Main Menu
أكاديمية سبيلي Sabeeli Academy

പ്രബോധകന്റെ തിരിച്ചറിവ്

പ്രബോധകന്‍റെ സംസ്കാരം

മനുഷ്യന്‍ അപരന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദി യല്ലെന്ന കാര്യം ബൗദ്ധികപരിപ്രേഷ്യത്തിലൂടെ നോക്കി യാലും അടിസ്ഥാനപ്രമാണങ്ങളെ മുന്നില്‍വെച്ച് നോക്കി യാലും നമുക്ക് മനസ്സിലാവും. അതേസമയം അപരന് വേ ണ്ടി പ്രവര്‍ത്തിക്കുക എന്നത് മനുഷ്യന്റെ ഉത്തരവാദി ത്വമാണുതാനും. സത്യസരണിയിലേക്ക് ക്ഷണിക്കുക, നന്‍മ കല്‍പിക്കുക, തിന്‍മ വിലക്കുക എന്നിവ ഉദാഹരണം. പ്രബോധിതന്‍ അതല്ലെങ്കില്‍ അഭിസംബോധിതന്‍ പ്രതി കരിക്കുമ്പോളല്ലേ എന്നത് ഇവിടെ പ്രസക്തമല്ല. മനുഷ്യരെ സത്യത്തിലേക്ക് ക്ഷണിക്കുക എന്നതാണ് വിശ്വാസിയുടെ ബാധ്യത. അവരെ സന്‍മാര്‍ഗത്തിലാക്കുക എന്നത് ബാധ്യ തയേയല്ല. നീരസവും വൈരസ്യവുമില്ലാതെ സത്യപ്രബോ ധനത്തിലുറച്ചുനില്‍ക്കേണ്ട ബാധ്യതയേ വിശ്വാസികള്‍ ക്കുള്ളൂ. ഒരാള്‍പോലും പ്രതികരിച്ചില്ലെന്ന് വന്നേക്കാം.

ജീവിതകാലം മുഴുവന്‍ ജനങ്ങളെ സത്യമാര്‍ഗത്തിലേക്ക് ക്ഷണിച്ചുകൊണ്ടിരുന്ന ദൈവദൂതന്‍മാരുണ്ട്. നാട്ടുകാ രൊന്നടങ്കം പിന്തുടര്‍ന്ന ദൈവദൂതന്‍മാരുണ്ട്. ചിലര്‍മാത്രം അനുഗമിച്ചവരുമുണ്ട്. ചുരുക്കം ചിലര്‍ മാത്രം സത്യസരണി തെരഞ്ഞെടുത്തവരായുണ്ട്.  തൊള്ളായിരത്തിഅന്‍പത് വര്‍ഷമല്ലേ നൂഹ് പ്രവാചകന്‍ ദൈവസരണിയിലേക്ക് ജനങ്ങളെ ക്ഷണിച്ചുകൊണ്ടിരുന്നത്.

