ലോക ഓട്ടിസം അവബോധ ദിനം

കുട്ടികളിലെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട് കാണുന്ന ഒരു മാനസിക വ്യതിയാനമാണ് ഓട്ടിസം. സ്വയം എന്നര്‍ഥമുള്ള ആട്ടോസ് എന്ന ഗ്രീക്ക് പദത്തില്‍നിന്നാണ് ഓട്ടിസം എന്ന ഇംഗ്ലീഷ് പദമുണ്ടായത്. ലിയോ കാനര്‍ എന്ന മനോരോഗ വിദഗ്ധനാണ് 1943 ല്‍ ഈ പദം ആദ്യമായി ഉപയോഗിച്ചത്. ഓട്ടിസം ബാധിച്ച കുട്ടികളുടെ പ്രധാന ലക്ഷണം തനിച്ചിരിക്കാനുള്ള ഇഷ്ടമാണ്. ഇത് കുട്ടികളുടെ ആശയവിനിമയ ശേഷിയെയും സഹവര്‍ത്തിത്വ ശേഷിയെയുമാണ് കാര്യമായി ബാധിക്കുന്നത്. പ്രധാനമായും ഓട്ടിസത്തിനു പിന്നില്‍ ജനിതക കാരണങ്ങളാണ്.

ഏറ്റവും പുതിയ പഠനങ്ങള്‍ പ്രകാരം 1000 ത്തില്‍ 2 പേര്‍ക്കെങ്കിലും ഓട്ടിസം ഉണ്ട്. ഐക്യരാഷ്ട്ര പൊതുസഭയുടെ 2007 ഡിസംബര്‍ 18 ലെ തീരുമാനപ്രകാരം ഏപ്രില്‍ രണ്ട് ലോക ഓട്ടിസം അവബോധ ദിനം ആയി ആചരിക്കപ്പെടുന്നു.

ottisam

Related Post