അല്ലാഹുവിനു മാത്രമാണ് എല്ലാ സ്തുതികളും
ആക്ഷേപം എന്ന പദത്തിന്റെ വിപരീതമാണ് സ്തുതി. പൂര്‍ണ്ണത, മഹത്വം, സൗന്ദര്യം തുടങ്ങിയ അല്ലാഹുവിന്റെ വിശേഷണങ്ങള്‍ കൊണ്ട് അവന്‍ അര്‍ഹിക്കുന്ന രീതിയില്‍ അവനില്‍ സ്തുതി ചൊരിയുക എന്നതാണതിന്റെ ആശയം. എപ്രകാരമെന്നാല്‍ ആന്തരികവും ബാഹ്യവുമായ അനുഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ചു തന്നതിന് അവന്‍ സ്തുതിക്കപ്പെടാറുണ്ടല്ലൊ അതുപോലെ. അപ്പോള്‍ സ്തുതി എന്നത് കൃതജ്ഞത എന്നതിനെയും ഉള്‍ക്കൊള്ളുന്നുണ്ട്. അതിനാലാണ് ‘ഹംദ്’ എന്ന പദം നല്‍കപ്പെട്ട ഏതെങ്കിലും അനുഗ്രഹങ്ങളുമായി ചേര്‍ത്തു പറയുന്നത്. പ്രവാചകന്‍മാര്‍ പിതൃസ്ഥാനമലങ്കരിക്കുന്ന ഇബ്രാഹീം നബി(അ)യുടെ സ്തുതിയില്‍ അതു കാണാം.
الْحَمْدُ لِلَّهِ الَّذِي وَهَبَ لِي عَلَى الْكِبَرِ إِسْمَاعِيلَ وَإِسْحَاقَ
ഈ വാര്‍ധക്യത്തില്‍ എനിക്ക് ഇസ്മാഈല്‍, ഇസ്ഹാഖ് എന്നീ പുത്രന്മാരെ പ്രദാനം ചെയ്ത അല്ലാഹുവിന് സ്‌തോത്രം. (ഇബ്രാഹീം : 39)
ദാവൂദ് നബി(അ)യുടെ സ്തുതിയിലും അതുണ്ട്:
وَلَقَدْ آتَيْنَا دَاوُودَ وَسُلَيْمَانَ عِلْمًا ۖ وَقَالَا الْحَمْدُ لِلَّهِ الَّذِي فَضَّلَنَا عَلَىٰ كَثِيرٍ مِّنْ عِبَادِهِ الْمُؤْمِنِينَ
‘ദാവൂദിന്നും സുലൈമാനും നാം ജ്ഞാനമരുളി. അവര്‍ പറഞ്ഞു : വിശ്വാസികളായ വളരെ ദാസന്‍മാരെക്കാള്‍ ഞങ്ങളെ അനുഗ്രഹിച്ച അല്ലാഹുവിന് സര്‍വ്വ സ്തുതിയും.’ (അന്നംല് : 15)
അതു പോലെത്തന്നെയാണ് സ്വര്‍ഗ പ്രവേശനത്തിന് ശേഷം സ്വര്‍ഗവാസികള്‍ നടത്തുന്ന പ്രസ്താവനയിലെ സ്തുതി. അവര്‍ പറയും :
َقَالُوا الْحَمْدُ لِلَّهِ الَّذِي هَدَانَا لِهَٰذَا وَمَا كُنَّا لِنَهْتَدِيَ لَوْلَا أَنْ هَدَانَا اللَّهُ
‘നമുക്ക് ഈ മാര്‍ഗം കാണിച്ചു തന്നവനായ ദൈവത്തിനു മാത്രമാകുന്നു സ്‌തോത്രം.’ (അല്‍ അഅ്‌റാഫ് : 43)
നൂഹ് നബി(അ) ഒരിടത്ത് അനുഗ്രഹത്തിന് നന്ദിയായി ഇതിനു പറയുന്നു:
وفَإِذَا اسْتَوَيْتَ أَنتَ وَمَن مَّعَكَ عَلَى الْفُلْكِ فَقُلِ الْحَمْدُ لِلَّهِ الَّذِي نَجَّانَا مِنَ الْقَوْمِ الظَّالِمِينَ
‘സഹയാത്രികരോടു കൂടി കപ്പലില്‍ കയറിക്കഴിഞ്ഞാല്‍ നീ പ്രാര്‍ത്ഥിക്കുക. ധിക്കാരികളായ ജനത്തില്‍ നിന്നു നമ്മെ മോചിപ്പിച്ച അല്ലാഹുവിന് സ്തുതി’. (അല്‍ മുഅ്മിനൂന്‍ :28)
ഈ സൂക്തങ്ങളിലെല്ലാം അനുഗ്രഹങ്ങള്‍ക്കുള്ള കൃതജ്ഞതയാണ് സ്തുതി. അതാകട്ടെ നാവ് കൊണ്ടുള്ള നന്ദി പ്രകടനമാണ്.
