ഒരു വസ്തുവെ ശുദ്ധിയാക്കി മാലിന്യങ്ങളില്‍ നിന്ന് മുക്തമാക്കി എന്നൊക്കെയാണ് ഭാഷാര്‍ത്ഥം.
* സകല പ്രവര്‍ത്തനങ്ങളുടെയും ഉദ്ദേശ്യം പരിശുദ്ധമാക്കുകയും പ്രവര്‍ത്തനം അല്ലാഹുവിന് വേണ്ടിമാത്രമാക്കലുമാണ് ഇഖ്്‌ലാസ്.
ابن القيم : إفراد الحق سبحانه بالقصد الطاعة
(അനുസരണവും ഉദ്ദേശവും അല്ലാഹുവിന് മാത്രമാക്കുക)
قال بعض السلف : الإخلاص أن تنسى رؤية الخلق فلا ترى إلا الخالق أو ألا تطلب على عملك أي شهود
(സൃഷ്ടികളുടെ കാഴ്ചയെ മറക്കലും അല്ലാഹുവല്ലാതെ മറ്റാരെയും നീ കാണാതിരിക്കലുമാണ് ഇഖ്്‌ലാസ്. അല്ലെങ്കില്‍ നിന്റെ പ്രവര്‍ത്തനങ്ങളുടെ മേല്‍ മറ്റൊരു സാക്ഷിയേയും തേടാതിരിക്കുക.)
ഇഖ്്‌ലാസിന്റെ പ്രാധാന്യം:
1. മനസ്സിന്റെ ഒരു മഹത്തായ പ്രവര്‍ത്തനമാണിത്.
قال رسول الله (ص) : إن الله لا ينظر إلا أجسامكم ولا إلى صوركم ولكن ينظر إلى قلوبكم وأعمالكم (مسلم)
2. പ്രവൃത്തികള്‍ സ്വീകരിക്കപ്പെടാനുള്ള പ്രധാന നിബന്ധനയാണിത്. (18:110)
العز بن السلام : إخلاص العبادة شرط
صديق حسن خان : ولا خلاف في أن الإخلاص شرط لصحة العمل وقبوله
* ആരാധനയില്‍ ആത്മാര്‍ത്ഥതയുണ്ടാവുക എന്നത് നിബന്ധനയാണ്.
3. ഇഖ്‌ലാസ് ചെറിയ പ്രവര്‍ത്തനങ്ങളെ മഹത്തായതാക്കുന്നു. രിയാഅ്(ലോകമാന്യത)ന് നേരെ തിരിച്ചും (25:23).
عبد الله بن مبارك : رب عمله صغير تكثره النية ورب عمل كثير تصغره النية
(അല്‍പം മാത്രം പ്രവര്‍ത്തിക്കുന്ന എത്ര പേരാണ് തങ്ങളുടെ നിയ്യത്ത് (ഉദ്ദേശ്യം) കൊണ്ട് അതിനെ അധികരിപ്പിക്കുന്നത്. ധാരാളം പ്രവര്‍ത്തിക്കുന്ന എത്ര പേരാണ് തങ്ങളുടെ നിയ്യത്ത് കൊണ്ട് അതിനെ ചെറുതാക്കുന്നത്).
4. പൈശാചിക പ്രേരണകളില്‍ നിന്നും വഴികേടില്‍ നിന്നും മോചനം ലഭിക്കും (38:82, 83)
5. എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നുമുള്ള സംരക്ഷണമാണിത്.
عمر (ر) كتب إلى أبي موسى الأشعري : من خلصت نيته الله كفاه الله تعالى ما بينه وبين الناس
(ആര് (ഉദ്ദേശ്യം) ആത്മാര്‍ത്ഥതയോടെ അല്ലാഹുവിന് മാത്രമാക്കിയവന്‍ അവന്നും ജനങ്ങള്‍ക്കുമിടയിലുള്ള കാര്യങ്ങള്‍ക്ക് അല്ലാഹു മതി).
6. പ്രബോധകര്‍ക്ക് അനിവാര്യമായും ഉണ്ടാകേണ്ട ഗുണമാണിത്. (26: 109)
ഇഖ്്‌ലാസിന്റെ ഫലങ്ങള്‍:
1. പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കപ്പെടും.
قال (ص) : إن الله عز وجل لا يقبل من العمل إلا ما كان له خالصا وابتغى به وجه الله (النسائي)
2. ദൈവസഹായവും പിന്തുണയും ലഭിക്കും.
(അല്ലാഹു ഈ സമൂഹത്തിന്റെ ദൗര്‍ബല്യത്തില്‍ സഹായിക്കുക, പ്രാര്‍ത്ഥന കൊണ്ടും നമസ്‌കാരം കൊണ്ടും ഉദ്ദേശശുദ്ധി കൊണ്ടുമാണ്. )
3. മനസ്സിന്റെ തെളിമക്കും പകയില്‍ നിന്നും മറ്റുമുള്ള മോചനം ലഭിക്കും.
