|
എഴുതിയത് : ജലീല്‍ താഴശ്ശേരി |
ഒരു കുഞ്ഞിന്റെ വളര്‍ച്ചയില്‍ അവന്റെ മാതാവിന്റെ അദ്ധ്വാനം ഏറെ വലുതാണ്. അതെത്രയെന്ന് ആര്‍ക്കും തിട്ടെപ്പടുത്താനാകില്ല. എന്ത് പ്രതിഫലം നല്‍കിയാലും അതിന് പകരവുമാകില്ല. അതിനാലാണ് ”മഹതി, വനിത” എന്നീ നാമ ങ്ങളാല്‍ സ്ത്രീ ആദരിക്കെപ്പട്ടത്. ആണ്‍മക്കളിലായിരിക്കും രക്ഷിതാക്കളുടെ മുഴുവന്‍ പ്രതീക്ഷയും. അവന്റെ ശ്രദ്ധയും പരിചരണവും ഏറെ ആവശ്യമുള്ള സന്ദര്‍ഭമാണ് അവരുടെ വാര്‍ധക്യം. എന്നാല്‍ പല കുട്ടികളും വളരുംതോറും ഈ പ്രതീക്ഷക്ക് വിരുദ്ധമായാണ് പ്രവര്‍ ത്തിക്കുക. അനുസരണക്കേട്, ധിക്കാരം, തന്നിഷ്ടം പ്രവര്‍ത്തിക്കല്‍ തുടങ്ങിയ എതിര്‍പ്രതികരണം അവരുടെ സ്വഭാവത്തിലും സമീപനത്തിലും പ്രകടമാകും. യുവാവാകുംതോറും അപഥസഞ്ചാരത്തില്‍ പോലും അവര്‍ ഏര്‍െപ്പട്ടേക്കം.
തന്റെ ശ്രദ്ധയും പരിചരണവും ആവശ്യമായ വൃദ്ധമാതാപിതാക്കളെ ശ്രദ്ധിക്കാതിരിക്കുകയാണ് ഈ ഘട്ടത്തിലെ ഗുരുതരമായ വീഴ്ച. ഉപദേശ ത്തിനൊന്നും അവര്‍ വഴങ്ങുകയില്ല. മതാപിതാക്കള്‍ എ ന്തുചെയ്യും? ഇതൊക്കെ നാട്ടില്‍ കണ്ടുവരുന്ന രീതികളാണ്. തനിക്ക് താന്‍ സ്വയം മതിയായവനെന്ന് അവര്‍ക്ക് തോന്നുകയോ തന്റെ ഇഷ്ടത്തിനും സൗകര്യത്തിനും യോജിക്കുകയില്ലെന്ന് മനസ്സിലാക്കുകയോ ചെയ്യുന്ന ഘട്ടത്തിലാണ് മക്കള്‍ ഇങ്ങനെ പ്രതികരിക്കാറുള്ളത്. ഈ വിഷയത്തില്‍ അവര്‍ മാത്രമാണോ കുറ്റവാളികള്‍ അതോ രക്ഷിതാക്കള്‍ക്കതില്‍ വല്ല പങ്കുമുണ്ടോ? തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് മക്കള്‍ വളരാ ത്തതിലും അവര്‍ തെറ്റുകുറ്റങ്ങളില്‍ ഏര്‍െപ്പടുന്നതിലും മാതാപിതാക്കള്‍ അസ്വസ്ഥരാകാം. കുട്ടികളുടെ ഈ അവസ്ഥയില്‍ അവര്‍ നിസ്സഹായരായി കാലം കഴിക്കുകയാണോ വേണ്ടത്? കുറ്റകൃത്യങ്ങളില്‍ അവര്‍ പ്രതികളാകുമ്പോഴും ഈ നിസ്സംഗതയാണോ രക്ഷിതാക്കള്‍ക്കുണ്ടാകേണ്ടത്? കുടുംബ രംഗെത്ത അസ്വസ്ഥതകള്‍ക്ക് കാരണമാകും വിധം പല തകരാറുകളും മക്കളില്‍നിന്നുണ്ടാകാം; പ്രത്യേകിച്ച് മുതിര്‍ന്നവരില്‍നിന്ന്. അവരുടെ കൂട്ടുകെട്ടും സാഹചര്യവുമൊക്കെ അതില്‍ സ്വാധീനം ചെലുത്തുന്നുണ്ടാകും. പക്ഷേ, അവയെ വിലയിരുത്തുന്നതിനു മുമ്പ് തങ്ങളുടെ ഭാഗത്തു നിന്ന് ഏതെങ്കിലും വിധത്തിലുള്ള സമീപനദൗര്‍ബല്യങ്ങള്‍ മക്കളില്‍ സ്വാധീനം ചെലു ത്തിയിട്ടുണ്ടോയെന്ന് രക്ഷിതാക്കള്‍ കാര്യമായി ആലോചിക്കേണ്ടതുണ്ട്.
