ഇസ്‌ലാമിക പണ്ഡിതകളെവിടെയാണ്?

മുമ്പത്തെയും ഇന്നത്തെയും ഇസ്‌ലാമിക ashnbaluപണ്ഡിതകളെവിടെയാണ്? ഖുര്‍ആന്‍ മനപ്പാഠമാക്കുകയും ഹദീസുകള്‍ മറ്റുള്ളവര്‍ക്ക് പഠിപ്പിച്ചുകൊടുക്കുകയും ചെയ്യുന്ന വനിതകളുണ്ടോ?  പാണ്ഡിത്യമുള്ള  സ്ത്രീകള്‍ ഇല്ലെന്നോ അതോ അവര്‍ ഇസ്‌ലാമിക ലോകത്തെ പരിപോഷിപ്പിക്കുന്നില്ലെന്നാണോ അവരുടെ അഭാവത്തില്‍ നിന്നും നാം മനസ്സിലാക്കേണ്ടത്? സമൂഹത്തില്‍ അവരെ ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ നാമെന്താണ് ചെയ്യേണ്ടത്?

(ടൊറന്റോയിലെ ‘ദ ഇസ്‌ലാമിക് ഇന്‍ഫര്‍മേഷന്‍ സെന്റര്‍’ ഡയറക്ടര്‍ ഡോ. ശബീര്‍ അലിയുമായി നടത്തിയ അഭിമുഖം)

? മുസ്‌ലിം പണ്ഡിതന്മാരെ കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ വരുന്നത് താടിയും തലപ്പാവുമുള്ള ഒരു പുരുഷനെയാണ്. എന്നാല്‍ മുന്‍കാലങ്ങളില്‍ ഈ രംഗത്ത് അത്രയൊന്നും അറിയപ്പെടാതെ പോയ സ്ത്രീകളില്ലേ?

-തീര്‍ച്ചയായും ധാരാളം സ്ത്രീ പണ്ഡിതകള്‍ ഉണ്ടായിട്ടുണ്ട്. പാണ്ഡിത്യം നേടുന്നതില്‍ ഇസ്‌ലാമോ ഖുര്‍ആനോ നബി വചനങ്ങളോ ആരെയും വിലക്കുന്നില്ല. മറിച്ച് ഇസ്‌ലാം ഇക്കാര്യത്തില്‍ പുരുഷനെയും സ്ത്രീയെയും വളരെയധികം പ്രോത്സാഹിപ്പിക്കുന്നുണ്ട്. തീര്‍ച്ചയായും അറിവ് നേടുന്നവരും ആ അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നവരും അറിവില്ലാത്തവരെ പഠിപ്പിക്കുന്നരും പണ്ഡിതന്മാരെന്നറിയപ്പെടുന്നു.

? എന്തുകൊണ്ടാണ് അന്നത്തെപോലെ ഇന്നും  പുരുഷന്മാര്‍ മാത്രമാണ്  വിജ്ഞാനത്തിന്റെ അനന്തരാവകാശികള്‍ എന്ന് ചിന്തിക്കുന്നത്?

– എനിക്ക് തോന്നുന്നു ഈ അവസ്ഥ കൂടുതല്‍ വിസ്തൃതമായി എല്ലാ സമുദായത്തിലും- മുസ്‌ലിം അമുസ്‌ലിം ഭേദനമന്യേ ഉണ്ടെന്നാണ്. അടുത്തകാലത്ത് അമുസ്‌ലിം സമുദായത്തിനിടയില്‍ ഈ വിഷയം മാറിയിട്ടുണ്ടെന്നാണ് തോന്നുന്നത.് പ്രത്യേകിച്ചും ഈ അടുത്തകാലത്തുണ്ടായ കലാ സാഹിത്യരംഗങ്ങളിലെ നവോത്ഥാനത്തോടെയും വിജ്ഞാന വ്യാപനത്തോടെയും എല്ലാ രംഗത്തും വിജ്ഞാനത്തിന് ഊന്നല്‍കൊടുത്തതോടെയുമാണിത്. പുരുഷന്മാര്‍ ലോക യുദ്ധങ്ങളിലേക്ക്   എടുത്തുചാടാന്‍ നിര്‍ബന്ധിക്കപ്പെട്ടതോടെ സ്ത്രീകളില്‍ ഒട്ടേറെ പേരും വ്യവസായ ശാലകളിലേക്ക് തിരിഞ്ഞു. സ്ത്രീകള്‍ക്ക് വോട്ടവകാശം കൂടി കിട്ടിയതോടെ അവര്‍ ആധുനിക സമൂഹത്തില്‍ വളരെ സജീവ സാന്നിധ്യമായി. സ്ത്രീയും പുരുഷനും സമൂഹത്തില്‍ തുല്യ പങ്കാളിത്തം വഹിക്കുകകയും അറിവ് നേടുകയും അത് പഠിപ്പിക്കുകയും ചെയ്യുന്നതില്‍ കഠിനാധ്വാനം ചെയ്യുകയും ചെയ്തു.

