പൊസിറ്റീവ് എനര്‍ജിയുടെ ഹൈ ലെവല്‍
ഒരാള്‍ നമ്മോട് പങ്കിടുന്ന കാര്യങ്ങള്‍, നമ്മള്‍ അയാളോട് ഷെയര്‍ ചെയ്യുന്ന കാര്യങ്ങള്‍ അതായത് അങ്ങോട്ടുമിങ്ങോട്ടുമുള്ള ആശയവിനിമയം അല്ലെങ്കില്‍ സംസാരം. അത് രണ്ടുപേരുടെയും എനര്‍ജിയും സമയവും ഒരുപാട് ഉപയോഗപ്പെടുത്തുന്നുണ്ട്.
എന്നാല്‍ ഈ സംസാരം നമുക്കോ, ഇനി കേള്‍ക്കുന്ന ആള്‍ക്കോ എത്രത്തോളം പ്രയോജനപ്പെടുന്നു…? രണ്ടാളുടെയും ജീവിതത്തില്‍ അതുകൊണ്ട് എന്ത് മാറ്റം? ആ സംസാരത്തില്‍ നിന്നും അയാളുടെ അനുഭവങ്ങള്‍ കേട്ടറിഞ്ഞതില്‍ നിന്നും വല്ല പാഠവും തനിക്ക് ഉള്‍കൊള്ളാന്‍ കഴിഞ്ഞോ?
ക്രിയാത്മകമായതോ അല്ലെങ്കില്‍ അയാള്‍ക്ക് അതിന് നല്ലൊരു പരിഹാരം കണ്ടെത്താന്‍ ഉതകുന്നതോ ആയ ഒരു വാക്ക് നമ്മളില്‍ നിന്നുണ്ടായോ? നമ്മുടെ പ്രശ്‌നങ്ങള്‍ പറഞ്ഞുകൊണ്ട് അയാളുടെ സമാധാനവും കൂടെ നമ്മള്‍ കെടുത്തികളഞ്ഞോ?
നമ്മുടെ സംസാരം ആളുകള്‍ക്ക് ആശ്വാസം പകരുന്നതാണോ? ഈ ഭൂമിയില്‍ ജീവിച്ചുകൊണ്ട് നമ്മള്‍ക്ക് മറ്റുള്ളവര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഒരു നല്ല വാക്ക്, പകരം ഇങ്ങോട്ട് ഒന്നും പ്രതീക്ഷിയ്ക്കാതെ നമ്മെ ശത്രുവായി കാണുന്ന ഒരാള്‍ വന്ന് നമ്മോട് സംസാരിക്കുമ്പോള്‍ പോലും നല്‍കാന്‍ കഴിഞ്ഞാല്‍.. അതാണ് പൊസിറ്റീവ് എനര്‍ജിയുടെ ഹൈ ലെവല്‍.
തന്നെക്കുറിച്ച് തനിയ്ക്ക് തന്നെ മതിപ്പ് തോന്നാന്‍ അത്തരത്തിലുള്ള കര്‍മ്മങ്ങളില്‍ നമ്മള്‍ വ്യാപൃതരാവണം. സ്വയം തന്നെക്കുറിച്ചോര്‍ത്ത് അഭിമാനം തോന്നിയ്ക്കുന്ന മാനസിക അവസ്ഥ നമ്മളില്‍ ഉണ്ടാവണം.
അവരുടെ മനസ്സിലും പകരം വെയ്ക്കാന്‍ മറ്റൊരാളില്ലാത്ത, പകരക്കാരനായി മറ്റൊരാള്‍ ഇല്ലെന്ന് തോന്നിയ്ക്കുന്നത്ര ഔന്നിത്യത്തിലേയ്ക്ക് നമ്മള്‍ ആ നിമിഷം എത്തിച്ചേരും. ഇനി ഈ കഥ കേള്‍ക്കൂ മന്‍ഷ്യന്‍ എങ്ങനെ മ്ര്ഗമാവുന്നു
നികാഹ് കഴിഞ്ഞു ഒരു വര്‍ഷത്തിന് ശേഷമാണു ഫാത്തിമ-നാസര്‍ ദമ്പതികളുടെ വിവാഹം കഴിഞ്ഞത്. വിവാഹ ശേഷം രണ്ടു മാസം കൊണ്ട് തന്നെ വിവാഹ മോചനവും നടന്നു. ആളുകള്‍ മൂക്കത്തു വിരല്‍ വെച്ചു. വിഷയം സാമ്പത്തികം തന്നെ. കാര്യമായി വല്ലതും തടയും എന്ന പ്രതീക്ഷയിലായിരുന്നു വരനും കുടുംബവും വിവാഹത്തിന് മുതിര്‍ന്നത്. പ്രതീക്ഷിച്ചത്ര കിട്ടിയില്ല എന്നതു കൊണ്ട് തന്നെ ആദ്യം മാനസിക പീഡനം തുടങ്ങി. പതുക്കെ പതുക്കെ ശാരീരിക പീഡനവും. കേസിനൊന്നും പോകേണ്ട എന്നായിരുന്നു പെണ്ണിന്റെ വീട്ടുകാരുടെ നിലപാട്.
