ബ്രിട്ടനില്‍ മുസ്‌ലിം ജനസംഖ്യയില്‍ വന്‍ വര്‍ധന: ബി.ബി.സി റിപ്പോര്‍ട്ട്

sharia-law-404_684646cലണ്ടന്‍: ബ്രിട്ടനില്‍ മുസ്‌ലിം ജനസംഖ്യയില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. 2011ലെ സെന്‍സസ് പ്രകാരം രാജ്യത്തെ മുസ്‌ലിംകളുടെ എണ്ണം 2.7 ദശലക്ഷമായി വര്‍ധിച്ചു. 2001ല്‍ ഇത് 1.55 ദശലക്ഷമായിരുന്നു. 12 സ്‌കൂള്‍ വിദ്യാര്‍ഥികളെയെടുത്താല്‍ അതില്‍ ഒരാള്‍ മുസ്‌ലിമാണെന്നും, യുകെയിലെ 12 സ്‌കൂളുകളില്‍ 2001 ല്‍ 1.55 മില്യണ്‍ മുസ്‌ലിംകുട്ടികളുണ്ടായിരുന്നത് 2011 ആയപ്പോഴേക്കും 2.7 മില്യണായി വര്‍ധിച്ചുവെന്നും ബി.ബി.സിയുടെ റിപ്പോര്‍ട് വ്യക്തമാക്കി.

ബ്രിട്ടീഷ് മുസ്‌ലിംകളുടെ സാമ്പത്തിക വിദ്യാഭ്യാസ അവസ്ഥകളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പലരും ബിസിനസ് സംരംഭകരാണെങ്കിലും ഏറെപ്പേരും താമസിക്കുന്നത് സൗകര്യങ്ങള്‍ കുറഞ്ഞ മേഖലകളിലാണ്. ആറ് ശതമാനം പേര്‍ ഇംഗ്ലീഷില്‍ പിറകിലാണ്. എന്നാല്‍ 16 വയസിന് മുകളിലുള്ള 24 ശതമാനം ബിരുദധാരികളാണ്. 3,29,694 മുസ്‌ലിം വിദ്യാര്‍ഥികള്‍ ഉണ്ട്. ഇതില്‍ 43 ശതമാനം വനിതകളും 57 ശതമാനം പുരുഷന്‍മാരുമാണ്. സ്ത്രീകളില്‍ 16നും 24 വയസിനും ഇടയിലുള്ള 71 ശതമാനം പേര്‍ തൊഴില്‍രഹിതരാണ്. എന്നാല്‍ 25നും 49നും ഇടയില്‍ പ്രായമുള്ള മുസ്‌ലിം സ്ത്രീകളില്‍ 57 ശതമാനം ജോലി ചെയ്യുന്നു.

(Islam Padasala,13 February 2015)

Related Post