മനുഷ്യനുംതലച്ചോറും

0head_and_brain

brine

മനുഷ്യനും സാമൂഹ്യപരതയും -തലച്ചോറ്

പി പി. അബ്ദുൽ റസാക്ക്

ദൈവത്തിന്റെ സൃഷ്ടികളിൽ ഏറ്റവും വലിയ തലച്ചോറുള്ളത് മനുഷ്യനല്ല. മറിച്ച് അത് തിമിന്ഗലത്തിന്നാണ്. ഇനി ശരീര വലുപ്പത്തിന്റെയും ഭാരത്തിന്റെയും അനുപാതം വെച്ച് നോക്കിയാലും മനുഷ്യന്റെതല്ല. നിരവധി പക്ഷികൾക്ക് അവരുടെ ഭാരത്തിന്റെ 8% വരെ തൂക്കമുള്ള തലച്ചോറുണ്ട്. മനുഷ്യന്റെ പൂര്ണ വളര്ച്ചയെത്തിയ തലച്ചോറിന്നു പരമാവധി അവന്റെ തൂക്കത്തിന്റെ രണ്ടു ശതമാനം മാത്രം വരുന്ന ഒന്നര കിലോ തൂക്കം മാത്രമേയുണ്ടാവൂ. ശരീരത്തിന്റെ വലിപ്പവും ഭാരവുമായി തട്ടിച്ചു നോക്കുമ്പോൾ ആനുപാതികമായി ഏറ്റവും വലിയ തലച്ചോറുള്ളത് ചുണ്ടെലിക്കാണ്. പക്ഷെ വൃക്ഷത്തിന്റെ ശാഖകളെ പോലെ പടര്ന്നു ഇഴ ചേർന്ന് കിടക്കുന്ന 100 ബില്ല്യനിലേറെ ന്യൂറോണുകളുള്ള മനുഷ്യ തലച്ചോറ് അസാധാരണവും സങ്കീർണവു മാണ്. അത് സംരക്ഷിക്കപ്പെടുന്നതും അസാധാരണ രൂപത്തിലാണ്. ഒരു മനുഷ്യ ശിശു മൂന്നു വയസ്സാകുമ്പോൾ തന്നെ അവന്റെ തലച്ചോറ് പ്രായപൂര്ത്തിയായ മനുഷ്യന്റെ തലച്ചോറിന്റെ 90% വളര്ച്ച പ്രാപിച്ചിരിക്കുമെന്നു ആധുനിക പഠനങ്ങൾ പറയുന്നു. ഇവിടെ ശ്രദ്ദിക്കേണ്ട കാര്യം മൂന്നു വയസ്സുള്ള ശിശുവിന്റെ ശരീരം പ്രായപൂര്ത്തിയായ മനുഷ്യന്റെ ശരീരത്തിന്റെ 90 % വളർച്ച പ്രാപിച്ചിരിക്കില്ലയെന്നതാണ്. ഇത് തെളിയിക്കുന്നത് തന്നെ നമ്മുടെ തലച്ചോറിനെ ശരീരത്തിനു മുമ്പേ പ്രകൃതി തയ്യാറാക്കി വെക്കുന്നുവെന്നതാണ്. അത് അങ്ങനെ തന്നെ യാവുക എന്നതാണ് യുക്തിപരവും. കാരണം ശിശു വലുതാകുന്നതിനനുസരിച്ചു ഭാഷയും ചിന്തിക്കുവാനുള്ള കഴിവുമൊക്കെ അതിന്റേതായ പൂര്ണത പ്രാപിക്കണമെങ്കിൽ അവന്റെ തലച്ചോറ് പൂര്ണമായും പ്രവര്ത്തിക്കുന്ന സാഹചര്യം ഉണ്ടാവുകയും ചുറ്റു പാടുകളിൽനിന്നുള്ള ഇന്പുട്ടുകൾ സ്വീകരിക്കുവാൻ പ്രാപ്തവുമായിരിക്കണം . നമ്മുടെ തലച്ചോറ് സംരക്ഷിക്കപ്പെട്ട രീതി തന്നെ അതെന്തുകൊണ്ടാണ് മനുഷ്യ ശരീരത്തിന്റെ ഏറ്റവും മുകളിലും മനുഷ്യന്റെ ഏറ്റവും സുപ്രധാനമായ അവയവം ആയതുമെന്നു നമ്മോടു പറയുന്നുണ്ട്. അതിനെ ഒന്നാമതായി സംരക്ഷിച്ചു നിരത്തുന്നത് കട്ടിയേറിയ തലയോട്ടിയാണ്. അതിൽ തന്നെ മുകൾ ഭാഗത്തുള്ള ക്രാനിയം നമ്മുടെ ബ്രൈനിനെ സംരക്ഷിച്ചു നിർത്തുമ്പോൾ തലയോട്ടിയുടെ മറ്റു ഭാഗങ്ങൾ തലയുടെ മറ്റുഭാഗങ്ങളെ സംരക്ഷിക്കുന്നു . പിന്നെ അതിന്നു മുകളിൽ മുടികൊണ്ടും നമ്മുടെ തലയെ സംരക്ഷിച്ചു നിർത്തിയിരിക്കുന്നു. നമ്മുടെ തലയോട്ടിക്കും ബ്രൈനിന്നുമിടയിലായി മൂന്നു തലങ്ങളിലായി ടിഷ്യൂ കളുള്ള മെനിൻജെസ് (Meninges) നമ്മുടെ തലച്ചോറിനെയും സ്പൈനൽ കൊർഡിനെയും ഉള്ളില്നിന്നും സംരക്ഷിച്ചു നിരത്തുന്ന ആവരണം കൂടിയാണ്. നമ്മുടെ ബ്രൈനിനെയും സ്പൈനൽകോർഡി നെയും എല്ലാ തരാം പരിക്കില്നിന്നും സംരക്ഷിച്ചു നിർത്തുന്നതിന്നുവേണ്ടി ഒരു കുഷ്യനെ പോലെ പ്രവര്ത്തിക്കുന്ന വെള്ളം പോലുള്ള സി. എസ എഫ് എന്ന് വിളിക്കപ്പെടുന്ന സെരെബ്രോ സ്പൈനൽ ഫ്ലൂയിഡ് (Cerebro Spinal Fluid ) ഇതിനു പുറമെയാണ്. സ്പൈനൽ കോർഡി ന്നും ബ്രൈനിന്നും ചുറ്റുമുള്ള ചാനെലിലൂടെ ഒഴുകുകയും ചംക്രമണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന ഈ ഫ്ലൂയിഡ് നിരന്തരമായി ആഗിരണം ചെയ്യപ്പെടുകയും റിപ്ലെനിഷ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. വെൻട്രിക്ൾ എന്ന് വിളിക്കപ്പെടുന്ന തലച്ചോറിനുള്ളിലെ പൊള്ളയായ ചാ നെലിനകത്താണ് ഈ സി. എസ. എഫ്. ഫ്ലൂയിഡ് ഉല്പാദിക്കപ്പെടു ന്നതു. ഈ വെൻട്രിക്ളിന്നകത്തെ കോറോയിഡു പ്ലെക്സസ് (choroid plexus) എന്ന പ്രത്യേകമായി സംവിധാനിക്കപ്പെട്ട ഘടനയ്ക്കാണ് ഈ സി. എസ. എഫ്. ഉൽപാദനത്തിന്റെ ഉത്തരവാദിത്തം. നമ്മുടെ ശരീര ഘടന തന്നെ പറയുന്ന ജീവിത ക്രമത്തെ മനസ്സിലാക്കുന്നതിന്നാണ് എങ്ങനെയെല്ലാമാണ് നമ്മുടെ തലച്ചോറ് സംരക്ഷിക്ക്പ്പെട്ടിരിക്കുന്നത് എന്ന് ഇത്രയും വിശദമായി പറഞ്ഞത്. ഇനി നമ്മുടെ ബ്രൈനിനെ സംരക്ഷിക്കുന്നതിനു