മുസ്‌ലിം പ്രതിഛായയെ യഥാര്‍ഥ രൂപത്തില്‍ ചിത്രീകരിക്കാനും പാശ്ചാത്യലോകം മനപ്പൂര്‍വം മുസ്‌ലിം നാഗരികതയെ അപകീര്‍ത്തി പെടുത്താന്‍ സൃഷ്ടിക്കുന്ന കെട്ടുകഥകളും(Myth) അജണ്ഡകളും(Propaganda) വരച്ചുകാട്ടുവാന്‍ ‘Muslims Most Civilized Yet Not Enough’ എന്ന പുസ്തകത്തിലൂടെ Dr Javed Jamil സത്യസന്ധമായി ശ്രമം നടത്തുന്നു. മറ്റു പലരാഷ്ട്രങ്ങളെ താരതമ്യപെടുത്തി നോക്കുമ്പേള്‍ മുസ്‌ലിം സമൂഹം ഉന്നത സംസ്‌കാരം മുറുകെ പിടിക്കുന്നവരാണെങ്കിലും ഇനിയും അതിലൂടെ ഒരുപാട് മുന്നോട്ട് പോകാനുണ്ടെന്നത് യാഥാര്‍ഥ്യമാണ്.
ഒരുപാട് കാലങ്ങളോളമായി മുസ്‌ലിം സമൂഹത്തിനുമേല്‍ പച്ചപിടിപ്പിക്കപ്പെടുന്ന കെട്ടുകഥകളും അപവാദങ്ങളും വളരുവാനുള്ളകാരണം പാശ്ചാത്യ ലോകം സര്‍വവിധ ആധുനിക മാധ്യമങ്ങളുമുപയോഗിച്ച് പടച്ചുവിടുന്ന അവരുടെ സാസ്‌കാരിക മേലാള സങ്കല്‍പത്തെ ചെറുക്കുവാന്‍ മുസ്‌ലിം സമൂഹത്തിന് സാധിച്ചിട്ടില്ല എന്നുള്ളതാണ്. വര്‍ഷങ്ങളോളം മുസ്‌ലിംകളെ അക്രമികളായും ത്രീവതപുലര്‍ത്തുന്നവരായും ചിത്രീകരിച്ചു. എന്നാല്‍ ഈ പുസ്തകത്തില്‍ ഗ്രന്ഥകാരന്‍ വിവരിച്ചിട്ടുള്ള എല്ലാ സ്ഥിതിവിവരകണക്കുകളും(Statistics) വായിച്ചുകഴിയുമ്പോള്‍ ഒരു വായനക്കാരന് ഇസ്‌ലാം നാഗരിക സങ്കല്‍പവും മാനവികബോധവും എത്രത്തോളം നിലനിര്‍ത്തുന്നു എന്ന് വ്യക്തമായി ബോധ്യപ്പെടും. ഈ പുസ്തകത്തിന്റെ ഏറ്റവു വലിയ പ്രത്യേകത ഗ്രന്ധകാരന്‍ Javed Jamil വിവിധ സ്രോതസുകളില്‍ നിന്നുള്ള സ്ഥിതിവികണക്കുകള്‍ (Statistics) ശേഖരിച്ച് പാശ്ചാത്യ രാഷ്ടങ്ങളുടെയും മുസ്‌ലിം രാഷ്ട്രങ്ങളെയും താരതമ്യം ചെയ്ത് വസ്തുതകള്‍ വരച്ചുകാട്ടുന്നു എന്നതാണ്.
