മനസ്സ് നന്നായാല്‍ പോരേ, മഫ്തയിടണോ ?!

hijab-style-3-11

ചോദ്യം: അസ്സലാമു അലൈകും. ഞാനൊരു പുതുമുസ്‌ലിമാണ്. എനിക്ക് പലകാര്യങ്ങളിലും സംശയം വിട്ടുതീര്‍ന്നിട്ടില്ല. ഒരു പെണ്‍കുട്ടി അവളുടെ ഹൃദയത്തില്‍ വേണ്ടാത്ത വിചാര-വികാരങ്ങളില്ല; എങ്കില്‍ അവള്‍ തലമറയ്‌ക്കേണ്ടതുണ്ടോ ? ഞങ്ങളുടെ നാട്ടില്‍ തലമറയ്ക്കുന്നവരെ തുറിച്ചുനോക്കുന്നയാളുകളാണധികവും. മുസ്‌ലിംകള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ ഇവിടെയുള്ളൂ. സുന്ദരികളായ പെണ്‍കുട്ടികളെ മാത്രമേ ആളുകള്‍ നോക്കുകയുള്ളൂ. മഫ്തയിടുന്നതുകൊണ്ട് മുഖം മറയുന്നില്ലല്ലോ. അതിനാല്‍ നോട്ടം കുറയുകയുമില്ല. ആണുങ്ങള്‍ നോക്കുന്നുവെന്ന ഒറ്റക്കാരണത്താല്‍ സ്ത്രീകള്‍ തലമറയ്ക്കണമെന്നുപറയുന്നതില്‍ ശരികേടില്ലേ ? മാത്രമല്ല, തലമറക്കാത്തപെണ്ണുങ്ങളൊക്കെ ചീത്തയാണെന്ന ഒരു ധാരണസൃഷ്ടിക്കപ്പെടുകയും ചെയ്യും. മഫ്ത സ്ത്രീക്ക് ഇഷ്ടമില്ലെങ്കിലും അവളത് ധരിക്കണമെന്നാണോ ? മറുപടി പ്രതീക്ഷിക്കുന്നു.
………………………………………………………………………………

 
ഉത്തരം: താങ്കളുടെ ചോദ്യത്തിന് നന്ദി.
ഒരു മുസ് ലിമിനെ സംബന്ധിച്ചിടത്തോളം കളങ്കമോ സന്ദേഹമോ ഇല്ലാത്ത  ആത്മാര്‍ഥതയോടെയുള്ള ഹൃദയവിശുദ്ധികൈവരിക്കാനുള്ള പരിശ്രമങ്ങളില്‍ അവനെപ്പോഴും ഏര്‍പ്പെട്ടിരിക്കണം. ഓരോ വ്യക്തിയുടേയും മനോഗതങ്ങള്‍ മനസിലാക്കുന്നവന്‍ അല്ലാഹുമാത്രമേയുള്ളൂ. ആരുടേതാണ് നിര്‍മലഹൃദയമെന്നതുസംബന്ധിച്ച വിധി അന്ത്യനാളില്‍ മാത്രമാണറിയാന്‍ കഴിയുക. അല്ലാഹു പറയുന്നതുകാണുക:
‘ജനം ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നാളില്‍ നീയെന്നെ അപമാനിതനാക്കരുതേ. സമ്പത്തോ സന്താനങ്ങളോ ഒട്ടും ഉപകരിക്കാത്ത ദിനമാണത്. കുറ്റമറ്റ മനസുമായി അല്ലാഹുവിന്റെ സന്നിധിയില്‍ ചെന്നെത്തിയവര്‍ക്കൊഴികെ.’ (അശ്ശുഅറാഅ് 87-89)
എല്ലാകര്‍മങ്ങളും ഉദ്ദേശ്യശുദ്ധിയനുസരിച്ചാണ്. ഒരു വ്യക്തിയുടെ ഉദ്ദേശ്യശുദ്ധിയനുസരിച്ചാണ് അയാള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നത്.(അല്‍ബുഖാരി)
സത്കര്‍മങ്ങള്‍ ദൈവം നിര്‍ദേശിച്ച രീതിയില്‍ ചെയ്യുമ്പോഴാണ് ദൈവത്തിനുള്ള സമര്‍പണത്തിന്റെ തെളിവായത് കണക്കാക്കപ്പെടുക.  താന്‍ നല്ല വ്യക്തിയാണെന്നും അതിനാല്‍ ഇസ് ലാം നിര്‍ദേശിച്ച നിര്‍ദിഷ്ടകര്‍മം തന്നെ സംബന്ധിച്ചിടത്തോളം ബാധകമല്ലെന്നും വിചാരിച്ചുകൊണ്ട് ദീന്‍ വിലക്കിയ രീതിയില്‍ നടക്കുന്നതിനെതിരെ ഖുര്‍ആന്‍ താക്കീത് നല്‍കിയിരിക്കുന്നു.
സത്കര്‍മങ്ങള്‍  അല്ലാഹുവിന്റെ തൃപ്തിലാക്കാക്കിയായിരിക്കണം ചെയ്യേണ്ടത്; അല്ലാതെ ലോകമാന്യത്തിനുവേണ്ടിയോ മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠനാണെന്ന്്് തെളിയിക്കാനോ ആകരുത്.

