ഇസ്‌ലാമും സാമ്പത്തിക നയങ്ങളും

 

المالലോകത്ത് ഇന്ന് നിലവലുള്ള മറ്റു മതങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇസ്‌ലാം ഒരു സമ്പൂ ര്‍ണ്ണ ജീവിത വ്യവസ്ഥിതിയാണ്. അതിന്റെ അധ്യാപനങ്ങള്‍ ജീവിതത്തിന്റെ മുഴുവന്‍ മേഖലകളെയും സ്പര്‍ശിക്കുന്നു. കര്‍മ്മശാസ്ത്ര പണ്ഢിതന്മാര്‍ ഇസ്‌ലാമിക അധ്യാപനങ്ങളെ വിശ്വാസത്തിനു പുറമെ നാലു സുപ്രധാന അദ്ധ്യായങ്ങളായി തിരിച്ചിട്ടു്. ഇബാദാത്ത്, മുആമലാത്, മുനാകഹാത്, ജിനായാത്. നിസ്‌കാരം, നോമ്പ്, സകാത്, ഹജ്ജ് തുടങ്ങിയ ഔപചാരിക ആരാധനകളെ ഇബാദാത്തിലും, പൗരധര്‍മ്മത്തെ മുആമലാത്തിലും, കുടുംബജീവിതത്തെ ബാധിക്കുന്ന നിയമ നിര്‍ദ്ദേശങ്ങളെമുനാകഹാത്തിലും, ഭരണം, രാഷ്ട്രീയം, സിവില്‍-ക്രിമിനല്‍ നടപടിക്രമങ്ങള്‍ തുടങ്ങിയവയെമുനാജിയാത്തിലുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മറ്റു മതങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിശാലമായ ഒരു സാമ്പത്തിക ശാസ്ത്രം തന്നെ മുഹമ്മദ് നബി (സ്വ) ആവിഷ്‌കരിച്ചിട്ടു്. ബൃഹത്തായ ഒരു ഗ്രന്ഥത്തിലൂടെയല്ലാതെ ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തിന്റെ വിവിധ വശങ്ങള്‍ വിവരിക്കുക സാധ്യമല്ല.

 

ഉടമാവകാശം: തൗഹീദിലധിഷ്ഠിതമാണ് ഇസ്‌ലാമിലെ സര്‍വ്വനിയമങ്ങളും. പ്രപഞ്ചത്തിന്റെയും അതിലുള്ള സര്‍വ്വ വസ്തുക്കളുടെയും സ്രഷ്ടാവും ഉടമസ്ഥനും പരിപാലകനും എല്ലാം അല്ലാഹുവാണ്. അതിനാല്‍ ഇതര സാമ്പത്തിക വ്യവസ്ഥയില്‍ നിന്ന് വ്യത്യസ്തമായി ഇസ്‌ലാമില്‍ സമ്പത്തിന്റെ ഉടമാവകാശം അല്ലാഹുവില്‍ നിക്ഷിപ്തമാണ്. ക്യാപിറ്റലിസ്റ്റ് വ്യവസ്ഥിതിയിലെപ്പോലെ വ്യക്തിയിലോ കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയിലെപ്പോലെ സമൂഹത്തിലോ നിക്ഷിപ്തമല്ല. എന്നാല്‍ പ്രായോഗികതലത്തില്‍ വ്യക്തിക്ക് ഇസ്‌ലാം ഉടമാവകാശം അനുവദിക്കുന്നു്. സ്വകാര്യ സ്വത്ത് സമ്പാദനത്തെ മതം വിലക്കുന്നില്ല. സ്വത്ത് സമ്പാദിക്കുന്നതും അത് കൈ കാര്യം ചെയ്യുന്നതും അല്ലാഹുവിന്റെ നിയമങ്ങള്‍ക്ക് അനുസൃതമായിരിക്കണം. ”ഭൂമിയിലുള്ള മുഴുവന്‍ വിഭവങ്ങളും മനുഷ്യരുടെ ഉപഭോഗത്തിനുള്ളതാണെ’ന്ന് ഖുര്‍ആന്‍ അല്‍ബഖറയിലെ 29þ-ാം സൂക്തത്തില്‍ പ്രഖ്യാപിച്ചിട്ടു്. ഈ സൂക്തത്തിലൂടെ ഭൂമിയിലുള്ള വിഭവങ്ങളുടെ ഉപഭോഗാവകാശം മുഴുവന്‍ മനുഷ്യര്‍ക്കുമാണ് അല്ലാഹു നല്‍കിയിട്ടുള്ളത്. സമ്പത്ത് ചിലര്‍ കുത്തകയാക്കി വെക്കുകയും മറ്റുള്ളവര്‍ പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിഞ്ഞുകൂടുകയും ചെയ്യുന്ന അവസ്ഥ ഇസ്‌ലാം അനുവദിക്കുന്നില്ല.