വിശ്വാസികള്‍ നിര്‍വഹിക്കുന്ന സത്യസരണിയിലേക്കുള്ള ക്ഷണം ദൈവികകല്‍പനയോടുള്ള വിധേയത്വമാണ്. ഏതെങ്കി ലും ഒരു സവിശേഷചുറ്റുപാടില്‍ അല്ലെങ്കില്‍ സവിശേഷമായൊരു സമൂഹത്തില്‍ പ്രത്യേകിച്ചൊരു പ്രയോജനവു മുണ്ടാ വില്ല എന്നുകരുതി പ്രബോധനദൗത്യത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ വിശ്വാസികള്‍ക്ക് പാടുള്ളതല്ല. പ്രബോധനം പുഷ്‌ക ലമാവുമോ എന്നോര്‍ത്ത് നിരാശപ്പെടാനും പാടില്ല. കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് അല്ലാഹുവാണ്. ജനഹൃദയങ്ങളെ അവ നിഛിക്കുംവിധം മാറ്റിമറിച്ചുകൊണ്ടിരിക്കും. ദൈവേഛയ്ക്കുവിരുദ്ധമായി നില്‍ക്കാന്‍ ഒരാള്‍ക്കും കഴിയില്ല. ദൈവ ധിക്കാരപരമായ പ്രവര്‍ത്തനങ്ങളും നിര്‍മതത്വവും നിരീശ്വരത്വവുമെല്ലാം സമൂഹത്തില്‍ വ്യാപകമാവുന്ന പശ്ചാത്ത ലത്തില്‍ വിശ്വാസികള്‍ ജനങ്ങളെ ക്ഷണിക്കുന്നത് ദൈവിക സരണിയിലേക്കാണ് എന്നതാണ് പ്രധാനം. ഭൂമുഖത്ത് പ്രസ് താവിക്കപ്പെടുന്ന വചനങ്ങളില്‍ വെച്ച് ഏറ്റവും ഉദാത്തമായ വചനവും സത്യപ്രബോധനമാണ്.
അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ഞാന്‍ ദൈവാജ്ഞയനുസരിച്ച് ജീവിക്കുന്നവനാണ് എന്ന് പറയുകയും ചെയ്യുന്നവനെക്കാള്‍ ഉത്തമമായി സംസാരിക്കുന്നവന്‍ വേറെയാരാണ്’ എന്ന് ഖുര്‍ആന്‍ ചോദിക്കു ന്നുണ്ട്.

രണ്ട്: അല്ലാഹുവിനെക്കുറിച്ചും അവനില്‍നിന്ന് കിട്ടുന്ന സഹായത്തെക്കുറിച്ചും പിന്തുണയെക്കുറിച്ചും പ്രബോധകന് പൂര്‍ണബോധ്യമുണ്ടായിരിക്കണം. സൃഷ്ടിക്കുക, നിയന്ത്രിക്കുക, ഉപകാരംചെയ്യുക, ഉപദ്രവിക്കുക, അനുഗ്രഹിക്കുക, നിഗ്രഹിക്കുക, ഭരമേല്‍പിക്കുന്നവരുടെ ഭാരമേറ്റെടുക്കുക, എന്നിവയെല്ലാം അല്ലാഹുവിന്റെ വരുതിയില്‍ വരുന്ന കാര്യ ങ്ങളാണ് എന്ന ഹൃദയത്തിലുറച്ച വിശ്വാസവും അവര്‍ക്കുണ്ടായിരിക്കണം. പ്രബോധനമാര്‍ഗത്തില്‍ കര്‍മനിരതനാവുക വഴി അല്ലാഹുവിനെ സഹായിക്കുന്നവരെ അവന്‍ തിരിച്ചും സഹായിക്കും.
‘തന്നെ സഹായിക്കുന്നവരെ അല്ലാഹുവും സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയുമാണ്’. മൂസാ പ്രവാചകന്റെയും ഹാറൂണ്‍ പ്രവാചകന്റെയും സംഭവം പരാമര്‍ശിച്ചുകൊണ്ട് ഖുര്‍ആന്‍ പ്രസ്താവിച്ചു. ‘അവരി രുവരും പറഞ്ഞു: ഞങ്ങളുടെ നാഥാ, ഫിര്‍ഔന്‍ ഞങ്ങളോട് അതിരുവിട്ട് പ്രവര്‍ത്തിച്ചേക്കുമോ, അതിക്രമം കാട്ടിയേ ക്കുമോ എന്ന് ഞങ്ങള്‍ക്ക് പേടിയാവുന്നു. അല്ലാഹു പറഞ്ഞു: നിങ്ങള്‍ രണ്ടുപേരുടെയും കൂടെ ഞാനുണ്ട്. എല്ലാം ഞാന്‍ കേള്‍ക്കുന്നു. എല്ലാം ഞാന്‍ കാണുന്നു ‘. ദൈവികസരണിയിലേക്ക് ക്ഷണിക്കുന്ന ഭക്തന്മാര്‍ക്ക് അല്ലാവുവിന്റെ സഹായ വും സംരക്ഷണവും കിട്ടുമെന്നതിലേക്കുള്ള സൂചനയാണിത്.