 
ഒരു മുസ്‌ലിം സ്ത്രീ ഹിജാബ് ധരിക്കുന്നതിന്റെ മാനം എന്തെന്ന് നാം മനസിലാക്കേണ്ടതുണ്ട്. ഹിജാബ് ധരിക്കുന്നതോടെ അവളുടെ കണ്ണുകള്‍, ഹൃദയം, ചിന്ത,വികാരവിചാരങ്ങള്‍ എന്നിവ നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. ഇതിനെതിരായി ഹിജാബ് അണിഞ്ഞുനടക്കുന്നവരുടെ സ്വഭാവരീതി വെച്ചുകൊണ്ട് മുസ്്‌ലിംകളെ വിലയിരുത്തുന്നത് ശരിയല്ല.
എല്ലാറ്റിനുമുപരി, ഇസ് ലാം എന്നാല്‍ ദൈവത്തിന് സമ്പൂര്‍ണമായി സമര്‍പ്പിക്കലാണ്. അല്ലാഹു നമ്മോടു ജീവിതത്തിന്റെ നിഖിലമേഖലകളെയും സ്പര്‍ശിക്കുന്ന നിയമങ്ങള്‍ പിന്‍പറ്റണമെന്നരുളുമ്പോള്‍ നമുക്കതിന്റെ യുക്തിപിടികിട്ടിയില്ലെങ്കില്‍പോലും സൃഷ്ടികളോടുള്ള നന്‍മയുദ്ദേശിച്ചാണ് പ്രസ്തുതനിയമങ്ങളെന്ന്  നാം മനസ്സിലാക്കുന്നു. അവനാണ് നമ്മെ സൃഷ്ടിച്ചതെന്നും അതുകൊണ്ടുതന്നെ നമുക്ക് അനുയോജ്യമായതെന്തെന്നും അവന്നറിയാം. മറിച്ചുള്ള ധാരണകളൊക്കെ സ്രഷ്ടാവുമായി സ്വന്തത്തെ തുലനപ്പെടുത്തലാവും.

 
അല്ലാഹു പറയുന്നതുകാണുക:
‘നീ സത്യവിശ്വാസികളോടു പറയുക: അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കട്ടെ. ഗുഹ്യഭാഗങ്ങള്‍ സൂക്ഷിക്കുകയും ചെയ്യട്ടെ. അതാണ് അവരുടെ പരിശുദ്ധിക്ക് ഏറ്റം പറ്റിയത്്. സംശയം വേണ്ട; അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയെല്ലാം നന്നായി അറിയുന്നവനാണ്. നീ സത്യവിശ്വാസിനികളോടു പറയുക: അവരും തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കണം. ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കണം; തങ്ങളുടെ ശരീരസൗന്ദര്യം വെളിപ്പെടുത്തരുത്; സ്വയം വെളിവായതൊഴികെ. ശിരോവസ്ത്രം മാറിടത്തിനുമീതെ താഴ്ത്തിയിടണം. തങ്ങളുടെ ഭര്‍ത്താക്കന്മാര്‍, പിതാക്കള്‍, ഭര്‍തൃപിതാക്കള്‍,പുത്രന്‍മാര്‍, ഭര്‍തൃപുത്രന്‍മാര്‍,സഹോദരങ്ങള്‍, സഹോദരപുത്രന്‍മാര്‍,തങ്ങളുമായി ഇടപഴകുന്ന സ്ത്രീകള്‍, വലംകൈ ഉടമപ്പെടുത്തിയവര്‍, ലൈംഗികാസക്തിയില്ലാത്ത പുരുഷപരിചാരകര്‍, സ്‌ത്രൈണരഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍ എന്നിവരുടെ മുന്നിലൊഴികെ അവര്‍ തങ്ങളുടെ ശരീരഭംഗി വെളിവാക്കരുത്. മറച്ചുവെക്കുന്ന അലങ്കാരങ്ങളിലേക്ക് ശ്രദ്ധക്ഷണിക്കാനായി കാലുകള്‍ നിലത്തടിച്ച് നടക്കുകയുമരുത്. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും ഒന്നായി അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. നിങ്ങള്‍ വിജയം വരിച്ചേക്കാം.'(അന്നൂര്‍ 30,31)