 

എന്നാല്‍ സമ്പത്ത് വ്യക്തികള്‍ക്കിടയില്‍ തുല്യമായി വീതിക്കണമെന്ന സ്ഥിതിസമത്വവാദം ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നില്ല. മനുഷ്യോത്പത്തി മുതല്‍ ഇന്നേവരെ ലോകത്തൊരിടത്തും സാധിച്ചിട്ടില്ലാത്ത കേവലം ഉട്ടോപ്പ്യന്‍ സിദ്ധാന്തമാണത്. ഖുര്‍ആന്‍ 16þ-ാം അദ്ധ്യായം സൂറത്തുന്നഹ്‌ലിലെ 71þ-ാം സൂക്തം ഇപ്രകാരം ഉണര്‍ത്തുന്നു. ”ആഹാര വിഭവങ്ങളില്‍ അല്ലാഹു നിങ്ങളില്‍ ചിലര്‍ക്ക് മറ്റു ചിലരേക്കാള്‍ മിച്ചം നല്‍കിയിട്ടു്. എന്നിട്ടും മിച്ചം നല്‍കപ്പെട്ടവര്‍ അവരുടെ വശമുള്ള ആഹാര വിഭവങ്ങള്‍ തങ്ങളുടെ ഉടമയിലുള്ളവര്‍ക്ക് നല്‍കുന്നില്ല! അവരാകട്ടെ, അതില്‍ തുല്യാവകാശികളാണു താനും. അല്ലാഹുവിന്റെ അനുഗ്രഹത്തെ നിഷേധിക്കുകയാണവര്‍ ചെയ്യുന്നത്.” സമ്പത്തിന്റെ കാര്യത്തില്‍ മനുഷ്യര്‍ക്കിടയില്‍ ഏറ്റക്കുറച്ചില്‍ അനുവദിക്കുന്ന ഇസ്‌ലാം സമ്പത്ത് കുത്തകയാക്കി വെക്കുന്ന നിലപാടിനെ അംഗീകരിക്കുന്നില്ലെന്ന് ഈ സൂക്തം വ്യക്തമാക്കുന്നു. മനുഷ്യര്‍ക്ക് മാത്രമല്ല എല്ലാ ജീവജാലങ്ങള്‍ക്കും ആഹാരം നല്‍കാനുള്ള ഉത്തരവാദിത്തം അല്ലാഹു ഏറ്റെടുത്തിരിക്കുന്നു. വായു, വെളിച്ചം, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രം മുതലായവ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണല്ലോ. അതുപോലെ ഭൂമിയിലെ പ്രകൃതി വിഭവങ്ങളും എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്.

 