സമസ്തകാര്യങ്ങളും അല്ലാഹുവിലര്‍പ്പിക്കുന്ന ഒരു പ്രബോധകനെ സംബന്ധിച്ചിടത്തോളം അവന്‍ മറ്റെന്തെങ്കിലും സൃഷ്ടി കളെ ആശ്രയിക്കുകയെന്നത് വിരക്തിയുണര്‍ത്തുന്ന കാര്യമായിരിക്കും. സഹായമാവശ്യമായ എല്ലാ വിഷയങ്ങളും സ്ര ഷ്ടാവും സംരക്ഷനുമായ അല്ലാഹുവിനെയായിരിക്കും അവനേല്‍പിക്കുക. ‘ദൈവദൂതന്‍മാരെയും വിശ്വാസികളെയും ഇഹലോകത്തും പരലോകത്തും നാം സഹായിക്കുക തന്നെ ചെയ്യും.’അല്ലാഹുവുമായുള്ള ഈദൃശബന്ധവും അവനെ സംബന്ധിച്ച ദൃഢബോധ്യവും ഉദ്ദേശ്യശുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന പ്രബോധകന്റെ പ്രയാസങ്ങളെയെല്ലാം അല്ലാഹു ലഘൂകരിച്ചുകൊടുക്കുകയും അവന്റെ ഹൃദയത്തില്‍നിന്ന് ജനങ്ങളെക്കുറിച്ച ഭയപ്പാടും ആക്ഷേപകരുടെ പരിഹാസവും നീക്കിക്കൊടുക്കുകയും ചെയ്യും.

മൂന്ന്: പ്രബോധനത്തിന്റെ സമസ്തഘട്ടങ്ങളിലും പ്രബോധിതരുടെ കാര്യത്തില്‍ സഹാനുഭൂതിയുടെയും കാരുണ്യത്തി ന്റെയും സമീപനം കൈക്കൊള്ളുക എന്നത് സത്യപ്രബോധകരുടെ ബാധ്യതയാണ്. ദൈവപ്രീതിയുടെ മാര്‍ഗത്തിലേക്കാണ് താന്‍ പടപ്പുകളെ ക്ഷണിക്കുന്നത് എന്ന തിരിച്ചറിവ് സദാ പ്രബോധകര്‍ക്കുണ്ടായിരിക്കണം. ജനങ്ങളോട് സൗമ്യതയോടും പ്രതിബദ്ധതയോടും കൂടി സഹവര്‍ത്തിക്കണം. ഇത്യാദി സവിശേഷതകളുയര്‍ത്തിപ്പിടിക്കുന്നതോടെ പ്രബോധിതരുടെ മനസ്സുകളില്‍ ഹൃദ്യവും വശ്യവുമായൊരു മുദ്രപതിപ്പിക്കാന്‍ പ്രബോധകര്‍ക്കുകഴിയും. പവിത്രത ധ്വംസിക്കപ്പെടുന്ന തുകാണുമ്പോള്‍ തനിക്കുവേണ്ടിയല്ല, അല്ലാഹുവിന് വേണ്ടിയായിരിക്കും അവര്‍ കോപിക്കുക. പ്രസ്തുത കോപം പക യോ വിദ്വേഷമോ ആയിട്ടല്ല. മറിച്ച്, ദൈവികനിയമങ്ങള്‍ ലംഘിക്കപ്പെടുന്നതിലെ ദുഃഖവും ഈര്‍ഷ്യയുമായിരിക്കും പ്രതിഫലിപ്പിക്കപ്പെടുക.

