യാത്രക്കാരുടെ നമസ്കാരം

السفرഹജ്ജ് യാത്ര വേളയില്‍ മാത്രമല്ല എല്ലാ യാത്രകളിലും നിസ്കാരം ജംഉം ഖസ്വ്റും ആക്കി നിര്‍വഹിക്കാനുള്ള ആനുകൂല്യം ഇസ്ലാം നല്‍കിയിരിക്കുന്നു. കൃത്യനിഷ്ഠയോടെ നിസ്കരിക്കുന്ന പലരും യാത്ര സന്ദര്‍ഭങ്ങളില്‍ നിസ്കാരം ഉപേക്ഷിക്കുകയും പിന്നീട് ഖള്വാഅ് വീട്ടുക യും ചെയ്യുന്ന സമ്പ്രദായം വളരെ കുറ്റകരമാകുന്നു. അനുവദിച്ച സമയത്തില്‍ നിന്നും നിസ് കാരം പിന്തിക്കുന്നത് വന്‍കുറ്റമാണ്. ഖള്വാഅ് വീട്ടിയത് കൊണ്ട് മാത്രം കുറ്റം ഇല്ലാതാവുകയില്ല. ജംഉം ഖസ്വ്റും ആക്കുന്ന ആനുകൂല്യം പഠിച്ചുവെച്ചാല്‍ പലവര്‍ക്കും നിസ്കാരം ഖള്വാഅ് ആക്കേണ്ടിവരില്ല.

ജംഉം ഖസ്വ്റും

നാല് റക്അത്തുള്ള ളുഹ്ര്‍, അസ്വര്‍, ഇശാഅ് എന്നീ നിസ്കാരങ്ങള്‍ രണ്ട് റക്അത്താക്കി ചുരുക്കി നിസ്കരിക്കുന്നതിനാണ് ഖസ്വ്ര്‍ എന്ന് പറയുന്നത്. ളുഹ്റും അസ്വ്റും രണ്ടിലൊന്നിന്റെ സമയത്തും മഗ്രിബും ഇശാഉം രണ്ടിലൊന്നിന്റെ സമയത്തും നിസ്കരിക്കുന്നതിന് ജംഅ് എന്നും പറയുന്നു. സ്വുബ്ഹി നിസ്കാരത്തിന് ജംഉം ഖസ്വ്റും, മഗ്രിബിന് ഖസ്വ്റും ബാധകമല്ല. രണ്ട് നിസ്കാരവും കൂടി ആദ്യ നിസ്കാരത്തിന്റെ സമയത്ത് നിസ്കരിക്കുന്നതിന് ജംഉത്തഖ്ദീം (മുന്തിച്ച് ജംആക്കുക) എന്നും രണ്ടും കൂടി രണ്ടാമത്തേതിന്റെ സമയത്ത് നിസ്കരിക്കുന്നതിന്  ജംഉത്തഅ്ഖീര്‍ (പിന്തിച്ച് ജംആക്കുക) എന്നും പറയുന്നു. യാത്ര ആരംഭിക്കുന്ന പ്രദേശത്തിന്റെ അതിര്‍ത്തി കടന്ന മുതല്‍ ഈ ആനുകൂല്യം തുടങ്ങുന്നു. യാത്ര അവസാനി ക്കും മുമ്പ് നിസ്കാരം പൂര്‍ത്തിയാവുകയും വേണം.

Related Post