കൃത്രിമ ഗര്‍ഭോല്‍പാദനം

ഇസ്്‌ലാം വ്യഭിചാരവും ദത്തെടുക്കലും നിഷിദ്ധമാക്കുക വഴി കുടുംബവിശുദ്ധി സംരക്ഷിക്കുന്നു. അതിനാല്‍, അന്യായമായ ഘടകങ്ങളില്‍നിന്ന് കുടുംബം പരിശുദ്ധമായിത്തീരുന്നു. ഇക്കാരണത്താല്‍ തന്നെ കൃത്രിമഗര്‍ഭോല്‍പാദനത്തെ അത് നിഷിദ്ധമാക്കുന്നു. ഭര്‍ത്താവിന്റേതല്ലാത്ത ബീജം ഉപയോഗിച്ചാണെങ്കില്‍ മാത്രമാണിത്. എന്നല്ല, അത് മഹാപണ്ഡിതനായ ശൈഖ് ശല്‍ത്തൂത്ത് പറഞ്ഞതുപോലെ നീചമായ കുറ്റവും മഹാപാതകവും വ്യഭിചാരത്തിന്റെ പരിധിയില്‍ വരുന്നതുമാണ്. അവയുടെ മൂലവും ഫലവും ഒന്നാണ്. അന്യപുരുഷന്റെ ബീജം ബോധപൂര്‍വ്വം നിക്ഷേപിക്കലാണത്. അയാളും ആ സ്ത്രീയും തമ്മില്‍ പ്രകൃതിപരമായ നിയമങ്ങളുടെ കീഴിലുള്ളതോ ദൈവിക നിയമവ്യവസ്ഥയിലുള്ളതോ ആയ അംഗീകൃതവൈവാഹിക ബന്ധമില്ല. പാപത്തിന്റെ രീതിയില്‍ വ്യത്യാസമില്ലായിരുന്നെങ്കില്‍ അത്തരം അവസ്ഥകളില്‍ കൃത്രിമ ഗര്‍ഭോല്‍പാദനത്തിന് ദൈവിക ശരീഅത്ത് വ്യഭിചാരത്തിന് നിശ്ചയിച്ച ശിക്ഷതന്നെ നല്‍കുമായിരുന്നു.
ഭര്‍ത്താവിന്റേതല്ലാത്ത പുരുഷബീജം ഉപയോഗിച്ചാണ് ഗര്‍ഭോല്‍പാദനം നടത്തുന്നതെങ്കില്‍ അത് ഹീനമായ കുറ്റമാണെന്നതില്‍ സംശയമില്ല. ദത്തെടുക്കുന്നതിനേക്കാളേറെ വെറുക്കപ്പെട്ട പാപമാണിത്. കൃത്രിമ ഗര്‍ഭോല്‍പാദനത്തിലൂടെയുള്ള ശിശു നേരത്തെ വിവരിച്ച ദത്തെടുക്കലിന്റെ ഫലം തന്നെ ഉളവാക്കുന്നു. അന്യ കുടുംബത്തിലെ ഘടകത്തെ സ്വന്തം കുടുംബത്തില്‍ കടത്തിവിടലാണിത്. മറുവശത്ത് നിയമങ്ങളും വ്യവസ്ഥകളും നിരാകരിക്കുന്ന വ്യഭിചാരത്തിന്റെ വരുതിയില്‍ ഉള്‍പ്പെടുന്നതുമാണ്; ശ്രേഷ്ഠമായ മാനുഷിക വിതാനം അറയ്ക്കുന്നതും മാന്യനായ സാമൂഹിക ബന്ധങ്ങളിലൂടെ വ്യക്തികള്‍ക്ക് അപരിചിതമായിത്തീര്‍ന്നതുമായ മൃഗീയനിലവാരത്തിലേക്ക് തരംതാഴ്ത്തുന്നതുമാണ്. (ശൈഖ് ശല്‍ത്തൂത്തിന്റെ ഫത്്‌വകള്‍, പേജ്: 300 കാണുക)
image018
ശാപഹേതുകം
പിതാവ് അന്യായമായി കുട്ടികളെ തന്നിലേക്ക് ചേര്‍ക്കുന്നത് ഇസ്്‌ലാം നിഷിദ്ധമാക്കിയപോലെത്തന്നെ കുട്ടി തന്റെ കുടുംബത്തിലേക്കല്ലാതെ തന്നെ ചേര്‍ത്തുപറയുന്നതും യഥാര്‍ത്്ഥ പിതാവല്ലാത്ത ആളുടെ പുത്രനാണെന്ന് വാദിക്കുന്നതും ഇസ്്‌ലാം നിഷിദ്ധമാക്കിയിരിക്കുന്നു. സ്രഷ്ടാവിന്റെയും സൃഷ്ടികളുടെയും ശാപം അനിവാര്യമാക്കിത്തീര്‍ക്കുന്ന അതിനീചമായ കാര്യമായാണ് നബി(സ) അതിനെ വിശേഷിപ്പിച്ചത്. അലി(റ) തന്റെ വശമുണ്ടായിരുന്ന ഒരു കഷ്്ണം കടലാസ് എടുത്ത് മിമ്പറില്‍ വെച്ച് അതിലുള്ളത് വായിക്കുകയുണ്ടായി. അതില്‍ നബി(സ) ഇങ്ങനെ പറഞ്ഞതായി വന്നിട്ടുണ്ട്: ‘സ്വന്തം പിതാവല്ലാത്തവരുടെ പിതൃത്വം ആരെങ്കിലും വാദിക്കുകയും സ്വന്തം രക്ഷാധികാരിയിലേക്കല്ലാതെ ആരെങ്കിലും തന്നെ ചേര്‍ത്തുപറയുകയും ചെയ്താല്‍ അവന്റെ മേല്‍ അല്ലാഹുവിന്റെയും മലക്കുകളുടെയും മുഴുവന്‍ മനുഷ്യരുടെയും ശാപമുണ്ടായിരിക്കും. അല്ലാഹു അന്ത്യദിനത്തില്‍ അവരില്‍ നിന്ന് പ്രായശ്ചിത്തമോ പാപമോചനമോ സ്വീകരിക്കുകയില്ല.’ (ബുഖാരി, മുസ്്‌ലിം)
സഅദുബ്‌നു അബീവഖാസില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞിരിക്കുന്നു. ‘ അറിഞ്ഞുകൊണ്ട് തന്റെ പിതാവല്ലാത്ത ആള്‍ തന്റെ പിതാവാണെന്ന് വാദിക്കുന്നവന്ന് സ്വര്‍ഗ്ഗം നിഷിദ്ധമായിത്തീരുന്നതാണ്.’ (ബുഖാരി,മുസ്്‌ലിം)

Related Post