എന്നാല്‍ വ്യക്തിയുടെ കര്‍മ്മവും അധ്വാനവും അടിസ്ഥാനമാക്കി ചില വസ്തുക്കളില്‍ അല്ലാഹു വ്യക്തിക്ക് ഉടമാവകാശം നല്‍കുന്നു്. ഇങ്ങനെ വസ്തുക്കളില്‍ വ്യക്തികള്‍ക്ക് ഉടമാവകാശം ലഭിച്ചു കഴിഞ്ഞാല്‍ പിന്നീട് ആ സ്വത്തില്‍ അയാളുടെ സമ്മതമില്ലാതെ മറ്റു വ്യക്തികള്‍ക്ക് ഉപഭോഗവും ഉപയോഗവും അനുവദിക്കുന്നില്ല. അധ്വാനത്തിന് ഇസ്‌ലാം വലിയ പ്രാധാന്യം കല്‍പ്പിക്കുന്നു്. തരിശുഭൂമിയെക്കുറിച്ചുള്ള ഇസ്‌ലാമിന്റെ സമീപനം ഒരു നബിവചനത്തില്‍ നിന്ന് വ്യക്തമാണ്. നബി (സ്വ) പറഞ്ഞു. ”തരിശുനിലം അല്ലാഹുവിനും അവന്റെ റസൂലിനുമുള്ളതാണ്. (അത് പൊതുസ്വത്താണ് എന്നര്‍ഥം.) വല്ലവനും തരിശുനിലം കൃഷിയിറക്കി ജീവത്താക്കിയാല്‍ അത് അവനുള്ളതാണ്.” കൃഷിഭൂമി കര്‍ഷകന് എന്ന ആധുനിക ധനതത്വശാസ്ത്രമാണ് ഇവിടെ ശരിവെക്കപ്പെടുന്നത്. എന്നുവച്ച്   ”നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാണ് പൈങ്കിളിയേ” എന്ന കമ്മ്യൂണിസ്റ്റ് സിദ്ധാന്തം ഇസ്‌ലാം അനുവദിക്കുന്നുമില്ല. മുതലാളിയായ കര്‍ഷകന്‍ കൂലി കൊടുത്ത് വിളയിറക്കുമ്പോള്‍ അതിന്റെ ഉടമാവകാശം മുതലാളിക്ക് തന്നെയാണുള്ളത്. അയാള്‍ ഭൂമി വെറുതെ ഉപയോഗശൂന്യമാക്കി ഇടുമ്പോള്‍ അയാള്‍ക്കെതിരെ ഇസ്‌ലാമിക സ്റ്റേറ്റ് ഇടപെടുന്നു. ആവശ്യമാണെന്നു തോന്നിയാല്‍ ഭൂമി പിടിച്ചെടുത്ത് കൃഷിയിറക്കാന്‍ സന്നദ്ധതയുള്ളവര്‍ക്ക് വിതരണം ചെയ്യാന്‍ ഇസ്‌ലാമിക സര്‍ക്കാറിന് അധികാരമുണ്ട്. ഒരിക്കല്‍ ഉമറുല്‍ ഫാറൂഖ് (റ) തന്റെ ഭരണകാലത്ത് ഒരു തരിശുനിലം പിടിച്ചെടുത്ത് ജനങ്ങള്‍ ക്കിടയില്‍ പതിച്ചു കൊടുക്കുകയുണ്ടായി. ബിലാലുല്‍ മുസ്‌നി എന്നൊരാള്‍ക്ക് നബി (സ്വ) പതിച്ചുകൊടുത്ത സ്ഥലമായിരുന്നു അത്. അത് കൃഷിയിറക്കാത്ത നിലയില്‍ കപ്പോള്‍ ഉമര്‍ ബിലാലിനോടു പറഞ്ഞു. ”റസൂല്‍ (സ്വ) താങ്കള്‍ക്ക് ഈ സ്ഥലം പതിച്ചുതന്നത്   ബഹുജനങ്ങള്‍ക്ക് അതിലുള്ള അവകാശം തടഞ്ഞുവയ്ക്കാനല്ല, അധ്വാനിച്ച് മെച്ചപ്പെടുത്താന്‍ വേിയാണ്. അതുകൊണ്ട് നിങ്ങള്‍ക്ക് ഉപയോഗിക്കാനാവുന്നതെടുത്ത് ബാക്കി സ്റ്റേറ്റിന് വിട്ടുതരിക.” ബിലാല്‍ അനുസരിച്ചില്ല. അപ്പോള്‍ ഉമര്‍ (റ) ആ ഭൂമി അക്വയര്‍ ചെയ്ത് മുസ്‌ലിംകള്‍ക്കിടയില്‍ വീതിച്ചുകൊടുത്തു. (കിതാബുല്‍ അംവാല്‍, കിതാബുല്‍ ഖറാജ്) ധനമുള്ളവര്‍ ആവശ്യം കഴിച്ച് ബാക്കിയുള്ളത് നല്ല കാര്യങ്ങള്‍ക്ക് വിനിയോഗിക്കണമെന്നാണ് നബി (സ്വ) പഠിപ്പിച്ചിട്ടുള്ളത്.

