ചോദ്യം: ഖുര്‍ആന്‍ വചനങ്ങള്‍, ഹദീസുകള്‍ തുടങ്ങിയവ പ്രിന്റുചെയ്ത വസ്ത്രങ്ങള്‍ ധരിക്കുന്നതിലെ ഇസ്‌ലാമിക വിധിയെന്താണ് ? വസ്ത്രത്തില്‍ എന്തെങ്കിലും എഴുതപ്പെട്ടതായുള്ള വല്ല ഹദീസുകളും വന്നിട്ടുണ്ടോ?
……………………………………….
വസ്ത്രത്തില്‍ ഖുര്‍ആന്‍ വചനങ്ങളോ മറ്റോ എഴുതുന്നതിനെക്കുറിച്ചുള്ള ഒരു ഹദീസും വന്നിട്ടില്ല. എന്നാല്‍ അല്ലാഹുവിന്റെ വചനങ്ങ, ഹദീസുകള്‍, അല്ലാഹുവിന്റെ അപരനാമങ്ങള്‍, മലക്കുകളുടെ പേരുകള്‍ എന്നിവ വസ്ത്രങ്ങളില്‍ എഴുതപ്പെട്ടിട്ടുണ്ടെങ്കില്‍ ആ വചനങ്ങളെ ഇകഴ്ത്തുന്നതും അവഗണിക്കുന്നതുമായ രീതിയില്‍ ഒന്നും ചെയ്യാന്‍ പാടില്ലാത്തതാകുന്നു.
അല്ലാഹുവിന്റെയും റസൂലിന്റെയും വചനങ്ങളെ ഏതു സന്ദര്‍ഭത്തിലും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യേണ്ടതു ഏതൊരു മുസ്‌ലിമിന്റെയും ബാധ്യതയാണ്.
‘കാര്യമിതാണ്, ആരെങ്കിലും അല്ലാഹു നിശ്ചയിച്ച ചിഹ്നങ്ങളെ ആദരിക്കുന്നുവെങ്കില്‍ അത് ആത്മാര്‍ഥമായ ഹൃദയഭക്തിയില്‍നിന്നുണ്ടാകുന്നതാകുന്നു’. (അല്‍ ഹജ്ജ് 32),
അല്ലാഹുവിന്റെ നാമം ശുദ്ധിയായിരിക്കുന്ന അവസ്ഥയില്‍ മാത്രം ഉപയോഗിക്കാനേ നബിതിരുമേനി ഇഷ്ടപ്പെട്ടിരുന്നുള്ളൂ. ഒരിക്കല്‍ മുഹാജിറുബ്‌നു ഖന്‍ഖദ് എന്ന സഹാബി നബിയുടെ അടുക്കല്‍ ചെന്ന് തിരുദൂതരോട് സലാം ചൊല്ലി. മൂത്രമൊഴിക്കുകയായിരുന്ന തിരുമേനി സലാം മടക്കിയില്ലെന്നു മാത്രമല്ല, അത് നിര്‍വഹിച്ചുകഴിഞ്ഞ് വുദൂഅ് എടുത്തശേഷം അദ്ദേഹത്തോടു ക്ഷമ ചോദിച്ചിട്ട് പറഞ്ഞു. ‘ശുദ്ധിയോടയല്ലാതെ അല്ലാഹുവിന്റെ നാമം ഉച്ചരിക്കുന്നതിനെ ഞാന്‍ വെറുക്കുന്നു’.
ചില പണ്ഡിതവീക്ഷണപ്രകാരം അത്തരം വചനങ്ങളില്‍ ഓരോ അക്ഷരങ്ങള്‍ക്കു തന്നെയും മഹത്ത്വമുണ്ടെന്നാണ്. ഇമാം ദസൂഖി പറയുന്നു. ‘ശൈഖ് ഇബ്‌റാഹിം ലഖാനി പറയുന്നു. അല്ലാഹുവിന്റെ വചനങ്ങള്‍ അറബിയിലാണ് എഴുതപ്പെട്ടതെങ്കില്‍ ഒരോ അക്ഷരങ്ങള്‍ക്കുമുണ്ട് മഹത്ത്വം. എന്നാല്‍ അലി അജുഹൂരിയെ പോലുള്ള പണ്ഡിതന്‍മാര്‍ പറയുന്നത്് അറബിയിലാണെങ്കിലും അല്ലെങ്കിലും അല്ലാഹുവിന്റെ നാമങ്ങള്‍ക്കും വചനങ്ങള്‍ക്കും മഹത്ത്വമുണ്ട്് എന്നാണ്. നാസിറുദ്ദീന്‍ അല്‍ ബാനിയെപോലുള്ള പണ്ഡിതന്‍മാര്‍ പറഞ്ഞിട്ടുള്ളത്്, അത്തരം വസ്ത്രങ്ങള്‍ ധരിക്കാം എന്നു തന്നെയാണ്.
അല്ലാഹുവിന്റെ വചനങ്ങളും ഹദീസുകളും എഴുതിയ വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടു അശുദ്ധിയുള്ള സ്ഥലങ്ങളില്‍ പോകരുതെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. കാരണം അത് ആ മഹദ്‌വചനങ്ങളോടുള്ള അനാദരവാണല്ലോ.
ഇത്തരം നിബന്ധനകള്‍ പാലിച്ചുകൊണ്ട് അല്ലാഹുവിന്റെ വചനങ്ങള്‍ എഴുതിയ വസ്ത്രങ്ങള്‍ ധരിക്കാം.
അവലംബം: islamonweb.net