മക്കളുടെ കാര്യത്തില്‍ പരിഭവിക്കുന്നവരാണ് പല മാതാക്കളും. പ്രത്യേകി ച്ച് പിതാക്കന്മാരുടെ അഭാവത്തില്‍. ചെറിയ ശ്രമമുണ്ടെങ്കില്‍ അവരെ രക്ഷിക്കാവുന്നതാണ്. പൊതുവായ ചില സമീപ നരീതികള്‍ സൂചി പ്പിക്കുന്നു:
മക്കള്‍ ഏത് പ്രായക്കാരായാലും അഗാധമായി സ്‌നേഹിക്കുക
കുട്ടികള്‍ മൂന്ന്-നാല് വയസ്സാകുന്നതോടെ പല രക്ഷിതാക്കളും അവരെ ലാളിക്കുന്നതിലും സ്‌നേഹിക്കുന്നതിലും അല്‍പം കുറവ് വരുത്തും. അവന്റെ/അവളുടെ താഴെയുള്ള കുഞ്ഞിനായിരിക്കും അതത്രയും നല്‍കുക. മനുഷ്യപ്രകൃതിയാണത്. ചില കുട്ടികളിലെങ്കിലും ഈ സമീപനം ദുര്‍വാശിയുണ്ടാക്കും. ചെറിയ കുട്ടിയോട് ഒരുതരം അസംതൃപ്തി അവന്‍ അപൂര്‍വമായി പ്രകടി പ്പിച്ചെന്നും വരാം. ഈ സമീപനെത്ത നിസ്സാരമായി തള്ളിക്കളയരുത്. മുതിര്‍ന്നാലും അവന്റെ മനസ്സില്‍ അത് നിലനില്‍ക്കും.
കുട്ടികള്‍ക്കായി കുറ ച്ച് ഫ്രീസമയം ഉണ്ടാക്കിയെടുക്കണം. പ്രായ ത്തിനനുസരിച്ചാണ് അവരെ സമീപ്പിക്കേണ്ടത്. അവരെത്ര മുതിര്‍ന്നാലും തലോടുന്നതിലും മുത്തം നല്‍കുന്നതിലും ഒട്ടും പിശുക്കരുത്. അതവരുടെ അവകാശമാണ്. ചെറിയ കുട്ടികളാണെങ്കില്‍ അവരുടെ കളിയിലും തമാശയിലും പങ്ക് ചേരണം. സാരോപദേശ കഥകള്‍ കേള്‍പ്പിക്കണം. കൂടെ ലഘുവായ നിര്‍ദേശങ്ങളും നല്‍കണം. എന്നാല്‍ അത്തരം പ്രായക്കാരെ തിരുത്തേണ്ടതും മാര്‍ഗനിര്‍ദേശം നല്‍കേണ്ടതും അവര്‍ എന്തെങ്കിലുംകര്‍മ്മങ്ങളില്‍ ഏര്‍െപ്പടുമ്പോള്‍ അതുമായി ബന്ധ െപ്പട്ട സന്ദര്‍ഭങ്ങളിലാണ്. ഇന്ന് ഉപദേശം കേള്‍ക്കാന്‍ പറ്റിയ പ്രായമല്ല അവരുടേത്. 