ചൊവ്വായ മതം

ചൊവ്വായ മതം

ചൊവ്വായ മതം

അല്ലാഹു ഒരു ജനതയുടെയും അവസ്ഥയില്‍ മാറ്റം വരുത്തുകയില്ല, അവര്‍ തങ്ങളുടെ സ്ഥിതി സ്വയം മാറ്റുംവരെ.

നടപടിക്രമങ്ങളുടെ ഉല്‍ഭവം മനുഷ്യകര്‍മങ്ങളില്‍ നിന്നാണ്. മനുഷ്യ പ്രവര്‍ത്തനങ്ങളുടെ മൊത്തം റിസല്‍ട്ടാണ് അവ. ഖുര്‍ആന്‍ പറയുന്നു ‘അല്ലാഹു ഒരു ജനതയുടെയും അവസ്ഥയില്‍ മാറ്റം വരുത്തുകയില്ല, അവര്‍ തങ്ങളുടെ സ്ഥിതി സ്വയം മാറ്റുംവരെ. (റഅ്ദ്: 11) പരിമിതമായ ഏതാനും വ്യക്തികളെക്കിറിച്ചല്ല, സമൂഹത്തെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. അതിനാലാണ് ചിലപ്പോള്‍ ഏതാനും സല്‍ക്കര്‍മികളുണ്ടായിരിക്കെത്തന്നെ അല്ലാഹു സമൂഹത്തെ നശിപ്പിക്കുന്നത്. കാരണം അവിടെ വൃത്തികേടും, തോന്നിവാസവുമാണ് കൂടുതല്‍.

സൈനബ് ബിന്‍ത് ജഹ്ശി(റ)ല്‍ നിന്ന് നിവേദനം. ഒരു ദിവസം പ്രവാചകന്‍(സ) ഭയം കൊണ്ട് ചുവന്ന മുഖവുമായി പുറത്ത് വന്നു. അദ്ദേഹം ഇപ്രകാരം പറയുന്നുണ്ടായിരുന്നു. ‘അല്ലാഹുവല്ലാതെ ഇലാഹില്ല, ആസന്നമായ തിന്മയില്‍ അറബികള്‍ക്ക് നാശം. ഇന്ന് യഅ്ജൂജിന്റെയും, മഅ്ജൂജിന്റെയും അണക്കെട്ട് തുറക്കപ്പെട്ടിരിക്കുന്നു. സൈനബ്(റ) പറയുന്നു. ഞാന്‍ ചോദിച്ചു ‘അല്ലയോ തിരുദൂതരെ, സല്‍ക്കര്‍മികളുണ്ടായിരിക്കെ ഞങ്ങള്‍ നശിപ്പിക്കപ്പെടുമോ? തിരുമേനി(സ) പറഞ്ഞു ‘അതെ, വൃത്തികേടുകള്‍ അധികരിച്ചാല്‍’. (ബുഖാരി, മുസ്‌ലിം)

ഇവിടെ സല്‍ക്കര്‍മികള്‍ തിന്മ കാണുകയും, അവ ഉഛാടനം ചെയ്യാന്‍ പരിശ്രമിക്കുകയും ചെയ്യുന്നു. എന്നിട്ട്‌പോലും അവരും നാശത്തിന് വിധേയരാവുന്നു. തങ്ങളുടെ ഉദ്ദേശങ്ങള്‍ക്കനുസരിച്ച് പരലോകത്ത് അവര്‍ പുനര്‍ജീവിക്കുന്നു. പക്ഷെ, ഇഹലോകത്ത് ദൈവികചര്യയില്‍ നിന്നും അവരും ഒഴിവല്ല.