? സ്ത്രീകളുടെ സഹകരണത്താല്‍ ഒരുപാട് കണ്ടെത്തലുകള്‍ നടത്തുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത കഴിഞ്ഞകാല ശാസ്ത്രജ്ഞരുണ്ട്. സ്വയം കണ്ടെത്തലുകള്‍ നടത്തിയതായ സ്ത്രീകളുമുണ്ട്. പക്ഷേ അവര്‍ വിസ്മൃതിയിലാണ്. ഇത്തരം ഉദാഹരണങ്ങള്‍ ഇസ്‌ലാമിക സംസ്‌കാരത്തില്‍ കണ്ടെത്താമോ?

-പല സന്ദര്‍ഭങ്ങളിലും പ്രവാചക പത്‌നിമാര്‍ അദ്ദേഹത്തിന് സഹായം നല്‍കിയതായി പ്രവാചകന്റെ (അദ്ദേഹത്തിന്റെ മേല്‍ രക്ഷയും സമാധാനവും ഉണ്ടാവട്ടെ.) ഉദ്ദരണികളില്‍ നിന്ന് തന്നെ നമുക്ക് കാണാം. ഒരു ഉദാഹരണം, പ്രവാചകന്റെ വെളിപാടുമായി ബന്ധപ്പെട്ടാണ്.  ആദ്യ വെളിപാടുമായി മലക്ക് ജിബ്‌രീല്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ റസൂല്‍(സ) ആകെ ആശയകുഴപ്പത്തിലും അസ്വസ്ഥതയിലുമായതായി ചരിത്രത്തില്‍ നമുക്ക് കാണാം. ആ സന്ദര്‍ഭത്തെ എങ്ങനെയാണ് നേരിടേണ്ടതെന്ന് അദ്ദേഹത്തിനറിയില്ലായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ഭാര്യ ഖദീജ (റ) വളരെ ആത്മവിശ്വാസത്തോടെയാണ്  ആ സന്ദര്‍ഭത്തെ നേരിട്ടത്. ഖദീജ(റ) അദ്ദേഹത്തോട് പറഞ്ഞു: ‘ദൈവം താങ്കള്‍ക്ക് തിന്മയോ ഹീനമായ ഒന്നുമോ അനുഭവിപ്പിക്കുകയില്ല” എന്ന്. അത് ഏറ്റവും നല്ല വിശദീകരണമായിരുന്നു.
ഖദീജ അദ്ദേഹത്തിന്റെ പിതൃവ്യപുത്രനായ വറഖ ഇബ്‌നുനൗഫലിനോട്  ഇതേക്കുറിച്ച് അന്വേഷിച്ചു. വറക പുരാതന വേദ വചനങ്ങളില്‍ അവഗാഹമുള്ളയാളായിരുന്നു. അദ്ദേഹം പറഞ്ഞു; പ്രവാചകന്‍ കണ്ട മനുഷ്യന്‍  വിശിഷ്ട വചനവുമായി മുന്‍ പ്രവാചകന്‍ മൂസയുടെ അടുത്ത് വന്ന അതേ മലക്കായ ജിബ്‌രീല്‍ ആണ്. മുഹമ്മദിന്റെ മേല്‍ രക്ഷയും സമാധാനവും ഉണ്ടാവട്ടെ, അദ്ദേഹം തീര്‍ച്ചയായും ദൈവത്തിന്റെ പ്രവാചകനാവും.”  ഖദീജ(റ) വിന്റെ പക്വമായ ചിന്തയും മാര്‍ഗനിര്‍ദ്ദേശവും വിജ്ഞാനവുമായിരുന്നു പുതിയ ദൗത്യം ഏറ്റെടുക്കുന്ന വേളകളില്‍ പ്രവാചകന് സ്വസ്തത നല്‍കിയത.്