14-15 വയസ്സിനു മുകളിലുള്ള കുട്ടികളാണെങ്കില്‍ അവന്റെ/അവളുടെ കൂട്ടുകാരെക്കുറിച്ചും അവരുടെ ചുറ്റുപാടുകളെക്കുറി ച്ചും അന്വേഷിക്കുക. നമുക്ക് പരിചിതരായ ചീ ത്ത കുട്ടികള്‍ അതിലുണ്ടെങ്കില്‍ നേര്‍ക്കുനേരെ തുറന്നു പറയാതെ ചില അനുഭവങ്ങള്‍ അവരെപറ്റി (ഉണ്ടെങ്കില്‍) കുട്ടികളോട് പറയുക. ചീത്ത കൂട്ടുകെട്ടില്‍ അകപ്പെടരുതെന്ന് സ്‌നേഹത്തോടെ പറയുക. ചീത്ത കൂട്ടുകെട്ടിന്റെ ദോഷവും നല്ല കൂട്ടുകെട്ടിന്റെ ഗുണവും അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുക. ഈ ഘട്ടത്തില്‍ തന്നെയാണ് കുട്ടികള്‍ക്കാവശ്യമായ വിശിഷ്യാ പെണ്‍കുട്ടികള്‍ക്ക് ലൈംഗികവിജ്ഞാനവും പകര്‍ന്നു കൊടുക്കേണ്ടത്. 12 വയസ്സു മുതല്‍ അത് തുടങ്ങാം. രക്ഷിതാക്കള്‍ കുട്ടികളുടെ ഗുണകാംക്ഷികളാകണം. അവര്‍ തന്നെ ഏറെ സ്‌നേഹിക്കുന്നുണ്ടെന്നും താന്‍ മോശമാകുന്നതില്‍ അവര്‍ വേദനിക്കുന്നുണ്ടെന്നും അതിലൂടെ അവര്‍ക്ക് ബോധ്യമാകണം.
മാതാപിതാക്കളുടെ സ്‌നേഹം ഏറെ ആവശ്യമുള്ള ഘട്ടമാണ് കൗമാരം. ആ സമയ ത്ത് അത് നിഷേധി ച്ചാല്‍ സ്‌നേഹം നടിക്കുന്ന പുറത്തുള്ളവരോട് കുട്ടികള്‍ കൂട്ടുകൂടും. അവിഹിതമായ മേഖലകളിലേക്ക് അവര്‍ കുട്ടികളെ കൊണ്ടുപോകും. പിന്നീട് തിരു ത്താന്‍ പ്രയാസമുള്ള ജീവിതശീലങ്ങളിലേക്ക് അവര്‍ വീഴുകയും ചെയ്യും.
പ്രായോഗിക ജീവിത ത്തിലൂടെ ദിശാബോധം ഒരു ദിവസം കുറച്ചു നേരമെങ്കിലും അവരുടെ കൂടെയിരിക്കണം. സംസാരത്തിലും ജോലിയിലുമൊക്കെ അതാകാം.