 

സൂറത്തുത്തൗബ 34þ-ാം സൂക്തം പറയുന്നു. ‘‘ദൈവമാര്‍ഗ്ഗത്തില്‍ ചെലവുചെയ്യാതെ സ്വര്‍ണ്ണവും വെള്ളിയും സൂക്ഷിച്ചുവെക്കുന്നവര്‍ക്ക് കഠിനമായ ശിക്ഷയാണുള്ളതെന്ന സന്തോഷവാര്‍ത്ത അറിയിക്കുക.’‘ അലി (റ) പറഞ്ഞതായി മുഹല്ലായില്‍ കാണാം. ”ദരിദ്രന്മാര്‍ വിശക്കുകയോ വസ്ത്രമില്ലാത്തവരാവുകയോ പട്ടിണി കിടക്കുകയോ മറ്റോ ചെയ്യുന്നുവെങ്കില്‍ അതിനു കാരണം ധനികന്മാര്‍ തങ്ങളുടെ ബാധ്യത നിറവേറ്റാത്തത് മാത്രമാണ്. അതിന്റെ പേരില്‍ അവര്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. സകാത് ലോകത്ത് ഒരു മതവും ഇസ്‌ലാമിലേതു പോലെയുള്ള ഒരു നിര്‍ബന്ധദാന പദ്ധതി ആവിഷ്‌കരിച്ചിട്ടില്ല. സമ്പത്തിന്റെ നിശ്ചിത ശതമാനം സമൂഹത്തിലെ വിവിധ തലത്തിലുള്ള പ്രത്യേകം എടുത്തു പറയപ്പെട്ട എട്ടു വിഭാഗങ്ങളില്‍ നിലവിലുള്ളവര്‍ക്ക് സകാതായി വര്‍ഷാന്തം നല്‍കണമെന്ന് ഇസ്‌ലാം അനുശാസിച്ചിട്ടുണ്ട്. പണത്തിന്റെ രണ്ടര ശതമാനവും പ്രത്യേക ഉത്പന്നങ്ങളുടെ പത്തു ശതമാനവുമാണ് സാധാരണ ഗതിയില്‍ സകാത് നല്‍കേത്. ഇതിനു പുറമെ വളര്‍ത്തുമൃഗങ്ങള്‍ക്കും സകാതു്. ഒട്ടകം, ആട്, പശു എന്നീ മൃഗങ്ങള്‍ക്കാണ് സകാത് നിര്‍ബന്ധമാക്കിയിട്ടുള്ളത്. കെട്ടിത്തീറ്റുന്നവയും നിലം ഉഴുതുന്നതിനും മറ്റും ഉപയോഗിക്കുന്നതുമായ മൃഗങ്ങളെ സകാത് നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇസ്‌ലാമിക സര്‍ക്കാറുകളുള്ളേടത്ത് ഗവണ്‍മെന്റ് ഏജന്‍സികള്‍ സകാത് ശേഖരിക്കുന്നതാണ്. സര്‍ക്കാറില്ലാത്തേടത്ത് വ്യക്തികള്‍ സ്വയം ആ കര്‍ത്തവ്യം നിര്‍വ്വഹിക്കണം. സര്‍ക്കാറുള്ളേടത്ത് പോലും വ്യക്തികള്‍ സകാത് നേരിട്ടു നല്‍കുന്നതാണ് ഉത്തമം എന്ന അഭിപ്രായമായിരുന്നു ഇമാം അഹ്മദുബ്‌നു ഹമ്പലിന്. മറ്റു മൂന്ന് ഇമാമുകള്‍ക്കും ഏതാണ്ട് ഇതേ അഭിപ്രായം തന്നെയാണുള്ളത്. സകാത് അതിന്റെ യഥാര്‍ഥ അവകാശികളില്‍ എത്തുന്നുന്നെ മനസ്സംതൃപ്തി ദായകന് ലഭിക്കണമെങ്കില്‍ അയാളത് നേരിട്ട് വിതരണം ചെയ്യണമെന്ന് ഇമാം അഹ്മദുബ്‌നു ഹമ്പല്‍ (റ) തീര്‍ത്ത് പറഞ്ഞിട്ടു്. സര്‍ക്കാറുള്ളേടത്താണ് ഇത്. സര്‍ക്കാറില്ലാത്തേടത്ത് സംഘടനകള്‍ സകാത്ത് ശേഖരിച്ച് വിതരണം ചെയ്യുന്നതിനോട് നാല് ഇമാമുകള്‍ക്കും യോജിപ്പില്ല.

