ജീവിതത്തില്‍ ഒരുതവണ മാത്രമേ ഏതൊരാള്‍ക്കും ഹജ്ജും ഉംറയും നിര്‍ബന്ധമുള്ളൂ. പിന്നെ അതു നിര്‍ബന്ധമാകുന്നത് നേര്‍ച്ചയാക്കിയാല്‍ മാത്രമാണ്. അല്ലാത്തതെല്ലാം സുന്നത്തും. ഇബ്നു അബ്ബാസ് (റ) പറയുന്നു: റസൂല്‍(സ) ഞങ്ങളോട് പ്രസംഗിച്ചു. അദ്ദേഹം പറഞ്ഞു: ജനങ്ങളേ, നിങ്ങള്‍ക്കു ഹജ്ജ് നിര്‍ബന്ധമാക്കിയിരിക്കുന്നു. അപ്പോള്‍ അഖ്റഉബ്നു ഹാബിസ്(റ) എഴുന്നേറ്റുനിന്ന് ചോദിച്ചു: എല്ലാ കൊല്ലവുമാണോ, അല്ലാഹുവിന്റെ ദൂതരേ? നബി(സ) പറഞ്ഞു: ഞാന്‍ അങ്ങനെ പറഞ്ഞുവെങ്കില്‍ അതു നിര്‍ബന്ധമാകുമായിരുന്നു. അതു നിര്ബന്ധമായാലോ, നിങ്ങള്‍ അതു ചെയ്യുകയില്ല. നിങ്ങള്‍ക്കതു സാധിക്കുകയുമില്ല. ഹജ്ജ് ഒരു തവണയാണ് നിര്‍ബന്ധം. ആരെങ്കിലും കൂടുതല്‍ ചെയ്താല്‍ അത് ഐച്ഛികം മാത്രമാണ്.ഒരാള്‍ക്ക് ഹജ്ജിന് പോവാന്‍ കഴിവുണ്ടായാല്‍ അയാള്‍ക്കതു നിര്‍ബന്ധമായി . എന്നാല്‍ ഉടനെ ചെയ്തുകൊള്ളണമെന്നില്ല. മരിക്കുംമുമ്പ് എപ്പോള്‍ ചെയ്താലും മതി. ഭൂരിപക്ഷാഭിപ്രായ പ്രകാരം ഹിജ്റയുടെ ആറാം വര്‍ഷം ഹജ്ജ് നിര്‍ബന്ധമായിട്ടും നബി(സ)യും മിക്ക സഹാബിമാരും പത്താമാണ്ടിലാണ് ഹജ്ജ് നിര്‍വഹിച്ചത്. എന്നാല്‍ സാധ്യമായ ആദ്യ വര്‍ഷംതന്നെ അതു നിര്‍വഹിച്ച് ബാധ്യത പൂര്‍ത്തീകരിക്കുന്നതാണ് നല്ലത്.നബി(സ) പറഞ്ഞതായി ഇബ്നു അബ്ബാസ് ഉദ്ധരിക്കുന്നു: ഹജ്ജ് ചെയ്യാന്‍ ഉദ്ദേശിക്കുന്നവന് അതു കഴിയുംവേഗം നിര്‍വഹിച്ചു കൊള്ളട്ടെ. കാരണം, അയാള്‍ ചിലപ്പോള്‍ രോഗിയായെന്നുവരാം. വാഹനം നഷ്ടമായെന്ന് വരാം. ദാരിദ്യ്രം പിടിപെട്ടെന്നും വരാം.
ഹജ്ജ് നിര്‍ബന്ധമാവാനുള്ള ഉപാധികള്‍
|
ഹജ്ജ് നിര്‍ബന്ധമാവാന്‍ താഴെ കാര്യങ്ങള്‍ നിര്ബന്ധോപാധികളാണ്:1. മുസ്ലിമാവല്2. പ്രായം തികയല്‍3. ബുദ്ധിയുള്ളവനാവല്4. സ്വതന്ത്രനാവല്‍
5. കഴിവുള്ളവനാവല്
ഈ ഉപാധികള്‍ മുഴുവനും പൂര്‍ത്തിയായിട്ടില്ലെങ്കില്‍ അയാള്‍ക്ക് ഹജ്ജ് നിര്‍ബന്ധമില്ല. ഹജ്ജ് ഒരു ആരാധനാ കര്‍മമാണ്. ഏതൊരു ആരാധനയും നിര്‍ബന്ധമാവാന്‍ മുസ്ലിമാവുക, പ്രായം തികയുക, ബുദ്ധിയുള്ളവനാവുക എന്നിവ പ്രാഥമി കോപാധികളാണ് . ഹജ്ജിന് വളരെ സമയവും സാവ കാശവും കൂടിയേ തീരൂ . അടി മയ്ക്കാവട്ടെ, ദാസ്യവൃത്തിയിലേര്പ്പെടുകയാല് അതു രണ്ടും ലഭിച്ചുകൊള്ളണമെന്നില്ല. കഴിവുള്ളവനാവണമെന്നതു ഖുര്‍ആന്‍ വ്യക്തമാക്കിയ കാര്യമാണ്. |
|