പ്രായത്തിനനുസരിച്ചാണ് അത് നിര്‍ണയിക്കേണ്ടത്. 7 മുതല്‍ 10 വയസ്സു വരെയുള്ള കുട്ടികളെ തന്റെ കൂടെ ഏതെങ്കിലും പ്രവൃ ത്തികളില്‍ കൂട്ടുക. ആജ്ഞയുടെ സ്വരത്തിലല്ല ഈ പങ്കാളിത്തം. സ്‌നേഹ ത്തിന്റെ സമീപന ത്തിലൂടെയായിരിക്കണം അത്. അവര്‍ക്ക് വീടിനോട് പ്രതിപത്തിയും ഉത്തരവാദി ത്തബോധവുമുണ്ടാക്കാന്‍ അതുപകരിക്കും. 10 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണെങ്കില്‍ വീട്ടിലെ ചില്ലറ കാര്യങ്ങള്‍ അവരെ ഏല്‍പിക്കുക. അവര്‍ ചെയ്യുന്ന കാര്യങ്ങളെ പിന്നീട് നിരൂപണം ചെയ്യുക. അപാകതകളെ സ്‌നേഹ േത്താടെ തിരുത്തുക. ചെയ്യുന്ന ശരികളില്‍ അവരെ പ്രശംസിക്കാം ശരിയായ പാഠം നല്‍കാം മറക്കരുത്. ഗൗരവബോധം അവരില്‍ ഊട്ടിയുറ പ്പിക്കാന്‍ അത് ഉപകരിക്കും.സാധാരണ കഴുകി അയയിലിട്ട വസ്ത്രം താഴെ വീണാല്‍, ബുക്ക്, ന്യൂസ് പേ പ്പര്‍, വീടുപകരണങ്ങള്‍ എന്നിവ താഴെ കിടക്കുന്നത് കണ്ടാല്‍, സിറ്റൗട്ടിലെ കസേരകള്‍ അലങ്കോലെപ്പട്ടു കിടക്കുന്നത് കണ്ടാല്‍, വല്ല സാധനവും അലക്ഷ്യമായി സ്ഥാനം തെറ്റി കിടക്കുന്നത് കണ്ടാല്‍, ആളില്ലാത്ത റൂമില്‍ ഫാന്‍ കറങ്ങുന്നത് കണ്ടാല്‍, ആവശ്യമില്ലാത്തേപ്പാള്‍ ലൈറ്റ് കത്തുന്നത് കണ്ടാല്‍, ഉപയോഗം കഴിഞ്ഞ ഉപകരണങ്ങള്‍ ആവശ്യം കഴിഞ്ഞിട്ടും തിരികെവെക്കാ ത്തത് കണ്ടാല്‍ ഇതൊക്കെ സാധാരണ നിര്‍ദേശം കൊടു ത്താലാണ് കുട്ടികള്‍ ചെയ്യാറുള്ളത്. പക്ഷേ, അത് സ്ഥാനത്ത് വെക്കല്‍ എന്റെ കൂടി ആവശ്യമാണ് എന്ന് കുട്ടികളുടെ മനസ്സില്‍ തോന്നണമെങ്കില്‍ അതിനനുസരിച്ച പ്രതിപത്തി രക്ഷിതാക്കള്‍ ഉണ്ടാക്കിയെടുക്കുക തന്നെ വേണം.
കുട്ടികള്‍ക്ക് ദിശാബോധവും ഉയര്‍ന്ന കാഴ്ചപ്പാടും നല്‍കുക
കുട്ടികളുടെ കര്‍മ്മങ്ങളെ നിരീക്ഷിക്കുക. അപാകതകള്‍ ചെയ്യുമ്പോള്‍ അതിന്റെ ദോഷഫലങ്ങള്‍ പറഞ്ഞു ഉപദേശിക്കുക. ശകാരിക്കുന്ന രീതിയോ കാര്‍ക്കശ്യമോ പാടില്ല. അത് വിപരീത ഫലം ചെയ്യും. വസ്ത്രം എങ്ങനെ ധരിക്കണംസാധനങ്ങള്‍ എങ്ങനെ സൂക്ഷിക്കണം മറ്റുള്ളവരോട് എങ്ങനെ പെരുമാറണം മോശെപ്പട്ട സ്വഭാവങ്ങളെ ന്ത്