ആയിശ വിജ്ഞാനത്തിന്റെ അര്‍ധാംശം

?  പ്രവാചകന്റെ മറ്റു ഭാര്യമാരാരെങ്കിലും -ഉദാഹരണമായി ആയിശയെയും ഹഫ്‌സയെയും പോലെ. അവരെ പറ്റി എന്തെങ്കിലും കാര്യങ്ങള്‍ വിശദീകരിക്കാമോ?

– പ്രവാചകന് ശേഷം അദ്ദേഹത്തിന്റെ അധ്യാപനങ്ങള്‍ scholarസമൂഹത്തിന് പഠിപ്പിച്ചു കൊടുത്തവര്‍ എന്ന നിലയില്‍ ഏറ്റവും വലിയ സ്ഥാനമാണ് ആയിശ(റ)ക്ക് ഉള്ളത്. ആധികാരികമായ രണ്ടായിരത്തിലധികം പ്രവാചകാധ്യാപനങ്ങള്‍ ആയിശ(റ)യില്‍ നിന്നും ഉണ്ടായിട്ടുണ്ട്. മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രവാചകന്റെ സഹചാരികളില്‍ ഇത്രയധികം റിപ്പോര്‍ട്ട് ചെയ്തത് ആയിശ(റ) മാത്രമായിരുന്നു. മറ്റൊാരാള്‍ പുരുഷനായ അബൂഹുറൈറ(റ)യായിരുന്നു. അദ്ദേഹം മൂവായിരത്തിലധികം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും പുരുഷന്മാര്‍ ആയിശ(റ)യെക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നതായും ബഹുമാനിക്കപ്പെടുന്നതായും കാണുന്നു. പക്ഷേ നാം ശ്രദ്ധിക്കേണ്ട കാര്യം,  അവരുടെ കാലത്ത്  പ്രവാചകാധ്യാപനങ്ങള്‍ പഠിപ്പിക്കുന്ന കാര്യത്തില്‍ ആയിശ തന്നെയായിരുന്നു മുന്നിട്ട് നിന്നിരുന്നത്. പ്രവാചാകാധ്യപനങ്ങള്‍ പഠിപ്പിച്ച പല മഹാന്മാരും പറഞ്ഞിട്ടുണ്ട് ‘ആര്‍ക്കെങ്കിലും എന്തെങ്കിലും അറിയേണ്ടതുണ്ടെങ്കില്‍ അത് ആയിശയോട് ചോദിക്കുക. അറിവിന്റെ പകുതി ഭാഗം ഒരു മനുഷ്യന് ലഭ്യമാകും. ബാക്കി ആയിശയില്‍ നിന്ന് നേടുക’ എന്ന്.
പലരും ഈ വഴി തന്നെ തെരഞ്ഞടുത്തു. പക്ഷേ ഈ വിവരണം അറിവിന്റെ അളവിനെ സംബന്ധിച്ച ഒരു പ്രസ്താവനയല്ല. അവരത് അര്‍ഥമാക്കിയത്, പ്രവാചകന്റെ ബാഹ്യമായ ഇടപെടലുകളെ കൂടതലായി അറിയുക അദ്ദേഹത്തിന്റെ പുരുഷന്മാരായ അനുചരന്മാര്‍ക്കാണ.് പക്ഷേ അദ്ദേഹത്തിന്റെ കുടുംബപരമായ കാര്യങ്ങളെ അറിയുക അതായത,് അദ്ദേഹത്തിന്റെ വീടിനുള്ളിലെ കാര്യങ്ങള്‍ കൂടുതലായി അറിയുക അദ്ദേഹത്തിന്റെ സ്ത്രീകളായ ബന്ധുക്കള്‍ക്കാണ്. അതായത് ഭാര്യമാര്‍ക്ക്. അതില്‍ ആയിശക്കായിരുന്നു കൂടുതല്‍ പ്രധാന്യം.

