സ്വര്‍ഗത്തില്‍ വിശ്വാസികള്‍ക്കായി അല്ലാഹു ഒരുക്കിവെച്ചിരിക്കുന്ന പഴങ്ങളില്‍ ഒന്നാകുന്നു ഈത്തപ്പഴം. അതുകൊണ്ടു തന്നെ അത് അനുഗ്രഹീതമായിരിക്കുന്നു. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: ‘അവ രണ്ടിലും പഴവര്‍ഗങ്ങളുണ്ട്. ഈത്തപ്പനയും ഉറുമാന്‍ പഴവുമുണ്ട്.’ (55:68)
ഈത്തപ്പഴത്തെക്കുറിച്ച് കൂടുതലായി അറിഞ്ഞാല്‍ ഒരുപാട് പ്രത്യേകതകള്‍ അതിനുള്ളതായി കാണാനാവും. പ്രകൃതിയിലെ ആദികാല സസ്യജാലങ്ങളിലൊരിനമായ ഈത്തപ്പനയിലുണ്ടാവുന്ന് ഈ പഴം സ്വാദിഷ്ഠമാണ്. അതേസമയം പോഷകസമൃദ്ധവും. ഇതിന്റെ ഗുണങ്ങള്‍ കൂടുതല്‍ കൂടുതലായി ശാസ്ത്രലോകം മനസ്സിലാക്കിവരുന്നതേയുള്ളൂ. ഔഷധമായും ഭക്ഷ്യപദാര്‍ഥമായും ആളുകള്‍ ഇതുപയോഗിച്ചുകൊണ്ടിരിക്കുന്നu
സൂറത്തു മര്‍യം 23 മുതല്‍ 26 വരെയുള്ള സൂക്തങ്ങള്‍ കാണുക:
‘അങ്ങനെ പ്രസവവേദന അവളെ ഒരു ഈത്തപ്പഴമരത്തിന്റെ അടുത്തേക്ക് കൊണ്ടുവന്നു. അവള്‍ പറഞ്ഞു: ഞാന്‍ ഇതിനു മുമ്പു തന്നെ മരിക്കുകയും പാടെ വിസ്തരിച്ച് തള്ളപ്പെട്ടവളാവുകയും ചെയ്തിരുന്നങ്കില്‍ എത്ര നന്നായേനേ. അങ്ങനെ അവളുടെ താഴ് ഭാഗത്തുനിന്ന് (ഒരാള്‍) അവളെ വിളിച്ചു പറഞ്ഞു: നീ വ്യസനിക്കേണ്ട. നിന്റെ രക്ഷിതാവ് നിന്റെ താഴ്ഭാഗത്ത് ഒരരുവി ഉണ്ടാക്കിത്തന്നിരിക്കുന്നു. നീ ഈത്തപ്പനയുടെ തടി നിന്റെ അടുക്കലേക്ക് പിടിച്ച് കുലുക്കിക്കൊള്ളുക. അത് നിനക്ക് പാകമായ ഈത്തപഴം വീഴ്ത്തിത്തരുന്നതാണ്.. അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്ണ് കുളിര്‍ത്തിരിക്കുകയും ചെയ്യുക…’
അല്ലാഹു മര്‍യമിനോട് ഈ പഴം തിന്നുകൊള്ളാന്‍ കല്പിക്കുന്നതില്‍ വലിയ യുക്തി അടങ്ങിയിരിക്കുന്നു. ഗര്‍ഭിണികള്‍ക്കും പ്രസവിച്ചവര്‍ക്കും അത്യുത്തമമായ ഒരാഹാര പദാര്‍ഥമത്രെ ഈത്തപ്പഴം. ഇത് അംഗീകരിക്കപ്പെട്ട ഒരു ശാസ്ത്ര സത്യമാണ്. മര്‍യമിന് പ്രസവം ആയാസരഹിതമാക്കാന്‍ ഈത്തപ്പഴത്തിനു കഴിയുമെന്ന ഒരുദ്‌ബോധനം കൂടി മേല്‍ സൂക്തത്തില്‍ അടങ്ങിയിട്ടുണ്ട്. മറ്റു പഴങ്ങളെ അപേക്ഷിച്ച് ഇതില്‍ 6065 ശതമാനം പഞ്ചസാരയുടെ അംശമുണ്ട്. പ്രസവം കഴിഞ്ഞുടന്‍ പഴവര്‍ഗങ്ങള്‍ കൊടുക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. പ്രസവം കാരണം ദുര്‍ബലമായ ശരീരം ഉത്തേജിപ്പിക്കാനും ഊര്‍ജസ്വലമാക്കാനും വേണ്ടിയാണത്രെ ഇത്. നവജാത ശിശുവിനു വേണ്ടത്ര പാലുല്പാദിപ്പിക്കാനും ഇതാവശ്യമാകുന്നു.