നല്ലതൈന്താക്കെ സ്വഭാവത്തിലും പെരുമാറ്റത്തിലും ആരെ അനുകരിക്കാം, ആരെ അനുകരിക്കരുത്,തെറ്റുകളോടുള്ള സമീപനമെന്തായിരിക്കണം, നല്ലതിനോടുള്ള സമീപനമെന്തായിരിക്കണം, എന്ത് കാണണം, എന്ത് കാണരുത് തുടങ്ങി മിക്ക വിഷയങ്ങളിലും അവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. അതവരുടെ വ്യക്തിത്വത്തെ നിര്‍ണയിക്കുന്നതില്‍ വലിയ സ്വാധീനം ചെലുത്തും. പക്ഷേ, അവരുടെ മുമ്പില്‍ രക്ഷിതാക്കള്‍ സ്വയം മാതൃകായോഗ്യരാകണം. മീഡിയകളുടെ ഉപയോഗത്തിലും പൊതുവിഷയങ്ങളുടെ വായനയിലും അവര്‍ക്ക് തികഞ്ഞ കാഴ്ച പ്പാടുണ്ടാക്കണം. ഇന്നത് കാണണം, ഇന്നത് കാണരുത്, അത് വായിക്കാം, ഇത് വായിക്കരുത് അതിന്റെ കാരണങ്ങള്‍ ഇന്നതാണ് എന്ന് ഓരോ വിഷയത്തിലും അവര്‍ക്ക് ചെറുപ്പത്തില്‍ തന്നെ അവബോധമുണ്ടാക്കിയെങ്കില്‍ മാത്രമേ വളര്‍ച്ചയില്‍
അത് ഉപകാര െപ്പടുകയുള്ളു. നല്ലതും ചീത്തയും വേര്‍തിരിച്ചറിയുന്നതിനുള്ള അവരുടെ കഴിവ് സംസ്‌കരിക്ക െപ്പടുന്നതില്‍ പിന്നീട് അതവരെ സഹായിക്കും. ഈ കാഴ് പ്പാട് നല്‍കാത്തതിനാലാണ് വകതിരിവില്ലാതെ ഏത് അശ്ലീലവും ഇരുന്ന് കാണാം ആസ്വദിക്കാം, അത് പ്രാവര്‍ത്തികമാക്കാം എന്ന നിലപാട് കുട്ടികളില്‍ വളര്‍ന്നുവരുന്നത്. 15-17 വയസ്സിന് താഴെ പ്രായമുള്ള ആണ്‍കുട്ടികളില്‍ കണ്ടുവരുന്ന ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഇത് ഏറെ സ്വാധീനിക്കുന്നുണ്ട് . ദൃശ്യമാധ്യമങ്ങള്‍ മൊ ത്ത ത്തില്‍ നല്ല ശീലങ്ങളല്ല ഇക്കാല ത്ത് പ്രക്ഷേപണം ചെയ്യുന്നത്. കുട്ടികള്‍ക്ക് അവബോധം നല്‍കാതിരുന്നാല്‍ അവരുടെ ഭാവി ഇരുളടയും. മൊബൈല്‍ പോലുള്ള വസ്തുക്കളുടെ അമിതോപയോഗക്കെടുതിയെ പറ്റിയും അവരെ ബോധവാന്മാരാക്കണം. അവരുടെ ഭാവി അവരുടെ തന്നെ കൈകളിലാണെന്ന് ബോധ്യ െപ്പടു ത്തണം. അതിന് എ ന്തു ചെയ്യണമെന്ന് കാഴ്ചപ്പാട് അവര്‍ക്ക് ഉണ്ടാക്കിക്കൊടുക്കാന്‍ രക്ഷിതാക്കള്‍ കാര്യമായി ശ്രമിക്കണം.ലാളി ച്ച് വഷളാക്കുകയല്ല, സ്‌നേഹി ച്ച് സംസ്‌കരിക്കുക.