പാശ്ചാത്യവത്കരണ വക്താക്കള്‍ വാദിക്കുന്നത് ലോകത്ത് ഏറ്റവും കൂടുതല്‍ ഹിംസ പുലര്‍ത്തുന്നവര്‍ മുസ്‌ലിംകളാണ് എന്നാണ് . കാരണം അവരോട് അവരുടെ മതം വിശ്വാസികളല്ലാത്തവരോട് അക്രമത്തിന് പ്രേരിപ്പിക്കുന്നു, പശ്ചാത്യര്‍ മുന്നോട്ടുവക്കുന്ന ആധുനിക നാഗരിക സംസ്‌കാരം(Modern Civilized Culture) മുസ്‌ലിംകള്‍ സ്വീകരിക്കുന്നതിനുപകരം വളരെ പുരാധനമായ അവരുടെ പാരമ്പര്യ സംസ്‌കാരം മാത്രമേ അവര്‍ സ്വീകരിക്കുന്നുള്ളൂ. നിലവിലുളള സാംസ്‌കാരിക ലോകത്തിന്റെ ഏറ്റവും വലിയ അപകടം മുസ്‌ലിംകള്‍ പുലര്‍ത്തുന്ന പരസ്പര സാഹോദര്യമാണ്. ഇതിന്റെ മറുവശത്ത് അവര്‍ വാദിക്കുന്നത് പാശ്ചാത്യര്‍ പൂര്‍ണ നാഗരികത കൈവരിക്കുവാനുളളകാരണം വ്യക്തികള്‍ക്ക് പൂര്‍ണ സ്വാതന്ത്രം നല്‍കുന്ന, സ്ത്രീകള്‍ക്ക് ഉയര്‍ന്ന പദവി നേടിക്കൊടുത്ത, അക്രമത്തെ വെറുക്കുന്ന, സമാധാനം ആഗ്രഹിക്കുന്ന, വിദ്യാഭ്യാസമുളള ഒരു ജനതയായതുകൊണ്ടാണ് എന്നതാണ്.
Most Civilized എന്ന പശ്ച്യാത്യ പൊങ്ങച്ചത്തെ ഗ്രന്ഥകാരന്‍ ഖണ്ഡിക്കുന്നത് വിവിധ ചാപ്റ്ററുകളായി നിരത്തിയ സാമൂഹിക സൂചികള്‍( Social Indicators) നിരത്തികൊണ്ടാണ്. സുരക്ഷ, കൊലപാതകങ്ങള്‍, ലൈഗികാക്രമങ്ങള്‍(Sexual Assault) ഗര്‍ഭചിദ്രങ്ങള്‍, യുദ്ധം, സാമൂഹിക സമാധാനം, മദ്യം, ചൂതാട്ടം(Gambling) വ്യഭിചാരം, അശ്ലീല സാഹിത്യം, ആത്മഹത്യ, വിവാഹമോചനം, രക്ഷാകര്‍തൃത്വം, കുട്ടികള്‍ക്കെതിരായ അക്രമണം, ആഭ്യന്തര കലഹം( Domestic Violence) ആയുര്‍ദൈര്‍ഘ്യം(Life Expectancy) സാമ്പത്തിക ഭദ്രത തുടങ്ങിയ ഘടകങ്ങളിലെ വിവിധ സ്രോതസുകളില്‍ നിന്ന് ശേഖരിച്ച കണക്കുകള്‍ താരതമ്യം ചെയ്യുന്നു. അവ വിശകലനം ചെയ്ത് ഗ്രന്ഥകാരന്‍ അവസാനിപ്പിക്കുന്നത് ഒന്നോ രണ്ടോ കാര്യങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ എല്ലാത്തിലും മുസ്‌ലിം രാഷ്ട്രങ്ങളാണ് കൂടുതല്‍ സാംസ്‌കാരിക അഭിവൃദ്ധി നേടിയവര്‍ എന്നാണ്.
കൊലപാതകത്തിന്റെ കാര്യമെടുക്കുകയാണെങ്കില്‍ ആദ്യ അമ്പത് രാഷ്ട്രങ്ങളില്‍ എല്ലാം പാശ്ചാത്യ രാഷ്ട്രങ്ങളാണ്. പ്രധാന മുസ്‌ലിം രാഷ്ട്രങ്ങളെക്കാള്‍ പതിന്‍മടങ്ങ് കൂടുതലാണ് അമേരിക്കയില്‍ നടക്കുന്ന കൊലപാതകങ്ങളുടെ എണ്ണം. ബലാല്‍സംഘത്തിന്റെ കാര്യത്തില്‍ 50 രാഷ്ട്രങ്ങളില്‍ ഇടം പിടിച്ചവരാണ് അമേരിക്ക, സൗത്ത് ആഫ്രിക്ക, ഫ്രാന്‍സ്, ജര്‍മനി, ഓസ്‌ട്രേലിയ തുടങ്ങിയ രാഷ്ട്രങ്ങള്‍.
