നമസ്‌കാരത്തിന് ശേഷമുള്ള ചില ദിക്‌റുകള്‍

നമസ്‌കാരത്തിന് ശേഷമുള്ള ചില ദിക്‌റുകള്‍

നമസ്‌കാരത്തിന് ശേഷം ദിക്‌റുകളും ദുആകളും സുന്നത്താണെന്ന് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. ‘അബീ ഉമാമ (റ) നിവേദനം ചെയ്യുന്നു. നബി(സ)യോട് ആരോ ചോദിച്ചു: ഏത് പ്രാര്‍ഥനകളാണ് ഏറ്റവും കൂടുതലായി അല്ലാഹു സ്വീകരിക്കുന്നത് ?

നമസ്‌കാരത്തിന് ശേഷമുള്ള ചില ദിക്‌റുകള്‍

أستغفر الله ، أستغفر الله ، أستغفر الله

(അല്ലാഹുവേ നിന്നോട് ഞാന്‍ പാപമോചനത്തിന് അര്‍ഥിക്കുന്നു, അല്ലാഹുവേ നിന്നോട് ഞാന്‍ പാപമോചനത്തിന് അര്‍ഥിക്കുന്നു, അല്ലാഹുവേ നിന്നോട് ഞാന്‍ പാപമോചനത്തിന് അര്‍ഥിക്കുന്നു)

اللَّهم أنْتَ السَّلامُ ، ومِنكَ السَّلامُ ، تَبَاركتَ يا ذَا الجلالِ والإكرَام

(അല്ലാഹുവേ നീയാണ് സമാധാനം, നിന്നില്‍നിന്നാണ് സമാധാനം, മഹത്വത്തിനും ആദരവിനുമുടയവനേ, നീയെത്ര പരിശുദ്ധന്‍)

سَمِعْنَا وَأَطَعْنَا غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ

(അല്ലാഹുവേ, നിന്നെ ഞാന്‍ കേട്ടു അനുസരിച്ചു. നിന്നോട് പാപമോചനം തേടുന്നു. നിന്നിലേക്കാണ് മടക്കം)

اللهمَّ أَعِنِّي على ذِكْرِكَ وشُكْرِكَ وحُسنِ عِبَادَتِكَ

(അല്ലാഹുവേ, നിന്നെ ഓര്‍ക്കാനും നിനക്ക് നന്ദി കാണിക്കാനും ഉത്തമമായ രീതിയില്‍ ഇബാദത്ത് നീ ഞങ്ങളെ സഹായിക്കേണമേ)

തസ്ബീഹ്, തക്ബീര്‍, തഹ്മീദ്

അബീഹുറയ്‌റ (റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ആര്‍ സുബ്ഹാനല്ല, അല്‍ഹംദുലില്ലാഹ്, അല്ലാഹു അക്ബര്‍ എന്നിങ്ങനെ 33 പ്രാവശ്യം പറയുകയും

لا إلهَ إِلاَّ اللَّهُ وَحْدَهُ لا شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ وَهُوَ على كُلّ شَيْءٍ قَدِيرٌ

എന്ന് ചൊല്ലി നൂറ് തികയ്ക്കുകയും ചെയ്തുവോ കടല്‍നുര പോലെ പാപങ്ങള്‍ അയാള്‍ക്കുണ്ടെങ്കിലും അതെല്ലാം പൊറുക്കപ്പെടും (മുസ് ലിം)

ശരണാര്‍ഥന

‏اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الجُبْنِ والْبُخلِ ، وَأعُوذُ بِكَ أنْ أُرَدَّ إلى أَرْذَلِ العمُرِ، وأعُوذُ بِكَ مِنْ فتْنَةِ الدُّنْيا، وأعُوذُ بِكَ منْ عَذَابِ القَبْرِ

(പിശുക്ക്, ഭീരുത്വം, അങ്ങേയറ്റം വാര്‍ധക്യത്തിലേക്ക് തള്ളപ്പെടുന്ന അവസ്ഥ, ദുനിയാവിന്റെ പരീക്ഷണങ്ങള്‍, ഖബര്‍ ശിക്ഷ എന്നിവയില്‍ നിന്ന് അല്ലാഹുവേ നിന്നോട് ഞാന്‍ ശരണം തേടുന്നു)

Related Post