 

സകാതും മറ്റു ദാനധര്‍മ്മങ്ങളും നല്‍കുമ്പോള്‍ കുടുംബ ബന്ധമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ഇസ്‌ലാം അനുശാസിക്കുന്നു്. ”ദാനധര്‍മ്മങ്ങള്‍ പാവങ്ങള്‍ക്കു നല്‍കുമ്പോള്‍ അത് ദാനധര്‍മ്മം മാത്രമേ ആകുന്നുള്ളൂ. എന്നാല്‍ കുടുംബക്കാര്‍ക്ക് നല്‍കുമ്പോള്‍ അത് ദാനധര്‍മ്മവും ചാര്‍ച്ച ചേര്‍ക്കലും കൂടിയാകുന്നു. രിന്റെയും പ്രതിഫലം ലഭിക്കുകയും ചെയ്യും”എന്ന നബിവചനം ആധാരമാക്കി ഇസ്‌ലാമിക സര്‍ക്കാറുകളുള്ളേടത്ത് പോലും വ്യക്തിഗത വിതരണമാണ് നല്ലതെന്ന അഭിപ്രായവും ഇമാമുകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് സകാത് ശരിക്കും അതിന്റെ അവകാശികള്‍ക്ക് ലഭിക്കുമെന്ന് ഉറപ്പുള്ള സാഹചര്യത്തില്‍ മാത്രമേ സര്‍ക്കാറിനെ ഏല്‍പ്പിക്കാവൂ എന്നാണ് ഇമാം സൗരി അഭിപ്രായപ്പെട്ടിട്ടുള്ളത്. അപ്പോള്‍ കമ്മിറ്റി വഴി നടത്തുന്ന സംഘടിത സകാത് വിതരണത്തിന്റെ കഥ പറയാനുമില്ല. ദാരിദ്ര്യ നിര്‍മ്മാര്‍ജനം സകാതിന്റെ മുഖ്യ ലക്ഷ്യങ്ങളില്‍ പെട്ടതാണ്; ആത്മശുദ്ധീകരണവും പരമപ്രധാനമാണ്. സമ്പത്തിന്റെ പേരിലുള്ള സകാതിന് പുറമെ റമളാനിന്റെ പരിസമാപ്തി കുറിക്കുന്ന ഫിത്വ്ര്‍ സകാത് എന്ന വ്യക്തിഗത ദാനവും ഇസ്‌ലാം അനുശാസിക്കുന്നു്. ഇതിനെല്ലാം പുറമെ സമ്പത്ത് ആവശ്യക്കാര്‍ക്ക് ദാനമായി നല്‍കാന്‍ ഖുര്‍ആന്‍ വിശ്വാസികളെ പലവിധേനയും പ്രേരിപ്പിക്കുന്നു. ”നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്തോ അത് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിങ്ങള്‍ ചെലവഴിക്കുന്നതു വരെ നിങ്ങള്‍ നന്മ പ്രാപിക്കയില്ല” എന്നാണ് ഖുര്‍ആനിലെ പ്രഖ്യാപനം. ഒരു പ്രമുഖ സ്വഹാബി ഈ സൂക്തം കേട്ട മാത്രയില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ‘ബൈറു’ആാഅ്’ എന്ന തോട്ടം ഇസ്‌ലാമിക രാഷ്ട്രത്തിന് സംഭാവന ചെയ്തു. സമൂഹത്തില്‍ സാമ്പത്തിക ചൂഷണം ഒരു വിധത്തിലും നിലനില്‍ക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. സാമ്പത്തിക രംഗത്തെ മുഖ്യ ചൂഷണ ഉപാധിയായ പലിശയെ ഇസ്‌ലാം ശക്തമായ ഭാഷയില്‍ അപലപിക്കുകയും നിരോധിക്കുകയും ചെയ്തിട്ടു്. പലിശ അക്രമമാണെന്ന് ഖുര്‍ആന്‍ പറയുന്നു. പലിശ മുതല്‍ ഉപേക്ഷിക്കാന്‍ തയ്യാറില്ലാത്തവരോട് അല്ലാഹുവിന്റെയും റസൂലിന്റെയും പക്ഷത്തു നിന്നുള്ള യുദ്ധം നേരിടാന്‍ തയ്യാറായിക്കൊള്ളുക എ ന്നാണ് ഖുര്‍ആന്റെ താക്കീത്. സൂറത്തുല്‍ ബഖറയിലെ ഈ സൂക്തം ഇപ്രകാരമാണ് അവസാനിക്കുന്നത്. ”നിങ്ങള്‍ പീഢിപ്പിക്കരുത്, പീഢനത്തിന് വിധേയമാവുകയും ചെയ്യരുത്. ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥയില്‍ ഉല്‍പാദനവും വിതരണവും ഉപഭോഗവും കിടമത്സരത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നില്ല. സമൂഹ താല്‍പര്യമാണ് പ്രധാനം. അന്യരുടെ ഐശ്വര്യത്തില്‍ സ്വന്തം ഐശ്വര്യം കണ്ടെത്തുക എന്നതാണ് ഒരു മുസ്‌ലിമിന്റെ ബാധ്യത. സാമ്പത്തിക ഇടപാടുകളെ നയിക്കേ മുഖ്യഘടകം ധര്‍മ്മചിന്തയും ദൈവബോധവുമാണ്. ലാഭമുണ്ടാക്കാന്‍ വേണ്ടി അവശ്യവസ്തുക്കള്‍ പൂഴ്ത്തിവെച്ച് കൃത്രിമ ക്ഷാമം ഉണ്ടാക്കുന്നവരെ അല്ലാഹു ശപിച്ചിട്ടു്. ചീത്ത വസ്തുക്കള്‍ വ്യാപാരം നടത്തുന്നതും അത്തരം വസ്തുക്കള്‍ ദാനം ചെയ്യുന്നതുമൊക്കെ വിലക്കപ്പെട്ടിട്ടു്. ഉല്‍പാദനത്തിലും ഉപഭോഗത്തിലും വിതരണത്തിലുമെല്ലാം നീതിബോധമാണ് ഇസ്‌ലാമിന്റെ തത്വം.

