രോഗം

 

സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം മറ്റേതു പ്രയാസവുംപോലെ തന്നെ രോഗവും പാപം പൊറുക്കാനും നന്മയുടെ തൂക്കം വര്‍ധിക്കാനും സഹായകമായിത്തീരുന്ന കാര്യമാണ്. ക്ഷമ കൈകൊള്ളുകയും അല്ലാഹു വില്‍നിന്നുള്ള പ്രതിഫലം കൊതിക്കുകയും

images (2)

വേണമെന്നു മാത്രം. എന്നാല്‍ അല്ലാഹുവിന്റെ മുമ്പചന്റ പ്രയാസത്തെപ്പറ്റി ആവലാതിപ്പെടുന്നതും ഡോക്ടറോടും വൈദ്യനോടും രോഗവിവരം പറയുന്നതും സുഹൃത്തുക്കളോടും മറ്റും പ്രയാസം സംബന്ധിച്ച് സംസാരിക്കുന്നതും അക്ഷമയായി കണക്കാക്കുകയില്ല. നബി(സ) പറഞ്ഞതായി അബൂഹുറൈറ (റ) ഉദ്ധരിക്കുന്നു:(പ്രയാസം, വിഷമം, മനഃക്ളേശം, ദുഃഖം, ദ്രോഹം തുടങ്ങി മുള്ള് തറയ്ക്കുന്നതടക്കം മുസ്ലിമിനെ എന്തു പ്രയാസം ബാധിച്ചാലും അല്ലാഹു അതുവഴി അവന്റെ പാപങ്ങള്‍ പരിഹരിച്ചുകൊടുക്കും.)നബി (സ) പറഞ്ഞതായി അനസ് (റ) ഉദ്ധരിക്കുന്നു.

(അല്ലാഹു പറഞ്ഞു: എന്റെ അടിമയുടെ രണ്ടു കണ്ണിനും കാഴ്ച നഷ്ടപ്പെടുത്തിക്കൊണ്ട് ഞാന്‍ അവനെ

പരീക്ഷിക്കുകയും അതിന്റെ പേരില്‍ അവന്‍ ക്ഷമിക്കുകയും ചെയ്താല്‍ ഞാന്‍ അവന്ന് സ്വര്‍ഗം പകരം നല്‍കു ന്നതാണ്.)

പനി ബാധിച്ച് കിടപ്പിലായപ്പോള്‍ നബി (സ) ഇപ്രകാരം പറഞ്ഞിരുന്നു:

(നിങ്ങളില്‍ രണ്ടുപേര്‍ക്ക് സഹിക്കാവുന്ന പ്രയാസം ഞാന്‍ ഒറ്റയ്ക്ക് അനുഭവിക്കുന്നുണ്ട്.)

ആരോഗ്യാവസ്ഥയില്‍ പതിവായി ചെയ്യുന്ന നല്ല പ്രവൃത്തി രോഗാവസ്ഥയിലും വിശ്വാസിയുടെ നന്മയുടെ പട്ടികയില്‍ വരവ് ചേര്‍ക്കും. നബി (സ) പറഞ്ഞതായി അബൂമൂസല്‍ അശ്അരി (റ) ഉദ്ധരിക്കുന്നു.

(മനുഷ്യന്‍ രോഗിയാവുകയോ യാത്രയില്‍ ഏര്‍പ്പെടുകയോ ചെയ്താല്‍ നാട്ടില്‍ വെച്ചും ആരോഗ്യാവസ്ഥയിലും അവന്‍

ചെയ്തിരുന്നതിന് തുല്യമായത് അവനുവേണ്ടി രേഖപ്പെടുത്തും.)

 

 

Related Post