ചൈന, അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ് തുടങ്ങിയ Big powers എന്നവകാശപ്പെടുന്ന രാഷ്ട്രങ്ങളില്‍ 135 മില്യണ്‍ ആളുകള്‍ ഇതുവരെയും കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍ ലോക ജനസംഖ്യയില്‍ അഞ്ചിലൊന്ന് ജനസംഖ്യ ഉണ്ടായിരിക്കെ മുസ്‌ലിം രാഷ്ട്രങ്ങളില്‍ കൊലപാതകങ്ങളുടെ കണക്ക് വളരെ ചുരുങ്ങയ ശതമാനം മാത്രമാണ്. 2008-ല്‍ മാത്രം അമേരിക്കയില്‍ 40.6% കുട്ടികള്‍ വൈവാഹിക ബന്ധത്തിലൂടെ അല്ലാതെ ഉണ്ടായി. യൂറോപ്പില്‍ 1997 ലെ കണക്കനുസരിച്ച് 4-ല്‍ ഒരു കുട്ടി വൈവാഹിക ബന്ധത്തിലൂടെ അല്ലാതെ ജനിക്കപ്പെട്ടതാണ്. ബ്രട്ടനില്‍ ഇതിന്റെ അളവ് 2006-ല്‍ 44% മായിരുന്നെങ്കില്‍ 2009 ലേക്ക് എത്തിയപ്പോള്‍ 46%മായി വര്‍ധിച്ചു. എന്നാല്‍ മുസ്‌ലിം രാഷ്ട്രങ്ങളില്‍ ഇത് വളരെ തുച്ഛമാണ്. ഭ്രൂണഹത്യയുടെ കാര്യത്തിലും ഇതേ പാശ്ചാത്യ ‘നാഗരിക’ രാഷ്ട്രങ്ങളാണ് മുന്നിട്ടുനില്‍ക്കുന്നത്. പ്രതിവര്‍ഷം മില്യണ്‍ കണക്കിന് കുട്ടികള്‍ ഇവിടങ്ങളില്‍ ഭ്രൂണഹത്യക്ക് വിധേയമാകുന്നു. കൗമാര ഗര്‍ഭിണികളുടെ നിരക്ക് ഉയര്‍ന്ന രാഷ്ട്രങ്ങളില്‍ ഒരൊറ്റ മുസ്‌ലിം രാഷ്ട്രത്തെയും കാണാന്‍ സാധിക്കുകയില്ല എന്നത് ഗ്രന്ഥകാരന്‍ വരച്ചുകാട്ടുന്നു.
അമേരിക്കയില്‍ ലൈംഗികവേഴ്ച്ചയില്‍ ഏര്‍പെടുന്ന 17 വയസിനുതാഴെയുള്ള കുട്ടികളുടെ എണ്ണം ഏകദേശം 32500 റാണ്. ഇത്തരം വൃത്തികേടിലേക്ക് എത്തിപ്പെടുന്ന മുസ്‌ലിംകളുടെ എണ്ണം വളരെ കുറവാണ് എന്നതുതന്നെ മുസ്‌ലിം നാടുകളും, സമൂഹവും, കുടുബങ്ങളും വളരെ സംസ്‌കാരമുളള(More Civilized)വരാണ് എന്നതിന്റെ തെളിവാണ്. സ്വവര്‍ഗലൈഗികത പല യൂറോപ്യന്‍ അമേരിക്കന്‍ ഐക്യനാടുകളിലും യഥേഷ്ടം നടക്കുന്നു എന്നതിലുപരി പല രാജ്യങ്ങളിലും നിയമപരമായിതന്നെ അനുവദിക്കപ്പെടുന്നു. സ്വവര്‍ഗവിവാഹത്തിന് യാതൊരു സാധ്യതയും മുസ്‌ലിം നാടുകളിലില്ലെന്നിരിക്കെ, അതു നിയമപരാമായി സല്‍കര്‍മമാക്കി പര്‍വതീകരിക്കാന്‍ ശ്രമിച്ചുക്കൊണ്ടിരിക്കുന്നു എന്നിവിടത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നു ‘Civilized Coutnries’ എന്ന് സ്വയം വിളിക്കുന്ന ഈ പാശ്ചാത്യ നാടുകള്‍.