തികച്ചും പാവപ്പെട്ട കുടുംബത്തിലെ പെണ്ണാണ് ഷെരീഫ. കുറച്ചു അകലെ നിന്നും പണക്കാരനായ ഒരാളുടെ മകന് വിവാഹ അന്വേഷണം വന്നു. കേട്ടവരൊക്കെ ആ ബന്ധം വിലക്കി. അതില്‍ എന്തോ ചതിയുണ്ടെന്നാണ് എല്ലാവരും പറഞ്ഞത്. അന്വേഷിക്കാന്‍ പോയത് പിതാവ് തന്നെ. വിവാഹം ഉറപ്പിച്ചാണ് അദ്ദേഹം തിരിച്ചു വന്നത്. വിവാഹ ശേഷമാണ് വിവരം അറിഞ്ഞു തുടങ്ങിയത്. എല്ലാ തിന്മകളുടെയും വിളനിലമായിരുന്നു വരന്‍. തങ്ങളുടെ നിലക്കനുസരിച്ച ഒരു വിവാഹം നടക്കില്ല എന്നതിനാലാണ് ഇങ്ങിനെ ഒന്നിന് അവര്‍ മുതിര്‍ന്നത്. ഇന്ന് മൂന്നു മക്കളുമായി പെണ്‍കുട്ടി അവളുടെ വീട്ടിലാണ്.
അതിനിടയിലാണ് മറ്റൊരു വാര്‍ത്ത നമ്മുടെ കാതുകളിലേക്കും കണ്ണുകളിലേക്കും കടന്നു വരുന്നത്. തൃശൂരില്‍ ആന്‍ലിയാ എന്നൊരു പെകുട്ടിയുടെ കഥയും മറ്റൊന്നല്ല. ഭര്‍ത്താവും വീട്ടുകാരും കൂടി കൊന്നുകളഞ്ഞു എന്നാണ് വന്നു കൊണ്ടിരിക്കുന്ന വാര്‍ത്ത. മാതാപിതാക്കള്‍ ഒരിക്കല്‍ മക്കളെ മാന്യമായി കെട്ടിച്ചയക്കാന്‍ വേണ്ടി പരിശ്രമിക്കുന്നു. ശേഷം അത് നില നിര്‍ത്തി കൊണ്ട് പോകാനും അവര്‍ തന്നെ പരിശ്രമിക്കേണ്ടി വരുന്നു. പണ്ടൊക്കെ ഇത്തരം പീഡനങ്ങള്‍ക്ക് കാരണമായി പറഞ്ഞിരുന്നത് വിദ്യാഭ്യാസത്തിന്റെ കുറവാണ്. അതെ സമയം ആധുനിക കേസുകളിലെ ഇരകള്‍ വിദ്യയുടെ കാര്യത്തിന്‍ വളരെ ഉന്നതിയില്‍ നില്‍ക്കുന്നവര്‍ തന്നെയാണ്. സ്ത്രീ സുരക്ഷക്ക് വേണ്ടി ഒരുപാട് നിയമങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. എന്നിട്ടും സ്ത്രീകള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു എന്നത് എന്ത് കൊണ്ടെന്ന പഠനം ആവശ്യമാണ്.
ഇന്ന് പഴയ പോലെയല്ല. പഴയ കാലത്തു ഭാര്യയും ഭര്‍ത്താവും പലപ്പോഴും നേരില്‍ കാണുക മണിയറയില്‍ വെച്ചാകും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇന്ന് അത് മാറി. ഒന്നിച്ചുള്ള ജീവിതത്തിനു മുമ്പ് തന്നെ രണ്ടു കൂട്ടര്‍ക്കും വീട്ടുകാര്‍ക്കും പരസ്പരം അറിയാനും മനസ്സിലാക്കാനുമുള്ള ഒരുപാട് വഴികളുണ്ട്. എന്നിട്ടും പലപ്പോഴും സ്ത്രീയും വീട്ടുകാരും പറ്റിക്കപ്പെടുക എന്നത് ഒരു നിത്യ സംഭവമായി തീരുന്നു. പലപ്പോഴും വിധിയുടെ തലയില്‍ കെട്ടിവെച്ചു നാം രക്ഷപ്പെടുന്നു. അവിടെ ജീവിതം ഹോമിക്കപ്പെടുന്നത് സ്ത്രീയുടേതാകും.