ശാന്തമായും സൂക്ഷ്മമായും പ്രബോധിതരുടെ രോഗകാരണങ്ങളെ ഇദ്ദേഹം നിര്‍ണയം നടത്തു കയും യുക്തമായ ഔഷ ധമേതെന്ന് തിരിച്ചറിയുകയും ചെയ്യും. അങ്ങനെ പ്രസ്തുത ഔഷധം ഉപയോഗിക്കുന്നതില്‍ അവരില്‍ താല്‍പര്യ മുണ ര്‍ത്തുകയും അതുപേക്ഷിക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് അവരെ ഭയപ്പെടു ത്തു കയുംചെയ്യും.

പ്രത്യാഘാതങ്ങളെക്കുറിച്ച് ഗൗരവതരമായി ചിന്തിക്കാതെ പ്രബോധിതന്‍ പ്രകോപിതനാവുകയോ വികാരഭരിത നാവുകയോ ഇല്ല. അതെല്ലാം സത്യപ്രബോധനത്തിന്റെ തുടര്‍ച്ചയെ പ്രതികൂലമായി ബാധിക്കുകയും ജന ഹൃദയങ്ങളില്‍ ഉദാത്തസ്വഭാവങ്ങളുടെയും ഉല്‍കൃഷ്ടമൂല്യങ്ങളുടെയും വിത്തുകള്‍ പാകുന്നതിന് തടസ്സമുണ്ടാക്കുകയുംചെയ്യുമെന്നവര്‍ മനസ്സിലാക്കും. ഭൂമുഖത്തെ ഏറ്റവും പരിശുദ്ധമായ ദൈവികവചനത്തെ വിഗ്രഹങ്ങള്‍ മലീമ സമാക്കുന്നതുകണ്ടിട്ട് പ്രവാചകതിരുമേനി അവരുടെ നേരെ കൈവിരല്‍ ചൂണ്ടിയില്ല. അനുചരന്‍മാരോട് അവ തകര്‍ത്തുതരിപ്പണമാക്കാന്‍ കല്‍പിച്ചുമില്ല. പ്രവാചകനങ്ങനെ കല്‍പിച്ചിരുന്നെങ്കില്‍ നിമിഷനേരംകൊണ്ട് അനുചരന്‍മാര്‍ അത് നടപ്പിലാക്കുമാ യിരുന്നു. പക്ഷേ, തിരുമേനി അതിനുമുതിര്‍ന്നില്ല. പ്രബോധനലക്ഷ്യം കുറെ വിഗ്രഹങ്ങളെ തകര്‍ ക്കലോ അരാജകത്വം സൃഷ്ടിക്കലോ അല്ലല്ലോ. സത്യം ഉള്‍ക്കൊള്ളാനാവുംവിധം ജനഹൃദയങ്ങളുടെ കണ്ണുതുറ പ്പിക്ക ലാണത്.

നിസ്സാരകാര്യങ്ങള്‍ക്കും ശാഖാപരമായ പ്രശ്‌നങ്ങള്‍ക്കുമായി വെറുതെ ഊര്‍ജം നഷ്ടപ്പെടുത്തലുമല്ല, വിഗ്ര ഹങ്ങള്‍ താനെ മുഖംകുത്തി വീഴുന്ന ഒരു ദിനം പ്രവാചകന്‍മാര്‍ കാത്തിരിക്കുകയാണ് ചെയതത്. അങ്ങനെ മക്കാവി ജയത്തിന്റെ ആ ശുഭദിനം വന്നണയുകയും സത്യം പുലരുകയുംചെയ്തു. അന്ന് വിഗ്രഹങ്ങളുടെ നേരെ തന്റെ കയ്യിലി രുന്ന വടിചൂണ്ടി ദൈവദൂതന്‍ പറഞ്ഞു. ‘സത്യം പുലര്‍ന്നിരിക്കുന്നു. അസത്യം തകര്‍ന്നിരിക്കുന്നു. അസത്യം തകരുകതന്നെ ചെയ്യും ‘.

വിവ: ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്‌

Related Post