?  ഇത് കാണിക്കുന്നത് പ്രവാചകന്റെ കാലത്ത് മാത്രമേ സ്ത്രീകള്‍ക്ക് സമൂഹത്തില്‍  ഉന്നത സ്ഥാനം ഉണ്ടായിരുന്നുള്ളൂ എന്നാണോ? അതിനു ശേഷം എന്തുസംഭവിച്ചു? പിന്നീട് ഒരുതരം അപ്രത്യക്ഷമാകല്‍ ഉണ്ടായോ?

– അതെ, ഇത് നേരത്തെയുള്ള മുസ്‌ലിം സമുദായത്തിന്റെ പ്രകൃതമായിരിക്കും. പുരുഷന്റെയും സ്ത്രീയുടെയും വഴികള്‍ വേര്‍തിരിക്കപ്പെട്ടതാണ്. പുരുഷനില്‍ നിന്നും  സ്ത്രീയില്‍ നിന്നും വ്യത്യസ്ത കാര്യങ്ങളാണ് സമൂഹം പ്രതീക്ഷിക്കുന്നത്.  ഇത് മുസ്‌ലിം സൊസൈറ്റിയില്‍ മാത്രമല്ല പല പാരമ്പര്യ സമുദായങ്ങളിലും അങ്ങനെ തന്നെയാണ്.  അവര്‍ സ്ത്രീയില്‍ നിന്നും പ്രതീക്ഷിക്കുന്നത് കുട്ടികളുടെ സംരക്ഷണം മാത്രമാണ്. തീര്‍ച്ചയായും ഇന്നുപോലും ഗര്‍ഭം, പ്രസവം, മുലയൂട്ടല്‍,  ചെറിയ കുട്ടികളുടെ സംരക്ഷണം   എന്നിവ  ഒരു ന്യൂനതയായി കാണുന്നു.
ഇന്ന് ചെറിയ കുട്ടികളുടെ സംരക്ഷണത്തില്‍ നല്ല പരിഗണനയും മാറ്റവും ഉണ്ടായിട്ടുണ്ട്. നവജാത ശിശുക്കളെ സംരക്ഷിക്കുന്ന കാര്യത്തില്‍ പുരുഷന്മാര്‍ക്കും തുല്യ പങ്കാളിത്തമുണ്ടാക്കുന്നതിനായിപുരുഷന്മാര്‍ക്ക് ലീവ് കൊടുക്കുന്നു. പക്ഷേ നൂറ് വര്‍ഷം മുമ്പ് ഇത്തരം ഒരു ചിന്ത പോലും ഉണ്ടായിരുന്നില്ല. സ്വാഭാവികമായും ഉത്തരവാദിത്വങ്ങളുടെ ഭാരം വഹിക്കുന്നവളായി സ്ത്രീ മാറുന്നു.

? എന്തുകൊണ്ടാണ് പുരുഷന്മാര്‍ അറിവുകളുടെ മേല്‍ക്കോയ്മയില്‍ വരുന്നത്? ഇപ്പോള്‍ എങ്ങനെയാണ്?