 

മനുഷ്യന് തന്റെ പ്രാപ്തിക്കും നൈസര്‍ഗിക സിദ്ധികള്‍ക്കുമനുസൃതമായി ജീവിത വിഭവങ്ങള്‍ തേടാനുള്ള അവകാശം ഇസ്‌ലാം വകവെച്ചു കൊടുക്കുന്നു. പക്ഷേ, ധര്‍മ്മം ലംഘിക്കാനോ സാമൂഹ്യക്രമം തകിടം മറിക്കാനോ അതനുവദിക്കുന്നില്ല. ഭാഗ്യപരീക്ഷണത്തിലൂടെ പെട്ടെന്ന് പണക്കാരനാകാനുള്ള ദുരാഗ്രഹം ഇസ്‌ലാം അംഗീകരിക്കുന്നില്ല. അതുകൊണ്ടാ ണ് ഇസ്‌ലാം ലോട്ടറി നിരോധിച്ചിട്ടുള്ളത്. ഉപഭോഗത്തിനും ഇസ്‌ലാം ചില മാനദണ്ഡങ്ങള്‍ വെച്ചിട്ടു്. സമ്പത്തുകൊണ്ട്  തനിക്കിഷ്ടമുള്ളതെല്ലാം ചെയ്യാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. ചൂതാട്ടം, മദ്യപാനം തുടങ്ങി വിഭവങ്ങളുടെ ദ്രോഹപരമായ ഉപഭോഗം ഇസ്‌ലാം കര്‍ശനമായി നിരോധിച്ചിട്ടു്. അതോടൊപ്പം സമ്പത്ത് ചെലവഴിക്കുന്നതില്‍ മിതത്വവും സന്തുലിതത്വവും പാലിക്കാന്‍ ഇസ്‌ലാം അനുയായികളെ ഉപദേശിക്കുകയും ചെയ്യുന്നു. ദാനധര്‍മ്മങ്ങള്‍ക്ക് വളരെയധികം പ്രോത്സാഹനം നല്‍കുമ്പോള്‍ തന്നെ സമ്പത്ത് മുഴുവന്‍ ദാനം ചെയ്ത് സ്വന്തം കുടുംബത്തെ പാപ്പരാക്കുന്ന അവസ്ഥയെ നബി (സ്വ) നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. ഒരിക്കല്‍ രോഗിയായി കിടക്കുന്ന സഅദ്ബ്‌നു അബീവഖാസിനെ നബി (സ്വ) സന്ദര്‍ ശിക്കുകയുണ്ടായി. തന്റെ സ്വത്ത് മുഴുവന്‍ ബൈതുല്‍മാലിലേക്ക് നല്‍കാന്‍ സഅദ് സന്നദ്ധത പ്രകടിപ്പിച്ചപ്പോള്‍ നബി (സ്വ) അത് വിലക്കുകയും മൂന്നിലൊന്ന് മാത്രം സ്വീകരിക്കുകയും ചെയ്തു. ‘നിങ്ങളുടെ അനന്തിരാവകാശിയെ ദരിദ്രരാക്കി വിടുന്നത് നിങ്ങള്‍ക്കഭികാമ്യമല്ല’ എന്നാണ് നബി (സ്വ) അദ്ദേഹത്തെ ഉപദേശിച്ചത്.

 

Related Post