ഇസ്ലാമിലേക്ക്
ബ്രിട്ടനിലും യു.കെയിലും ഇസ്ലാമിലേക്ക് കടന്നുവരുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതായാണ് ലോകമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രിട്ടീഷ് ജനതയില്‍ തന്നെ പ്രത്യേകിച്ചും സ്ത്രീകള്‍ക്കിടയില്‍ ഇസ്ലാമിന്റെ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് കാണാന്‍ കഴിഞ്ഞത്.
രാജ്യത്തെ മതപരിവര്‍ത്തനത്തിന്റെ കണക്കുകളനുസരിച്ച് ഇസ്ലാം രാജ്യത്തെ ഒരു പ്രധാന മതമായി വളരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ബ്രിട്ടീഷ് മുസ്ലിംകളുടെ എണ്ണം കുടിയേറ്റ മുസ്ലിംകളേക്കാള് കൂടുതലോ തുല്യമോ ആകുമെന്നും മതപഠന സ്ഥാപനത്തിലെ അധ്യാപികയായ റോസ് കെന്‍ഡ്രിക് പറയുന്നു.
റോമന്‍ കത്തോലിസം പോലെ ലോകത്തിലെ വലിയ വിശ്വാസമായി ഇന്ന് ഇസ്ലാം മാറിയിരിക്കുന്നു. ഈ ഭൂഖണ്ഡത്തിലും അമേരിക്കയിലും ഇന്ന് അതിവേഗം വളരുന്ന മതമാണ് ഇസ്ലാം.റോസ് കെന്‍ഡ്രിക് പറയുന്നു.
പശ്ചാത്യന്‍ മാധ്യമങ്ങളില്‍ ഇസ്ലാമിനെക്കുറിച്ച് വ്യാപകമായി ദുഷ്പ്രചാരണങ്ങള്‍ നടക്കുന്നതിനിടയിലാണ് ഇതെന്നതും ശ്രദ്ധേയമാണ്. സല്മാന് റുഷ്ദിയുടെ വിവാദങ്ങള്‍ക്കും ഗള്‍ഫ് യുദ്ധങ്ങള്‍ക്കും ബോസ്നിയയിലെ മുസ്ലിംകളുടെ ദുരിത ജീവിതവും ലോകമാധ്യമങ്ങളില്‍ വന്നതിനു ശേഷമായിരുന്നു ഇത്തരത്തില്‍ കൂട്ടമായ മതപരിവര്‍ത്തനം. ഇങ്ങനെ ഇസ്ലാമിലേക്ക് കടന്നുവന്നവരില്‍ മിക്കവാറും സ്ത്രീകളായിരുന്നു എന്നതാണ് ശ്രദ്ധേയം.
ഇസ്ലാമില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമില്ല,ഇസ്ലാം സ്ത്രീകളോട് മോശമായാണ് പെരുമാറുന്നത് എന്ന വ്യാപകം ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നതിനിടെയാണിത്. അമേരിക്കയിലും പുരുഷന്മാരേക്കാള് നാലില്‍ ഒന്നും സ്ത്രീകളാണ് മതപരിവര്‍ത്തനം നടത്തുന്നത്.
പുതുതായി വരുന്ന മുസ്ലിംകളെല്ലാം മധ്യവര്‍ഗ കുടുംബത്തിലുള്ളവരാണ്. 30-50 വയസ്സിനിടെയുള്ളവരാണ് ഇതില്‍ കൂടുതലും. അതിനാല്‍ തന്നെ ഇസ്ലാമിനെക്കുറിച്ച് പഠിച്ച് മനസ്സിലാക്കിയതിനു ശേഷമാണ് ഇവര്‍ മതം മാറുന്നതെന്ന് വ്യക്തം. ചെറുപ്പക്കാര്‍ക്കിടയിലും യുവതി-യുവാക്കള്‍ക്കിടയിലും ഇപ്പോള്‍ ഇവിടങ്ങളില്‍ ഇസ്ലാമിന് സ്വീകാര്യത ലഭിക്കുന്നുണ്ട്. ഇസ്ലാമില്‍ സ്ത്രീകള്‍ക്കുള്ള സ്വാതന്ത്ര്യവും അവകാശവും അവരെ മാറ്റിച്ചിന്തിപ്പിക്കുന്നത്