قال (ص): ثلاث لا يغل عليهن قلب امرئ مؤمن : إخلاص العمل لله ، والمناصحة لأئمة المسلمين ، ولزوم جماعتهم فإن دعاءهم يحيط من ورائهم (الترمذي)
(പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവിന് മാത്രമാക്കുക, മുസ്്‌ലിംകളുടെ നേതൃത്വത്തോട് ഗുണകാംക്ഷ കാണിക്കുക, തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ഒരു സമൂഹത്തോടൊപ്പം ജീവിക്കുക. ആരുടെ ഹൃദയത്തില്‍ ഈ മൂന്ന് കാര്യങ്ങളുണ്ടോ അവര്‍ വഴി തെറ്റുകയില്ല).
4. തെറ്റുകള്‍ പൊറുക്കപ്പെടും.
الحديث في الرجل الذي سقى الكلب والرجل الذي أماط الأذى عن الطريق فغفر لهما
(സംഭവം: ഉദ്ദേശശുദ്ധിയോടെ നായക്ക് വെള്ളം കൊടുത്ത സ്ത്രീക്കും, വഴിയില്‍ നിന്ന് ഉപദ്രവം നീക്കിയ വ്യക്തിക്കും അല്ലാഹു പൊറുത്തു കൊടുത്ത സംഭവം).
5. വെറും അനുവദനീയമായ കാര്യങ്ങള്‍ ആരാധനയായി തീരുന്നു.
(അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് ചിലവഴിക്കുന്നതിന് നിനക്ക് പ്രതിഫലം നല്‍കപ്പെടും. നീ നിന്നെ ഭക്ഷിപ്പിക്കുന്നത് പോലും).
قال (ص) : وفي بضع أحدكم صدقة قالوا : يا رسول الله أيأتي أحدنا شهوته ويكون له فيها أجر؟ قال : أرأيتم لو وضعها في الحرام أكان عليه وزر . كذلك إذا وضعها في الحلال كان له أجرا (مسلم)
(ഒരാളുടെ ലൈഗിംകാവയവത്തില്‍ പോലും സ്വദഖഃയുണ്ട്. അവര്‍ ചോദിച്ചു: ഞങ്ങളില്‍ ഒരുവന്‍ വികാരം പൂര്‍ത്തീകരിക്കുന്നു, അതിന് പ്രതിഫലമോ ? അവനത് ഹറാം (നിഷിദ്ധം) ആയ സ്ഥലത്ത് വെക്കുകയാണെങ്കില്‍ അവനത് കുറ്റമുണ്ടോ, എന്താണ് നിങ്ങളുടെ അഭിപ്രായം ? അത് പോലെ തന്നെ അവന്‍ അത് അനുവദനീയമായ സ്ഥലത്ത് വെക്കുകയാണെങ്കില്‍ പ്രതിഫലമുണ്ടാകും).
6. പ്രയാസങ്ങള്‍ നീക്കം ചെയ്യപ്പെടുകയും പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുകയും ചെയ്യും.
في الحديث ثلاثة الذين أووا إلى الغار فانحذرت صخرة من الجبل وسدت عليهم الغار فقال كل واحد منهم العمل الصالحة ثم قال : اللهم إن كنت فعلت ذلك ابتغاء وجهك فأفرج عنا ما نحن فيه وانفرجت الصخرة وخرجوا يمشون(الصحيحين)
(സംഭവം: മൂന്ന് സത്യവിശ്വാസികള്‍ ഗുഹയില്‍ അകപ്പെട്ടു. അവരില്‍ ഓരോരുത്തരും തങ്ങളുടെ ജീവിതത്തിലെ നന്മയെടുത്തു പറഞ്ഞ് പ്രാര്‍ത്ഥിക്കാന്‍ തീരുമാനിച്ചു).
7. പിശാചിന്റെയും മറ്റും ദുഷ്‌പ്രേരണകളില്‍ നിന്ന് മോചനം ലഭിക്കും. (15:39, 40)
قال أبو سليمان الدارني : إذا أخلص العبد انقطعت عنه كثرة الوسواس والرياء
8. പ്രവൃത്തി ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും പ്രതിഫലം ലഭിക്കും.
قال (ص) : من سأل الله الشهادة بالصدق بلغه الله منازل الشهداء إن مات على فراشه (مسلم)
(സത്യസന്ധതയോടെ ആരെങ്കിലും രക്തസാക്ഷിത്വം ചോദിച്ചാല്‍, അവന്‍ വിരിപ്പില്‍ കിടന്ന് മരിച്ചാലും അവന് രക്തസാക്ഷിയുടെ പ്രതിഫലം നല്‍കും.)
9. ഉദ്ദേശിച്ച നല്ല ഫലം ലഭിച്ചില്ലെങ്കിലും പ്രതിഫലം ലഭിക്കും.
عن أبي هريرة (ر) في الرجل الذي تصدق على الزانية وغني وعلى الصادق فقيل له أما صدقتك فقد قبلت (بخاري)
(വ്യഭിചാരിക്കോ ധനികനോ കള്ളനോ ഒരാള്‍ ധാനം നല്‍കിയാല്‍ അവനോട് പറയപ്പെടും: നിന്റെ ദാന-ധര്‍മ്മം സ്വീകരിക്കപ്പെട്ടിരിക്കുന്നു.)