പ്രസവംമൂലം നഷ്ടപ്പെടുന്ന രക്തം ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാന്‍ കാരണമാക്കുന്നു. ഈത്തപ്പഴം കഴിക്കുന്നതോടെ ആവശ്യമായ പഞ്ചസാര ശരീരത്തിന് ലഭിക്കുകയും രക്തസമ്മര്‍ദം കുറഞ്ഞു പോവുന്നതിനെ തടയുകയും ചെയ്യുന്നു. കൂടിയ കലോറി ഊര്‍ജമടങ്ങിയ ഈത്തപ്പഴം, രോഗം കാരണം അവശരായ ആഅളുകള്‍ക്കും തളര്‍ച്ച ബാധിച്ചവര്‍ക്കും ശക്തി പ്രദാനം ചെയ്യുന്നു.
ശരീരത്തിന് ഉന്മേഷവും ഊര്‍ജവും ആരോഗ്യവും പ്രദാനംചെയ്യാന്‍ കഴിവുള്ള പത്തില്‍ കൂടുതല്‍ മൂലകങ്ങള്‍ ഊ പഴത്തിലടങ്ങിയിട്ടുണ്ട്. ആധുനിക ശാസ്ത്രജ്ഞന്മാര്‍, ഈത്തപ്പഴവും വെള്ളവും മാത്രം കഴിച്ച് കൊല്ലങ്ങളോളം ജീവിക്കാനാവുമെന്ന് ചൂണ്ടിക്കാണിക്കുന്നു. ഇവരില്‍ പ്രഗത്ഭനായ ഡൗസണ്‍ പറയുന്നത്. ഒരു കീറ് ഈത്തപ്പഴവും ഒരു ഗ്ലാസ് പാലും കഴിച്ചാല്‍ തന്നെ ഒരു മനുഷ്യന് ഒരു ദിവസത്തേക്ക് വേണ്ടതായ പോഷകം മുഴുവന്‍ ലഭിക്കുമെന്നാണ്.
ഇതിലടങ്ങിയിരിക്കുന്ന ഓക്‌സിടോസിന്‍ സുഖപ്രസവത്തിന് ഡോക്ടര്‍മാര്‍ നല്‍കുന്ന ഔഷധത്തിലെ ഒരു പ്രധാന കൂട്ടാണ്. സമൃദ്ധമായി പാലുണ്ടാവാനും ഇത് സഹായകമാണ്.
ശരീരത്തിലെ ശ്ലേഷ്മഗ്രന്ഥികളുല്പാദിപ്പിക്കുന്ന ഓക്‌സിടോസിന്‍ പ്രസവസമയത്ത് ശിശുവിനെ ഗര്‍ഭാശയത്തില്‍നിന്നു പുറത്ത് കൊണ്ടുവരാന്‍ ഗര്‍ഭപാത്രത്തെ സങ്കോചിപ്പിക്കാന്‍ സഹായിക്കുന്ന ഹോര്‍മോണാണ്.
ശരീരത്തിന് കൂടുതല്‍ ചാലകശക്തിനല്‍കുന്നതും എളുപ്പം ദഹനം സംഭവിക്കുന്നതുമായ ഒരു പ്രത്യേകതരം പഞ്ചസാരയാണ് ഈത്തപ്പഴത്തിലടങ്ങിയിട്ടുള്ളത്. ശരീരത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിപ്പിക്കുന്ന ഗ്ലൂക്കോസ് ഇനത്തില്‌പ്പെട്ട പഞ്ചസാരയല്ല്‌ല ഈത്തപ്പഴത്തിലേത്. ഗ്ലൂക്കോസ് പഞ്ചസാരയുടെ തോത് വര്‍ധിക്കാനിടയായാല്‍ അത് കണ്ണിനെയും വൃക്കകളെയും ഹൃദയത്തെയു ധമനികളെയും നാഡീവ്യവസ്ഥയെയും ബാധിക്കുന്നു.