ജീവിതത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ഒരു ധാരണയില്ലാതെയാണ് പപ്പോഴും ആളുകള്‍ വിവാഹ ജീവിതത്തിലേക്ക് കടന്നു വരുന്നത്. ചിലര്‍ക്ക് അതൊരു സാമ്പത്തിക വിഷയമാണ്. ഇല്ലാത്ത പലതും ഉണ്ടെന്നു വരുത്തിയാണ് അവര്‍ വിവാഹത്തിലേക്ക് വരുന്നത്. അതിന്റെ പേരില്‍ പെണ്‍ വീട്ടുകാരില്‍ നിന്നും കാര്യമായി പലതും നേടുക എന്നതാണ് അവരുടെ പദ്ധതി. ഉദ്ദേശിച്ചത് കിട്ടിയില്ലെങ്കില്‍ അതിന്റെ പേരില്‍ പെണ്‍കുട്ടികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുക. നമ്മുടെ നാട്ടില്‍ നിയമം പലപ്പോഴും നോക്കുത്തിയാകുന്നു എന്നതാണ് അനുഭവം. നിയമത്തിന്റെ അഭാവം കൊണ്ടല്ല അത് നടപ്പിലാക്കുന്നിടത്താണ് അലംഭാവം സംഭവിക്കുന്നത്. പുരുഷന്റെ വീട്ടുകാര്‍ കുറച്ചു കൂടി സാമ്പത്തിക രാഷ്ട്രീയ പിടിപാടുള്ളവരാണെങ്കില്‍ പലപ്പോഴും കേസുകള്‍ ജലരേഖകളായി മാറുന്നു. അത് കൊണ്ട് തന്നെ പലപ്പോഴും ഇരയാക്കപ്പെടുന്ന സ്ത്രീകളും കുടുംബവും ഒരു നിയമ പോരാട്ടത്തിന് ഒരുക്കമാവില്ല. അത് മുതലെടുത്താണ് പലപ്പോഴും കുറ്റവാളികള്‍ രക്ഷപ്പെടുന്നതും.
വിവാഹം ഈ ലോകത്തു മാത്രമല്ല പരലോകത്തും തുടരേണ്ട ബന്ധം എന്നതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. വിവാഹത്തെ മനസ്സമാധാനത്തിനു ഉപാധിയായാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. വസ്ത്രം പോലെ ദേഹത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് ഭാര്യ-ഭര്‍തൃ ബന്ധം. വിവാഹ മോചനവും പിണക്കവും പണ്ട് കാലത്തേക്കാള്‍ എല്ലാ സമുദായത്തിലും കൂടുതലാണിന്ന്.വീടുകളില്‍ സമാധാനം കുറഞ്ഞാല്‍ അത് സമൂഹത്തെ നേര്‍ക്ക് നേര്‍ ബാധിക്കും. അത് കൊണ്ടാണ് മൂല്യങ്ങളുടെ ശക്തി കുടുംബങ്ങളില്‍ നിന്ന് വേണം തുടങ്ങാന്‍ എന്നു പറയുന്നത്. ഒരു പരിധി കഴിഞ്ഞാല്‍ ജീവിതം മുന്നോട്ടു പോകാന്‍ ഒരു ഇണ വേണം എന്നത് ഒരു അനിവാര്യതയാണ്. ആ അനിവാര്യത സ്വയം ബോധ്യപ്പെടുക എന്നതാണ് വിവാഹ ജീവിതത്തിന്റെ ഒന്നാമത്തെ വാതില്‍. അത് മനസ്സിലാകാതെ മറ്റു പലതും അടിസ്ഥാനമാക്കി നടക്കുന്ന വിവാഹങ്ങള്‍ പലപ്പോഴും ഒരു ദുരന്തം തന്നെയാണ്. സമാധാനത്തിന്റെ പദമായ ‘സക്കീന’ എന്നതാണ് വീടിനു ഇസ്‌ലാം നല്‍കുന്ന പര്യായം. അതില്ലെങ്കില്‍ വീട് വീടാകില്ല എന്ന ബോധം കൂടി നമുക്കുണ്ടാവണം.