ഇമാം റാഗിബ് അദ്ദേഹത്തിന്റെ ‘മുഫ്‌റദാതുല്‍ ഖുര്‍ആന്‍’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: സ്തുതി കൃതജ്ഞയെക്കാള്‍ വിശാലമായ ആശയ പരിസരത്തെ ഉള്‍ക്കൊള്ളുന്നുണ്ട്. എല്ലാ നന്ദി പ്രകടനങ്ങളും സ്തുതിയാണ്. എന്നാല്‍ എല്ലാ സ്തുതിയും നന്ദിപ്രകാശനം ആയിക്കൊള്ളണമെന്നില്ല. ഏതെങ്കിലും അനുഗ്രഹത്തിനുള്ള കൃതജ്ഞത രേഖപ്പെടുത്താനല്ലാതെ അല്ലാഹുവിനെ അവന്റെ മഹത്വത്താല്‍ വാഴ്ത്തുകയും സ്തുതിക്കുകയും ചെയ്യുക എന്നതും ‘ഹംദി’ന്റെ ഒരു രൂപമാണ്. ഇമാം ഇബ്‌നു കസീര്‍ പറയുന്നു: ‘മറ്റൊരു രീതിയില്‍ പറയുമ്പോള്‍ ‘കൃതജ്ഞത’ എന്നതിന് ഒരു പൊതു ആശയമുണ്ട്. വാക്ക്, കര്‍മ്മം, ഉദ്ദേശ്യം തുടങ്ങിയവ അതിന്റെ അവിഭാജ്യ ഘടകങ്ങളാണ്. എന്നാല്‍ സ്തുതി നാവിന് മാത്രം സവിശേഷമായ കാര്യമാണ്’.
ഫാതിഹ, അല്‍ അന്‍ആം, അല്‍ കഹ്ഫ്, സബഅ്, ഫാത്വിര്‍ തുടങ്ങിയ 5 മക്കീ സൂറത്തുകള്‍ അല്ലാഹുവിന് സ്തുതിയര്‍പ്പിച്ചു കൊണ്ടാണ് ആരംഭിക്കുന്നത്.
വിശുദ്ധ ഖുര്‍ആനില്‍ ‘ഹംദ്’ പരാമര്‍ശിക്കപ്പെട്ട എല്ലായിടത്തും ‘അല്‍ ഹംദുലില്ലാഹ്’ എന്നാണ് പറഞ്ഞിട്ടുള്ളത്. ‘ഇന്നല്‍ ഹംദ ലില്ലാഹ്’ എന്ന് ‘ഇന്ന’ എന്ന ഒരു കാര്യത്തിന് ഊന്നല്‍ നല്‍കുന്ന പദം ചേര്‍ത്ത് എവിടെയും പറ്ഞ്ഞിട്ടി്ല്ല. ‘അല്‍ഹംദി’ ‘അല്‍’ എന്ന പദം തന്നെ ഈ ഊന്നലിനെ പ്രതിനിധാനം ചെയ്യുന്നുണ്ട്. മറ്റൊരു പദം ചേര്‍ത്ത് കൊണ്ടുള്ള ഊന്നല്‍ ആവശ്യമില്ലാത്ത വിധം അത് ശക്തവുമാണ്.