ആക്ഷേപവും ശകാരവും ശിക്ഷയും ആരെയും നന്നാക്കില്ല. സ്‌നേഹവും ഉ ത്തമ സഹവാസവുമാണ് മനസ്സുകളെ സംസ്‌കരിക്കുക.കുട്ടികള്‍ വളര്‍ന്നുവരുന്നവരും വ്യക്തിത്വം രൂപപ്പെട്ടുവരുന്നവരുമാണ്. അവര്‍ക്ക് ആവശ്യമായ ഗൈഡ്‌ലൈന്‍ ഇ േപ്പാഴേ നല്‍കിയാല്‍ യുവത്വ ത്തിലവര്‍ മാതാപിതാക്കള്‍ക്ക് കണ്‍കുളിര്‍മയും നിര്‍ഭയത്വവും നല്‍കുന്നവരായി മാറും.രക്ഷിതാക്കള്‍ കുട്ടികളോടുള്ള സമീപനം പരിശോധിക്കുക.മാതാപിതാക്കളും മക്കളുമെന്ന കേവല കാഴ്ച പ്പാടില്‍ ഒതുങ്ങിനില്‍ക്കരുത്. മക്കളോടുള്ള സമീപന ത്തില്‍ തികഞ്ഞഫ്രണ്ട്്ഷി പ്പ് ആവശ്യമാണ്. പരുക്കന്‍ സ്വഭാവക്കാരനായ പിതാവും അദ്ദേഹ െത്ത ഭയ െപ്പടുന്ന മാതാവുമാണ് വീട്ടിനക െത്തങ്കില്‍ കുട്ടികളുടെ സ്വഭാവ െത്ത അത് സാരമായി ബാധിക്കും.ആ കുടുസ്സില്‍നിന്ന് പുറ ത്തു ചാടാനായിരിക്കും അവര്‍ വെമ്പല്‍കൊള്ളുക. രക്ഷിതാക്കളോടുള്ള നിഷേധാത്മക സമീപനം മുതല്‍ ഒളി േച്ചാട്ടം വരെ അതുമൂലം ഉണ്ടായേക്കാം. ഭാര്യാഭര്‍ ത്താക്കള്‍ക്കിടയില്‍ തമാശകള്‍ വേണം. കുട്ടികള്‍ക്കും അത് അനുഭവിക്കാനാകണം. എങ്കില്‍ മാത്രമേ അവരുടെ മനസ്സ് രക്ഷിതാക്കളോട് ഒട്ടി േച്ചര്‍ന്നു നില്‍ക്കുകയുള്ളു. കുടുംബയോഗങ്ങള്‍ വിളി ച്ചുകൂട്ടുകയും അവര്‍ക്ക് മനസ്സ് തുറന്ന് പറയാനുള്ള അവസരം കൊടുക്കുകയും വേണം. അവരെ പറ്റിയുള്ള അഭിപ്രായങ്ങളും അവിടെ വെ ച്ച് പറയണം. മൊ ത്ത ത്തില്‍ എല്ലാവര്‍്ക്കും മാതൃകയാകുന്ന രീതിയി ലാകണം അത്. കുട്ടികളെ ചെറിയ പ്രായ ത്തില്‍ അമിതമായി ലാളിക്കരുത്. അത് അവരുടെ വ്യക്തിത്വ െത്ത വികലമാക്കുകയും മാന സിക വളര്‍ ച്ച മുരടി പ്പിക്കുകയും ചെയ്യും. എന്നാല്‍ അനാവശ്യമായ നിയ ്രന്തണങ്ങളും അവരുടെ മേല്‍ അടി േച്ചല്‍ പ്പിക്കരുത്. മിക്കപ്പോഴും പഠനം, പരീക്ഷ, മാര്‍ക്ക് എന്നീ മേഖലകളിലാണ് കുട്ടിളെ രക്ഷിതാക്കള്‍ ഏറെ പ്രയാസ െപ്പടു ത്താറുള്ളത്. ഇത് കുട്ടികളെ അകാരണമായ കുറ്റബോധമുള്ളവരാക്കാനും മാതാപിതാക്കളില്‍നിന്ന് മാനസികമായി അകറ്റാനും സ്വയം അപകര്‍ഷത തോന്നാനും ഇടയാക്കും. കുട്ടിയുടെ ഭാവിയെ ഇത് സാരമായി ബാധിക്കും.
കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക
കുട്ടികളുടെ കഴിവുകള്‍ തിരി ച്ചറിയുകയും അത് പരമാവധി പ്രോത്സാഹി പ്പിക്കുകയും വേണം. അവര്‍ക്ക് താല്‍പര്യമുള്ള വിഷയങ്ങളില്‍ രക്ഷിതാക്കളുടെ അവഗണനയും
എതിര്‍പ്പും അവരെ നിരാശരാക്കും. വാശിയോ വൈരാഗ്യമോ അവരുടെ മനസ്സില്‍ വളര്‍ന്നുവരികയും ചെയ്യും. കുട്ടികളുടെ ആരോഗ്യകരമായ താല്‍പര്യങ്ങളെ മാനിക്കണം. തെറ്റായ താല്‍പര്യങ്ങളെ ഗുണകാംക്ഷയോടെ അവരെ ബോധ്യ െപ്പടു ത്തിക്കൊണ്ട് തിരുത്തണം. ഒരിക്കലും രക്ഷിതാക്കളുടെ താല്‍പര്യ െത്ത ഏകപക്ഷീയമായി അവരെ അടിേച്ചല്‍പ്പിക്കരുത്. അത് പല േപ്പാഴും പ്രയാസം ഉണ്ടാക്കും. തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെയും താല്‍പര്യങ്ങളെയും കുട്ടികളില്‍ അടി േച്ചല്‍ പ്പിക്കുന്ന പ്രവണത കുട്ടികളുടെ ലക്ഷ്യബോധ െത്ത നശിപ്പിക്കുകയാണ് ചെയ്യുക. സ്വയം തിരഞ്ഞെടു പ്പിന്റെ ഘട്ടം വരുമ്പോള്‍ പല േപ്പാഴും തെറ്റായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ കുട്ടികള്‍ അതുമൂലം നിര്‍ബന്ധിതരാകും. കുടുംബസംബന്ധമായ കൂടിയാലോചനകളിലും കുടുംബസന്ദര്‍ശന ത്തിലുമൊക്കെ അവരെയും പങ്കെടു പ്പിക്കണം. കുടുംബരംഗത്ത് തനിക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് അവര്‍ക്ക് ബോധ്യപ്പെടാനും കുടുംബ േത്താട് കൂറും സ്‌നേഹവും ഉണ്ടാക്കുവാനും ഉപരി സാമൂഹികമായ ഉള്‍ക്കാഴ്ച ഉണ്ടാക്കുവാനും അത് ഉപകരിക്കും. മാതാപിതാക്കളെ അനുസരിക്കുകയും താഴെയുള്ളവരോട് കനിവ് കാണിക്കുകയും മുതിര്‍ന്നവരെ ബഹുമാനിക്കുകയും ചെയ്യുന്ന കുടുംബാ ന്തരീക്ഷം വീട്ടിനകത്ത് ഉണ്ടാക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. പുറമെയുള്ള ചീ ത്ത കൂട്ടുകെട്ടില്‍നിന്നും ഇത് ഒരു പരിധിവരെ കുട്ടികളെ തടയും.
പരിശോധനകള്‍ ആവശ്യമാണ്
കുട്ടികളുടെ പുസ്തകങ്ങളും ബാഗും കിട പ്പുമുറിയും പരിശോധിക്കണം. അവരുടെ പഠനനിലവാരവും വൃ ത്തിയും കൂട്ടുകാരുമായുള്ള ബന്ധങ്ങളും മനസ്സിലാക്കാന്‍ അത് നല്ലതാണ്. അവരുടെ സ്വഭാവദൗര്‍ബല്യങ്ങള്‍ പോലും പുസ്തകങ്ങളില്‍ കണ്ടെന്നുവരാം. അവരുടെ ജീവിത ത്തില്‍ അച്ചടക്കവും അടുക്കും ചിട്ടയും സൃഷ്ടിക്കാന്‍ മാതാവിനാണ് സാധിക്കുക. തിരുത്തേണ്ടത് അ പ്പേപ്പാള്‍ തിരുത്തണം. ആവശ്യമെന്ന് തോന്നുന്ന വിഷയങ്ങള്‍ മാത്രം പിതാവിനെ ഏല്‍പിക്കുക. എന്നാല്‍ അറിയിക്കേണ്ടവ പിതാവില്‍നിന്ന് മറച്ചുവെക്കുന്ന മാതൃസമീപനം പിന്നീട് ദോഷം ചെയ്യും. കുട്ടികള്‍ അറിഞ്ഞുകൊണ്ടു തന്നെ അവരുടെ അദ്ധ്യാപകരുമായി നല്ല ബന്ധം ഉണ്ടാക്കാന്‍ രക്ഷിതാക്കള്‍ കാര്യമായി ശ്രദ്ധിക്കണം. പഠനനിലവാരം ഉയര്‍ ത്താനും സ്വഭാവദൂഷ്യ ത്തില്‍നിന്നും മോശ െപ്പട്ട കൂട്ടുകെട്ടില്‍നിന്നും അവരെ തടയാനും അത് ഏറെ ഉപകരിക്കും.
