ബെര്‍ലിന്‍: ഇക്കഴിഞ്ഞ തിങ്കളാഴ്ച നടത്തിയ മുസ്‌ലിംകുടിയേറ്റവിരുദ്ധറാലിക്കെതിരെ ആഞ്ഞടിച്ച് ജര്‍മന്‍ ഫെഡറേഷന്‍ ഓഫ് ഇന്റസ്ട്രി പ്രസിഡണ്ട് യൂള്‍ റി ഗ്രിലോ. ജര്‍മനിയില്‍ ശക്തിയാര്‍ജിക്കുന്ന ഇസ്‌ലാമികവിരുദ്ധറാലികള്‍ രാജ്യത്തിന്റെ പ്രതിഛായയെയും സമ്പദ്ഘടനയെയും ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
‘രാജ്യത്തിന്റെ താല്‍പര്യങ്ങളെ ഇസ്‌ലാമികവിരുദ്ധറാലികള്‍ ഗുരുതരമായി ബാധിക്കും. നമ്മളെന്നും കുടിയേറ്റക്കാരെ പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. ക്രൈസ്തവരല്ലാത്തവരും നമുക്ക് പ്രിയപ്പെട്ടവരാണ്.
വാര്‍ധക്യത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രത്തിന്ഉയര്‍ന്ന ജനനനിരക്ക് കാഴ്ചവെക്കുന്ന മുസ്‌ലിം സമൂഹമാണ് ആവശ്യമായ മനുഷ്യവിഭവത്തെ നല്‍കുന്നത് ‘ യൂള്‍ റി ഗ്രിലോ വ്യക്തമാക്കി.
യൂറോപിനെ ഇസ്‌ലാമികവത്കരിക്കുന്നത് തടയാന്‍ മുസ്ലിംകുടിയേറ്റം തടയണമെന്ന് ആവശ്യപ്പെടുന്നവര്‍ നിയോനാസികളും ഇസ്‌ലാംപേടിക്കാരുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം തങ്ങളെ നിയോനാസികള്‍ എന്ന് വിളിക്കേണ്ടെന്നും ക്രൈസ്തവസംസ്‌കാരം നാടുനീങ്ങുന്നതില്‍ വ്യസനിക്കുന്നവരാണെന്നും ‘പെജിഡ’യുടെ വക്താക്കള്‍ പറഞ്ഞു.
എന്നാല്‍ പ്രതിഷേധറാലികളില്‍ ക്രിസ്തുമസ് കരോള്‍പാടുന്നവര്‍ ക്രൈസ്തവതയെ ദുരുപയോഗംചെയ്യുകയാണെന്ന് സാക്‌സണിസ്റ്റേറ്റിലെ പ്രൊട്ടസ്റ്റന്റ് ബിഷപ് ജോഷന്‍ ബോള്‍ കുറ്റപ്പെടുത്തി.
(Islam Padasala/24 Dec 2014)