ഇസ്ലാമിക നാഗരികത

ഇസ്ലാമിക നാഗരികത

images (7)

ഒരു നിശ്ചിത കാലഘട്ടത്തില്‍ ഉദയംകൊണ്ട് വികാസം പ്രാപിച്ച വികസിത മനുഷ്യസംസ്കാരത്തെ അഥവാ സാമൂഹിക വ്യവസ്ഥയെയാണ് നാഗരികത എന്ന പദം അര്‍ഥമാക്കുന്നത്. ഇസ്ലാമിക സംസ്കാരം ഊടും പാവും നിര്‍ണയിച്ച സാമൂഹിക വ്യവസ്ഥയും ഭൌതീക സാഹചര്യങ്ങളുമാണ് ഇസ്ലാമിക നാഗരികത എന്നതു കൊണ്ടുദ്ദേശിക്കുന്നത്. നാഗരികതകളുടെ കഥ (ദ സ്റോറി ഓഫ് സിവിലൈസേഷന്‍) എഴുതിയ വില്‍ ഡ്യൂറന്റ് ക്രിസ്താബ്ദം: 569 മുതല്‍ 1258 വരെയുള്ള കാലമാണ് ഇസ്ലാമിക നാഗരികതയുടെ ചരിത്രകാലമായി നിര്‍ണയിക്കുന്നത്. പ്രവാചകന്‍ മുഹമ്മദ് തിരുമേനിയുടെ ജനനം മുതല്‍ ബാഗ്ദാദിലെ അബ്ബാസി ഭരണത്തിന്റെ പതനം വരെയുള്ള ചരിത്ര ഘട്ടമാണ് ഇത്. ഈ കാലയളവില്‍ വിശ്വോത്തരമായ ഒരു നാഗരികതക്ക് ഇസ്ലാം ജനനം നല്‍കി. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ മൂന്ന് ഭൂഖണ്ഡങ്ങളിലായി വലിയൊരു ഭൂപ്രദേശത്ത് അതിന്റെ പ്രതാപം നിലനിന്നു. മധ്യകാല ചരിത്രത്തിലെ അസാധാരണമായൊരു പ്രതിഭാസം എന്നാണ് വില്‍ ഡ്യൂറന്റ് ഇസ്ലാമിക നാഗരികതയുടെ ഈ വ്യാപനത്തെ വിശേഷിപ്പിക്കുന്നത്. പ്രവാചകന്‍ പിറന്നുവീണ അറേബ്യയിലെ ധരിദ്ര ഗോത്രം ഒരു നൂറ്റാണ്ടുകൊണ്ട് ബൈസാന്തിയന്‍, പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളെയും ഉത്തരാഫ്രിക്കയെയും ഈജിപ്തിനെയും സ്പെയിനിനെയും സ്വന്തം വരുതിയിലാക്കുമെന്ന് അക്കാലത്താരും സ്വപ്നം കണ്ടിരുന്നിരിക്കില്ല എന്നും വില്‍ഡ്യൂറന്റ് പറയുന്നു. അതിശയകരമായ വേഗത്തിലാണ് ഇസ്ലാമിക നാഗരികത ചരിത്രത്തില്‍ സ്വന്തം ഇടം കണ്ടെത്തിയത് എന്നര്‍ഥം

 

Related Post