ഈത്തപ്പഴത്തില്‍ ഒട്ടേറെ വിറ്റാമിനുകളും മൂലകങ്ങളും അടങ്ങിയിരിക്കുന്നു. ഇത് നാരുകള്‍, കൊഴുപ്പ്, പ്രോട്ടീന്‍ എന്നിവയാല്‍ സമൃദ്ധം. സോഡിയം, പൊട്ടാസിയം, കാല്‍സ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഗന്ധകം, ഫോസ്ഫറസ്, ക്ലോറിന്‍ എന്നീ മൂലകങ്ങളും വിറ്റാമിന്‍ എ, ബി1, ബി3, സി6 എന്നിവയും അടങ്ങിയിക്കുന്നു.
വിറ്റാമിന്‍ ബി കൊണ്ട് ധന്യമായ ഫോലിക് അമ്ലം ഇതിലുണ്ട്. ഗര്‍ഭിണികള്‍ക്ക് ആവശ്യമായ ഒന്ന്. പുതിയ കോശനിര്‍മിതിക്കും അമിനോ അമ്ലത്തിന്റെ ഉത്പാദനത്തിനും കോശ പുനര്‍നിര്‍മാണത്തിനും അത്യന്താപേക്ഷിതം. ഫോളിക് അമ്ലത്തിന്റെ അളവ് കുറഞ്ഞാല്‍ വിളര്‍ച്ചയാണ് ഫലം. കോശവിഭജനത്തിന് സാധാരണമായും ഗര്‍ഭകാലത്ത് പ്രത്യേകിച്ചും ഇത് ആവശ്യം തന്നെ.
ഗര്‍ഭകാലത്ത് നിലയ്ക്കാത്ത ഛര്‍ദിയുണ്ടാവുന്നുവെങ്കില്‍ അത് പൊട്ടാസ്യത്തിന്റെ കുറവുകൊണ്ടാണെന്ന് മനസ്സിലാക്കാം. ഈ മൂലകം ശരീരത്തില്‍ ജലസന്തുലനം നിലനിര്‍ത്തുന്നു. തലച്ചോറില്‍ ജീവ വായു എത്തിച്ച് ശരിയായി ചിന്തിക്കാന്‍ കളമൊരുക്കുന്നു. ശരീരത്തിലെ ദ്രവങ്ങള്‍ക്ക് ക്ഷാരഗുണം നല്‍കി മാലിന്യങ്ങളെ പുറന്തള്ളാന്‍ വൃക്കകളെ കരുത്തുറ്റതാക്കുന്നു. കൂടിയ രക്തസമ്മര്‍ദം കുറയ്ക്കുകയും തൊലിക്ക് സൗന്ദര്യവും തിളക്കുകയും നല്‍കുകയും ചെയ്യുന്നു.
ഇതിലെ ഇരുമ്പ് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമീകരിക്കുന്നു. ഇത് വിളര്‍ച്ച വരാതെ കാത്തുസൂക്ഷിക്കുകയും ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
ദിനേന 15 ഈത്തപ്പഴം പതിവാക്കിയാല്‍ ഇരുമ്പിന്റെ കുറവുകൊണ്ടുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചു വേവലാതിപ്പെടേണ്ടി വരില്ല. മാനസിക സമ്മര്‍ദവും പിരിമുറുക്കവും കുറയ്ക്കും. രണ്ടോ മൂന്നോ ഈത്തപ്പഴം ദിവസവും കഴിച്ചാല്‍ ഫോസ്ഫറസിന്റെ കുറവ് പരിഹരിക്കാനാവും. ഇത് വൃക്കകളുടെ ശരിയായ പ്രവര്‍ത്തനത്തിന് അത്യുത്തമം.
ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണങ്ങള്‍ ഈത്തപ്പഴത്തിന്നുണ്ടെന്നറിയുക. ഈത്തപ്പഴം പതിവായി കഴിക്കുക, രോഗങ്ങളെ ചെറുക്കുക.
കടപ്പാട്: http://ml.harunyahya.com