ഇസ് ലാമികസന്ദേശം വ്യാപിപ്പിക്കാന്‍ മുസ് ലിംവേള്‍ഡ് ലീഗിന്റെ ചാനല്‍ സംരംഭം

dr. hassan al ahdal

ജിദ്ദ: മക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുസ്‌ലിംവേള്‍ഡ് ലീഗിന്റെ  ഇന്റര്‍നാഷണല്‍ മീഡിയ ഓര്‍ഗനൈസേഷന്‍ ഇസ്‌ലാമിന്റെ ശരിയായ ചിത്രം സമൂഹത്തിന് സമര്‍പ്പിക്കാനും അതിനെതിരെയുള്ള അപവാദപ്രചാരണങ്ങളെ ചെറുക്കാനും ചാനല്‍ തുടങ്ങുന്നു. അറബുന്യൂസിന് അനുവദിച്ച ഇന്റര്‍വ്യൂവില്‍ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ ഡോ: ഹസ്സന്‍ അല്‍ അഹ്ദല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘ഇസ് ലാമിന്റെ താല്‍പര്യങ്ങളെ തനതായശൈലിയില്‍ അവതരിപ്പിക്കുന്നതിനും പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനും മതിയായ ഒരു ചാനലിന്റെ അഭാവം മാധ്യമലോകത്ത് മുഴച്ചുകാണുന്നു.

പാശ്ചാത്യന്‍ നാടുകളില്‍ സൃഷ്ടിക്കപ്പെടുന്ന വാര്‍ത്തകളും മറ്റും അതേപടി  മുസ് ലിംസമൂഹത്തിന് വിളമ്പുകയാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഈ ദുരവസ്ഥ മാറിയേ തീരൂ. മതാന്തര-സാംസ്‌കാരികസംവാദങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പരിപാടികള്‍ക്ക് മുന്‍തൂക്കം നല്കും’ .അദ്ദേഹം വിശദീകരിച്ചു.

 

Related Post