ഇന്റര്‍നെറ്റ് മതനിരാസം

ഇന്റര്‍നെറ്റ് വിദ്യാര്‍ഥികളില്‍മതനിരാസം വളര്‍ത്തുന്നുവെന്ന് മസാചുസെറ്റ്‌സ് പഠനറിപോര്‍ട്ട്

മസാചുസെറ്റ്‌സ് (യു.എസ്): മതദര്‍ശനങ്ങളോട് വിപ്രതിപത്തി സൃഷ്ടിക്കാന്‍ ഇന്റര്‍നെറ്റുപയോഗം കാരണമാകുന്നുവെന്ന് മസാചുസെറ്റ്‌സ് ഒലിന്‍ എഞ്ചിനീയറിങ് കോളേജിലെ കമ്പ്യൂട്ടര്‍സയന്‍സ് പ്രൊഫസര്‍ അലന്‍ ഡോണി നടത്തിയ പഠനത്തില്‍ കണ്ടെത്തി. ‘മതാഭിമുഖ്യം, വിദ്യാഭ്യാസം,ഇന്റര്‍നെറ്റുപഭോഗം’ എന്ന തലക്കെട്ടിലാണ് പഠനംനടത്തിയത്. കൂടുതല്‍ ഉയര്‍ന്ന വിദ്യാഭ്യാസം കരസ്ഥമാക്കുന്നവര്‍ക്ക് മതാഭിമുഖ്യം കുറയുന്നതായി പഠനത്തില്‍ കണ്ടെത്തി.

0,,15849578_303,00

‘മതദര്‍ശനങ്ങളോട് താല്‍പര്യമില്ലാത്തതിനാലാണോ ഇന്റര്‍നെറ്റുപയോഗം കൂടുന്നതെന്ന് ഞങ്ങള്‍ക്ക് ഉറപ്പിച്ചുപറയാനാകില്ല. മതതാല്‍പര്യംകുറയുന്നതിന്റെ കാരണങ്ങളില്‍ അമ്പതുശതമാനം വിവരിക്കാനാകാത്ത ഇനിയും പഠനംനടത്തേണ്ട മേഖലകളാണ്.’പ്രൊഫസര്‍ അഭിപ്രായപ്പെട്ടു.

1990 കളില്‍ മതത്തോട് താല്‍പര്യം പ്രകടിപ്പിക്കാതിരുന്നവരുടെ തോത് 8% ആയിരുന്നെങ്കില്‍ 2010 ല്‍ അത് 18% ആയി വര്‍ധിക്കുകയായിരുന്നു. ഈ കാലഘട്ടത്തില്‍ ഇന്റര്‍നെറ്റുപയോഗം പൂജ്യത്തില്‍നിന്ന് 80 ശതമാനമായി ഉയര്‍ന്നു. സൗത് കരോലിന പോലുള്ള സംസ്ഥാനങ്ങളില്‍ മതനിരാസരുടെ എണ്ണം മൂന്നിരട്ടിയായി വര്‍ധിച്ചിട്ടുണ്ട്.

Related Post