അതെ, നമുക്കിപ്പോള്‍ ഉറപ്പിച്ചുപറയാം. ഒരുപാട് കാരണങ്ങള്‍ കൊണ്ട് പുരുഷന്മാര്‍ വിദ്യാസമ്പന്നരാകുന്നുണ്ട്. ഒരാള്‍ക്ക് ഒരു മകനും മകളും ഉണ്ടെന്നിരിക്കട്ടെ. ഇതില്‍ രണ്ടില്‍ ഒരാള്‍ക്ക് മാത്രമേ യൂനിവേഴ്‌സിറ്റി വിദ്യാഭ്യാസം നേടാന്‍ സൗകര്യം അനുവദിക്കുന്നുള്ളൂ. എങ്കില്‍ ആണ്‍കുട്ടിയെ കോളേജില്‍ പോകാന്‍ അനുവദിക്കും. നല്ല ഭാര്യയും നല്ല മാതാവുമാകുന്നതിന് പെണ്‍കുട്ടിയെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനുള്ള ആശ്രയമാക്കി മാറ്റും.  പിന്തുടര്‍ച്ചാവകാശമായി കിട്ടുന്ന വിവിധ തരം കഴിവുകളും ചിന്തകളും അവള്‍ വീട്ടില്‍ നിന്ന് തന്നെ വേഗത്തില്‍ പഠിച്ചെടുക്കും. ഒരിക്കലും അവള്‍ക്ക് അന്നം തേടാനുള്ള കഴിവ് വേണ്ട. അത് പുരുഷന്റെ ഉത്തരവാദിത്വമാണ്.
പുരുഷന്‍ വിദ്യാഭ്യാസം നേടേണ്ടത് അവന്റെ കുടുംബത്തിന്റെ നിലനില്‍പിന് അത്യാവശ്യമാണ്. പുരുഷനെ പോലെ വിദ്യാഭ്യാസം നേടേണ്ടതിനുള്ള തുല്യാവകാശം സ്ത്രീക്കുമുണ്ടാകുന്നതിനും മുസ്‌ലിം വൃത്തത്തിനുള്ളില്‍ ഉന്നതയായ ഗവേഷകയായി മാറുന്നതിനും ഇത്തരം ചിന്താഗതികള്‍ നാം മാറ്റേണ്ടതുണ്ട്.  ചില സ്ത്രീകള്‍ അവരുടെ അങ്ങേയറ്റത്തെ മുഴുവന്‍ ശ്രദ്ധയും കുടുംബത്തിന് നല്‍കും. ചിലര്‍ എന്തെങ്കിലും ചില കാര്യങ്ങള്‍ കുടുംബത്തിനുവേണ്ടി ചെയ്ത് ബാക്കി വ്യക്തിപരമായ കാര്യത്തിന് ഉപയോഗിക്കും. എന്നാല്‍   കുടുംബത്തെ തീര്‍ത്തും നിരാകരിച്ച് സ്ത്രീകളെ പൂര്‍ണമായും സമൂഹത്തിലേക്കിറക്കുകയോ  കുടുംബത്തിനകത്ത് മാത്രം തളച്ചിട്ട് സമൂഹ വ്യവഹാരങ്ങളില്‍ നിന്ന് തടയുകയോ അല്ല വേണ്ടത്.
തീര്‍ച്ചയായും ഇതിനിടയിലുള്ള അങ്ങേയറ്റത്തെ തുല്യതയും അങ്ങേയറ്റത്തെ നേട്ടവും നമ്മുടെ മതത്തിന്റെ അടിസ്ഥാന അധ്യാപങ്ങളില്‍ കാണാം.  പ്രമാണങ്ങളുടെ അകക്കാമ്പിലേക്ക് നാം പോകണം. ഈ അകക്കാമ്പ് സ്ത്രീയും പുരുഷനും വിജ്ഞാനം നേടേണ്ടതിന്റെയും അത് സമൂഹത്തിലേക്ക് എത്തിച്ചുകൊടുക്കേണ്ട തിന്റെയും അവശ്യകതയെ ഊന്നിപ്പറയുന്നു. സ്ത്രീ്ക്കും പുരുഷനും ഒരുപോലെ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്. പ്രത്യേകിച്ചും, അവരുടെ നവജാത ശിശുക്കളുടെ കാര്യത്തില്‍. കുടുംബത്തിന്റെയും കുടുംബ ജോലികളുടെയും കുടുംബഉത്തരവാദിത്വത്തിന്റെയും കാര്യത്തില്‍ പുരുഷനും സ്ത്രീക്കും ഉത്തരവാദിത്വമുണ്ട്. ഭക്ഷണമുണ്ടാക്കല്‍ സ്ത്രീയുടെ ഉത്തരവാദിത്വമാണ്, അത് തിന്നല്‍ പുരുഷന്റെ ഉത്തരവാദിത്വം എന്നപോലെയുള്ള ഉദാഹരണങ്ങള്‍ ഖുര്‍ആനില്‍ പറഞ്ഞിട്ടില്ല. സ്ത്രീയുടെയും പുരുഷന്റെയും കൂട്ടുത്തരവാദിത്വമാണ് ഇതൊക്കെ.

