ഇസ്ലാമിന്റെ പഞ്ചസ്തഭങ്ങളില്‍ മൂന്നാമത്തേത്. സമ്പത്തിലെ എട്ട് ഇനങ്ങളില്‍ നിശ്ചിത അളവ് പൂര്‍ത്തിയാകുമ്പോള്‍ ചില നിബന്ധനകള്‍ക്കനുസൃതമായി സമൂഹത്തിലെ എട്ട് വിഭാഗങ്ങള്‍ക്ക് നല്‍കുന്നതിനായി ഇസ്ലാം നിയമമാക്കിയ നിര്‍ബന്ധദാന പദ്ധതിയാണ് സകാത്.
ഒരു മുസ്ലിം തന്റെ കൈവശമുള്ള സ്വത്തിലെ, നിശ്ചിത അളവും ഒരു ചാന്ദ്ര വര്‍ഷവും പൂര്‍ത്തിയാക്കിയ എട്ട് ഇനങ്ങള്‍ക്ക് മാത്രം സകാത് നിര്‍ബന്ധമാകുന്നതാണ്. എന്നാല്‍, മുഖ്യ ഭക്ഷ്യാഹാരത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാകേണ്ടതില്ല. വിളവെടുപ്പ് നടത്തിയ ഉടനെ സകാത് നല്‍കണമെന്നാണ് നിയമം.. സകാതിന്റെ നിര്‍ബന്ധത്തെ നിഷേധിക്കു ന്നവര്‍ ഇസ്ലാമില്‍ നിന്ന് പുറത്തുപോകും.
സകാത് നിര്‍ബന്ധമാക്കിയതിനെക്കുറിച്ചു പരിശുദ്ധ ഖുര്‍ആനില്‍ ഇങ്ങനെ വായിക്കാം. “നിങ്ങള്‍ നിസ്കാരം മുറപ്രകാരം നിര്‍വ്വഹിക്കുക, സകാത് നല്‍കുക, അല്ലാഹുവിനും റസൂലിനും സഹായികളും ആവുക” (അല്‍അഹ്സാബ് 33). “നബിയേ, അവരെ ശുദ്ധീകരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്ന സകാത് അവരുടെ സമ്പത്തുകളില്‍ നിന്ന് തങ്ങള്‍ സ്വീകരിക്കുക” (തൌബ 103).
ഇബനു അബ്ബാസ് (റ) പറയുന്നു. നബി (സ്വ) മുആദ് (റ) നെ യമനിലെ ഗവര്‍ണറായി നിയോഗിച്ച ശേഷം പറഞ്ഞു. “മുആദ്, പൂര്‍വ്വ വേദങ്ങള്‍ നല്കപ്പെട്ട ഒരു വിഭാഗത്തിലേക്കാണു നീ പോകുന്നത്. ആദ്യമായി അവരെ സത്യ സാക്ഷ്യത്തിലേക്ക് ക്ഷണിക്കുക. അവര്‍ അതംഗീകരിക്കുന്ന പക്ഷം ഒരു ദിവസം രാപ്പകലുകളിലായി അഞ്ചു നേരത്തെ നിസ്കാരം അല്ലാഹു നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുക. അവരത് സ്വീകരിച്ചാല്‍, സമ്പന്നരില്‍ നിന്നും ധനം ശേഖരിച്ച് ദരിദ്രര്‍ക്ക് വിതരണം ചെയ്യുന്ന നിര്‍ബന്ധദാനത്തെ കുറിച്ച് അവര്‍ക്ക് ബോധനം നല്‍കുക” (ബുഖാരി മുസ്ലിം).
സകാത്, ഭാഷാര്‍ഥം
സകാത് എന്ന പദത്തിന്റെ ഭാഷാര്‍ഥം ശുദ്ധീകരണമെന്നാണ്. ശുദ്ധി ശാരീരികം മാനസികം എന്നിങ്ങനെ രണ്ടു തരത്തിലുണ്ട്. സകാതിലൂടെ ഈ രണ്ട് ശുദ്ധീകരണവും സാധ്യമാകുന്നുവെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. “അവരുടെ സമ്പത്തുകളില്‍ നിന്ന് നബിയേ, താങ്കള്‍ ദാനം വാങ്ങുക. അതവരെ (ശാരീരികമായി) ശുദ്ധി ചെയ്യും. തങ്ങള്‍ ആ ദാനം വഴി അവരെ (ആത്മീയ) സംസ്കരണത്തിന് വിധേയമാക്കും” എന്ന് ഖുര്‍ ആന്‍ പറഞ്ഞു.
ശാരീരിക ശുദ്ധി എങ്ങനെ?