സംസ്കരണം

സംസ്‌കരണ പ്രവര്‍ത്തനങ്ങളിലേര്‍പെടുന്ന അധികപേര്‍ക്കും ഈ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചറിയില്ല എന്നതാണ് വസ്തുത. ഖിള്‌റിന്റെ ചരിത്രം അവര്‍ക്ക് പാഠമാണ്. പൊളിഞ്ഞ് വീഴാറായ മതില്‍ അദ്ദേഹം തന്റെ കൈ കൊണ്ട് നേരെയാക്കി, അതിന്റെ അവധി നീട്ടിക്കൊടുക്കുന്നു. ഇപ്രകാരം പരിഷ്‌കര്‍ത്താക്കള്‍ക്ക് തങ്ങളുടെ സമൂഹത്തിന്റെ ആയുസ്സ് നീട്ടാന്‍ സാധിക്കും. മുന്‍കഴിഞ്ഞ നന്മകളില്‍ നിന്നും മുതലെടുത്ത് (അവരുടെ പിതാവ് നല്ലൊരു മനുഷ്യനായിരുന്നു), വര്‍ത്തമാനലോകത്തെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി (അതിനടിയില്‍ അവര്‍ക്കായി കരുതിവെച്ച ഒരു നിധിയുണ്ട്),
ഭാവിക്ക് വേണ്ട വിജയകരമായ ആസൂത്രണത്തിലൂടെ (പ്രായപൂര്‍ത്തിയെത്തിയാല്‍ തങ്ങളുടെ നിധി പുറത്തെടുക്കണമെന്ന് നിന്റെ നാഥന്‍ ആഗ്രഹിച്ചു) ഖിള്ര്‍ നിര്‍വഹിച്ച ഉത്തരവാദിത്തമാണ് പരിഷ്‌കര്‍ത്താക്കള്‍ക്ക് മേലുള്ളത്. സംസ്‌കരണത്തിന്റെ രീതിശാസ്ത്രം ജനങ്ങള്‍ക്ക് പഠിപ്പിക്കാന്‍ ദൈവം നിശ്ചയിച്ച മാര്‍ഗമായിരുന്നു അത്. (ഞാനെന്റെ സ്വന്തം ഹിതമനുസരിച്ച് ചെയ്തതല്ല ഇതൊന്നും).

വിന്ജ്ഞാനം

കിഴക്കും പടിഞ്ഞാറും വൈജ്ഞാനികമായി എത്രതന്നെ ഉന്നതി പ്രാപിച്ചാലും ദൈവികമായ ദര്‍ശനമില്ലാതെ ജീവിക്കാനാവില്ലെന്നത് സ്ഥിരപ്പെട്ട കാര്യമാണ്. ഇഹലോകത്ത് സന്തോഷകരമായ ജീവിതത്തിനും, പരലോക മോചനത്തിനും അനിവാര്യമാണത്. ഐഹിക സുസ്ഥിതിക്കും ജീവിതം വ്യവസ്ഥപ്പെടുത്തുന്നതിനും മോചനത്തിനും ഏറ്റവും ഉത്തമമായ മാതൃകയാണ് ഇസ്‌ലാം.

നന്മ‘അതിനാല്‍ ശ്രദ്ധയോടെ നീ നിന്റെ മുഖം ഈ മതദര്‍ശനത്തിനുനേരെ ഉറപ്പിച്ചുനിര്‍ത്തുക. അല്ലാഹു മനുഷ്യരെ പടച്ചത് ഏതൊരു പ്രകൃതിയിലൂന്നിയാണോ ആ പ്രകൃതിതന്നെയാണ് ഇത്. അല്ലാഹുവിന്റെ സൃഷ്ടിഘടനക്ക് മാറ്റമില്ല.

ഇതുതന്നെയാണ് ഏറ്റം ചൊവ്വായ മതം. പക്ഷേ; ജനങ്ങളിലേറെ പേരും അതറിയുന്നില്ല.’ (അര്‍റൂം: 30)
ദീന്‍ ജീവിതത്തിന്റെ സത്തയും നിലനില്‍പ്പിന്റെ രഹസ്യവുമാണ്.
ദീനില്ലാതെ ജീവിക്കുന്നവന് ഐഹിക ജീവിതവും നഷ്ടമാണ്. മരുഭൂമിയില്‍ അലയുന്നവനെ പോലെയാണവന്‍. അല്ലാഹുവിന്റെ പ്രകാശം ലഭിക്കാത്തവന് ഒരു പ്രകാശവും ഉണ്ടാവില്ല.

അന്ധകാരത്തിലായിരിക്കും അവന്റെ യാത്രകള്‍. അതുകൊണ്ടുതന്നെ ദീനിലേക്ക് മടങ്ങുന്നതിന്റെ അനിവാര്യതയില്‍ പരിഷ്‌കര്‍ത്താക്കള്‍ ഏകോപിച്ചിരിക്കുകയാണ്. ജീവിതത്തില്‍ പരിഭ്രാന്തി നീക്കി ഉള്‍ക്കാഴ്ച്ചയും ശാന്തതയും സ്വസ്ഥതയും നേടാനത് അത്യാവശ്യമാണ്.

Related Post