ഏകദൈവ വിശ്വാസം

 

 

 

التوحيد 1ഇസ്‌ലാമിന്റെ  അടിസ്ഥാനശിലയാണ് തൌഹീദ്. അല്ലാഹുവിന്റെ ഏകത്വം ഇരുനൂറിലധികം പ്രാവശ്യം ഖുര്‍ആന്‍ ഉദ്ഘോഷിക്കുന്നു. തൌഹീദിന്റെ പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നത്. ബഹുദൈവത്വം എല്ലാനിലക്കും നിരര്‍ഥകമാണ്. മനുഷ്യസങ്കല്‍പ്പങ്ങളാലല്ല, പ്രമാണങ്ങളുടെ പിന്തുണയോടെയാണ് ദൈവാസ്തിക്യം തെളിയിക്കപ്പെടേണ്ടത്. അല്ലാഹുവിന്റെ അസ്തിത്വവും അനിവാര്യതയും അപ്രകാരം തെളിയിക്കപ്പെട്ടതാണ്. ബുദ്ധിയുള്ളവര്‍ക്ക് ദൈവാസ്തിക്യം നിഷേധിക്കാനാവില്ല.

അനിവാര്യമായ അസ്തിത്വം, ആരാധന അര്‍ഹിക്കുക എന്നിവയില്‍ അല്ലാഹുവില്‍ കൂറുകാരെ അംഗീകരിക്കലാണ് ശിര്‍ക്ക്. അതായത് അല്ലാഹുവിന്റെ സത്ത,(ദാത്ത്) ഗുണങ്ങള്‍,(സ്വിഫാത്)  പ്രവര്‍ത്തികള്‍ (അഫ്ആല്‍) എന്നിവയില്‍ പങ്കുകാരെ ആരോപിക്കുക.

അല്ലാഹുവിന്റേതിന് തുല്യമായ സത്തയോ പ്രവര്‍ത്തിയോ ഗുണമോ മറ്റൊരാള്‍ക്കുണ്ടെന്നു സങ്കല്‍പ്പിക്കുകയെന്നതാണത്. അല്ലാഹുവിന്റെ എല്ലാ വിശേഷണങ്ങളും തനതായ രൂപത്തില്‍ അപരനില്‍ ഉണ്ടെന്നു വിശ്വസിക്കുന്നത് മാത്രമല്ല, സ്വമദിയ്യത്തിലധിഷ് ഠിതമായ അല്ലാഹുവിന്റെ ഒരു വിശേഷണമെങ്കിലും തനതായരൂപത്തില്‍ മറ്റൊരാളിലുണ്ടെന്ന് ആരോപിക്കുന്നതും ശിര്‍ക്കു തന്നെയാണ്.

 

Related Post