ധാര്‍മിക വിദ്യാഭ്യാസവും പ്രായോഗിക ജീവിതവും അഭ്യസി പ്പിക്കുക
ഏതെങ്കിലും വിധത്തിലുള്ള ദൈവചിന്ത എല്ലാവരെയും സ്വാധീച്ചിട്ടുണ്ടായിരിക്കും. അത്തരം അധ്യാപനങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കാനുള്ള സംവിധാനങ്ങള്‍ രക്ഷിതാക്കള്‍ ചെയ്യണം. കളവ്, ചീത്തപറയല്‍, മോഷണം, പരദൂഷണം തുടങ്ങിയ ദുഃസ്വഭാവങ്ങളുടെ ചീ ത്തവശം, വലിയവരോടും ചെറിയവരോടുമുള്ള പെരുമാറ്റരീതികള്‍,മാതാപിതാക്കളോടുള്ള ബാധ്യതകള്‍, വീടിനോടുള്ള ബാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളിലൊക്കെ അവര്‍ക്ക് ഉയര്‍ന്ന കാഴ്ചപാട് നല്‍കാനുതകുന്ന പാഠങ്ങള്‍ നല്‍കണം.അ ത്തരം ബോധമുള്ളവരും തെറ്റുകള്‍ ചെയ്യാറുണ്ട്.മാതാപിതാക്കളെ ധിക്കരിക്കാറുമുണ്ട്്. അതിന് കാരണമെ ന്ത്?കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കുന്ന ധാര്‍മികചി ന്ത പ്രയോഗ ത്തില്‍ വരു ത്താന്‍ രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് എത്രമാത്രം ശ്രമമുണ്ടോ അതിനനസരിച്ചായിരിക്കും ഭാവിയില്‍ അത് ഫലം ചെയ്യുന്നത്. പുകവലിയും മദ്യസേവയുമുള്ള പിതാവ് അത് അരുതെന്ന് കുട്ടികളോട് ശാസി ച്ചതുകൊണ്ട് എത്രമാത്രം പ്രയോജമുണ്ടാകാമെന്നത് അവന്റെ മനസ്സുമായി ബന്ധ െപ്പട്ട സംഗതിയാണ്. ധാര്‍മികവിഷയവുമായി ബന്ധമില്ലാ ത്ത രക്ഷിതാക്കളാണെങ്കില്‍ കുട്ടികള്‍ ഭാവിയില്‍ പല േപ്പാഴും അതേ രീതിയില്‍ വളര്‍ന്നുവരും. അക്കാര്യ ത്തില്‍ പിതാവ് അല്‍പം കൂടി മനസ്സ് വെക്കണം.പ്രാര്‍ഥനക്ക് പോകുമ്പോള്‍ കുട്ടികളെയും കൂടെകൂട്ടുക. അ ത്തരം പരിപാടികള്‍ക്ക് അവരെയും പങ്കെടുപ്പിക്കുക. ധാര്‍മിക പാഠങ്ങളുള്ള പുസ്തകങ്ങളും കഥകളും അവര്‍ കേള്‍ പ്പിക്കുക തുടങ്ങിയവ അവലംബിക്കേണ്ട രീതികളാകുന്നു.കുട്ടികളെ വേണ്ട വിധ ത്തില്‍ സ്‌നേഹിക്കുക. മാര്‍ഗദര്‍ശനത്തോടുകൂടി അവരെ നയിക്കുക. അവര്‍ക്കും നിങ്ങള്‍ക്കും വേണ്ടി അവരെ സജ്ജരാവുക. വാര്‍ധക്യ ത്തില്‍ സ്വാസ്ഥ്യം കെടു ത്താ ത്ത, ഉപകാര െപ്പടുന്ന മക്കളെ ലഭിക്കാന്‍ അത് ഉപകരി േച്ചക്കാം.