സംവിധാനിക്കപ്പെട്ട തലയ്ക്കുള്ളിലെ രക്ത ചംക്രമണ രീതിയും ഇത് വരെ പറഞ്ഞ സംഗതിയെ പിന്ബലപ്പെടുത്തുന്നതാണ്. ഏതെങ്കിലും ഒരു മുഖ്യ ആർട്ടെറിക്കു രക്തം നല്കുവാൻ സാധിക്കാതെ പോകുന്ന വിരള സാഹചര്യമുണ്ടായാൽ പോലും തലച്ചോറിൻറെ എല്ലാ ഭാഗത്തും രക്തം ലഭിക്കുവാനുള്ള പൂര്ണ സംവിധാനത്തോട് കൂടിയാണ് അതിന്റെ നിര്മ്മിതി തന്നെ. ഇതേ കാര്യം തന്നെ വേറെ ചില കോണുകളിൽ നിന്നും നോക്കാം. നമ്മുടെ ബോധത്തിന്റെ ആസ്ഥാന മന്ദിരമായ, നമ്മുടെ ബൊധപൂർവവും അല്ലാത്തതുമായ സകല പ്രവര്ത്തനങ്ങളെയും ചലനങ്ങളെയും നിയന്ത്രിക്കുന്ന, നമ്മുടെ ഓര്മയുടെ സൂക്ഷിപ്പ് സ്ഥലമായ, നമ്മുടെ വികാരങ്ങളെ അനുഭവഭെദ്യമാകുവാൻ സഹായിക്കുന്ന, നമ്മുക്ക് വ്യക്തിത്ത്വവും സത്വ ബോധവും നല്കുന്ന നേരത്തെ പറഞ്ഞത് പോലെ നമ്മുടെ ശരീരത്തിന്റെ വെറും 2% മാത്രം തൂക്കം വരുന്ന നമ്മുടെ ബ്രൈനാണ് നമ്മൾ ശ്വസിക്കുന്ന ഒക്സിജെന്റെയും നമ്മൾ ഉപഭോഗിക്കുന്ന അന്ന-പാനീയങ്ങളിൽന്നും ഉല്പാദിപ്പിക്കപ്പെടുന്ന ഊർജ്ജത്തിന്റെയും നമ്മുടെ ഹൃദയം ഓരോ മിനുട്ടിലും ഉല്പാദിപ്പിക്കുന്ന രകതത്തിന്റെയും 20% വും ഉപയോഗിക്കുന്നത്. ഇത് തന്നെയും നമ്മുടെ വയറുല്പടെ തലയ്ക്കു താഴെയുള്ള സകല സംവിധാനവും സൃഷ്ടി ക്രമം കൃത്യമായും സൂചിപ്പിക്കുന്നത് പോലെ മുകളിൽ നിലകൊള്ളുന്ന തലക്കും തലച്ചോറിന്നും വേണ്ടിയാണെന്നും തലയേയും തലച്ചോറിനെയും വയറിന്നും സെക്സിന്നും വേണ്ടി മാത്രമായി അധപ്പതിപ്പിക്കാൻ പാടില്ലെന്നും നമ്മെ പടിപ്പിക്കുന്നില്ലേ? മനുഷ്യ വര്ഗത്തിന്റെ ഈ തലയ്ക്കു മുകളിൽ തന്നെ പേനിന്റെ ആവാസ കേന്ദ്രം കൂടി സജ്ജീകരിച്ചും അങ്ങനെ നിസ്സാരരായ പേനുകളുടെ കാലുകല്ക്ക് കീഴിൽ ചവിട്ടിയരക്കപ്പെടുന്ന ദാരുണമായ ഒരവസ്ഥ കൂടി മനുഷ്യന്നു ഉണ്ടാക്കിയും സൂക്ഷ്മങ്ങളിൽ സൂക്ഷ്മ ജീവിയായ വൈറസുകൾക്ക് മുമ്പിൽ ഇതേ മനുഷ്യനെ നിസ്സഹായകനാക്കിയും മനുഷ്യനോടു വിനയാന്വിതനാകുവാൻ കൂടി ഇതേ മനുഷ്യനെ പ്രകൃതി പടിപ്പിക്കുന്നുവെന്നതാണ് വസ്തുത.