മദ്യ ലഹരിക്കടിമപ്പെട്ട് രോഗബാധിതരായിത്തീര്‍ന്നവര്‍ ലോകത്ത് ഏകദേശം 140 മില്ല്യണ്‍ ആളുകളുണ്ട്. അതില്‍ തന്നെ അമേരിക്കയുള്‍പ്പെടെയുള്ള യൂറോപ്പ്യന്‍ രാഷ്ട്രങ്ങളാണ് ലഹരി സബന്ധമായ മരണനിരക്കില്‍ മുന്നിട്ടുനില്‍ക്കുന്നത്. ചൂതാട്ടത്തിന്റെ കാര്യത്തിലും അപ്രകാരം തന്നെ. ആരോഗ്യ സംവിധാനങ്ങളില്‍ മുസ്‌ലിം രാഷ്ട്രങ്ങളെ അപേക്ഷിച്ച് പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഏറെ മുന്നിലായിരുന്നിട്ടും ആയുര്‍ ദൈര്‍ഘ്യത്തില്‍(ഘശളല ഋഃുലരമേിര്യ) പാശ്ചാത്യ രാഷ്ട്രങ്ങളും മുസ്‌ലീം രാഷ്ട്രങ്ങളും ഏകദേശം തുല്യമാണ്. സാക്ഷരതയുടെ കാര്യത്തില്‍ പല രാഷ്ട്രങ്ങളും അമേരിക്ക ബ്രിട്ടന്‍ തുടങ്ങിയ രാഷ്ട്രങ്ങളുടെ നിരക്കിനൊപ്പം എത്തുന്നില്ലെങ്കിലും ഖുവൈത്ത്, ഖത്തര്‍, ഇന്ത്യോന്യേഷ്യ, മലേഷ്യ, യു.എ.ഇ തുടങ്ങിയ രാഷ്ട്രങ്ങളില്‍ സാക്ഷരത ഏറെ ഉയര്‍ന്നതാണ്. പ്രതിശീര്‍ഷ (Per capita Income) വരുമാനത്തില്‍ ആദ്യ 5 സ്ഥാനങ്ങളില്‍ ഖത്തര്‍, യു.എ.ഇ. എന്നീ രാഷ്ട്രങ്ങള്‍ ഇടം പിടിച്ചിട്ടുണ്ട് എന്ന് മാത്രമല്ല പ്രതിശീര്‍ഷ വരുമാനത്തില്‍ അമേരിക്കാ ബ്രിട്ടന്‍, ഫ്രാന്‍സ്, എന്നീ രാഷ്ട്രങ്ങളേക്കാള്‍ ഒരുപാട് മുന്നിലാണ്. ആത്മഹത്യനിരക്ക് ഏറ്റവും കൂടുതലുള്ള 17 രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഒരൊറ്റ മുസ്‌ലിം രാഷ്ട്രങ്ങളുമില്ല.
ഈ സാമൂഹിക സൂചികകള്‍ തന്നെ ധാരാളം മതിയാവും മുസ്‌ലിം രാഷ്ട്രങ്ങളാണ് സാംസ്‌കാരിക ഉന്നതര്‍ (More Civilized) എന്ന് വളരെ മനോഹരമായി ഗ്രന്ഥകാന്‍ സമര്‍ഥിക്കുന്നു. മിഷന്‍ പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം 364 പേജുണ്ട്
വിവ : ശമീല്‍ ചേന്ദമംഗല്ലൂര്‍