുരക്ഷിതത്വം നല്കുന്നു. എല്ലാ കോണുകളിലും സമാധാനം കാത്തുസൂക്ഷിക്കുന്ന
ഈ നാഗരികതയുടെ മഹത്വമുള്‍ക്കൊള്ളാന്‍ നിങ്ങള്‍ ഇനിയും വൈകുകയാണോ? ഇസ്ലാമിക നാഗരികത ഹൃദയങ്ങളെ പ്രകാശിപ്പിക്കുന്നതുംഅവക്ക് സമാധാനവും നിര്‍ഭയത്വവും നല്‍കുന്നതാണെന്ന് മനസിലാക്കാന്‍ നിങ്ങള്‍ക്ക് സമയമായില്ലേ?
മുഴുവന്‍ ലോകത്തിനുംപ്രകാശമാണ് ഇസ്ലാമിക നാഗരികത. സൂര്യന്റെ പ്രകാശം കൊട്ടാരങ്ങളെയും കൂരകളെയും ഒഴിവാക്കാത്തതുപോലെ ഇതിന്റെ പ്രയോജനവും എല്ലാവര്‍ക്കുമുള്ളതാണ്. സൂര്യനും നമ്മുടെ നാഗരികതയും ഇരട്ടകളാണ്.
അവ രണ്ടുമില്ലാതെ മനുഷ്യജീവിതം സാധ്യമല്ല. ഭൗതിക പ്രത്യയശാസ്ത്രങ്ങളുടെ അസ്തമനം ആസന്നമാണ്.ഇസ്ലാമിക നാഗരികതയുടെ പ്രകാശം ചക്രവാളത്തില്‍ ശോഭിച്ചു കൊണ്ടിരിക്കുകയാണ്. ഇസ്ലാമിന്റെസൂര്യന് ഉദിച്ചതിന് ശേഷം അതിന്റെ പ്രകാശം ഇല്ലാതായിട്ടില്ല. ചില മേഘങ്ങള്‍ അതിനെ മറക്കുകമാത്രമാണ് സംഭവിച്ചത്. ആ മറ അധിക കാലം നീണ്ടു നില്‍ക്കില്ല.