ഉംറയുടെ എണ്ണം

 

പ്രവാചകന്‍(സ) ജീവിതത്തില്‍ ആകെ നാല് ഉംറകളാണ് umrahനിര്‍വഹിച്ചത്. അവസാനത്തേത് ഹജ്ജിന്റെ കൂടെയായിരുന്നു. ഇബ്‌നു അബ്ബാസില്‍ നിന്ന് നിവേദനം: ‘നബി(സ) നാലുതവണ ഉംറ ചെയ്തിട്ടുണ്ട്. ഒന്ന്, ഉംറതുല്‍ ഹുദൈബിയ്യ. രണ്ട്, ഉംറതുല്‍ ഖദാഅ്. മൂന്ന്, ജുഅ്‌റാനയില്‍ നിന്ന്. നാല്, ഹജ്ജിന്റെ കൂടെ.’ (അഹ്മദ്, അബൂദാവൂദ്, ഇബ്‌നുമാജ)

ഒന്നിലധികം തവണ ഉംറനിര്‍വഹിക്കുന്നത് അഭികാമ്യമാണെന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം. മൂന്ന് മദ്ഹബുകളും ആവര്‍ത്തിച്ച് ഉംറ ചെയ്യുന്നത് സുന്നതാണെന്ന് പറയുമ്പോള്‍ ഇമാം മാലിക് ഒന്നില്‍ കൂടുതല്‍ ഉംറ ചെയ്യുന്നത് അഭികാമ്യമല്ലെന്ന അഭിപ്രായക്കാരനാണ്. ഇബ്‌നു ഉമര്‍(റ) എല്ലാ വര്‍ഷവും ഉംറ നിര്‍വഹിക്കാറുണ്ടായിരുന്നു. ആഇശ(റ) ഒരു കൊല്ലം മൂന്നു തവണ ഉംറ ചെയ്യാറുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഉംറ നിര്‍വഹിക്കാന്‍ വളരെ ചെലവ് കൂടിയ ഈ കാലത്ത് അതിനേക്കാള്‍ അനിവാര്യമായി പൂര്‍ത്തീകരിക്കേണ്ട ബാധ്യതകളും പ്രയാസങ്ങളും ഉണ്ടായിരിക്കെ ഹജ്ജും ഉംറയും കൂടുതല്‍ തവണ നിര്‍വഹിക്കുന്നത് അഭികാമ്യമല്ല. അയല്‍വാസികളും നാട്ടുകാരും മറ്റും പ്രയാസങ്ങളിലും പട്ടിണിയിലും കഴിഞ്ഞു കൂടുമ്പോള്‍ ഹജ്ജിന്റെയും ഉംറയുടെയും പേരില്‍ ധൂര്‍ത്തടിക്കുന്നത് നിഷിദ്ധമാകുമെന്നത് പറയേണ്ടതില്ലല്ലോ!

Related Post