? പക്ഷേ യാഥാര്‍ഥ്യം അതല്ല. മത കലാലയങ്ങളില്‍ നിന്നും പുരുഷന്മാര്‍ പാണ്ഡിത്യം നേടുന്നു?  സ്ത്രീകള്‍ക്ക് ഇത്തരം സാഹചര്യങ്ങളൊന്നും ലഭിക്കുന്നില്ല. അത്തരം പരിതസ്ഥിതിയില്‍ അല്ല വളര്‍ത്തപ്പെടുന്നതും?

– ഇത് എന്തുകൊണ്ടാണെന്നത് വളരെ പ്രധാനമാണ്. നാം നമ്മുടെ ചിന്തകളെ വ്യവസ്ഥാപിതമായി ക്രമീകരിക്കണം.

? നേതാവോ പ്രഭാഷകയോ അധ്യാപികയോ ഒന്നുമാകാന്‍ സ്ത്രീകളെ ആരും പ്രോത്സാഹിപ്പിക്കുന്നുമില്ല?

–  അതെ സ്ത്രീകള്‍ പള്ളികളില്‍ വന്ന് ഒരു മറക്ക് പിന്നില്‍ നില്‍ക്കണമെന്നും പിന്നെ തിരിച്ചുപോകണമെന്നും മാത്രമാണ് നാം കരുതുന്നതെങ്കില്‍ അതുകണ്ട് വളരുന്ന കുട്ടികള്‍ എന്ത് കരുതും. എല്ലാ പൊതു സംവാദങ്ങളിലും പുരുഷന്മാരാണ്. അതാണ് കുട്ടികള്‍ കണ്ടുവളരുന്നത്. ആണ്‍കുട്ടികള്‍ മുതിര്‍ന്നവരെയും അവരുടെ വാക്കുകളെയും നോക്കും. ഇമാമുമാരെയും അവരുടെ പ്രഭാഷണങ്ങളെയും ശ്രവിക്കും. എന്നിട്ട് ചിന്തിക്കും. എനിക്ക് ഇയാളെ പോലെ ആകണമെന്ന്. പിതാവ് എന്താണോ ചെയ്യുന്നത് അദ്ദേഹത്തെപോലെ ആകാന്‍ ശ്രമിക്കില്ലേ

? എന്താണ് സ്ത്രീകള്‍ക്ക് കൊടുക്കാനുള്ള സന്ദേശം?

– ചെറിയ പെണ്‍കുട്ടി വിദ്യനേടാന്‍ ശ്രമിക്കുമ്പോള്‍  അവര്‍ക്ക് എവിടെയും ഒരു മാതൃകകള്‍ കാണുന്നില്ല. അതേയവസരം ആണ്‍കുട്ടി ഈ കാര്യത്തില്‍ പല നിലക്കും ഉത്തേജിപ്പിക്കപ്പെടുന്നുണ്ട്. നമുക്ക് പ്രാസംഗകരായ സ്ത്രീ നക്ഷത്രങ്ങളെ വേണം. അവര്‍ വലിയ സമ്മേളനങ്ങളെ സംബോധന ചെയ്യണം. അവര്‍ അറിവുകള്‍ പ്രചരിപ്പിക്കാന്‍ കഴിവുള്ളവരാകണം. ജനങ്ങള്‍ അവരെ പണ്ഡിതന്മാരെപോലെ ബഹുമാനിക്കുന്നവരാകണം. ഫത്‌വകളും മതവിധികളും നല്‍കാന്‍ കെല്‍പുള്ളവരാകണം. ഏറ്റവും ചുരുങ്ങിയത,് നിങ്ങളുടെ ചെറിയ മക്കള്‍ക്ക് പ്രചോദനം നല്‍കാന്‍ കഴിവുള്ളവരായി മാറണം.. എവിടുന്നാണോ അറിവ് കിട്ടുന്നത് അത് അവിടെവെച്ച് നേടുക. വളരുന്ന കുട്ടിക്ക് ഈ അറിവ് കൊടുത്താല്‍ അവള്‍ പണ്ഡിതയായി മാറും.
ഡോ. ശബീര്‍ അലി
വിവ: ഫൗസിയ ഷംസ്

(Islam Onlive)

 

Related Post