സകാത്ത് നിര്‍ബന്ധമായ വ്യക്തിക്ക് താന്‍ കൊടുത്തുവീട്ടല്‍ നിര്‍ബന്ധമായ ഓഹരിയില്‍ അവകാശമില്ല. വിനിമയാധികാരം നഷ്ടപ്പെട്ട സകാതിന്റെ മുതല്‍ അയാള്‍ കൈകാര്യം ചെയ്യുകയാണങ്കില്‍ അ ന്യരുടെ ധനം അനുവാദമോ അവകാശമോ ഇല്ലാതെ ഉപയോഗിച്ച വിധിയാണ് വരിക. അതു ഭക്ഷിച്ച് വളരുന്ന ശരീരം മലിനമാകുന്നു. വസ്ത്രമണിയുമ്പോഴും വീടുവെച്ച് താമസിക്കുമ്പോഴും അയാള്‍ അഴുക്കില്‍ നിന്ന് മുക്തനല്ല. ഭാര്യാ സന്താനങ്ങള്‍ക്കു ഭക്ഷിപ്പിക്കുമ്പോള്‍ അവരുടെ ശരീരവും മലിനമാകുന്നു. എന്നാല്‍ സമ്പത്തിന്റെ സകാത് ഒരാള്‍ യഥാസമയം, യഥാവിധി അവകാശികളിലെത്തിക്കു മ്പോള്‍ പ്രസതുത മാലിന്യങ്ങളില്‍ നിന്നെല്ലാം അയാള്‍ മുക്തനാവുകയും ശാരീരികശുദ്ധി കൈവരിക്കുകയും ചെയ്യുന്നു. അന്യര്‍ക്കവ കാശപ്പെട്ട വിഹിതം സമ്പത്തില്‍ നിന്ന് വേര്‍തിരിക്കുക വഴി അയാളുടെ മുതലും മലിനമുക്തമാക്കപ്പെടുന്നു.
സകാതിലൂടെ അത്മീയ ശുദ്ധി
സമ്പത്ത് വര്‍ദ്ധിക്കുമ്പാള്‍ അത് തന്റെ കഴിവുകൊണ്ടാണെന്ന അഹങ്കാരം സ്വാഭാവികമാണ്. പത്തു കിട്ടിയാല്‍ നൂറു ലഭിക്കണമെന്ന അതിമോഹവും മനുഷ്യ സഹചമാണ്. ദാനം നല്കിയാല് ദാരിദ്യ്രം വന്നു ചേരുമെന്ന പിശാചിന്റെ ദുര്‍ബോധനം കൂടിയാവു മ്പോള്‍ തന്റെ സമ്പത്ത് ചെലവഴിക്കുന്നത് വലിയ ക്ളേശമായി മാറും. മനസിന്റെ മലിനീകരമാണിതിനെല്ലാം കാരണം. നേരേമറിച്ച്, തന്റെ അധീനതയിലുളള പണം ദൈന്യതയനുഭവിക്കുന്നവരിലേക്കു തിരിച്ചുവിടാന്‍ സന്നദ്ധനാകുമ്പാള് ഉണ്ടാകുന്ന നേട്ടം നോക്കുക.
(1)വിശ്വാസികളുടെ പാവന മാര്‍ഗം പിന്തുടരണമെന്ന മാനസികാവസ്ഥ കൈവരുന്നു (2) ദാനം ദാരി ദ്യ്രത്തിനു നിമിത്തമാകുമെന്ന പൈശാചിക ബോധനത്തെ ചെറുത്ത് തോല്പിക്കാന് കഴിയുന്നു. (3) സമ്പത്തിന്റെ പിന്നില്‍ തന്റെ കഴിവാണന്ന അഹങ്കാ രത്തെ ഇല്ലാതാക്കുകയും യഥാര്‍ഥ ദാതാവിനെ വണങ്ങുകയും ചെയ്യും.(4) സമ്പത്തി നോടുള്ള അമിതാസക്തിയെ അതിജയിക്കാനുള്ള കരുത്ത് വന്നുചേരുന്നു.(5) മാനുഷിക സ്നേഹം ഊട്ടിയുറപ്പിക്കുന്നതിന് സാമ്പത്തിക ത്യാഗം ചെയ്യാന്‍ സന്നദ്ധത കൈവ രുന്നു. ഇതെല്ലാമാണ് ഒരു വിശ്വാസി സകാതിലൂടെ നേടിയെടുക്കുന്നത്.
സമ്പദ് സമൃതി
സകാത് എന്ന അറബി പദത്തിന് വളര്‍ച്ച എന്നും അര്‍ഥമുണ്ട്. അഥവാ സകാത് നല്‍കുന്നതിലൂടെ അത് കൊടുക്കുന്നവര്‍ക്കും ലഭിക്കുന്നവര്‍ക്കും വളര്‍ച്ചയുണ്ടാകു മെന്ന് സാരം. നല്കുന്നവന്റെ അഭിവൃദ്ധി അല്ലാഹു അവനു കൂടുതല്‍ സമ്പത്ത് നല്കുന്നതിലൂടെയാണ്. സാമ്പത്തിക ത്യാഗത്തിന് തയ്യാറായ വ്യക്തിക്ക് അല്ലാഹു പ്രതിഫലം മാത്രം നല്‍കും, അല്ലെങ്കില്‍ പ്രതിഫലവും സമ്പദ്സമൃദ്ധിയും നല്‍കും. ഏത് നിലിയലായാലും വളര്‍ച്ചയാണ്. സകാത്ത് ലഭിക്കുന്നവരില്‍, താന്‍ ശ്രദ്ധിക്കപ്പെടുന്നു ണ്ടെന്ന സുരക്ഷിതത്വബോധം ഉടലെടുക്കുകയും മേലിലും താന്‍ വഴിയാധാരമാകില്ലെന്ന അത്മധൈര്യം വളരുകയും പ്രയാസങ്ങള്‍ നീങ്ങുകയും സന്തോഷം വര്‍ദ്ധിക്കുകയും ചെയ്യും. ധനം കൈവരിക വഴി സാമ്പത്തിക ഉന്നതി ലഭിക്കുകയും ചെയ്യുന്നു.