Main Menu
أكاديمية سبيلي Sabeeli Academy

പാപമോചനത്തിന്റെ അറഫാ ദിനം

37cc0569ce8b61bcc10e6c82026a1859

അല്ലാഹു തന്റെ ദീന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നുവെന്ന് അറിയിച്ച് സൂറ മാഇദയിലെ മൂന്നാമത്തെ വചനം അവതരിപ്പിച്ചപ്പോള്‍ ഒരു യഹൂദി ഉമര്‍ ബിന്‍ ഖത്താബിനോട് പറഞ്ഞുവത്രെ ‘ഈ ആയത്ത് ഞങ്ങള്‍ക്ക് മേലായിരുന്നു അവതരിച്ചിരുന്നത് എങ്കില്‍ ആ ദിവസം ഞങ്ങള്‍ പെരുന്നാളായി ആഘോഷിക്കുമായിരുന്നു. ഉമര്‍(റ) അദ്ദേഹത്തോട് പറഞ്ഞു ‘ഞങ്ങളുടെ ഒന്നല്ല, രണ്ട് പെരുന്നാള്‍ ദിനങ്ങളിലാണ് അത് അവതരിപ്പിക്കപ്പെട്ടത്. അറഫാ ദിനത്തില്‍ വെള്ളിയാഴ്ചയായിരുന്നു അത് ഇറങ്ങിയത്’. അറഫാദിനവും, വെള്ളിയാഴ്ചയും വിശ്വാസികള്‍ക്ക് പെരുന്നാളാണ്. അല്ലാഹുവിന്റെ ഭവനത്തില്‍ ഹജ്ജ് നിര്‍വഹിക്കാനെത്തിയവര്‍ക്ക് പെരുന്നാളാണ് അറഫാദിനം. അല്ലാഹു അന്നേദിവസം പ്രഭാതത്തില്‍ താഴെ ആകാശത്തേക്ക് ഇറങ്ങി വരികയും തന്റെ അടിമകള്‍ ചെയ്യുന്ന കര്‍മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ തന്റെ മാലാഖമാരോട് കല്‍പിക്കുകയും ചെയ്യുന്നു.

