ക്ഷേത്രത്തില്‍പൂജാവിലക്ക്:വാല്‍മീകിസമുദായാംഗം ഇസ്‌ലാം സ്വീകരിച്ചു
മീററ്റ്: ഇവിടെയടുത്ത് മോഗ ഗ്രാമത്തിലെ ദലിത് വാല്‍മീകിസമുദായാംഗമായ ശ്യാംസിങ് കാലങ്ങളായി തങ്ങളനുഭവിക്കുന്ന ക്ഷേത്രവിലക്കില്‍ പ്രതിഷേധിച്ച് ഇസ്‌ലാംസ്വീകരിച്ചു. തങ്ങളുടെ ആവശ്യം പരിഗണിച്ചില്ലെങ്കില്‍ ഇസ്‌ലാമിലേക്ക് മതംമാറുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് വാല്‍മീകി സമുദായം ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ അതിനുപരിഹാരം ഉണ്ടാകാതെവരികയും പോലീസ് , ജാതി മേധാവികളില്‍നിന്ന് നിരന്തരഭീഷണി ആവര്‍ത്തിക്കുകയുംചെയ്തപ്പോഴാണ് ശ്യാംസിങ് ഇസ്‌ലാം സ്വീകരിച്ചത്. നൂറുകണക്കായ വാല്‍മീകി സമുദായാംഗങ്ങള്‍ പക്ഷേ സംഭവത്തില്‍ മൗനംപാലിക്കുകയാണ്.
‘ഒരു ഹിന്ദുവായിരിക്കെ എനിക്കും എന്റെ കൂട്ടുകാര്‍ക്കും അമ്പലത്തില്‍ പൂജയര്‍പ്പിക്കാന്‍ കഴിയുന്നില്ല. എങ്കില്‍പിന്നെ കൈത്തണ്ടയില്‍ ചരടുംകെട്ടി ഹിന്ദുവായിരിക്കുന്നതിലെന്തര്‍ത്ഥം?’ ശ്യാംസിങ് ചോദിക്കുന്നു.
മേല്‍ജാതിക്കാരായ യാദവസമുദായമാണ് ഭഗ്പത് വാല്‍മീകിഅമ്പലത്തിന്റെ കൈകാര്യകര്‍ത്താക്കള്‍. അവിടെ പൂജനടത്താന്‍ പക്ഷേ ദലിത് വാല്‍മീകിസമുദായത്തെ യാദവര്‍ അനുവദിക്കുന്നില്ല. അതിനെത്തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലും ജില്ലാകലക്ടര്‍ക്കും പോലീസ് അധികാരികള്‍ക്കും വാല്‍മീകിസമുദായനേതൃത്വം പരാതിനല്‍കിയിരുന്നു.
ആസാദ് എന്ന് പേരുസ്വീകരിച്ച ശ്യാംസിങ്, ഹിന്ദുത്വവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് വാല്‍മീകിസമുദായത്തോടൊപ്പം മറ്റേതെങ്കിലും പ്രദേശത്തേക്ക് മാറിത്താമസിക്കാനൊരുങ്ങുകയാണ്.