 

ആണുങ്ങളുണ്ടെന്ന കാരണത്താല്‍ തലമറക്കണമെന്നതില്‍ ശരികേടില്ലേയെന്ന നിങ്ങളുടെ ചോദ്യമാണ് മറ്റൊന്ന്. ദൃഷ്ടിനിയന്ത്രിക്കണമെന്ന കല്‍പന ആദ്യമായി ആണുങ്ങളോടാണെന്ന വസ്തുത പ്രത്യേകം നാം മനസിലാക്കണം. പക്ഷേ, ആണുങ്ങള്‍ അത് വിസ്മരിക്കുന്നു.
ശരിയാണ്, ആണുങ്ങള്‍ തുറിച്ചുനോക്കുന്നുണ്ടാകാം. പക്ഷേ, അത് ആസ്വദിക്കാനല്ല; മറിച്ച് മറ്റുസ്ത്രീകളില്‍നിന്ന് നിങ്ങള്‍ വേറിട്ടുനില്‍ക്കുന്നുവെന്നതുകൊണ്ടാണ്. അതെന്തായാലും മാംസം പ്രദര്‍ശിപ്പിക്കപ്പെട്ട അവസ്ഥയിലുള്ള തുറിച്ചുനോട്ടത്തെക്കാള്‍ ഭേദമാണത്.
ഇസ് ലാമികരീതിയിലുള്ള വസ്ത്രധാരണം കാരണമായി നാം ഉപദ്രവമേല്‍ക്കുകയാണെങ്കില്‍ നാമെന്തിന് ഭയക്കണം ? നമ്മുടെ മുന്‍ഗാമികളായ പ്രവാചകാനുയായികള്‍ എത്രയെത്ര പീഡനങ്ങള്‍ അനുഭവിച്ചിരിക്കുന്നു. അല്ലാഹുവിനുവേണ്ടി ഉപദ്രവങ്ങളും പരിഹാസങ്ങളും സഹിക്കുന്നതിന് അവന്റെ പ്രതിഫലം ലഭിക്കുമല്ലോ. ഇനി വളരെ ആദരവോടെ മുസ് ലിംസ്ത്രീയെ  പരിഗണിക്കുകയാണെങ്കില്‍ അതില്‍പരം മഹത്വം മറ്റെന്തുണ്ട് ?

 
മുസ് ലിംസ്ത്രീയോട് ഹിജാബ് കൈക്കൊള്ളാന്‍ അല്ലാഹു കല്‍പിക്കുന്നതിന്റെ ഫലമായി അവിശ്വാസികളായ സ്ത്രീകള്‍ അവഹേളിക്കപ്പെടുകയാണെന്ന ധാരണ സത്യവുമായി ഒരു ബന്ധവുമില്ലാത്തതാകുന്നു. മുന്‍കയ്യും മുഖവും മറയുന്ന രീതിയിലുള്ളതും ശരീരവടിവുകള്‍ എടുത്തുകാണിക്കാത്തതുമായ വസ്ത്രധാരണരീതി മുസ് ലിംസ്ത്രീകളോടുമാത്രമായുള്ളതാണ്. അവിശ്വാസിനികളോടുള്ളതല്ല.

അവലംബം: onislam.net

Related Post