വിവിധങ്ങളായ ഉത്തരവാദിത്തങ്ങളുള്ള മാലാഖമാര്‍ അവയെല്ലാം മാറ്റിവെച്ച് അല്ലാഹുവോടൊപ്പം വിശ്വാസികളുടെ കര്‍മങ്ങള്‍ക്ക് സാക്ഷികളാകുന്നു. അല്ലാഹുവിന്റെ മുന്നില്‍ തലകുനിച്ച്, കൈ ഉയര്‍ത്തി, കണ്ണീരൊലിപ്പിച്ച് പ്രാര്‍ത്ഥിക്കുന്ന വിശ്വാസികളെ കണ്ട് ആനന്ദിക്കുന്നു. ഇത് കാണുന്ന സന്ദര്‍ഭത്തില്‍ അല്ലാഹു തന്റെ മാലാഖമാരോട് ഇപ്രകാരം പറയുന്നു: എന്റെ അടിമകളിലേക്ക് നോക്കൂ, അവര്‍ പൊടിപുരണ്ട്, മുടി ജഢപിടിച്ച്, മലമ്പാതകള്‍ താണ്ടി എന്റെ അടുത്ത് വന്നിരിക്കുന്നു. ഞാനവരുടെ പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കിയിരിക്കുന്നുവെന്നതിന് നിങ്ങളെ സാക്ഷികളാക്കുന്നു. അവര്‍ക്ക് വേണ്ടതെല്ലാം ഞാന്‍ നല്‍കുന്നതാണ്.’
അല്ലാഹു അവര്‍ക്ക് മേല്‍ വെളിപ്പെട്ട് അവരുടെ പാപങ്ങള്‍ പൊറുത്ത് നല്‍കുന്നു. അനുവദനീയമായ സമ്പത്തും, പാഥേയവുമായാണ് അവര്‍ അല്ലാഹുവിനെ സന്ദര്‍ശിച്ചത് എങ്കില്‍. അതിനാലാണ് തിരുദൂതര്‍(സ) ഇപ്രകാരം പറഞ്ഞത്: അറഫയില്‍ വന്ന് നിന്നതിന് ശേഷം അല്ലാഹു പൊറുത്ത് തന്നില്ലെന്ന് കരുതുന്നതാണ് ഏറ്റവും വലിയ തെറ്റ്.’
അല്ലാഹു അവര്‍ക്ക് എല്ലാ പാപങ്ങളും പൊറുത്ത് കൊടുക്കുന്നു.
അബ്ബാസ് ബിന്‍ മിര്‍ദാസ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: അറഫാ രാവില്‍ റസൂല്‍(സ) തന്റെ ഉമ്മത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചു. ഞാന്‍ അവര്‍ക്ക് പൊറുത്ത് കൊടുത്തിരിക്കുന്നുവെന്ന് ഉത്തരം നല്‍കപ്പെട്ടു. പക്ഷെ, അക്രമിക്ക് ഒഴികെ, അവരില്‍ അക്രമം പ്രവര്‍ത്തിക്കുന്നവരെ ഞാന്‍ ശിക്ഷിക്കുന്നതാണ്. അപ്പോള്‍ തിരുദൂതര്‍(സ) പറഞ്ഞു. നാഥാ, നീ മര്‍ദിതന് സ്വര്‍ഗം നല്‍കുകയും, മര്‍ദകന് പൊറുത്ത് കൊടുക്കുകയും ചെയ്താലും. അന്ന് രാത്രി അതിന് ഉത്തരം ലഭിച്ചില്ല. പിറ്റേന്ന് മുസ്ദലിഫയില്‍ നേരം പുലര്‍ന്നപ്പോള്‍ തിരുമേനി(സ) തന്റെ പ്രാര്‍ത്ഥന ആവര്‍ത്തിച്ചു. അപ്പോള്‍ അദ്ദേഹത്തിന് ഉത്തരം ലഭിച്ചു. അതുകണ്ട തിരുദൂതര്‍(സ) പുഞ്ചിരിച്ചു. അപ്പോള്‍ അബൂബക്‌റും ഉമറും(റ) ചോദിച്ചു. ‘അല്ലാഹുവാണ, ഇത് ചിരിക്കുവാനുള്ള സന്ദര്‍ഭമല്ലല്ലോ, താങ്കളെന്തിനാണ് ചിരിച്ചത്? റസൂല്‍(സ) പറഞ്ഞു ‘എന്റെ പ്രാര്‍ത്ഥനക്ക് അല്ലാഹു ഉത്തരം നല്‍കിയതായും അല്ലാഹു എന്റെ ഉമ്മത്തിന് പൊറുത്ത് കൊടുത്തതായും അറിഞ്ഞ ഇബ്‌ലീസ് സ്വന്തം തലയിലേക്ക് മണ്ണെടുത്തിട്ടു. അവന്‍ നാശത്തിനായി പ്രാര്‍ത്ഥിച്ചു. അവന്റെ പരിഭ്രമം കണ്ടതിനാലാണ് ഞാന്‍ ചിരിച്ചത്).
അല്ലാഹു അറഫാവാസികള്‍ക്ക് പൊറുത്ത് കൊടുക്കുന്നതാണ് എന്ന് പറഞ്ഞപ്പോള്‍ തിരുമേനി(സ)യോട് അനുചരന്മാര്‍ ചോദിച്ചു ‘ഇത് ഞങ്ങള്‍ക്ക് മാത്രമാണോ, അതല്ല ഞങ്ങള്‍ക്ക് ശേഷം ഇവിടെ വരുന്നവര്‍ക്കുമുണ്ടോ? തിരുമേനി(സ) പറഞ്ഞു ‘അന്ത്യനാള്‍ വരെ ഇവിടെ വരുന്നവര്‍ക്ക് ഇത് ബാധകമാണ്. ഇതുകേട്ട ഉമര്‍(റ) ആഹ്ലാദത്താല്‍ നിലത്ത് നിന്ന് തുള്ളാന്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.                                                                                                                                                                                                                                                                      37cc0569ce8b61bcc10e6c82026a1859

