ഒരാള്‍ ഹജ്ജ് നിര്‍ബന്ധമായിരിക്കേ അത് നിര്‍വഹിക്കാന്‍ സാധിക്കാതെ മരിച്ചാല്‍ അയാളുടെ മറ്റ് കടങ്ങള്‍ പോലെതന്നെ ഈ ബാധ്യത നിര്‍വഹി ക്കാനും പരേതന്റെ കൈകാര്യാവകാശി ഏര്‍പ്പാടുചെയ്യേണ്ടതാണ്. അതാ യത് അയാളുടെമക്കളിലാരെങ്കിലും അയാള്‍ക്കുവേണ്ടി ഹജ്ജ് നിര്‍വഹി ക്കുകയോ വിശ്വസ്തനായ ഒരാളെ കണ്ടെത്തി ഏല്പിക്കുകയോ ചെയ്യണം. ഇബ്നു അബ്ബാസ് (റ) പറയുന്നു.ജൂഹൈന ഗോത്രത്തിലെ ഒരു സ്ത്രീ നബി(സ)യെ സമീപിച്ചുകൊണ്ട് പറഞ്ഞു: എന്റെ മാതാവ് ഹജ്ജ് നിര്‍വഹിക്കാന്‍ നേര്‍ച്ചയാക്കിയിട്ടുണ്ടായിരുന്നു. അവര്‍ ഹജ്ജ് നിര്‍വഹിക്കാനാവാതെ മരിച്ചു. അവര്‍ക്കുവേണ്ടി എനിക്ക് ഹജ്ജ് ചെയ്യാമോ?നബി (സ) പറഞ്ഞു : അതെ. നീ അവര്‍ക്കു വേണ്ടി ഹജ്ജ് ചെയ്തു കൊള്ളുക. നിന്റെ ഉമ്മാക്ക് ഋണബാധ്യതയുണ്ടായിരുന്നുവെങ്കില്‍ നീ അതു കൊടുത്ത് വീട്ടുമായിരുന്നില്ലേ? അല്ലാഹുവിനുള്ള കടം വീട്ടുക. കടം വീട്ടാന്‍ഏറെ അര്‍ഹന്‍ അല്ലാഹുവത്രെ.
ഹജ്ജ് നിര്‍ബന്ധമായ ശേഷം രോഗം, വാര്‍ധക്യം ആദിയായ കാരണങ്ങളാല്‍ അതു നിര്‍വഹിക്കാന്‍ കഴിയാത്തവിധം അവശനായാല്‍ തനിക്കു പകരം മറ്റൊരാളെ അയച്ച് ഹജ്ജ് നിര്‍വഹിപ്പിക്കേണ്ടതാണ്.
തനിക്കു പകരം മറ്റൊരാള്‍ ഹജ്ജ് നിര്‍വഹിച്ചശേഷം ഒരാള്‍ക്ക് ആരോഗ്യം വീണ്ടുകിട്ടിയാല്‍ അയാള്‍ വീണ്ടും ഹജ്ജ് നിര്‍വഹിക്കണമെന്നില്ല. |