ചോദ്യം : 3,7,9 തുടങ്ങിയ ഭാഗ്യനമ്പറുകളില്‍ വിശ്വസിക്കുന്നത് ഹറാമാണോ ?
ഏതുസംഗതികളും ഖുര്‍ആനും സുന്നത്തും അനുസരിച്ചാണ് നാം നോക്കിക്കാണേണ്ടത്. ചില പ്രത്യേകസംഖ്യകള്‍ ഭാഗ്യം നേടിത്തരുമെന്ന തരത്തിലുള്ള എന്തെങ്കിലും നിരീക്ഷണങ്ങള്‍ ഖുര്‍ആനിലോ സുന്നത്തിലോ സ്വഹാബിനടപടിക്രമങ്ങളിലോ പണ്ഡിതാഭിപ്രായങ്ങളിലോ ഇന്നുവരെ ഉണ്ടായിട്ടില്ല. അതിനാല്‍ ഏതെങ്കിലും പ്രത്യേകസംഖ്യ ഭാഗ്യം നേടിത്തരുമെന്ന് വിചാരിക്കുന്നത് യാഥാര്‍ഥ്യവിരുദ്ധമാണ്.
ഭൗതികലക്ഷ്യങ്ങള്‍ക്കും നേട്ടത്തിനുമായി ഏതെങ്കിലും സംഖ്യകളില്‍ ദിവ്യത്വം ജല്‍പിക്കുന്നത് അനുവദനീയമല്ല. കഠിനമായ പരിശ്രമവും ആസൂത്രണത്തോടെയുള്ള നീക്കങ്ങളും ആണ് ഏത് നേട്ടങ്ങള്‍ക്കും പിന്നിലുള്ളതെന്നതാണ് യാഥാര്‍ഥ്യം.