പാപമോചനത്തിന്റെയും ന്യൂനതകള്‍ മറച്ച് വെക്കപ്പെടുന്നതിന്റെയും ദിനമാണ് ഇത്. അല്ലാഹു ഹജ്ജ് നിര്‍വഹിക്കുന്നവര്‍ക്ക് മാത്രമല്ല, അവര്‍ പാപമോചനത്തിന് വേണ്ടി അര്‍ത്ഥിക്കുന്നവര്‍ക്കും പൊറുത്ത് നല്‍കുമെന്ന് റസൂല്‍(സ) വ്യക്തമാക്കിയിരിക്കുന്നു.
അല്ലാഹുവിന്റെ അടുത്തേക്ക് വന്നവരാണ് ഹജ്ജാജിമാര്‍. തങ്ങളുടെ നാടും വീടും ഉപേക്ഷിച്ച്, കഫന്‍ പുടവ ധരിച്ച്, മഹ്ശറയെ അയവിറക്കി അല്ലാഹുവിന്റെ മുന്നില്‍ വന്ന് നില്‍ക്കുന്നവരാണ് അവര്‍. അല്ലാഹുവിന്റെ മുന്നില്‍ എല്ലാവരും സമന്മാരാണ്. അവിടെ നേതാവെന്നോ അനുയായിയെന്നോ, ശക്തനെന്നോ ദുര്‍ബലനെന്നോ, സമ്പന്നനെന്നോ ദരിദ്രനെനന്നോ ഇല്ല. സര്‍വവിധ പ്രൗഢിയില്‍ നിന്നും, ആഢംബരത്തില്‍ നിന്നും ദുരഭിമാനത്തില്‍ നിന്നും മുക്തരായി വിനയത്തോടെ, വിധേയത്വത്തോടെ വന്ന് നില്‍ക്കുകയാണ് അവര്‍. ഐഹിക ലോകത്ത് പെരുമ നടിക്കുന്ന എല്ലാറ്റിനെയും അവര്‍ അഴിച്ച് വെച്ചിരിക്കുന്നു. അല്ലാഹുവിന്റെ മുന്നില്‍ തങ്ങളുടെ പാപങ്ങളുടെ ഭാണ്ഡം അഴിച്ച് വെച്ചിരിക്കുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം അല്ലാഹു നല്‍കുന്ന മഹത്തായ അവസരം തേടി വന്നവരാണ് അവര്‍.
ശവകൂടീരങ്ങളില്‍ നിന്നും അല്ലാഹുവിന്റെ മുന്നിലേക്ക് പുറപ്പെടുന്ന അന്ത്യനാളിനെയാണ് അവര്‍ ഓര്‍മിക്കുന്നത്. നാം ശേഖരിച്ച് വെച്ചതൊന്നും അന്ന് നമ്മുടെ കയ്യിലുണ്ടാവുകയില്ല. എന്നല്ല നാണം മറക്കാനുള്ള തുണി പോലും നമുക്കില്ല. അല്ലാഹുവിനെ ഭയപ്പെട്ടത് മാത്രമാണ് നമുക്ക് ആകെയുള്ള തുണ. ‘നിങ്ങളെ നാം ആദ്യഘട്ടത്തില്‍ സൃഷ്ടിച്ചത് പോലെ നിങ്ങളിതാ നമ്മുടെ അടുക്കല്‍ ഒറ്റപ്പെട്ടവരായി വന്നെത്തിയിരിക്കുന്നു. നിങ്ങള്‍ക്ക് നാം അധീനപ്പെടുത്തി തന്നതെല്ലാം നിങ്ങളുടെ പിന്നില്‍ വിട്ടേച്ചു പോന്നിരിക്കുന്നു.’ (അന്‍ആം 94)
സന്താനങ്ങളെയും സഹോദരങ്ങളെയും കൊണ്ട് പെരുമ നടിക്കാന്‍ അന്ന് സാധിക്കുകയില്ല. താന്‍ സമ്പാദിച്ച സുകൃതങ്ങളല്ലാതെ മറ്റൊന്നും അവന് അന്ന് ഉപകരിക്കുകയില്ല.

ഫൗസി മുഹമ്മദ് അബൂസൈദ്

Related Post