ഒരുപാട് പ്രഭാഷകരും എഴുത്തുകാരും അവരുടെ പ്രഭാഷണവും എഴുത്തും തുടങ്ങുമ്പോള്‍ ‘ഇന്നല്‍ ഹംദ ലില്ലാഹ്’ (നിശ്ചയം സര്‍വ്വസ്തുതിയും അല്ലാഹുവിന് മാത്രമാണ്) എന്ന് തുടങ്ങാന്‍ നിര്‍ബന്ധിതരാകുന്നത് എന്നെ അതിശയിപ്പിക്കുന്നു. ഇത് ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസിന്റെ അടിസ്ഥാനത്തിലാണത്രെ തുടര്‍ന്നു വരുന്നത്!! എന്നാല്‍ അതിനു ശേഷമുള്ള എല്ലാ ഹദീസുകളിലും ‘ഇന്ന’ എന്ന പദം ചേര്‍ക്കാതെ ഖുര്‍ആനില്‍ വന്നത് പ്രകാരം ‘അല്‍ ഹംദുലില്ലാഹ്’ എന്ന് മാത്രമാണ് വന്നത്. വിശുദ്ധ ഖുര്‍ആനിലെ ഒരുപാട് സൂക്തങ്ങളിലും വിവിധ ഇടങ്ങളിലും വന്ന പ്രയോഗത്തില്‍ ഉപേക്ഷ വരുത്തുന്നതിലെ ന്യായമെനിക്ക് മനസ്സിലാകുന്നില്ല.
ഇബ്രാഹീം നബി(അ), ദാവൂദ് നബി(അ), സുലൈമാന്‍ നബി(അ) സ്വര്‍ഗ വാസികള്‍ തുടങ്ങിയവരെല്ലാം പ്രസ്താവിക്കുന്നത് ഇതേ വാക്കാണ്. അതുപോലെ അല്ലാഹുവിന്റെ ഒരാജ്ഞ പ്രകാരം നോക്കൂ: അവരോട് പറയുക:
وَقُلِ الْحَمْدُ لِلَّهِ سَيُرِيكُمْ آيَاتِهِ فَتَعْرِفُونَهَا
‘അല്ലാഹുവിന് മാത്രമാകുന്നു സര്‍വ്വ സ്തുതിയും. അടുത്ത് തന്നെ അവന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് കാണിച്ചു തരും. (അന്നംല് :93)
وَقُلِ الْحَمْدُ لِلَّهِ الَّذِي لَمْ يَتَّخِذْ وَلَدًا
പറയുക ‘സകല സ്തുതിയും അല്ലാഹുവിനാകുന്നു. അവന്‍ ആരെയും പുത്രനായി വരിച്ചിട്ടില്ല. ആധിപത്യത്തില്‍ അവന്ന് ഒരു പങ്കാളിയുമില്ല.’ (അല്‍ ഇസ്‌റാഅ്: 111)
നൂഹ് നബി(അ) യുടെ വാക്കില്‍ ഇങ്ങനെ കാണാം.
فَإِذَا اسْتَوَيْتَ أَنتَ وَمَن مَّعَكَ عَلَى الْفُلْكِ فَقُلِ الْحَمْدُ لِلَّهِ الَّذِي نَجَّانَا مِنَ الْقَوْمِ الظَّالِمِينَ
ധിക്കാരികളായ ജനത്തില്‍ നിന്ന് നമ്മെ മോചിപ്പിച്ച അല്ലാഹുവിന് സ്തുതി.’ (അല്‍ മുഅ്മിനൂന്‍ : 28)
വിശുദ്ധ ഖുര്‍ആനും ഹദീസുകളും വളരെ വ്യക്തമായി പരാമര്‍ശിച്ചിട്ടുള്ള വരികളെക്കാള്‍ അത്ര തന്നെ വ്യക്തമല്ലാത്ത ഒരു ഹദീസിന് പരിഗണന നല്‍കുന്നവരുടെ കണ്ണുതുറപ്പിക്കാന്‍ മതിയായ തെളിവുകളാണിവയെല്ലാം.