10. ഫിത്‌നയില്‍ നിന്ന് മറ്റും രക്ഷപ്പെടും. (12:24)
മുഖ്‌ലിസിന്റെ ഗുണങ്ങള്‍:
1. അല്ലാഹുവിന്റെ പ്രതിഫലം മാത്രം ആഗ്രഹിക്കുന്നു.
جاء أعرابي إلى رسول الله (ص) : يا رسول الله الرجل يقاتل حمية والرجل يقاتل شجاعة أي ذلك في سبيل الله ؟ فقال : من قاتل لتكون كلمة الله هي العليا فهو في سبيل الله (متفق عليه)
2. പരസ്യപ്രവര്‍ത്തനങ്ങളെക്കാള്‍ ഇഷ്ടം രഹസ്യമായി പ്രവര്‍ത്തിക്കലാകും.
قال (ص) : سبعة يظلهم الله في ظله يوم لا ظل إلا ظله ….. رجل ذكر الله خاليا ففاضت عيناه ….
ابن القيم : الإخلاص ان لا يطلب على عملك شاهدا غير الله ولا مجزيا سواء
3. അകം, പുറമെ കാണുന്നതിനേക്കാള്‍ ശുദ്ധമായിരിക്കും.
4. പ്രവൃത്തികള്‍ സ്വീകരിക്കപ്പെടുകയില്ലേ എന്ന് ഭയപ്പെട്ടുകൊണ്ടാണ് പ്രവര്‍ത്തിക്കുക. (23: 60)
قال (ص) الذين يصومون ويصلون ويتصدقون وهو يخافون ألا يقبل منه أولئك الذين يسارعون في الخير
vനാം, സ്വന്തം മനസ്സിനോട് ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ തയ്യാറാകണം.
1. നല്ല പ്രവൃത്തിയില്‍ ജനങ്ങളുടെ സ്തുതി-പുകഴ്ത്തലുകള്‍ നമ്മുടെ ഇഖ്്‌ലാസിനെ ബാധിക്കും.
قال (ص) : من سمع الناس بعمله سمع الله به مسامع خلقه صعره وحقره
(ആരെങ്കിലും സ്വന്തം പ്രവൃത്തി ജനങ്ങളെ കേള്‍പ്പിച്ചാല്‍, അല്ലാഹു ആ പ്രവര്‍ത്തനങ്ങളെ ജനങ്ങളെ കേള്‍പ്പിക്കുകയും ആ പ്രവൃത്തിയെ അല്ലാഹു ചെറുതാക്കുകയും നിന്ദിക്കുകയും ചെയ്യും. )
2. മറ്റുള്ളവര്‍ കാണുക എന്നതാണോ നമ്മെ ഒരു കാര്യം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്?
3. ജനങ്ങള്‍ കാണുമെന്ന് കരുതി പ്രവര്‍ത്തി ഉപേക്ഷിക്കലും രിയാഅ് ആണ്.
قال القاضي العياض : ترك العمل من أجل الناس رياء والعمل من أجل الناس شرك والإخلاص أن يعافيك الله منها
ഇഖ്്‌ലാസ് നേടിയെടുക്കാനുള്ള വഴികള്‍:
1. അല്ലാഹുവിനെ കുറിച്ച് പൂര്‍ണ്ണമായും സമഗ്രമായും അറിയുക.
2. എപ്പോഴും അല്ലാഹുവോട് പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുക.
3. രിയാഇന്റെ ദുഷ്ഫലങ്ങളെ കുറിച്ച് പഠിക്കുക. (11: 15,16 )
4. ഇഖ്്‌ലാസിന്റെ ഫലങ്ങള്‍ അറിയുക.
5. ആരാധനയും മറ്റു നല്ലകാര്യങ്ങളും രഹസ്യമായി ചെയ്യുക.
6. നല്ല ആളുകളുമായി സൗഹൃദം സ്ഥാപിക്കുക.
قال (ص) : المرء على دين خليله ( الترمذي)
7. محاسبة النفس (സ്വന്തത്തെ ചോദ്യം ചെയ്യുന്ന മനസ്സ്).
മുന്‍ഗാമികളുടെ മാതൃകകള്‍:
ഹസന്‍ ഇബ്്‌നു അലിയുടെ മുതുകില്‍ പാടുകള്‍ കണ്ടപ്പോള്‍ ജനങ്ങള്‍ എന്താണെന്ന് അന്വേഷിച്ചു. എന്നാല്‍ എന്താണെന്ന് അദ്ദേഹം പറഞ്ഞില്ല. ജനങ്ങള്‍ ഒളിഞ്ഞ് നോക്കിയപ്പോള്‍ അദ്ദേഹം രാത്രി. ആരും കാണാതെ മക്കയിലെ പാവങ്ങള്‍ക്ക് സ്വന്തം മുതുകില്‍ ഭക്ഷണം ചുമന്ന് കൊണ്ടുപോയി കൊടുക്കുകയായിരുന്നു.