ഞാൻ എന്ന വിചാരവും സത്വ ബോധവുമുള്ള, തന്നുള്ളിലേക്ക് തിരിഞ്ഞു നോക്കുവാൻ കഴിവുള്ള, തന്റെ തന്നെ അസ്ഥിത്വത്തെയും അതിന്നു പിന്നിലെ ലക്ഷ്യത്തെയും ചോദ്യം ചെയ്യുന്ന, ആസൂത്രണ ശേഷിയും ചരിത്ര ബോധവുമുള്ള, ഉത്തരവാദിത്ത ബോധവും അഭിമാന ബോധവുമുള്ള, അത്ഭുതം കൂറുന്ന, ഭാവനാ ലോകത്ത് വിഹരിക്കുവാൻ സാധിക്കുന്ന, സാംസ്കാരികമായ അവബോധം പുലര്ത്തുന്ന, നിര്മിക്കുകയും സംഹരിക്കുകയും ചെയ്യുന്ന, അഗ്നിയെ നിയന്ത്രിക്കുവാൻ കഴിയുന്ന, പാചകം ചെയ്യുന്ന ഈ മനുഷ്യൻ നീണ്ടു നിവര്ന്നു നില്ക്കുകയും നടക്കുകയും ചെയ്യുന്ന ഏക ജീവി മാത്രമല്ല. മറിച്ചു അവൻ നീണ്ടു നിവര്ന്നു നട്ടല്ലിൽ കിടക്കുവാൻ കഴിവുള്ള ആകാശത്തേക്ക് തന്റെ കണ്ണിനെ ഉയര്ത്താൻ കഴിയുന്ന ഏക ജീവി കൂടിയാണ്. ഇതര ജീവികളിൽ എതെങ്കിലുമൊന്നു നീണ്ടു നിവര്ന്നു മലര്ന്നു കിടക്കുന്ന സാഹചര്യം ഉണ്ടായിരുന്നെങ്കിൽ അവയും, അവയുടെ കണ്ണ് ആകാശത്തിലേക്ക് ഉയര്ത്തുവാൻ സാധിക്കുന്നില്ലെങ്കിൽ പോലും, ആകാശം നോക്കി നില്കാവുന്ന ജീവിയായി മാറിയേനെ. ഒരു പരിണാമ സൈദ്ധാന്തികന്നും വിശദീകരിക്കുവാൻ സാധിക്കാത്ത മനുഷ്യന്നു അവൻ ആഗ്രഹിച്ചാൽ പോലും മുക്തമാകുവാൻ സാധിക്കാത്ത സത്വ ഭാവങ്ങളാണ് ഇവയൊക്കെ. വിശുദ്ധ ഖുർആൻ അതുകൊണ്ടുകൂടി തന്നെയായിരിക്കണം അവയെ സൂചിപ്പിക്കുമ്പോൾ “തടവിലിടുക” എന്ന അർത്ഥ ത്തിലുള്ള “അസ്ർ” എന്ന പദം ഉപയോഗിച്ചതിനു പുറമേ “നാം കെട്ടിയിട്ടിരിക്കുന്നു” എന്നര്തമുള്ള “ഷദദ്നാ” എന്നാ വാക്കുകൂടി അതോടൊപ്പം ഉപയോഗിച്ചത്. ഈ സത്വ ഭാവങ്ങളോരോന്നും ഭൂമിയിലുള്ള സകല വിഭവങ്ങളും മനുഷ്യന്നു വേണ്ടി തയ്യാറാക്കപ്പെട്ടിരിക്കുമ്പോൾ മനുഷ്യൻ അവനിലെ സാമൂഹ്യ പരതയോട് കൂടിത്തന്നെ മറ്റൊരു ലക്ഷ്യത്തിന്നു വേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന സന്ദേശവും കൃത്യമായും വ്യക്തമായും നമ്മുക്ക് നല്കുന്നു.

Related Post